1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2015

യമനിലെ ഹൊദൈദ തുറമുഖത്തോട് ചേര്‍ന്നുള്ള സമ്പുഷ്ടമായ എണ്ണപ്പാടങ്ങള്‍ കൊള്ളയടിക്കുന്ന മോഷ്ടാക്കള്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മല്‍സ്യബന്ധന തൊഴിലാളികളെയും നാട്ടുകാരെയും ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹൊദൈദ തുറമുഖത്തിന് സമീപം അല്‍ഖ്വാഹ എന്ന സ്ഥലത്താണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സഖ്യസേന നടത്തിയ ബോംബാക്രമണത്തില്‍ രണ്ടു ബോട്ടുകള്‍ തകര്‍ന്നെന്നും 70 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്നോ എവിടുത്തുകാരാണെന്നോ ഉള്ള വിവരങ്ങളൊന്നും ഒരു മാധ്യമങ്ങള്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമോ യെമനിലെ ഇന്ത്യന്‍ എംബസിയോ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടുമില്ല.

ഇന്ധനക്കളക്കടത്ത് നടത്തിയ ആളുകള്‍ തന്നെയാണോ കൊല്ലപ്പെട്ടിരിക്കുന്നത്, ഇന്ത്യക്കാരാണെങ്കില്‍ അവര്‍ തസ്‌ക്കരന്മാര്‍ക്കൊപ്പമായിരുന്നോ തുടങ്ങിയ വിവരങ്ങളെല്ലാം ഔദ്യോഗികമായി ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം നടത്തുന്നുണ്ട്. യെമനിലെ ഹൗത്തികള്‍ക്കെതിരെയായിരുന്നു സൗദിയുടെ ആക്രമണം. യെമനില്‍ സമാധാനം പുനസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്നാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വിശദീകരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.