1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പന്ത്രണ്ട് മേഖലകളിലെ സൗദിവത്ക്കരണം എഴുപത് ശതമാനം പൂര്‍ത്തിയായി; വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്
പന്ത്രണ്ട് മേഖലകളിലെ സൗദിവത്ക്കരണം എഴുപത് ശതമാനം പൂര്‍ത്തിയായി; വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: പന്ത്രണ്ട് മേഖലകളിലെ സൗദിവത്ക്കരണം എഴുപത് ശതമാനം പൂര്‍ത്തിയായി; വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. സൗദിയില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പന്ത്രണ്ട് മേഖലകളിലെ സ്വദേശീവല്‍ക്കരണം വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. വിവിധ മേഖലകളില്‍ മുന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കിയ പദ്ധതിയിലൂടെ എഴുപത് ശതമാനം സൗദിവത്ക്കരണം നടപ്പാക്കി. തൊഴില്‍സാമൂഹിക വികസന മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നു …
ശനിയാഴ്ച മാത്രം ഡോക്ടര്‍, ബാക്കി ആറു ദിവസം പ്രധാനമന്ത്രി! വ്യത്യസ്തനായ ഭൂട്ടാന്‍ പ്രധാനമന്ത്രിയെ അറിയാം
ശനിയാഴ്ച മാത്രം ഡോക്ടര്‍, ബാക്കി ആറു ദിവസം പ്രധാനമന്ത്രി! വ്യത്യസ്തനായ ഭൂട്ടാന്‍ പ്രധാനമന്ത്രിയെ അറിയാം
സ്വന്തം ലേഖകന്‍: ശനിയാഴ്ച മാത്രം ഡോക്ടര്‍, ബാക്കി ആറു ദിവസം പ്രധാനമന്ത്രി! വ്യത്യസ്തനായ ഭൂട്ടാന്‍ പ്രധാനമന്ത്രിയെ അറിയാം. ഡോക്ടര്‍ കൂടിയായ ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടായ് ഷെറിങ് ഏറെ തിരക്കുള്ള പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോഴും ആഴ്ചയിലൊരു ദിവസം ആശുപത്രിയിലെത്തും. യൂറോളജി വിദഗ്ധനാണ് ലോട്ടായ് ഷെറിങ് രാജ്യത്തെ മികച്ച ഡോക്ടര്‍മാരില്‍ ഒരാളാണ്. 2018 നവംബറിലാണ് ഷെറിങ് ഭൂട്ടാന്‍ പ്രധാനമന്തിയായി അധികാരമേറ്റത്. …
ശ്രീലങ്കയില്‍ ക്രൈസ്തവ ദേവാലയങ്ങളും കാത്തലിക്ക് സ്‌കൂളുകളും വീണ്ടും തുറക്കുന്നു
ശ്രീലങ്കയില്‍ ക്രൈസ്തവ ദേവാലയങ്ങളും കാത്തലിക്ക് സ്‌കൂളുകളും വീണ്ടും തുറക്കുന്നു
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ ക്രൈസ്തവ ദേവാലയങ്ങളും കാത്തലിക്ക് സ്‌കൂളുകളും വീണ്ടും തുറക്കുന്നു. ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണ പരമ്പരയ്ക്ക് പിന്നാലെ അടച്ചിട്ട കാത്തലിക്ക് സ്‌കൂളുകളും പള്ളികളിലെ പ്രാര്‍ത്ഥനകളും വീണ്ടും പുനരാരംഭിക്കും. സുരക്ഷാ പ്രശ്‌നമില്ലെങ്കില്‍ ഞായറാഴ്ച മുതല്‍ പ്രാര്‍ത്ഥനകള്‍ തുടങ്ങാന്‍ നിര്‍ദേശിച്ചതായി കൊളംബൊ കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് പറഞ്ഞു. മെയ് 14 മുതല്‍ കാത്തലിക്ക് സകൂളുകള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം …
സാമ്പത്തിക തട്ടിപ്പ് കേസില്‍ നീരവ് മോദിക്ക് ജാമ്യമില്ല; അപേക്ഷ തള്ളി യുകെ കോടതി
സാമ്പത്തിക തട്ടിപ്പ് കേസില്‍ നീരവ് മോദിക്ക് ജാമ്യമില്ല; അപേക്ഷ തള്ളി യുകെ കോടതി
സ്വന്തം ലേഖകന്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ നീരവ് മോദിക്ക് ജാമ്യമില്ല; അപേക്ഷ തള്ളി യുകെ കോടതി. സാമ്പത്തിക തട്ടിപ്പ് കേസില്‍ വിവാദ വജ്രവ്യവസായി നീരവ് മോദിക്ക് യു.കെ. കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്. ഇത് മൂന്നാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. പഞ്ചാബ് …
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍; ബ്രസീലോ സൗത്ത് ആഫ്രിക്കയോ പോലെ മുരടിപ്പിലേക്കെന്ന് മുന്നറിയിപ്പ്
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍; ബ്രസീലോ സൗത്ത് ആഫ്രിക്കയോ പോലെ മുരടിപ്പിലേക്കെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍; ബ്രസീലോ സൗത്ത് ആഫ്രിക്കയോ പോലെ മുരടിപ്പിലേക്കെന്ന് മുന്നറിയിപ്പ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലാണെന്നും ഇത് പെട്ടെന്ന് തന്നെ മിഡില്‍ ഇന്‍കംട്രാപ്പ് കടക്കുമെന്നും ഒടുവില്‍ ബ്രസീലോ സൗത്ത് ആഫ്രിക്കയോ പോലെയാവുമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയ്. 2018 മാര്‍ച്ചില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ …
കുവൈത്ത് വിമാനത്താവളത്തില്‍ മലയാളി മരിച്ച സംഭവം; മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു
