സ്വന്തം ലേഖകൻ: യുഎഇയിലെ മുഴുവൻ തൊഴിൽക്കരാറുകളും നിശ്ചിതകാല തൊഴിൽക്കരാറുകളാക്കി മാറ്റണമെന്ന നിബന്ധന ഫെബ്രുവരി ഒന്നിന് മുമ്പ് എല്ലാ സ്ഥാപനങ്ങളും നടപ്പാക്കണം. ഇതുസംബന്ധിച്ച് അധികൃതർ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നടപ്പാക്കാത്ത സ്ഥാപനങ്ങൾ നടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ ഫ്രീ സോൺ, അബൂദബി ഗ്ലോബൽ മാർക്കറ്റ് എന്നിവയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒഴികെ എല്ലാവരും …
സ്വന്തം ലേഖകൻ: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഒമാനിലെ മസ്കത്തിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ് 549) സാങ്കേതിക തകരാർ കാരണം തിരികെ ഇറക്കി. ഇന്നലെ രാവിലെ 8.30 ന് പുറപ്പെട്ട വിമാനമാണ് ഫ്ലൈറ്റ് മാനേജ്മെന്റ് സോഫ്റ്റ്വെയറിലെ തടസ്സം കാരണമാണ് സുരക്ഷാ നടപടിയെന്ന നിലയിൽ 9.17 ന് തിരികെ ലാൻഡ് െചയ്തത്. വിമാനത്തിൽ 105 …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന്റെ ഉജ്വല വിജയത്തിന് പിന്നാലെ ലോക വിനോദ സഞ്ചാരികളെ വീണ്ടും ഖത്തറിലേക്ക് ആകര്ഷിക്കാന് ‘ഫീല് വിന്റര് ഇന് ഖത്തര്’ കാമ്പയിനുമായി ഖത്തര് ടൂറിസം. ഖത്തറിലെ ശൈത്യകാലം ആസ്വദിക്കുവാനും വരും ദിവസങ്ങളിലായി ഒരുക്കിയിട്ടുള്ള വിവിധ വിനോദ, സംഗീത പരിപാടികള് ആസ്വദിക്കാനും രാജ്യത്തിനകത്തും പുറത്തും നിന്ന് ധാരാളം സന്ദര്ശകര് എത്തുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ഖത്തര് …
സ്വന്തം ലേഖകൻ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്ലമെന്റുമായുള്ള തര്ക്കം രൂക്ഷമായ സാഹചര്യത്തില് കുവൈത്ത്് പ്രധാനമന്ത്രി ശെയ്ഖ് അഹമ്മദ് നവാഫ് അല് സബാഹ് തന്റെ മന്ത്രിസഭയുടെ രാജി കിരീടാവകാശിക്ക് സമര്പ്പിച്ചതായി പ്രാദേശിക, അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ധനമന്ത്രി ഉള്പ്പടെയുള്ള കാബിനറ്റ് അംഗങ്ങള്ക്കെതിരെ ദേശീയ അസംബ്ലിയില് കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിസഭയുടെ രാജി. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി രാജിക്കത്ത് സമര്പ്പിച്ചത്. …
സ്വന്തം ലേഖകൻ: ശമ്പള വർധന ആവശ്യപ്പെട്ടു യുകെ യിൽ ആംബുലൻസ് ജീവനക്കാർ ഇന്ന് മുതൽ വീണ്ടും പണിമുടക്കിൽ. രാവിലെ 7.30 മുതലാണ് ജിഎംബി, യൂണിസൺ, യുണൈറ്റ് എന്നീ മൂന്ന് യൂണിയനുകളിൽപ്പെട്ട ആംബുലൻസ് ജീവനക്കാർ യുകെയുടെ വിവിധ ഭാഗങ്ങളിൽ പണിമുടക്ക് ആരംഭിച്ചത്. പൊതുജനങ്ങളുടെ ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യങ്ങളിൽ ആംബുലൻസ് സേവനം ഉണ്ടാകും. ഇതിനായുള്ള 999 എന്ന നമ്പരിലെ …
