സ്വന്തം ലേഖകൻ: ഇസ്രായേല്‍ – ഫലസ്തീന്‍ പ്രശ്നപരിഹാരത്തിനെന്ന പേരില്‍ അമേരിക്കയുടെ ‘പശ്ചിമേഷ്യന്‍ പദ്ധതി’ ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായി ചേര്‍ന്ന് നടത്തിയ പ്രഖ്യാപനം ഇസ്രായേലിന്റെ ആവശ്യങ്ങളെ ഏകപക്ഷീയമായി അംഗീകരിക്കുന്നതാണ്. നൂറ്റാണ്ടിന്റെ കരാർ എന്ന പേരില്‍ ദീര്‍ഘകാലമെടുത്ത് ട്രംപ് ഭരണകൂടം തയ്യാറാക്കിയതാണ് ഈ പദ്ധതി. ദ്വിരാഷ്ട്ര സങ്കല്പത്തെ തത്വത്തില്‍ അംഗീകരിച്ചാണ് ട്രംപ് പദ്ധതി …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടര്‍ന്നുപിടിച്ച ചൈനയിലെ വുഹാനില്‍നിന്ന് സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. യുഎസും ബ്രിട്ടനും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങള്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ പലരുടെയും കുടുംബബന്ധങ്ങള്‍ പോലും തകര്‍ത്തെറിയുന്നവിധത്തിലാണ് ഈ രക്ഷാപ്രവര്‍ത്തനത്തില്‍ ചൈന ഇടപെടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ പൗരന്മാരെ ജനുവരി മുപ്പതിന് വുഹാനില്‍നിന്ന് കൊണ്ടുവരുമെന്നാണ് ബ്രിട്ടന്റെ പ്രഖ്യാപനം. …
സ്വന്തം ലേഖകൻ: യു.എ.ഇയിൽ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നേരത്തെ കൊറോണ സ്ഥിരീകരിച്ചയാളുടെ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൂടിയാണ് രോഗം കണ്ടെത്തിയത്. പശ്ചിമേഷ്യയില്‍ ഇതാദ്യമായാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ചൈനയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം 132 ആയി. രോഗബാധിതരുടെ എണ്ണം ആറായിരമായി. ചൈനയിൽ കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിൽ നിന്ന് …
സ്വന്തം ലേഖകൻ: ആണവോര്‍ജം ഉത്പാദിപ്പിക്കുന്ന ആദ്യത്തെ അറബ് രാജ്യമാകാനൊരുങ്ങി യുഎഇ. രാജ്യത്തെ ആദ്യ ആണവ നിലയത്തിലെ നാലു റിയാക്ടറുകളിലൊന്ന് ഊര്‍ജോത്പാദനത്തിനു സജ്ജം. എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷനാ(എനെക്)ണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ ബരാകയിൽ കടൽത്തീരത്താണു നിലയം നിര്‍മിച്ചിരിക്കുന്നത്. വരും മാസങ്ങളിൽ ഉത്പാദനം ആരംഭിക്കുമെന്നാണു വിവരം. നിലയത്തിലെ ആദ്യ റിയാക്ടര്‍ ഊര്‍ജോത്‌പാദനത്തിനു സജ്ജമാണെന്നു …
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദതി സംബന്ധിച്ച് പ്രതിപക്ഷം അനാവശ്യ ഭീതി പടര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇങ്ങനെ ഭയപ്പെടുത്തുന്നവര്‍ പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനം കാണാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വ തൊഴിലാളികളുടെ തസ്തികയിലേക്ക് അമുസ്ലീങ്ങളെ മാത്രം ക്ഷണിച്ചുകൊണ്ട് പാകിസ്താന്‍ സൈന്യം പരസ്യമിറക്കിയെന്നും മോദി ആരോപിച്ചു. ഡല്‍ഹി എന്‍സിസി റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. …
സ്വന്തം ലേഖകൻ: ചൈനയ്ക്ക് അകത്തും പുറത്തും കൊറോണ വൈറസ് പടർന്നതോടെ ഇന്ത്യ അതീവ ജാഗ്രതയിൽ. ചൈനയിലെ ഹുബെയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി വേഗത്തിലാക്കി വിദേശകാര്യ മന്ത്രാലയം. മടങ്ങിയെത്തുന്നവരെ രണ്ടാഴ്ച പ്രത്യേകം മാറ്റിപ്പാർപ്പിച്ച് നിരീക്ഷിക്കും. കൊല്‍ക്കത്തയില്‍ തായ്‍ലന്‍ഡുകാരി മരിച്ചത് കൊറോണ മൂലമാണെന്ന സംശയത്തെ തുടർന്ന് മുൻകരുതൽ നടപടി ശക്തമാക്കി. ചൈനയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനില്‍ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ദുരൂഹത. യാത്രാ വിമാനമല്ല അമേരിക്കയുടെ സൈനിക വിമാനമാണ് തകര്‍ത്തതെന്ന അവകാശവാദവുമായി താലിബാന്‍ രംഗത്തെത്തി. താലിബാന്റെ നിയന്ത്രണത്തിലുള്ള ഘസ്നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും താലിബാന്‍ അവകാശപ്പെട്ടു. താഴെവീണ വിമാനം കത്തിയമരുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇറാന്‍ ന്യൂസ് …
സ്വന്തം ലേഖകൻ: ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്ളസീസ് അല്‍ താനി അധികാരമേറ്റു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നീ പദവികളിൽ ഷെയ്ഖ് ഖാലിദിനെ പ്രഖ്യാപിച്ചുകൊണ്ട് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുൻപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ …
സ്വന്തം ലേഖകൻ: ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ വാഹനം പിടിച്ചെടുക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്. സാധുതയുള്ള ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിക്കുക, എക്സ്‍പോര്‍ട്ട്, ഇംപോര്‍ട്ട് നമ്പര്‍ പ്ലേറ്റുകളുമായി നിശ്ചിത സമയപരിധിക്കപ്പുറവും വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും. ഡ്രൈവിങിനിടെ മൊബൈല്‍ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടവര്‍ മൂന്ന് മാസത്തിനിടെ കുറ്റം ആവര്‍ത്തിച്ചാല്‍ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്താന്‍ രാജ്യത്തെ പൗരര്‍ക്ക് അനുമതി നല്‍കി ഇസ്രഈല്‍ ഗവണ്‍മെന്റ്. ഇസ്രഈലിലെ ജൂതര്‍ക്കും ഇസ്‌ലാം മത വിശ്വാസികള്‍ക്കും വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ടോ ബിസിനസ് ആവശ്യത്തിനോ 90 ദിവസം വരെ സൗദി സന്ദര്‍ശനം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇസ്രഈല്‍ പൗരര്‍ക്ക് തല്‍ക്കാലം സൗദിയില്‍ പ്രവേശനമില്ല എന്നാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ …