സ്വന്തം ലേഖകൻ: അക്കൗണ്ടിൽ മതിയായ തുകയില്ലാതെ ചെക്കുകൾ മടങ്ങുന്ന (ബൗൺസ്ഡ് ചെക്ക്) കേസുകളെ ക്രിമിനൽ കുറ്റ പരിധിയിൽ നിന്നു ദുബായ് കോടതികൾ ഒഴിവാക്കി തുടങ്ങി. പുതിയ നിയമഭേദഗതി യുഎഇയിൽ ജനുവരി 2 നാണു പ്രാബല്യത്തിൽ വരുന്നതെങ്കിലും ദുബായിൽ പല കേസുകളിലും ഇളവ് നൽകിത്തുടങ്ങിയതായി നിയമവൃത്തങ്ങൾ അറിയിച്ചു. എന്നാൽ ചെക്ക് നൽകിയ ശേഷം അക്കൗണ്ടിൽ നിന്നു പണം …
സ്വന്തം ലേഖകൻ: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഡിസംബര്‍ 27 മുതല്‍ ഒത്തുചേരലുകള്‍, കൂട്ടായ്മകള്‍, അടച്ചിട്ട മുറികളിലെ ആഘോഷ പരിപാടികള്‍ എന്നിവയ്ക്ക് എമിറേറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വിവാഹങ്ങള്‍, സംസ്‌കാര ചടങ്ങുകള്‍, കുടുംബ കൂട്ടായ്മകള്‍ എന്നീ പരിപാടികളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം …
സ്വന്തം ലേഖകൻ: സൗദിയിൽ ഒമിക്രോണ്‍ വ്യാപിക്കുന്നു. എല്ലാവരും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും അണുബാധയുടെ സാധ്യത കുറക്കുന്നതിലും ബൂസ്റ്റര്‍ ഡോസിന് പ്രധാന പങ്കുണ്ട്. വകഭേദങ്ങളുടെ ഗുരുതര ലക്ഷണങ്ങളെ അത് പ്രതിരോധിക്കും. 16 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കണം. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യയെന്നും, അടുത്തയാഴ്ചകളില്‍ …
സ്വന്തം ലേഖകൻ: ഒമാനിൽ പ്രവേശിക്കുന്നതിന് 18 വയസിനു മുകളിലുള്ള പ്രവാസികള്‍ക്ക് രണ്ടു ഡോസ് വാക്സിനേഷന്‍ നിർബന്ധമാക്കി. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വാക്സിനേഷനു പുറമെ യാത്രക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെ പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലവും ഹാജറാക്കണം. കൂടാതെ ഒമിക്രോൺ വ്യാപന ഭീതി കാരണം ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഏർപ്പെടുത്തിയിരുന്ന …
സ്വന്തം ലേഖകൻ: ഒമാനില്‍ പ്രവാസികളുടെ തൊഴില്‍ കരാര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് സമയപരിധി ജനുവരി 31 വരെ നീട്ടി തൊഴില്‍ മന്ത്രാലയം. സ്വകാര്യ കമ്പനികള്‍ വിദേശി ജീവനക്കാരുടെ കരാര്‍ വിവരങ്ങള്‍ മന്ത്രാലയം പോര്‍ട്ടലില്‍ നിശ്ചിത സമയത്തിനകം രേഖപ്പെടുത്തണം. തൊഴിലുടമയാണ് കരാര്‍ റജിസ്റ്റര്‍ ചെയ്യേണ്ടത്. തൊഴിലാളികള്‍ക്ക് കരാര്‍ പരിശോധിക്കാനും അംഗീകരിക്കാനും സാധിക്കും. പ്രവാസി തൊഴിലാളി ഒമാനിലെത്തുകയും അദ്ദേഹത്തിന് റസിഡന്റ് …
