1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കശ്മീര്‍: ഇന്ത്യയോട് തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പാക് പാര്‍ലമെന്‍റിൽ പ്രമേയം
കശ്മീര്‍: ഇന്ത്യയോട് തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പാക് പാര്‍ലമെന്‍റിൽ പ്രമേയം
സ്വന്തം ലേഖകൻ: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ എടുത്തുകളഞ്ഞ നടപടി ഇന്ത്യ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പാര്‍ലമെന്‍റ് ഐക്യകണ്ഠേന പ്രമേയം പാസാക്കി. പാക് നാഷണല്‍ അസംബ്ലി(അധോസഭ)യാണ് പ്രമേയം പാസാക്കിയത്. ഫെബ്രുവരി അഞ്ച് കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കാനും തീരുമാനമായി. ഓഗസ്റ്റ് അഞ്ച്, ഒക്ടോബര്‍ 31 തീയതികളില്‍ ഇന്ത്യ നടപ്പാക്കിയ നിയമം …
കൊറോണ: ചൈനയിൽ സ്ഥിതി സങ്കീർണം; മരണം 361; ഒറ്റമൂലി തേടി നെട്ടോട്ടമോടി ചൈനക്കാർ
കൊറോണ: ചൈനയിൽ സ്ഥിതി സങ്കീർണം; മരണം 361; ഒറ്റമൂലി തേടി നെട്ടോട്ടമോടി ചൈനക്കാർ
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. ഇന്നലെ മാത്രം 57 പേരാണ് മരിച്ചത്. ഇതില്‍ അന്‍പത്താറും വൈറസിന്റെ ഉറവിടമായ ഹുബൈ പ്രവിശ്യയിലാണ്. വൈറസ് ബാധിച്ചവരുടെ ചികില്‍സയ്ക്കായി വുഹാനില്‍ പത്തുദിവസം കൊണ്ട് നിര്‍മിച്ച ആയിരം കിടക്കകളുള്ള ആശുപത്രി തുറന്നു. ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് തുടരുമെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചു. വൈറസ് …
കൊറോണ സംസ്ഥാന ദുരന്തം; ചൈനയിൽ നിന്നെത്തിയവർക്ക് കർശന നിർദേശങ്ങളുമായി ആരോഗ്യമന്ത്രി
കൊറോണ സംസ്ഥാന ദുരന്തം; ചൈനയിൽ നിന്നെത്തിയവർക്ക് കർശന നിർദേശങ്ങളുമായി ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ: ചെെനയിൽ 360 പേരുടെ മരണത്തിനു ഇടയാക്കിയ കൊറോണ വെെറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കാര്യങ്ങൾ ചർച്ച ചെയ്‌തെന്നും കൊറോണയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു. ഇന്നത്തെ റാപ്പിഡ് റെസ്‌പോൺസ് യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിലും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് …
ട്രം‌പിന്റെ “ഡീൽ ഓഫ് ദി സെഞ്ചുറി” തള്ളി ഒഐസി; സഹകരിക്കില്ലെന്ന് പ്രഖ്യാപനം
