ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറെന്ന പദ്ധതി വ്യാപിച്ചു കഴിഞ്ഞാല്‍ റോബോ കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് ഗൂഗിള്‍ പ്രതികരിച്ചു.
ഫിഫ പ്രസിഡന്റ് സ്ഥാനം താന്‍ ഇതുവരെ രാജി വച്ചിട്ടില്ലെന്ന് സെപ് ബ്ലാറ്റര്‍. ഫിഫ കോണ്‍ഗ്രസില്‍ രാജി സന്നദ്ധത അറിയിക്കുക മാത്രമാണ് ചെയ്‌തെന്നും അദ്ദേഹം പറയുന്നു. ഫിഫ പ്രസിഡന്റ് സ്ഥാനത്ത് ബ്ലാറ്റര്‍ തുടര്‍ന്നേക്കുമെന്ന അഭ്യൂഹം കൂടുതല്‍ ശക്തമാക്കിയാണ് പുതിയ വെളിപ്പെടുത്തല്‍.
കുവൈറ്റ് അല്‍ സവാബീറിലെ ഷിയാ പള്ളിയായ ഇമാം അല്‍ സാദിഖില്‍ ചാവേറാക്രമണം. സ്‌ഫോടനത്തില്‍ 15 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പുണ്യറംസാനിലെ ജുമാ നമസ്‌കാരം നടക്കുന്നസമയമായതിനാല്‍ പള്ളി വിശ്വാസികളാല്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ഈ സമയം പള്ളിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന്റെ ആക്കം വര്‍ദ്ധിപ്പിച്ചത്.
നിവിന്‍ പോളി നായകനായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രം പ്രേമം ഇന്റര്‍നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത മലയാളി യുവാവ് അറസ്റ്റിലായി. കോട്ടയം പാലാ സ്വദേശിയായ യുവാവ് ഓസ്‌ട്രേലിയയില്‍ വെച്ചാണ് പിടിയിലായതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
മരിക്കുന്നത് വരെയും കേള്‍വിക്ക് തടസ്സമൊന്നും ഇല്ലാതിരുന്ന നാസറിന് ഏതാനും ചില പല്ലുകളും വായില്‍ അവശേഷിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ വാട്ട്‌സ്ആപ്പ് കോളിംഗ് വേണമെന്ന ആവശ്യം സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഉയര്‍ത്തുന്നുണ്ടായിരുന്നു
പ്രമുഖ ആന്റിവൈറസ് സോഫ്റ്റ്‌വെയറായ കാസ്പര്‍സ്‌ക്കിയുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് പുതിയ പദ്ധതിയൊരുക്കുന്നത്. മാല്‍വെയറുണ്ടെന്ന് കണ്ടെത്തിയാല്‍, അത് സ്‌കാന്‍ ചെയ്യുന്നതിനും റിമൂവ് ചെയ്യുന്നതിനുമുള്ള ഓപ്ഷനും ലഭ്യമാകുന്നതരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ബോസ്റ്റണ്‍ മാരത്തണ്‍ ബോംബിങ്; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഇരകളോട് മാപ്പ് പറഞ്ഞു
ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങുന്നതിനും ഒരു വര്‍ഷം മുന്‍പെ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിയാന്‍ ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് നിക് ക്ലെഗ് ഒരുക്കമായിരുന്നെന്ന് വെളിപ്പെടുത്തല്‍.
ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വേര്‍പിരിയുന്നതിനോട് പരോക്ഷമായി അസന്തുഷ്ടത പ്രകടിപ്പിച്ച് എലിസബത്ത് രാജ്ഞി. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരണമെന്ന് പ്രസംഗത്തില്‍ തെളിച്ച് പറഞ്ഞില്ലെങ്കിലും രാജ്ഞിയുടെ വാക്കുകള്‍ ലക്ഷ്യം വെച്ചത് അതു തന്നെയായിരുന്നു.