1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹയ്യാ കാർഡുള്ളവർക്ക് ഇനിയും ഖത്തറിലെത്താം; 2024 ജനുവരി 24 വരെ കാലാവധി നീട്ടി
ഹയ്യാ കാർഡുള്ളവർക്ക് ഇനിയും ഖത്തറിലെത്താം; 2024 ജനുവരി 24 വരെ കാലാവധി നീട്ടി
സ്വന്തം ലേഖകൻ: ഖത്തറിൽ ഹയാ കാർഡ് കാലാവധി നീട്ടി. ഹയാ കാർഡുള്ളവർക്ക് ഖത്തറിലേക്ക് ഒരു വർഷം മൾ​ട്ടിപ്പിൾ എൻട്രി അനുവദിക്കും. അതിനായി പ്രത്യേക ഫീസ് നൽകേണ്ടതില്ല. കുടുംബത്തെ ഒപ്പം താമസിപ്പിക്കുകയും ചെയ്യാം. ജനുവരി 23നായിരുന്നു ഹയാ കാർഡിന്റെ കാലാവധി അവസാനിച്ചത്. അതാണ് ഇപ്പോൾ 2024 ജനുവരി 24 വരെ നീട്ടിയിരിക്കുന്നത്. ലോകകപ്പ് ആരാധകർക്ക് ഖത്തറിൽ പ്രവേശിക്കാനുള്ള …
ഡൾഹിയുടെ വഴിയെ ലണ്ടനും? ശ്വാസവായു നിലവാരം താഴുന്നു; കാർ യാത്രകൾ കുറയ്ക്കാൻ നിർദേശം
ഡൾഹിയുടെ വഴിയെ ലണ്ടനും? ശ്വാസവായു നിലവാരം താഴുന്നു; കാർ യാത്രകൾ കുറയ്ക്കാൻ നിർദേശം
സ്വന്തം ലേഖകൻ: ഡൾഹിയുടെ വഴിയെ ലണ്ടനും? ശ്വാസവായു നിലവാരം താഴുന്നു. അനാവശ്യ കാര്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് ലണ്ടന്‍ മേയര്‍ സാദീഖ് ഖാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനങ്ങളോട് അടുത്ത ദിവസങ്ങളില്‍ കാറുകളുമായി റോഡിലിറങ്ങുന്നത് കുറയ്ക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മേയര്‍ നിര്‍ദ്ദേശം നല്‍കി. ശൈത്യകാലം തുടരുന്നതിനിടയില്‍ ലണ്ടനില്‍ വായു മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വാഹനങ്ങളുടെ പുകയില്‍ നിന്നും മറ്റുമാണ് …
നിക്കോള്‍സിൻ്റെ കരച്ചിൽ കേൾക്കാതെ ടെന്നിസി പോലീസിൻ്റെ ക്രൂരത; സ്കോർപിയോൺ യൂണിറ്റ് പിരിച്ചുവിട്ടു
നിക്കോള്‍സിൻ്റെ കരച്ചിൽ കേൾക്കാതെ ടെന്നിസി പോലീസിൻ്റെ ക്രൂരത; സ്കോർപിയോൺ യൂണിറ്റ് പിരിച്ചുവിട്ടു
സ്വന്തം ലേഖകൻ: യുഎസിലെ ‎ടെന്നിസി ‎സംസ്ഥാനത്തു ‎നഗരത്തിൽ ‎നടുറോഡിൽ ‎പൊലീസിന്റെ ‎ക്രൂരമർദനമേറ്റ് ‎ടൈർ ‎നിക്കോൾസ് ‎മരിച്ചതിനു ‎പിന്നാലെ ‎ഡിപ്പാർട്ട്‌മെന്റിന്റെ ‎’സ്കോർപിയോൺ’ ‎പിരിച്ചുവിട്ടു. ‎നിക്കോൾസിന്റെ ‎മരണത്തിൽ ‎കുറ്റാരോപിതരായ ‎അഞ്ച് ‎ഉദ്യോഗസ്ഥരും ‎സ്കോർപിയോണിലെ ‎അംഗങ്ങളാണ്. ക്രൈംസ് ഓപറേഷൻ ടു റീസ്റ്റോർ പീസ് ഇൻ ഔർ നെയ്ബർഹുഡ്സ്’ എന്നതിന്റെ ചുരുക്കരൂപമാണ് ‘സ്കോർപിയോൺ’. പ്രത്യേക മേഖലകളിലെ കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുക എന്ന …
യുഎഇയിൽ വീട്ടുജോലിക്കാരുടെ ശമ്പളം ഏപ്രിൽ ഒന്ന് മുതൽ ബാങ്ക് വഴി; നിരീക്ഷണം കടുപ്പിക്കും
യുഎഇയിൽ വീട്ടുജോലിക്കാരുടെ ശമ്പളം ഏപ്രിൽ ഒന്ന് മുതൽ ബാങ്ക് വഴി; നിരീക്ഷണം കടുപ്പിക്കും