ട്രം‌പിന്റെ “ഡീൽ ഓഫ് ദി സെഞ്ചുറി” തള്ളി ഒഐസി; സഹകരിക്കില്ലെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകൻ: ഇസ്രഈല്‍-ഫല്‌സതീന്‍ തര്‍ക്കത്തില്‍ ട്രംപ് മുന്നോട്ട് വെച്ച പശ്ചിമേഷ്യന്‍ സമാധാന പദ്ധതി തള്ളി ആഗോള മുസ്‌ലിം രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ.സി [ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍ ]. ട്രംപ് പ്രഖ്യാപിച്ച പദ്ധതിയുമായി ഒ.ഐ.സിയിലെ 57 അംഗരാജ്യങ്ങളും ഒരുതരത്തിലും സഹകരിക്കില്ലെന്ന് ജിദ്ദയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു. ട്രംപിന്റെ പ്രഖ്യാപനം ചര്‍ച്ചചെയ്യാന്‍ ഫലസ്തീന്‍ നേതാക്കള്‍ ആവശ്യപ്പെട്ടതുമൂലമാണ് …
മിസൈലേറ്റ് യുക്രൈൻ വിമാനം തകർന്നത് ഇറാൻ അറിഞ്ഞിരുന്നു? തെളിവായി പൈലറ്റിന്റെ ശബ്ദ സന്ദേശം
മിസൈലേറ്റ് യുക്രൈൻ വിമാനം തകർന്നത്  ഇറാൻ അറിഞ്ഞിരുന്നു? തെളിവായി പൈലറ്റിന്റെ ശബ്ദ സന്ദേശം
സ്വന്തം ലേഖകൻ: ഇറാനിൽ തകർന്ന് വീണ ഉക്രൈനിയൻ വിമാനം സ്വന്തം സൈന്യം തന്നെയാണ് വെടിവച്ചിട്ടതെന്ന് ഇറാന് ഉടൻ തന്നെ വിവരം കിട്ടിയിരുന്നുവെന്നതിന് തെളിവ് പുറത്ത്. മറ്റൊരു വിമാനത്തിലെ ഇറാനിയൻ പൈലറ്റ്, വിമാനത്തിന് നേരെ മിസൈലാക്രമണം നടക്കുന്നുവെന്ന് പരിഭ്രാന്തിയോടെ എയർ ട്രാഫിക് കൺട്രോളിന് നൽകിയ സന്ദേശം യുക്രൈൻ സർക്കാരും മാധ്യമങ്ങളും പുറത്തുവിട്ടു. വിമാനം വെടിവച്ചത് ഇറാനിയൻ സൈന്യമായ …
സ്വദേശിവത്കരണം: രണ്ട് തസ്തികകളിൽ കൂടി വിസാ വിലക്ക് ഏർപ്പെടുത്തി ഒമാൻ
സ്വദേശിവത്കരണം: രണ്ട് തസ്തികകളിൽ കൂടി വിസാ വിലക്ക് ഏർപ്പെടുത്തി ഒമാൻ
സ്വന്തം ലേഖകൻ: രണ്ട് തസ്തികകളിൽ കൂടി ഒമാൻ വിസാ വിലക്ക് ഏർപ്പെടുത്തി. സെയിൽസ് റെപ്രസേൻററ്റീവ്, പർച്ചേഴ്സസ് റെപ്രസേൻററ്റീവ് തസ്തികകളിലാണ് പുതുതായി വിദേശികളെ ജോലിക്കെടുക്കുന്നതിന് നിരോധനമേർപ്പെടുത്തിയത്. മാനവ വിഭവശേഷിവകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ അബ്ദുല്ല അൽ ബക്രി പുറപ്പെടുവിച്ച ഉത്തരവിൽ ആണ് രണ്ട് തസ്തികകളിൽ കൂടി വിസാ വിലക്ക് ഏർപ്പെടുത്തിയത്. വിസാ വിലക്ക് …
“ഇനി ഇംഗ്ലീഷ് സംസാരിച്ചാൽ മതി,” ബ്രെക്സിറ്റിന് പിന്നാലെ ലണ്ടനിൽ വംശീയത കലര്‍ന്ന പോസ്റ്ററുകള്‍
“ഇനി ഇംഗ്ലീഷ് സംസാരിച്ചാൽ മതി,” ബ്രെക്സിറ്റിന് പിന്നാലെ ലണ്ടനിൽ  വംശീയത കലര്‍ന്ന പോസ്റ്ററുകള്‍
സ്വന്തം ലേഖകൻ: ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതിന് പിന്നാലെ ലണ്ടനിലെ ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ വംശീയ വിദ്വേഷം കലര്‍ന്ന പോസ്റ്ററുകള്‍ പതിച്ചു. ലണ്ടന്‍ നിവാസികളായിട്ടുള്ളവര്‍ ഇനി മുതല്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്നാണ് കുറിപ്പിലുള്ളത്. കുറിപ്പ് കണ്ടതിന് പിന്നാലെ നോര്‍വിച്ചിലെ ഈസ്റ്റ് ഇംഗ്ലണ്ട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഇംഗ്ലീഷ് മാതൃഭാഷയല്ലാത്തവര്‍ അവരവരുടെ രാജ്യത്തേക്ക് …
കൊറോണ: ചൈനയ്ക്ക് പുറത്തെ ആദ്യ മരണം ഫിലിപ്പീൻസിൽ; സംഘർഷഭരിതമായി വുഹാൻ
കൊറോണ: ചൈനയ്ക്ക് പുറത്തെ ആദ്യ മരണം ഫിലിപ്പീൻസിൽ; സംഘർഷഭരിതമായി വുഹാൻ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധമൂലം ഫിലിപ്പീന്‍സില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ നിയന്ത്രണാതീതമായി പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണവൈറസ് മൂലം ആദ്യമായാണ് ചൈനയ്ക്ക് പുറത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ വുഹാനില്‍ നിന്നുള്ള 44 കാരനാണ് മരണപ്പെട്ടത്. ഫിലിപ്പീന്‍സിലേക്ക് വരുന്നതിന് മുന്‍പുതന്നെ വൈറസ് ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയ്ക്ക് പുറത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട …
ട്രം‌പിന്റെ “ഡീൽ ഓഫ് ദി സെഞ്ചുറി” സമാധാനം കൊണ്ടുവരില്ല: രൂക്ഷ വിമർശനവുമായി അറബ് ലീഗ്
ട്രം‌പിന്റെ “ഡീൽ ഓഫ് ദി സെഞ്ചുറി” സമാധാനം കൊണ്ടുവരില്ല: രൂക്ഷ വിമർശനവുമായി  അറബ് ലീഗ്
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫലസ്തീന്‍-ഇസ്രഈല്‍ സമാധാന പദ്ധതി പൂര്‍ണമായും തള്ളി അറബ് ലീഗ്. ഈജിപ്തില്‍വെച്ച് നടന്ന അടിയന്തരയോഗത്തില്‍വെച്ചാണ് അറബ്യന്‍ ലീഗിലെ അംഗരാജ്യങ്ങളായ 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ ഫലസ്തീന്‍ – ഇസ്രഈല്‍ സമാധാന പദ്ധതി പൂര്‍ണമായും തള്ളിക്കളഞ്ഞത്. ട്രംപ് നിര്‍ദ്ദേശിച്ച കരാര്‍ ഒരിക്കലും സമാധന ഇടപാടിലേക്ക് നയിക്കില്ലെന്നും അറബ് ലീഗ് വ്യക്തമാക്കി. പദ്ധതി …
സൌഹൃദം ഊട്ടിയുറപ്പിച്ച് പാകിസ്താനും തുർക്കിയും; ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് ഇരട്ട പൗരത്വം
സൌഹൃദം ഊട്ടിയുറപ്പിച്ച് പാകിസ്താനും തുർക്കിയും; ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് ഇരട്ട പൗരത്വം
സ്വന്തം ലേഖകൻ: തുര്‍ക്കിയും പാകിസ്താനും തങ്ങളുടെ രാജ്യത്തെ പൗരന്‍മാര്‍ക്ക് ഇരട്ട പൗരത്വം നല്‍കാനൊരുങ്ങുന്നു. പാകിസ്താന്‍ ആഭ്യന്തര മന്ത്രി ഇജാസ് അഹമ്മദ് ഷായും പാകിസ്താന്റെ തുര്‍ക്കി അംബാസിഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നിര്‍ണായക നീക്കത്തിന് കളമൊരുങ്ങുന്നത്. തുര്‍ക്കിയിലെയും പാകിസ്താനിലെയും പൗരന്‍മാര്‍ക്ക് ഇരു രാജ്യങ്ങളിലുമായി പൗരത്വം നല്‍കാനുള്ള നിയമ നിര്‍മാണം പരിഗണനയിലുണ്ടെന്നാണ് പാക്കിസ്ഥാന്‍ ആഭ്യന്തര …