1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് വിസ നീട്ടി നൽകും; ചാൾസ് രാജകുമാരനും കൊവിഡ്
ബ്രിട്ടനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് വിസ നീട്ടി നൽകും; ചാൾസ് രാജകുമാരനും കൊവിഡ്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് വേണ്ടി പുതിയ പ്രഖ്യാപനവുമായി ഹോം സെക്രട്ടറി. കൊറോണ വൈറസ് വ്യാപനം മുലം രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരുടെ വിസ രണ്ട് മാസത്തേക്ക് കൂടി നീട്ടിനൽകുമെന്നാണ് ബ്രിട്ടൻ അറിയിച്ചിട്ടുള്ളത്. ഇന്ത്യയുൾപ്പെടെയുള്ള ലോക രാജ്യങ്ങൾ രോഗവ്യാപനം തടയുന്നതിനായി യാത്രാ വിലക്കും സമ്പൂർണ്ണ ലോക്ക് ഡൌണും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബ്രിട്ടന്റെ ഭാഗത്തുനിന്നുള്ള അനുകൂല നീക്കം. …
കൊറോണ മരണം: സ്പെയിൻ ചൈനയെ മറികടന്നു; ഇറ്റലിയിലും ഇറാനിലും യുഎസിലും
കൊറോണ മരണം: സ്പെയിൻ ചൈനയെ മറികടന്നു; ഇറ്റലിയിലും ഇറാനിലും യുഎസിലും
സ്വന്തം ലേഖകൻ: കോവിഡ് 19 മരണസംഖ്യയില്‍ ചൈനയെ മറികടന്ന് സ്‌പെയിന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 738 പേര്‍ കൂടി മരിച്ചതോടെ സ്‌പെയിനിലെ മരണസംഖ്യ 3434 ആയതായി സര്‍ക്കാര്‍ വെളിപ്പെടുത്തി. കൊറോണ വൈറസ് വ്യാപനം ആദ്യമുണ്ടായ ചൈനയില്‍ 3280 പേരാണ് മരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് – 19 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിട്ടുള്ളത് ആറായിരത്തിലേറെപ്പേര്‍ മരിച്ച …
ഒമാനിൽ വ്യാഴാഴ്ച മുതൽ കനത്ത മഴക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
ഒമാനിൽ വ്യാഴാഴ്ച മുതൽ കനത്ത മഴക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
സ്വന്തം ലേഖകൻ: ഒമാനില്‍ വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ന്യൂനമര്‍ദത്തിന്‍റെ ഫലമായാണ് കനത്ത മഴ പെയ്യുകയെന്നാണ് മുന്നറിയിപ്പില്‍ ഒമാൻ സിവിൽ എവിയേഷൻ സമിതി വ്യക്തമാക്കിയിരുക്കുന്നത്. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് അറിയിപ്പ് വ്യക്തമാക്കുന്നത്. ജനങ്ങൾ ജാഗ്രതാ പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നല്‍കി. അൽ റഹ്മാ ന്യൂന മർദ്ദം മൂലം …
സൗദിയില്‍ ആദ്യ കൊറോണ മരണം; രോഗബാധിതർ 900; കർഫ്യൂവിൽ വിജനമായി നഗരങ്ങൾ
സൗദിയില്‍ ആദ്യ കൊറോണ മരണം; രോഗബാധിതർ 900; കർഫ്യൂവിൽ വിജനമായി നഗരങ്ങൾ
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ആദ്യ കൊവിഡ് മരണം. അഫ്ഗാന്‍ സ്വദേശിയായ 51 കാരനാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യമന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദലാലി വാര്‍ത്താസമ്മേളനത്തിലാണ് കൊവിഡ് മരണം സ്ഥിരീകരിച്ചത്. മദീനയിലെ ആശുപത്രിയില്‍ കഴിയുന്ന ഇയാളുടെ നില ഇന്നലെയോടെ ഗുരുതരമാകുകയും രാത്രി മരണം സംഭവിക്കുകയുമായിരുന്നെന്ന് അബ്ദലാലി പറഞ്ഞു. ഗൾഫിൽ മരണം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണു സൗദി. …
ദുബായിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് “വർക്ക് ഫ്രം ഹോം”; സന്ദർശക വീസക്കാർക്കു തുടരാം
ദുബായിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് “വർക്ക് ഫ്രം ഹോം”;  സന്ദർശക വീസക്കാർക്കു തുടരാം
സ്വന്തം ലേഖകൻ: ദുബൈയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്താൽ മതിയെന്ന് സർക്കാർ നിർദേശം. 80 ശതമാനം ജീവനക്കാരെ ഇത്തരത്തിൽ വർക്ക് എറ്റ് ഹോം സംവിധാനത്തിലേക്ക് മാറ്റണം. സൂപ്പർമാർക്കറ്റ്, ഗ്രോസറി, ഫാർമസി എന്നിവയിൽ ജോലിയെടുക്കുന്നവർക്ക് നിർദേശം ബാധകമാക്കണമെന്നില്ല. ദുബൈ സാമ്പത്തിക വകുപ്പാണ് നിർദേശം പുറപ്പെടുവിച്ചത്. കോവിഡ് ബാധിച്ച വിവരം മറച്ചുവെക്കുന്നവർക്ക് കടുത്ത ശിക്ഷ …
സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ച് മോദി; 21 ദിവസം രാജ്യം അടച്ചിടും; കർശന നിയന്ത്രണങ്ങൾ
സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ച് മോദി; 21 ദിവസം രാജ്യം അടച്ചിടും; കർശന നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: കോവിഡ് ബാധ പ്രതിരോധിക്കാൻ രാജ്യത്ത് 21 ദിവസം സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരു കർഫ്യൂ പോലെയാകും. 22 ന് ജനകീയ സഹകരണത്തോടെ നടപ്പാക്കിയ ജനതാ കർഫ്യൂവിനെക്കാൾ കർശനമായി ഇത് നടപ്പാക്കും. – രാജ്യത്തോട് ചൊവ്വാഴ്ച രാത്രി എട്ടിനു നടത്തിയ അഭിസംബോധനയിൽ പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിനായി …
ബ്രിട്ടൻ ലോക്ക്ഡൌണിൽ; സ്പെയിനിൽ കൂട്ടമരണം; പുറത്തിറങ്ങാതെ ഫ്രാൻസ്; വമ്പൻ പാക്കേജുമായി ജർമ്മനി
ബ്രിട്ടൻ ലോക്ക്ഡൌണിൽ; സ്പെയിനിൽ കൂട്ടമരണം; പുറത്തിറങ്ങാതെ ഫ്രാൻസ്; വമ്പൻ പാക്കേജുമായി ജർമ്മനി
സ്വന്തം ലേഖകൻ: പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കിയ സാഹചര്യത്തിലും ലോകത്ത്​ കോവിഡ്​-19 ബാധിച്ച്​ മരിച്ചവരുടെ എണ്ണം 16,098 ആയി. ആകെ 366,866 പേർക്ക്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. ആഗോളതലത്തിൽ 50 രാജ്യങ്ങളിലായി 100 കോടിയിലേറെ ജനങ്ങളാണ്​ കോവിഡ്​-19നെ പേടിച്ച്​ വീടുകളിൽ കഴിയുന്നത്​. ജനങ്ങൾ വീടുകളിൽ തന്നെ കഴിയു​ന്നുണ്ടോ എന്ന്​ പരിശോധിക്കാൻ ഡ്രോണുകളും ഹെലികോപ്​ടറുകളും രംഗത്തിറക്കിയിട്ടുണ്ട്​. പ്രതിരോധത്തി​​െൻറ ഭാഗമായി …
ഗള്‍ഫ് പൂര്‍ണ സ്തംഭനത്തിലേക്ക്; ലോക്ക്ഡൌണിലേക്ക് യുഎഇയും; സൗദിയിൽ കർഫ്യൂ
ഗള്‍ഫ് പൂര്‍ണ സ്തംഭനത്തിലേക്ക്; ലോക്ക്ഡൌണിലേക്ക് യുഎഇയും; സൗദിയിൽ കർഫ്യൂ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് രോഗം ഭീതി പടര്‍ത്തി വ്യാപിക്കുന്നതിനിടെ യുഎഇയും അടച്ചിടുന്നു. സൗദി അറേബ്യയും കുവൈത്തും ഖത്തറും പൂര്‍ണമായി അടച്ചിടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇയും സ്തംഭിക്കാന്‍ പോകുന്നത്. ചൊവ്വാഴ്ച രാത്രി മുതല്‍ പുതിയ തീരുമാനങ്ങള്‍ നടപ്പില്‍ വരും. അതേസമയം, വിസിറ്റിങ് വിസകളില്‍ യുഎഇയിലെത്തി കുടുങ്ങിപ്പോയവരെ രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുമെന്നും യുഎഇ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം …
“നാട്ടിലെത്തിക്കണം,” ഫിലീപ്പീൻസിലെ ഇന്ത്യക്കാർ; മലേഷ്യയിൽ കുടുങ്ങിയവർക്ക് താങ്ങായി സംഘടനകള്‍
“നാട്ടിലെത്തിക്കണം,” ഫിലീപ്പീൻസിലെ ഇന്ത്യക്കാർ; മലേഷ്യയിൽ കുടുങ്ങിയവർക്ക് താങ്ങായി സംഘടനകള്‍
സ്വന്തം ലേഖകൻ: കോവിഡിനെത്തുടർന്ന് സ്ഥിതിഗതികൾ രൂക്ഷമാവുന്ന സാഹചര്യത്തിൽ രാജ്യത്തേക്ക് തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ വിദ്യാര്‍ഥികള്‍. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ വിമാനത്താവളത്തില്‍ കഴിയുന്ന വിദ്യാർഥികൾ തങ്ങൾക്ക് എത്രകാലം പിടിച്ചുനിൽക്കാൻ കഴിയുമെന്നറിയില്ലെന്നും പറയുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയിലാണ് വിദ്യാർഥികൾ. രണ്ടു ദിവസമായി …
കൊറോണ: പ്രവാസി ഇന്ത്യക്കാര്‍ കനത്ത ജാഗ്രത പുലർത്തണമെന്ന് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ
കൊറോണ: പ്രവാസി ഇന്ത്യക്കാര്‍ കനത്ത ജാഗ്രത പുലർത്തണമെന്ന് ദുബായ്  ഇന്ത്യൻ കോൺസുൽ ജനറൽ
സ്വന്തം ലേഖകൻ: കോവിഡ് 19 പടരാതിരിക്കാൻ യുഎഇയിലെ ഇന്ത്യൻ സമൂഹം കനത്ത ജാഗ്രത പുലർത്തണമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ആവശ്യപ്പെട്ടു. യുഎഇ അധികൃതർ നൽകുന്ന നിർദേശം പാലിച്ച് പരമാവധി താമസയിടങ്ങളിൽ തന്നെ തുടരാൻ പ്രവാസികൾ ശ്രദ്ധിക്കണം. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. ലേബർ ക്യാമ്പിൽ ഒരേ മുറിയിൽ കഴിയുന്നവർ സ്വയം ഒരു കുടുംബ യൂനിറ്റായി കണക്കാക്കി …