യമനിലെ ഹൊദൈദ തുറമുഖത്തോട് ചേര്‍ന്നുള്ള സമ്പുഷ്ടമായ എണ്ണപ്പാടങ്ങള്‍ കൊള്ളയടിക്കുന്ന മോഷ്ടാക്കള്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
കത്തോലിക്ക സഭയിലെ വിവാഹം റദ്ദാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സഭയിലെ വിവാഹം റദ്ദാക്കലിനായി അവലംബിക്കുന്നത് കാലഹരണപ്പെട്ടതും കാലദൈര്‍ഘ്യമുള്ളതും ചിലവേറിയതുമാണെന്ന വിമര്‍ശനം ലോകത്തിന്റെ നാനാഭാഗത്തുനിന്നും ശക്തമായി ഉന്നയിക്കപ്പെട്ടതോടെയാണ് ഇക്കാര്യത്തില്‍ മാറ്റം വരുത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനം എടുത്തത്.
യൂറോപ്യന്‍ കുടിയേറ്റം പരിഹരിക്കുന്നതിനായി 300 കുടിയേറ്റക്കാരെ തങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന പ്രഖ്യാപനവുമായി സൈപ്രസ്. കുടിയേറ്റ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവരും ഇടപെടണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആഹ്വാനത്തിന്റെ പുറത്താണ് കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കാമെന്ന് സൈപ്രസ് സമ്മതിച്ചിരിക്കുന്നത്.
മുറെയെ പരാജയപ്പെടുത്തി ആദ്യമായി ഒരു വലിയ മത്സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നുകൂടിയ ആന്‍ഡേഴ്‌സണ് ഇനി നേരിടാനുള്ളത് സ്റ്റാന്‍ വാവ്‌റിങ്കയെയാണ്.
റെനെ ഹിഗ്വിറ്റയുടെ സ്‌കോര്‍പ്പിയന്‍ കിക്ക് ഫുട്‌ബോള്‍ പ്രേമികള്‍ ഒരിക്കലും മറക്കുന്നതല്ല. ഇന്നേക്ക് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗോള്‍വല കാക്കുന്ന ആരും ചെയ്യാന്‍ ധൈര്യം കാണിക്കാത്ത സ്‌കോര്‍പ്പിയന്‍ കിക്ക് ഹിഗ്വിറ്റ ചെയ്തത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമികളായ ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്ട് പതിനാലാമനും തങ്ങളുടെ പദവിയിലെത്തുന്നതിനു മുമ്പാണ് അമേരിക്ക സന്ദര്‍ശിച്ചിട്ടുള്ളത്. അമേരിക്കന്‍ സാമ്പത്തിക നയങ്ങളോടും രീതികളോടും എതിര്‍പ്പുള്ള ലാറ്റിനമേരിക്കന്‍ ചിന്താരീതിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കുമുള്ളത്.
മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നു. ഐഎസ്എല്ലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ ആദ്യ ഹോം മാച്ചില്‍ മുഖ്യാഥിതിയായി പങ്കെടുക്കുന്ന പെലെ സുബ്രതോ കപ്പ് ഫൈനല്‍ മത്സരം കാണാന്‍ ഡല്‍ഹിയിലുമെത്തും.
അഭയാര്‍ത്ഥികളെ സഹായിക്കാനായി ഓസ്ട്രിയയിലെ സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്ത്. വിയന്നയില്‍ നിന്നും ഓസ്ട്രിയന്‍ സംഘം ഇന്നലെ ഹംഗറിയിലേക്ക് യാത്ര തിരിച്ചു ഹംഗറി അതിര്‍ത്തി തുറന്നതോടെ ഓസ്ട്രിയയിലേക്കും ജര്‍മ്മനിയിലേക്കും അഭയാര്‍ത്ഥികള്‍ ഒഴുക്ക് തുടരുകയാണ്.
സ്വന്തം ലേഖകന്‍: സ്‌നേഹ സേനയായി സൈബര്‍ സേന, എസ്എന്‍ഡിപിയുടെ യുവതലമുറ കാരുണ്യത്തിന്റെ പുതിയ മേഖലകള്‍ തുറക്കുന്നു. അനാഥരായ മൂന്നു പെണ്‍കുട്ടികള്‍ക്ക് കൈത്താങ്ങായാണ് എസ്എന്‍ഡിപി യോഗം സൈബര്‍ സേന അവനവന് ആത്മസുഖത്തിനായ് ആചരിക്കുവ അപരന് ഗുണമായ് വരേണമെന്ന ഗുരുവചനം യാഥാര്‍ഥ്യമാക്കിയത്. എസ്എന്‍ഡിപി യോഗം സൈബര്‍ സേന കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തില്‍, യുകെ 6170 ശാഖായോഗത്തിലെ കുമാരനാശാന്‍ കുടുംബ …
സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞി ഏറ്റവും കൂടുതല്‍ കാലം കിരീടമണിഞ്ഞ രാജ കുടുംബാംഗം, മറി കടക്കുന്നത് വിക്ടോറിയ രാജ്ഞിയുടെ റെക്കോര്‍ഡ്. അപൂര്‍വ നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങുന്ന എലിസബത്ത് രാജ്ഞി, സ്ഥാനാരോഹണ വാര്‍ഷികത്തില്‍ ജനങ്ങളോടു സംസാരിക്കും. 63 വര്‍ഷം സിംഹാസനത്തിലിരുന്ന മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയുടെ റെക്കോര്‍ഡ് ഈ മാസം ഒന്‍പതിനാണ് എലിസബത്ത് രാജ്ഞി മറികടക്കുക. ആറു പതിറ്റാണ്ടിലേറെയായി …