സ്വന്തം ലേഖകൻ: ദുബൈയില്‍ വാഹനം വാടകക്ക് നല്‍കുന്ന മുഴുവന്‍ സ്ഥാപനങ്ങളും റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം. യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ മാത്രമല്ല ചരക്കുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങളും ആര്‍.ടി.എയുടെ അനുമതി നേടിയിരിക്കണം. റെന്റ് എ കാര്‍ കമ്പനികള്‍ക്ക് പുറമെ ബസ്, ട്രക്ക്, വിനോദ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍, സൈക്കിളുകള്‍ തുടങ്ങിയവയെല്ലാം വാടകക്ക് …
സ്വന്തം ലേഖകൻ: സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് മെര്‍സ് കൊറോണ വൈറസെന്ന് സ്ഥിരീകരണം. അസീര്‍ നാഷണല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവതിയുടെ നില മെച്ചപ്പെട്ടു. കൊറോണ വൈറസ് ബാധമൂലം ചൈനയിലെ വുഹാനില്‍ മെഡിക്കല്‍ കോളജില്‍ കുടുങ്ങിയ മലയാളികളുള്‍പ്പെടെയുള്ള 46 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതരാണ്. ചൈനയില്‍ നിന്നെത്തി പനി ബാധിച്ച യുവാവ് എറണാകുളത്ത് ആശുപത്രിയിലും വിദ്യാര്‍ഥി കോട്ടയത്തും നിരീക്ഷണത്തിലാണ്. …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് നടപ്പിലാക്കാൻ എട്ടു ദിവസം മാത്രം ശേഷിക്കെ ബ്രെക്സിറ്റ് ബിൽ ഇരു സഭകളും പാസ്സാക്കി. നേരത്തെ പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കിയ ബിൽ പ്രഭുസഭ ഭേദഗതികളോടെ തിരിച്ചയയ്ക്കുകയായിരുന്നു. പ്രഭുസഭയുടെ അംഗീകാരത്തോടെ ബിൽ വീണ്ടും പാസായിരിക്കുകയാണ്. ജനുവരി 31 നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് പോകുന്നത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാൻ …
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. ചൈനയില്‍ കൊറോണ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച വുഹാന്‍ പ്രവിശ്യയിലാണ് മരണ സംഖ്യ 17 ആയത്. അതേസമയം 544 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. രോഗ വ്യാപനം തടയുന്നതിനായി പ്രദേശത്തെ പൊതു ഗതാഗത സംവിധാനങ്ങള്‍ താല്‍കാലികമായി നിര്‍ത്തലാക്കി. വുഹാനില്‍ നിന്നാണ് …
സ്വന്തം ലേഖകൻ: സൗദിയിലെ അബ്ഷിര്‍ പോര്‍ട്ടലില്‍ മുഴുവന്‍ വിദേശികളും രജിസ്റ്റര്‍ ചെയ്യണമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാകില്ല. 11 ദശലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. സൗദി ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഇലക്ട്രോണിക് പോര്‍ട്ടലായ അബ്ഷിറില്‍ ഇത് വരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വിദേശികള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജവാസാത്ത് വിഭാഗം …
സ്വന്തം ലേഖകൻ: ചൈനയിലെ ഉയ്ഗൂര്‍ മുസ്ലീംങ്ങള്‍ നേരിടുന്ന പീഡനത്തില്‍ ചൈനയെ പരസ്യമായി എതിര്‍ക്കില്ലെന്ന് പാകിസ്താന്‍. ചൈനീസ് സര്‍ക്കാര്‍ പാകിസ്താനെ സഹായിക്കുന്നവരാണെന്നും അതിനാല്‍ ഈ വിഷയത്തിന് പ്രാധ്യാനം നല്‍കേണ്ടതില്ലെന്നുമാണ് തങ്ങളുടെ തീരുമാനമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ ‘ഫോറിന്‍ പോളിസി’ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. “ചൈന ഞങ്ങളെ സഹായിച്ചവരാണ്. …
സ്വന്തം ലേഖകൻ: വെള്ളിയാഴ്ച രാവിലെ നടക്കാനിരിക്കുന്ന ദുബായ് മാരത്തോണ്‍ 2020ന്റെ ഭാഗമായി പ്രധാന റോഡുകള്‍ അടച്ചിടും. മാരത്തോണ്‍ നടക്കുന്ന റോഡുകളുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. മാരത്തോണിനൊപ്പം. 10 കിലോമീറ്റര്‍ റോഡ് റേസ്, 4 കിലോമീറ്റര്‍ ഫണ്‍ റേസ് എന്നിവയും വെള്ളിയാഴ്ച നടക്കും. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ …
സ്വന്തം ലേഖകൻ: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് അനുകൂലമായി നിലപാടെടുത്തതിന് പിന്നാലെ ഇന്ത്യ പാമോയിൽ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തെല്ലൊന്നുമല്ല മലേഷ്യയെ വലച്ചത്. അവരെ സംബന്ധിച്ച് ഏറ്റവും കൂടുതൽ പാമോയിൽ വിൽക്കുന്നത് ഇന്ത്യയിലായിരുന്നു. ഇന്ത്യയിൽ നിന്ന് കൂടുതൽ പഞ്ചസാര ഇറക്കുമതി ചെയ്യാനാണ് തീരുമാനം. മലേഷ്യയിലെ എംഎസ്എം ഹോൾഡിങ്സ് ബെർഹാർഡ് 1.3 ലക്ഷം ടൺ പഞ്ചസാര വാങ്ങും. 49.20 …
സ്വന്തം ലേഖകൻ: ഹാരി രാജകുമാരനും ഭാര്യ മേഗൻ മെർക്കിളും പദവികൾ ഉപേക്ഷിച്ച് കൊട്ടാരം വിടുന്നു എന്ന വാർത്തയാണ് ഇപ്പോൾ ചൂടൻ ചർച്ച. ഇരുവരും വിവാഹ മോചിതരാകാൻ പോകുകയാണോ എന്ന സംശയത്തിലേക്കാണെന്ന് ലോകമാധ്യമങ്ങള്‍ പറയുന്നു. കാരണം ബെക്കിങ്ഹാം കൊട്ടാരത്തിലെ ഒരു സ്ത്രീ രാജകീയ പദവികൾ ഉപേക്ഷിക്കുന്നത് വിവാഹ മോചനം നേടുമ്പോഴാണ്. മേഗന്റെ കാര്യത്തിൽ ഇത്തരം ഒരു നീക്കം …
സ്വന്തം ലേഖകൻ: പൗരത്വ നിയമഭേദഗതിയിൽ സമർപ്പിച്ച ഹരജികളിൽ മറുപടി നൽകുന്നതിന് കേന്ദ്രത്തിന് നാലാഴ്ച സമയം നൽകി സുപ്രീം കോടതി. കേസില്‍ ഇടക്കാല ഉത്തരവോ സ്റ്റേയോ ഇല്ല. സി.എ.എ കേസുകള്‍ ഹെെകോടതികള്‍ പരിഗണിക്കരുതെന്നും സുപ്രീംകോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ, അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. 144 …