സ്വന്തം ലേഖകൻ: കൊറോണ ബാധിതരുടെ എണ്ണത്തിൽ ചൈനയെയും ഇറ്റലിയെയും മറികടന്ന് അമേരിക്ക. 85749 പേർക്കാണ് യു.എസിൽ രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ ഇത് 81340ഉം ഇറ്റലിയിൽ 80589ഉമാണ്. കാര്യങ്ങൾ പിടിവിട്ടതോടെ, തുടക്കം മുതൽ ചൈനക്കെതിരെ സംസാരിച്ച അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒടുവിൽ നിലപാട് മാറ്റി. കോവിഡ് നിയന്ത്രണം സംബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര്‍ വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലുള്ളവരും ബാക്കിയുള്ളവര്‍ക്ക് സാമൂഹ്യ സമ്പര്‍ക്കത്തിലൂടെയുമാണ് അസുഖം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1104 ആയി. ഇന്ന് രണ്ട് പേര്‍ കൂടി രോഗ മുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം മുപ്പത്തിയഞ്ചായി. …
സ്വന്തം ലേഖകൻ: കാബൂളിലെ ഗുരുദ്വാരയില്‍ 25 പേര്‍ കൊല്ലപ്പെട്ട ഐ.എസ് ഭീകരാക്രമണത്തില്‍ ചാവേറായത് കേരളത്തില്‍ നിന്നുള്ള ആളെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയ മൂന്ന് ചാവേറുകളില്‍ ഒരാള്‍ അബു ഖാലിദ് അല്‍ ഹിന്ദി എന്ന് ഐ.സ് നാമകരണം ചെയ്ത വ്യക്തിയാണെന്ന് ഇന്ത്യാ ടുഡേയുടെ എക്‌സ്‌ളൂസീവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ കേരളത്തില്‍നിന്നും ഐ.എസില്‍ ചേര്‍ന്ന മുഹ്‌സിന്‍ എന്ന ആളാണെന്നാണ് …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കൃത്യമായ വിവരങ്ങള്‍ ചൈന പുറത്തുവിടാതിരുന്നതാണ് ലോകമാകെ കോവിഡ് ബാധ ഇത്രയേറെ രൂക്ഷമാകാന്‍ കാരണമെന്ന് ആരോപിച്ച് അമേരിക്കന്‍ മാസിക ‘നാഷണല്‍ റിവ്യൂ’. തുടക്കത്തില്‍ തന്നെ ചൈന കൂടുതല്‍ സുതാര്യമായിരുന്നെങ്കില്‍ പ്രത്യാഘാതം കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിൽ ഹ്വാനാന്‍ മാര്‍ക്കറ്റില്‍നിന്നാണ് …
സ്വന്തം ലേഖകൻ: തുടക്കത്തിലെ പാളിച്ചകൾ പരിഹരിച്ച്, അദൃശ്യനായ ശത്രുവിനെതിരെ അരയും തലയും മുറുക്കി പോരാടാനാണ് ബ്രിട്ടന്റെ നടപടികൾ. എൻ.എച്ച്.എസിൽ വോളന്റയർമാരായി പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് അഞ്ചു ലക്ഷത്തിലേറെ പേരാണ്. രണ്ടര ലക്ഷം വോളന്റിയർമാരെ ആവശ്യമുണ്ടെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് ഇരുപത്തിനാലു മണിക്കൂറികമാണ് അഞ്ചുലക്ഷം പേർ സന്നദ്ധത അറിയിച്ചത്. ഇവരോടൊപ്പം മെഡിക്കൽ, നഴ്സിംങ് വിദ്യാർഥികളടങ്ങുന്ന 24,000 പേരുടെ …
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യ മൂന്നായി. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇന്ന് 112 കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് 19 രോഗികളുടെ എണ്ണം 1012 ആയി. പ്രവിശ്യകള്‍ തിരിച്ചുള്ള വിവരങ്ങള്‍ ഇപ്രകാരമാണ്: റിയാദ് 34, …
സ്വന്തം ലേഖകൻ: “വെന്റിലേറ്ററുകളില്ല, കിടത്താൻ ബെഡുകളുമില്ല. ന്യൂയോർക്ക് നഗരത്തിലാണ് ഇതു സംഭവിക്കുന്നതെന്ന് ചിന്തിക്കാനാകുന്നില്ല. മൂന്നാം ലോക രാജ്യത്ത് സംഭവിക്കുന്നതുപോലെയാണിത്,” കോവിഡ്–19 ബാധിച്ച രോഗികളെ ചികിത്സിക്കുന്ന അമേരിക്കൻ ഡോക്ടർ പറയുന്നു. അതീവ ഗുരുതര നിലയിലുള്ള രോഗികളെ കിടത്തി ചികിത്സിക്കാൻ ആവശ്യമായ വെന്റിലേറ്ററുകളോ കിടക്കകളോ ആശുപത്രികളിൽ പരിമിതമായത് യുഎസിന്റെ ആരോഗ്യ സംവിധാനത്തിന്റെ പരാധീനതകളാണ് തുറന്ന് കാണിക്കുന്നത്. കൊറോണ വൈറസ് …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. മൂന്ന് സംസ്ഥാനങ്ങളിലായി മൂന്ന് പേർ കൂടി മരിച്ചു. കർണ്ണാടകത്തിലും ഗുജറാത്തിലും രാജസ്ഥാനിലുമാണ് രോഗബാധിതർ മരിച്ചത്. അതേസമയം കർണ്ണാടകത്തിലും തെലങ്കാനയിലുമടക്കം പുതിയ രോഗ ബാധിതരെ കണ്ടെത്തി. ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കർണാടകത്തിലെ ചിക്കബെല്ലാപുരയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. ഇവർക്ക് 75 വയസായിരുന്നു. ഇവർക്ക് …
സ്വന്തം ലേഖകൻ: ലോകം മുഴുവന്‍ കൊറോണ അനിയന്ത്രിതമായി പടര്‍ന്നുപിടിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ അനാസ്ഥ കാരണമായോയെന്ന ചര്‍ച്ചകള്‍ മുറുകുന്നു. ചൈനയില്‍ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കൃത്യമായും ശക്തവുമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. കൊറോണയുടെ പേരില്‍ ചൈനയെ അപകീര്‍ത്തിപ്പെടുത്തുമെന്ന ഭയത്തേ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്നതില്‍ സംഘടന വൈകിയെന്നാണ് വിമര്‍ശനം. മാത്രമല്ല കോവിഡ്-19 …
സ്വന്തം ലേഖകൻ: കൊവിഡ് കാലത്ത് കേരളത്തിൽ കഴിയുന്ന ബന്ധുക്കലെ ഓര്‍ത്ത് പ്രവാസികൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രാജ്യത്തിന് പുറത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ള മലയാളികൾ ആശങ്കാകുലരാണ്. അവരാരും നാട്ടിലെ ബന്ധുമിത്രാദികളെ കുറിച്ചോർത്ത് ആശങ്കപ്പെടേണ്ട കാര്യമില്ല. അവര്‍ക്ക് വേണ്ടതൊക്കെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് പിണറായി വിജയൻ ഉറപ്പ് നൽകി. അതത് രാജ്യങ്ങളും സംസ്ഥാനങ്ങളും നൽകുന്ന നിർദ്ദേശം അനുസരിച്ച് …