സ്വന്തം ലേഖകൻ: വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ തടയുന്നതിന്റെ ഭാഗമായി വെയിൽസ്, സ്കോട്ട്‌ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിലായി. ഇംഗ്ലണ്ടിൽ കൂടുതൽ കർശന നിയമങ്ങൾ പ്രഖ്യാപിച്ചിട്ടില്ല, ക്രിസ്മസിന് മുമ്പ് ബോറിസ് ജോൺസൺ ഡാറ്റ നിരീക്ഷിക്കുന്നുണ്ടെന്നും എന്നാൽ കർശനമായ നടപടികൾ ക്രിസ്മസിന് ഉണ്ടാകില്ലെന്നും പറഞ്ഞിരുന്നു. ജനുവരിയിൽ സ്‌കൂൾ അടച്ചുപൂട്ടുന്നത് സർക്കാർ പരിഗണിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. വെയിൽസിൽ …
സ്വന്തം ലേഖകൻ: ക്രിസ്മസ് ആഘോഷിക്കരുതെന്ന് ജനങ്ങളോട് ഉത്തരവിട്ട് ചൈനീസ് സർക്കാർ. രാജ്യത്തിൻെറ വിവധയിടങ്ങളിൽ എല്ലാത്തരം ക്രിസ്മസ് ആഘോഷങ്ങൾക്കും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച നിർദേശങ്ങളടങ്ങിയ ഉത്തരവ് മാധ്യമങ്ങൾ പുറത്തുവിട്ടു. ഡിസംബർ 20-ന് ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിലെ നഗരത്തിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ രഹസ്യ രേഖയാണ് …
സ്വന്തം ലേഖകൻ: യുഎസിൽ ഒമിക്രോണ്‍ പടരുന്നു. ഇനിയും വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരോടെ ഉദ്യോഗസ്ഥര്‍ അപേക്ഷാ സ്വരത്തില്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ അഭ്യർഥിച്ചു. ഒഹായോയിലെ ജനങ്ങളോട് വാക്സിൻ സ്വീകരിക്കാൻ അഭ്യർഥിച്ച് ഒരു മുഴുവന്‍ പേജ് പത്ര പരസ്യം നല്‍കിയത് രാജ്യത്തിന്റെ സ്ഥിതി വെളിവാക്കുന്നു. ഇതുവരെ ഒരു ഡോസ് പോലും ലഭിക്കാത്ത ഏകദേശം 39 ദശലക്ഷം പേർ വിശ്വാസത്തിന്റെ പേരില്‍ മാറി …
സ്വന്തം ലേഖകൻ: റോഡിൽ ബസ്സുമാണ്, പാളത്തിൽ ട്രെയിനുമാണ്! ജപ്പാനിൽ അത്ഭുത വാഹനം ഓടിത്തുടങ്ങി. ജപ്പാനിൽ പുതിയതായി രൂപകൽപന ചെയ്ത വാഹനം ഒറ്റ നോട്ടത്തിൽ ബസാണോ അതോ ട്രെയിനാണോ എന്ന് തോന്നിപ്പോകും. ഒരേസമയം ബസായും ട്രെയിനായും പ്രവർത്തിക്കാൻ സാധിക്കും എന്നത് തന്നെയാണ് ഇതിന്റെ സവിശേഷതയും. ഡ്യുവൽ മോഡൽ വെഹിക്കിൾ ആയ ഈ വാഹനം ഡിഎംവി എന്നാണ് അറിയപ്പെടുന്നത്. …
സ്വന്തം ലേഖകൻ: സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയും സൗദിയും തമ്മിലുള്ള എയര്‍ ബബ്ള്‍ കരാറില്‍ ധാരണയായി. ജനുവരി ഒന്നു മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കരാര്‍ നടപ്പിലാവുന്നതോടെ ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ സാധ്യമാവുകയും അതുവഴി ടിക്കറ്റ് നിരക്കില്‍ വലിയ കുറവുണ്ടാവുകയും ചെയ്യുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ സിവില്‍ …