മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍നിന്നും മറ്റും പാലായനം ചെയ്ത് വന്ന അഭയാര്‍ത്ഥികളെ സൗദി ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങള്‍ സ്വരാജ്യത്തേക്ക് കടക്കാന്‍ അനുവദിച്ചില്ലെന്ന സോഷ്യല്‍ മീഡിയാ വിമര്‍ശനത്തിന് മറുപടിയുമായി സൗദി രംഗത്ത്.
ലേബര്‍ പാര്‍ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ ജെറമി കൊര്‍ബിന്‍ ഉജ്ജ്വല വിജയം നേടി. നാലേകാല്‍ ലക്ഷത്തോളം വരുന്ന ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ബാലറ്റ് പേപ്പര്‍ വഴിയും പങ്കെടുത്ത തെരഞ്ഞെടുപ്പിലാണ് ജെറമി കൊര്‍ബിന്‍ 59 % വോട്ടുകള്‍ നേടിക്കൊണ്ട് ചരിത്ര വിജയം നേടിയത്.
മക്കയിലെ ഹറാ പള്ളിയില്‍ ബ്രിഡ്ജ് ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. മരിച്ചവര്‍ക്കൊപ്പം ഒരു മലയാളി ഉള്‍പ്പെടെ 19 ഇന്ത്യക്കാരുണ്ട്. ഇന്ത്യക്കാരുടെ മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത്‌നിന്നും ഉണ്ടായിട്ടുണ്ട്.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍നിന്ന് കലാപത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികള്‍ ബ്രിട്ടണിലേക്ക് ഒഴുകുന്നതും അവരെ തടയുന്നതിനായി ബ്രിട്ടന്‍ ചെയ്യുന്ന പ്രവൃത്തികളും ഇപ്പോള്‍ ലോകരാജ്യങ്ങളില്‍ സംസാരവിഷയമാണ്. അതോടൊപ്പം തന്നെ കണക്കിലെടുക്കേണ്ട കാര്യമാണ് ബ്രിട്ടണിലേക്ക് എത്തുന്ന അനധികൃത കുടിയേറ്റക്കാര്‍. അതിര്‍ത്തികളിലും മറ്റും ഒളിച്ചു കടക്കുന്ന ആളുകളാണ് ഇത്തരത്തില്‍ രാജ്യത്ത് കടന്നുകൂടി തലവേദന സൃഷ്ടിക്കുന്നത്.
മക്കയില്‍ പെയ്ത കനത്ത മഴയിലും കാറ്റിലും മസ്ജിദുല്‍ ഹറാം വികസന ജോലികള്‍ക്കായി ഉയര്‍ത്തിയിരുന്ന രണ്ടു കൂറ്റന്‍ ക്രെയിനുകള്‍ തകര്‍ന്നു വീണ് അറുപതിലേറെ തീര്‍ത്ഥാടകര്‍ മരിച്ചു. അപകടത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സിവില്‍ ഡിഫന്‍സ് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികള്‍ക്കായി ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് നടത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ നാടുകടത്തിയ യുവതിയെ ഹൈദരാബാദ് വിമാനത്താവളത്തില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സോഷ്യല്‍ മീഡിയ ഇടപെടലിലൂടെ ആളുകളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ഇവരുടെ ജോലിയെന്ന് പൊലീസ് പറഞ്ഞു. അഫ്ഷ ജബീന്‍ എന്ന നിക്കി ജോസഫാണ് ഇപ്പോള്‍ കസ്റ്റഡിയിലായതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കണ്ടപ്പോള്‍ മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് തിരിച്ചറിഞ്ഞതെന്ന് പെട്ര പറഞ്ഞു.
ഇറുകിയ വസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടിയെ ലണ്ടനിലെ സ്‌കൂളില്‍നിന്ന് പുറത്താക്കി. ട്രെന്‍ത്ഹാം ഹൈസ്‌കൂളിലെ ഹാരിയറ്റ് ഡേലിനെയാണ് സ്‌കൂള്‍ നിയമങ്ങള്‍ തെറ്റിച്ചതിന്റെ പേരില്‍ പുറത്താക്കിയത്. വസ്ത്രങ്ങള്‍ ശരീരത്തോട് ഒട്ടിനില്‍ക്കരുതെന്നാണ് ട്രെന്‍ത്ഹാം സ്‌കൂളിലെ നിയമം. ഇത് തെറ്റിച്ചതിനാണ് പതിനഞ്ചുകാരിയെ പുറത്താക്കിയത്
സ്വന്തം ലേഖകന്‍: ലണ്ടനിലെ ഹാരോള്‍ഡ് വുഡില്‍ തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ലണ്ടനിലെ ഹരോള്‍ഡ് വുഡ് നിവാസിയായ തിരുവല്ല വെണ്ണക്കുളം സ്വദേശി സണ്ണി ഉമ്മനാണ് ഇന്നലെ ഉച്ചയോടെ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ഇന്നലെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏതാനും മണിക്കുറുകള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു. സണ്ണിയെ ശാരീരികമായി അസ്വസ്ഥകളെ …
സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്നുള്ള 10,000 അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് അമേരിക്ക. ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ നിന്നുള്ള 10,000 പേരെ അടുത്ത ഒരു വര്‍ഷത്തിനിടെ പല ഘട്ടങ്ങളായി രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. 2011 ല്‍ ആഭ്യന്തര കലാപം തുടങ്ങിയതുമുതല്‍ ഇതുവരെ 1,500 സിറിയന്‍ അഭയാര്‍ഥികളെ അമേരിക്ക സ്വീകരിച്ചിട്ടുണ്ട്. ഒക്ടോബറോടെ 300 പേരെ കൊണ്ടുവരുമെന്നും …