കുവൈത്ത് വിമാനത്താവളത്തില്‍ മലയാളി മരിച്ച സംഭവം; മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു
സ്വന്തം ലേഖകന്‍: കുവൈത്ത് വിമാനത്താവളത്തില്‍ മലയാളി മരിച്ച സംഭവം; മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കുവൈത്ത് വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന മലയാളി യുവാവിന്റെ അപകടമരണത്തില്‍ സഹപ്രവര്‍ത്തകനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രെജിസ്റ്റര്‍ ചെയ്തു. ജലീബ് അല്‍ ശുയൂഖ് പോലീസ് സ്റ്റേഷനില്‍ ആണ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുവൈത്ത് എയര്‍ വെയ്‌സില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന തിരുവനന്തപുരം …
ആണവ കരാറില്‍ നിന്ന് ഭാഗികമായി പിന്‍മാറിയതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
ആണവ കരാറില്‍ നിന്ന് ഭാഗികമായി പിന്‍മാറിയതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
സ്വന്തം ലേഖകന്‍: ആണവ കരാറില്‍ നിന്ന് ഭാഗികമായി പിന്‍മാറിയതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അമേരിക്കന്‍ നേതൃത്വത്തില്‍ 2015ല്‍ വന്‍ശക്തി രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ഇറാന്‍ ഭാഗികമായി പിന്മാറി. ഉടമ്പടിയില്‍ ഒപ്പുവെച്ച രാഷ്ട്രങ്ങള്‍ കരാര്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് പിന്മാറ്റം. രണ്ട് മാസത്തിനകം വാഗ്ദാനങ്ങള്‍ പാലിക്കാന്‍ രാഷ്ട്രങ്ങള്‍ തയ്യാറായില്ലെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണമടക്കം പുനരാരംഭിക്കാനാണ് ഇറാന്റെ പദ്ധതി. …
അത്യാധുനിക സൗകര്യങ്ങളോടെ ദോഹ മെട്രോ ഓട്ടം തുടങ്ങി
അത്യാധുനിക സൗകര്യങ്ങളോടെ ദോഹ മെട്രോ ഓട്ടം തുടങ്ങി
സ്വന്തം ലേഖകന്‍: അത്യാധുനിക സൗകര്യങ്ങളോടെ ദോഹ മെട്രോ ഓട്ടം തുടങ്ങി. ഖത്തറിന്റെ ഗതാഗതരംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ദോഹ മെട്രോ ഓടിത്തുടങ്ങി. അല്‍ ഖസ്സര്‍ മുതല്‍ അല്‍ വക്ര വരെയുള്ള പതിമൂന്ന് സ്റ്റേഷനുകളിലൂടെയാണ് ആദ്യ ഘട്ടത്തില്‍ മെട്രോ സര്‍വീസ് നടത്തുന്നത്. അത്യാധുനിക സൌകര്യങ്ങളോട് കൂടിയുള്ള സ്റ്റേഷനുകളാണ് ദോഹ മെട്രോയുടെ പ്രത്യേകത. രാവിലെ എട്ട് മണിക്ക് അല്‍ ഖസ്സാറില്‍ …
മദര്‍ ദൈവസ്‌നേഹത്തിന്റെ സാക്ഷി; വിശുദ്ധ മദര്‍ മദര്‍ തെരേസയ്ക്ക് ജന്മനാട്ടില്‍ മാര്‍പാപ്പയുടെ ആദരം
മദര്‍ ദൈവസ്‌നേഹത്തിന്റെ സാക്ഷി; വിശുദ്ധ മദര്‍ മദര്‍ തെരേസയ്ക്ക് ജന്മനാട്ടില്‍ മാര്‍പാപ്പയുടെ ആദരം
സ്വന്തം ലേഖകന്‍: മദര്‍ ദൈവസ്‌നേഹത്തിന്റെ സാക്ഷി; വിശുദ്ധ മദര്‍ മദര്‍ തെരേസയ്ക്ക് ജന്മനാട്ടില്‍ മാര്‍പാപ്പയുടെ ആദരം. പാവങ്ങളില്‍ പാവങ്ങളായവരോട് ദൈവത്തിനുള്ള സ്‌നേഹത്തിനു സാക്ഷ്യം വഹിച്ച വ്യക്തിയായിരുന്നു വിശുദ്ധ മദര്‍ തെരേസയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. വടക്കന്‍ മാസിഡോണിയയുടെ തലസ്ഥാനമായ സ്‌കോപ്യേയില്‍ മദറിന്റെ ജന്മസ്ഥലത്തുള്ള സ്മാരകത്തിലെ ചാപ്പലില്‍ പ്രാര്‍ഥിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മദര്‍ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി …
ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ വനിത അമേരിക്കക്കാരി ആയിരിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ്
ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ വനിത അമേരിക്കക്കാരി ആയിരിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ്
  സ്വന്തം ലേഖകന്‍: ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ വനിത അമേരിക്കക്കാരി ആയിരിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ്. ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ വനിത ഒരു അമേരിക്കക്കാരിയായിരിക്കുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അറിയിച്ചു. ‘അഞ്ചു വര്‍ഷത്തിനുള്ളില്‍ അമേരിക്ക ചന്ദ്രനിലേക്ക് വീണ്ടുമെത്തും, മാത്രമല്ല ചന്ദ്രനിലെത്തുന്ന ആദ്യ വനിത അമേരിക്കയില്‍ നിന്നായിരിക്കുമെന്നും യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞു. വാഷിങ്ടണില്‍ നടക്കുന്ന …