സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കാനഡ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ ഇന്ത്യ. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കര്‍ഷകപ്രതിഷേധത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറായിരുന്നു ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഡിസംബര്‍ ഏഴിന് നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി പങ്കെടുക്കില്ലെന്ന് കാനഡയെ ഔദ്യോഗികമായി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി …
സ്വന്തം ലേഖകൻ: അമേരിക്കന്‍ ഔഷധ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കിയതായി ബഹ്‌റൈന്‍ അറിയിച്ചു. ഫൈസറിന്റെ കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇതോടെ ബഹ്‌റൈന്‍. ബുധനാഴ്ച ബ്രിട്ടനാണ് വാക്‌സിന് ആദ്യമായി അംഗീകാരം നല്‍കിയത്. അടുത്ത ആഴ്ച ബ്രിട്ടണില്‍ വാക്‌സിന്റെ വിതരണം ആരംഭിക്കും. അതേ സമയം ബഹ്‌റൈന്‍ വാക്‌സിന്റെ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്കരണം കര്‍ശനമാക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ സര്‍വീസില്‍ തുടരുന്ന നിരവധി സ്വദേശികളെ പിരിച്ചു വിടുന്നു. പകരം സ്വദേശികളെ നിയമിക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവ്. കുവൈത്ത് ജലവൈദ്യുതി മന്ത്രാലയത്തില്‍ നിന്നും 118 വിദേശികളെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നതിനു മന്ത്രാലയം നീക്കങ്ങളാരംഭിച്ചു. സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശമനുസരിച്ചു നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണ പ്രക്രിയയുടെ ഭാഗമായിട്ടാണ് സര്‍വീസില്‍ …
സ്വന്തം ലേഖകൻ: ബ്രെക്‌സിറ്റ് ചർച്ച ഇഴഞ്ഞു നീങ്ങുന്നുവെന്ന ആരോപണവുമായി ബ്രിട്ടൻ. ഫ്രഞ്ച് ലോബി യൂറോപ്യൻ യൂണിയനോട് വൈകി ആവശ്യങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് അവസാന നിമിഷങ്ങളിൽ പുതിയ നിബന്ധനകളുമായി അവർ മുന്നോട്ട് വരികയാണെന്നും ബ്രിട്ടീഷ് നെഗോഷ്യേറ്റർമാർ ആരോപിച്ചു. ഇയു നിലപാട് മാരത്തണ ചർച്ചകളെ അസ്ഥിരമാക്കിയതായും ആരോപണമുണ്ട്. ബ്രെക്സിറ്റിന് ശേഷം ആഭ്യന്തര സബ്‌സിഡികൾക്കായി ആഭ്യന്തര റെഗുലേറ്ററുടെ പങ്ക് സംബന്ധിച്ച് …
സ്വന്തം ലേഖകൻ: കൊവിഡ് മൂലം ഒരു ദിവസം മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയില്‍ ഏക്കാലത്തെയും വലിയ റെക്കോർഡ്. പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ മരിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇന്നലെ ഒരു ദിവസം മരിച്ചതോടെ രാജ്യം കടുത്ത ആശങ്കയിലായി. 2760 പേര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രികള്‍ നിറഞ്ഞതോടെ, മുന്നോട്ടുള്ള ദിവസങ്ങളില്‍ ഇതു സംഭവിക്കുമെന്നത് …
