സ്വന്തം ലേഖകൻ: വേനസ്വേലന്‍ പാര്‍ലമെന്റായ ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രതിപക്ഷത്തിലെ ഒരു വിഭാഗം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന പശ്ചാത്തലത്തില്‍ നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് അനായാസ വിജയം സാധ്യമാണ്. പാശ്ചാത്യ രാജ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികളാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്. അതേമയം നിക്കോളാസ് മഡുറോയുടെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പിലെ വിജയം. …
സ്വന്തം ലേഖകൻ: അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രികളിൽ കൊവിഡ് പരിശോധനയ്ക്കുള്ള പിസിആർ ടെസ്റ്റിന്റെ നിരക്ക് 85 ദിർഹമാക്കി കുറച്ചു. ഇതുവരെ ഈ ആശുപത്രികളിൽ 250 ദിർഹമായിരുന്നു. തുടക്കത്തിൽ 370 ദിർഹം ഈടാക്കിയിരുന്നു. ദുബായ് ഹെൽത്ത് അതോറിറ്റിക്കു കീഴിലെ ആശുപത്രികളിൽ ഫീസ് 150 ദിർഹമാണ്. 250 ദിർഹത്തിന് 3 പിസിആർ ടെസ്റ്റ് ചില സ്വകാര്യ …
സ്വന്തം ലേഖകൻ: ദേശീയ ദിനാഘോഷത്തിന് തയാറെടുത്ത് രാജ്യം. കൊടിതോരണങ്ങൾ നിറഞ്ഞ അലങ്കാരങ്ങളുമായി രാജ്യമെങ്ങും ആവേശം അലയടിച്ചു തുടങ്ങി. ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം. ഫുട്‌ബോൾ ആവേശമുണർത്തിയാണ് ഇത്തവണത്തെ ദേശീയ ദിനമെന്നതാണ് പ്രത്യേകത. അമീർ കപ്പ് ഫൈനൽ മത്സരവും 2022 ഫിഫ ഖത്തർ ലോകകപ്പിനു വേണ്ടി നിർമാണം പൂർത്തിയായ നാലാമത്തെ സ്റ്റേഡിയമായ അൽ റയ്യാന്റെ ഉദ്ഘാടനവും …
സ്വന്തം ലേഖകൻ: ഒമാനിലെ വിദേശി തൊഴിലാളികൾക്ക് മറ്റൊരു തൊഴിലുടമയിലേക്ക് മാറുന്നതിന് എൻ.ഒ.സി വേണമെന്ന നിബന്ധന അടുത്ത വർഷം ആദ്യം തന്നെ എടുത്തുകളയും. രാജ്യത്തിെൻറ തൊഴിൽ നയത്തിലെ സുപ്രധാന മാറ്റമായിരിക്കും എൻ.ഒ.സി വ്യവസ്ഥ ഒഴിവാക്കലെന്ന് ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ െഎ.െഎ.എസ്.എസ് ഉച്ചകോടിയിൽ സംസാരിക്കവേ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി പറഞ്ഞു. രാജ്യത്തിെൻറ സമ്പദ്ഘടന …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്നും ഫിലിപ്പീൻസിൽനിന്നും കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളുടെ മടങ്ങിവരവ് തിങ്കളാഴ്ച മുതൽ. കുവൈത്ത് എയർവേസും ജസീറ എയർവേസുമാണ് വിമാന സർവിസ് നടത്തുക.ഇന്ത്യയിൽനിന്ന് ടിക്കറ്റ് നിരക്ക് 140 മുതൽ 160 ദീനാർ വരെയാണ്. ഫിലിപ്പീൻസിൽനിന്ന് 200 ദീനാർ വരെ നിരക്കുയരും. തിരിച്ചുകൊണ്ടുവരുന്ന ഗാർഹികത്തൊഴിലാളികൾക്കായി 58 ക്വാറൻറീൻ കേന്ദ്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഒാരോന്നിലും ആരോഗ്യ മന്ത്രാലയം ഒരു ജീവനക്കാരനെ …