സ്വന്തം ലേഖകൻ: യുഎഇയിൽ വീട്ടുജോലിക്കാരുടെ ശമ്പളം ഏപ്രിൽ ഒന്ന് മുതൽ ബാങ്ക് വഴിയാക്കാൻ നിർദേശം. തൊഴിൽ മന്ത്രാലയത്തിന്റെ വേജ് പ്രൊട്ടക്ഷൻ സംവിധാനത്തിന് കീഴിൽ ഗാർഹിക ജീവനക്കാരെയും ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് വേതനം നൽകുന്നത് ബാങ്ക് വഴിയാക്കുന്നത്. ഇതിനായി വേജ് പ്രൊട്ടക്ഷൻ സിസ്റ്റം അഥവാ ഡബ്ലിയു പി എസ് എന്ന …
സൗദിയിൽ തൊഴിൽ കരാറും ഇൻഷുറൻസും ബന്ധിപ്പിക്കാനുള്ള നീക്കം തുടങ്ങി
സൗദിയിൽ തൊഴിൽ കരാറും ഇൻഷുറൻസും ബന്ധിപ്പിക്കാനുള്ള നീക്കം തുടങ്ങി
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് ബന്ധിപ്പിക്കുന്ന നിയമം ഉടൻ നടപ്പിലാക്കുമെന്ന് മാനവശേഷി സാമൂഹിക, വികസന മന്ത്രാലയം. ഇതു സംബന്ധിച്ച നിർദേശത്തിന് മന്ത്രിതല സമിതി അംഗീകാരം നൽകിയതായി വക്താവ് സാദ് അൽ ഹമ്മാദ് പറഞ്ഞു. പുതിയ തീരുമാനം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ആനുകൂല്യം ഉറപ്പാക്കുകയും ചെയ്യും. ഗാർഹിക തൊഴിലാളികളുടെ ഒളിച്ചോട്ടം മൂലമുള്ള നഷ്ടം …
സൗദിയിൽ നിതാഖാത്ത് രണ്ടാം ഘട്ടം തുടങ്ങി; സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ
സൗദിയിൽ നിതാഖാത്ത് രണ്ടാം ഘട്ടം തുടങ്ങി; സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ
സ്വന്തം ലേഖകൻ: സൗദിയിൽ പരിഷ്കരിച്ച നിതാഖാത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിലായി.സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതി.നിലവിൽ പച്ച, പ്ലാറ്റിനം വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളിൽ ഇനി മുതൽ രണ്ട് മുതൽ അഞ്ച് ശതമാനം വരെ സ്വദേശികളെ അധികമായി നിയമിക്കണം. രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനായി …
അംഗീകൃത നഴ്‌സറികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം
അംഗീകൃത നഴ്‌സറികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം
സ്വന്തം ലേഖകൻ: രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന നഴ്‌സറികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് അംഗീകൃത നഴ്‌സറികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രാജ്യത്തെ 179 അംഗീകൃത നഴ്‌സറികളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടത്തി പ്രത്യേക പേജ് ആരംഭിച്ചു. സ്്കൂളുകളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ, ലൈസൻസോടെ പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ മേൽവിലാസം ഉൾപ്പെടെയുള്ള പട്ടിക, നഴ്‌സറികളുടെ ഫോൺ നമ്പറുകളും ഇ-മെയിൽ വിലാസങ്ങളും, …