സ്വന്തം ലേഖകൻ: കുടിയേറ്റ വീസകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിക്കുന്ന ബില്ലിന് യുഎസ് സെനറ്റിന്റെ അംഗീകാരം. തൊഴിലടിസ്ഥാനമാക്കി അനുവദിച്ചിരുന്ന കുടിയേറ്റ വീസകള്‍ക്ക് പകരം കുടുംബാടിസ്ഥാനത്തിലായിരിക്കും ഇനി മുതല്‍ വീസ അനുവദിക്കുന്നത്. ഗ്രീന്‍ കാര്‍ഡ് കാത്ത് കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ ബില്‍. എച്ച്-1 ബി തൊഴില്‍ വീസ വഴി യുഎസിലെത്തി കൊല്ലങ്ങളോളം ഗ്രീന്‍ കാര്‍ഡ് …
സ്വന്തം ലേഖകൻ: ഖത്തർ ഉപരോധം അവസാനിപ്പിക്കാനായി ഖത്തറും സൌദിയും ധാരണയാവുന്നതായി റിപ്പോർട്ടുകൾ. മൂന്നുവർഷത്തിലധികമായി തുടരുന്ന ഖത്തർ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ് പ്രതിസന്ധിയും അവസാനിപ്പിക്കാനുള്ള പ്രാഥമിക ധാരണകൾക്കടുത്ത് ഇരുരാജ്യങ്ങളും എത്തിയതായി ‘അൽജസീറ’ റിപ്പോർട്ട് ചെയ്തു. യു.എസ് പ്രസിഡൻറിെൻറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നർ കഴിഞ്ഞദിവസം ജി.സി.സി രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ട്രംപ് പ്രസിഡൻറ് സ്ഥാനം ഒഴിയുന്നതിന് മുമ്പുതന്നെ …
സ്വന്തം ലേഖകൻ: കുട്ടികൾക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ. കൊവിഡിന്റെയും പകർച്ചപ്പനിയുടെയും ചില ലക്ഷണങ്ങൾ സമാനമായതിനാൽ നിലവിലെ സാഹചര്യത്തിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് കുട്ടികൾക്ക് എടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധ പുലർത്തണമെന്ന് പ്രാഥമിക പരിചരണ കോർപറേഷൻ ഹെൽത്ത് പ്രൊട്ടക്‌ഷൻ-പ്രിവന്റീവ് ഹെൽത്ത് ഡയറക്ടറേറ്റ് മാനേജർ ഡോ.ഖാലിദ് ഹമീദ് അൽവാദ് ഓർമപ്പെടുത്തി. കുട്ടികളിൽ പകർച്ചപ്പനി പിടിപെടുന്നത് ഗുരുതര …
സ്വന്തം ലേഖകൻ: കുവൈത്തിൽ വാക്സിൻ വിതരണത്തിന് അപ്പോയൻറ്മെൻറ് സംവിധാനം ഏർപ്പെടുത്തും. ഒാൺലൈനായി രജിസ്റ്റർ ചെയ്തവരിൽനിന്ന് മുൻഗണനാടിസ്ഥാനത്തിൽ തീയതി അനുവദിക്കും. ആദ്യ ബാച്ച് കുവൈത്തിലെ ജനസംഖ്യയുടെ അഞ്ചുശതമാനത്തിന് തികയും. രണ്ടാം ബാച്ച് എത്തുന്നതോടെ 20 ശതമാനത്തിന് വാക്സിൻ നൽകാനാവും. ഒരാൾക്ക് രണ്ട് ഡോസ് ആണ് നൽകുക. ആദ്യ ഡോസ് കഴിഞ്ഞ് മൂന്നുമുതൽ നാലുവരെ ആഴ്ച കഴിഞ്ഞാണ് രണ്ടാമത്തെ …
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വീസയിൽ ഖത്തറിലെത്താൻ വഴിയൊരുക്കി കൊച്ചിയിൽ അടക്കമുള്ള ഖത്തർ വീസ സെൻററുകളുടെ (ക്യു.വി.സി) പ്രവർത്തനം ഇന്നലെ മുതൽ പുനരാരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഇതുവരെ പ്രവർത്തനം നിർത്തിവെച്ചതായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യക്കാരുടെ ഖത്തറിലേക്കുള്ള പുതിയ തൊഴിൽ വീസ നടപടികൾ പൂർണമായും അതത് രാജ്യങ്ങളിൽനിന്നുള്ള ക്യു.വി.സികൾ വഴിയാണ് ചെയ്യുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പുതിയ തൊഴിൽ …