സ്വന്തം ലേഖകൻ: യുകെയ്ക്കും ബഹ്റൈനും പുറമെ കൊവിഡ് വാക്സീൻ ഉപയോഗിക്കാൻ റഷ്യയും. തദ്ദേശീയമായി വികസിപ്പിച്ച സ്പുട്നിക് 5 വാക്സീൻ മുൻഗണനാ അടിസ്ഥാനത്തിൽ മോസ്കോയിലെ ജനങ്ങൾക്ക് നൽകിത്തുടങ്ങി. വാക്സീൻ 95% ഫലപ്രദമാണെന്നും പാർശ്വഫലങ്ങൾ ഇല്ലെന്നുമാണു റഷ്യ പറയുന്നത്. എന്നാലും ഇപ്പോഴും ആളുകളിൽ പരീക്ഷണം നടക്കുന്നുണ്ട്. ആദ്യ രണ്ട് ഡോസുകൾ ലഭിക്കുന്നതിനായി ഈ ആഴ്ച അവസാനത്തോടെ ആയിരത്തോളം പേരാണ് …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് ചർച്ചകൾ വീണ്ടും പാളം തെറ്റിയതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും അടിയന്തിര ഫോൺ സംഭാഷണത്തിന് ഒരുങ്ങുന്നു. ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര ഇടപാടിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്താതെ ഇഴയുന്ന സാഹചര്യത്തിലാണ് ഇരു നേതാക്കളും ശനിയാഴ്ച്ച ചർച്ച നടത്തുന്നത്. ഒരാഴ്ചത്തെ മാരത്തൺ ചർച്ചയെത്തുടർന്ന് …
സ്വന്തം ലേഖകൻ: അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന കുട്ടികൾക്ക് ഒബാമ ഭരണകൂടം നൽകിയിരുന്ന പരിരക്ഷ പൂർണ്ണമായും പുനഃസ്ഥാപിക്കുന്നതായി കോടതി ഉത്തരവ്. ന്യുയോർക്ക് ഫെഡറൽ ജഡ്ജിയുടെ ഉത്തരവിലാണ് ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് തങ്ങളുടെ മക്കളുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക ഒഴിവാക്കുന്ന ഉത്തരവ്. ന്യൂയോർക്ക് ഫെഡറൽ ജഡ്ജി നിക്കളസ് ഗറൗഫിസാണ് നിർണായക വിധി പ്രസ്താവം നടത്തിയത്. കുടിയേറ്റക്കാരുടെ കുട്ടികൾക്ക് അമേരിക്കയിൽ …
സ്വന്തം ലേഖകൻ: ഡൽഹിയിലെ കർഷകസമരത്തിനു ബ്രിട്ടനിൽ നിന്ന് പിന്തുണ. വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് കാണിച്ച് ബ്രിട്ടനിലെ 36 എംപിമാർ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാപിന് കത്തെഴുതി. ലേബർ പാർട്ടിയുടെ ഇന്ത്യൻ വംശജനായ പ്രതിനിധി തൻമൻജിത് സിങ്ങിന്റെ നേതൃത്വത്തിലാണ് എംപിമാർ വിദേശകാര്യ സെക്രട്ടറിക്ക് കത്തെഴുതിയത്. ‘കർഷകർക്കുള്ള മരണ വാറന്റ്’ എന്നാണ് കത്തിൽ വിവാദ കാർഷിക …
സ്വന്തം ലേഖകൻ: മൂന്ന് വർഷത്തിലധികമായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാനുള്ള കരാർ ഉടൻ ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഇക്കാര്യത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും വെള്ളിയാഴ്ച നടന്ന ഇറ്റാലിയൻ വാർഷിക മെഡിറ്ററേനിയൻ ഡയലോഗ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങൾക്കും തൃപ്തികരമായ ഒരു തീരുമാനത്തിൽ ഉടൻ എത്താൻ …