സ്വന്തം ലേഖകൻ: യുഎസിലെ മോന്ററേ പാര്ക്കില് പത്തുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ അക്രമി സ്വയം വെടിയുതിര്ത്ത് മരിച്ചതായി പോലീസിന്റെ സ്ഥിരീകരണം. 72-കാരനായ ഹു കാന് ട്രാന് എന്നയാളാണ് വെടിവെപ്പ് നടത്തിയ ശേഷം വാനിനുള്ളില് സ്വയം നിറയൊഴിച്ച് മരിച്ചത്. പോലീസ് സംഘം ഇയാളുടെ വാഹനത്തിന് നേരേ അടുത്തതോടെ വാഹനത്തിനുള്ളില്നിന്ന് വെടിയൊച്ച കേട്ടെന്നും പിന്നാലെ വാഹനം പരിശോധിച്ചപ്പോള് വെടിയേറ്റ് മരിച്ചുകിടക്കുന്ന …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികളുടെ ജോലി മാറ്റത്തിനുള്ള ഫീസ് തൊഴിലുടമകളാണ് വഹിക്കേണ്ടതെന്ന് മാനവേശേഷി, സാമൂഹിക വികസന മന്ത്രാലയം. തൊഴിലാളികളുടെ താമസാനുമതി രേഖ (ഇഖാമ), വർക്ക് പെർമിറ്റ് എന്നിവ എടുക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെ റിക്രൂട്ടിങുമായി ബന്ധപ്പെട്ട മുഴുവൻ ഫീസും കമ്പനി ഉടമയാണ് വഹിക്കേണ്ടത്. ജീവനക്കാർക്ക് നാട്ടിൽ പോയി തിരിച്ചുവരാനുള്ള വിമാനടിക്കറ്റ്, റീ എൻട്രി …
സ്വന്തം ലേഖകൻ: സൗദിയിലെ എല്ലാ കര, കടല്, വ്യോമ അതിര്ത്തികളിലെയും കസ്റ്റംസ് ക്ലിയറന്സ് നടപടികള് വേഗത്തിലാക്കാന് പ്രത്യേക പദ്ധതിയുമായി അധികൃതര്. പരമാവധി രണ്ട് മണിക്കൂറിനകം കസ്റ്റംസ് ക്ലിയറന്സ് ലഭിക്കുന്ന രീതിയില് നടപടിക്രമങ്ങള് പൂര്ത്തീകരിക്കുന്നതാണ് പുതിയ സംവിധാനം. രാജ്യാതിര്ത്തിയില് എത്തി രണ്ട് മണിക്കൂറിനുള്ളില് എല്ലാ പോര്ട്ടുകളില് നിന്നും ക്ലിയറന്സ് നേടാനാകുമെന്ന് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. രാജ്യത്തെ ആഗോള …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിനായി ഖത്തര് പ്രത്യേകം സജ്ജമാക്കിയ ഫാന് കാര്ഡും യാത്രാ രേഖയുമായ ഹയ്യാകാര്ഡ് വഴി രാജ്യത്ത് എത്തിയവര്ക്ക് ഖത്തറില് തങ്ങാനുള്ള കാലാവധി ഇന്നത്തോടെ അവസാനിക്കും. ഹയ്യാ കാര്ഡില് എത്തിയ മുഴുവന് പേരും ഇന്നത്തോടെ രാജ്യം വിടണമെന്ന് അധികൃതര് വ്യക്തമാക്കി. നിയമലംഘനം നടത്തി രാജ്യത്ത് തുടര്ന്നാല് അനധികൃത താമസത്തിന് പിഴയടക്കേണ്ടിവരും. ഖത്തര് ലോകകപ്പിന്റെ ഫാന് …
സ്വന്തം ലേഖകൻ: ജല, വൈദ്യുതി ഉപഭോക്താകൾക്കായി പുതിയ ബില്ലിങ് സംവിധാനം ഒരുക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ബഹ്റെെൻ പൂർത്തിയാക്കി. ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ആവിഷ്കരിച്ച പുതിയ ബില്ലിങ് രീതി ആണ് ഇനി നിലവിൽ വരാൻ പോകുന്നത്. ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഫെബ്രുവരി ആദ്യം മുതലാണ് നിയമം നടപ്പിലാക്കുക. മുഴുവനായും ഡിജിറ്റൽ വൽക്യത ബില്ലിംഗ് രീതി …