ഖത്തറിൽ ചെക്കു കേസുമായി ബന്ധപ്പെട്ട പരാതികൾ ഇനി മെട്രാഷ് ആപ്പ് വഴി നൽകാം
ഖത്തറിൽ ചെക്കു കേസുമായി ബന്ധപ്പെട്ട പരാതികൾ ഇനി മെട്രാഷ് ആപ്പ് വഴി നൽകാം
സ്വന്തം ലേഖകൻ: ചെക്കു കേസുമായി ബന്ധപ്പെട്ട പരാതികള്‍ ഇനി മെട്രാഷ് ആപ്ലിക്കേഷന്‍ വഴി സമര്‍പ്പിക്കാം. പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാതെ തന്നെ പരാതി നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളില്‍ പരാതിക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം മെട്രാഷ് 2 ആപ്ലിക്കേഷനില്‍ പുതിയ സൌകര്യം ഏര്‍പ്പെടുത്തിയത്. അക്കൌണ്ടില്‍ ആവശ്യത്തിന് പണമില്ലാതെ മടങ്ങുന്ന ചെക്കുകളുമായി ബന്ധപ്പെട്ട …
വീട്ടുവാടകയും ബില്ലുകളും: ല ണ്ടനില്‍ താമസച്ചെലവ് കുത്ത നെ ഉയരുന്നു; സാധാരണ ക്കാർക്ക് കഷ്ടകാലം
വീട്ടുവാടകയും ബില്ലുകളും: ല ണ്ടനില്‍ താമസച്ചെലവ് കുത്ത നെ ഉയരുന്നു; സാധാരണ ക്കാർക്ക് കഷ്ടകാലം
സ്വന്തം ലേഖകൻ: ലണ്ടനില്‍ താമസച്ചെലവേറുന്നതായി റിപ്പോര്‍ട്ടുകള്‍. വീടുകളുടെ വാടകയിനത്തില്‍ വലിയൊരു തുക നല്‍കേണ്ടി വരുന്നതിനൊപ്പം വൈദ്യുതിനിരക്ക് വര്‍ധനവുള്‍പ്പെടെയുള്ള ചെലവുകളും ആഗോളനഗരത്തില്‍ സാധാരണജനജീവിതം ക്ലേശകരമാക്കുന്നതായാണ് റിപ്പോര്‍ട്ട്. മൂന്ന് ലക്ഷം രൂപ വരെ വീട്ടുടമകള്‍ വാടകയിനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. വാടകത്തുക ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് സൂചന. കഴിഞ്ഞ കൊല്ലത്തിന്റെ നാലാം പാദത്തില്‍ത്തന്നെ ലണ്ടനില്‍ വീടുകളുടെ വാടക രണ്ടര ലക്ഷം രൂപയെന്ന റെക്കോഡ് …
യുകെ പോസ്റ്റ് സ്റ്റഡി വർക്ക് വീസ 6 മാസമാക്കി കുറയ്ക്കുമോ? ആശങ്കയിൽ ഇന്ത്യൻ വിദ്യാർഥി സമൂഹം
യുകെ പോസ്റ്റ് സ്റ്റഡി വർക്ക് വീസ 6 മാസമാക്കി കുറയ്ക്കുമോ? ആശങ്കയിൽ ഇന്ത്യൻ വിദ്യാർഥി സമൂഹം
സ്വന്തം ലേഖകൻ: യുകെ പോസ്റ്റ് സ്റ്റഡി വർക്ക് വീസ 6 മാസമാക്കി കുറയ്ക്കുമോ? വിദ്യാർഥികളായെത്തുന്നവർക്ക് കോഴ്സ് പൂർത്തിയായാൽ രണ്ടുവർഷത്തേക്കു കൂടി ബ്രിട്ടനിൽ തങ്ങാൻ അനുവദിച്ചിരുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വീസ അഥവ പിഎസ് ഡബ്ല്യു സംവിധാനം നിർത്തലാക്കുമെന്നും ഇതിന്റെ കാലാവധി ആറുമാസമാക്കി കുറച്ചേക്കും എന്നുമുള്ള വാർത്തകളാണ് രണ്ടുദിവസമായി പല ബ്രിട്ടിഷ് മാധ്യമങ്ങളിലും ഇന്ത്യൻ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. …