1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആദ്യ ബഹിരാകാശ യാത്രികനോടുള്ള ആദരമായി നാണയം പുറത്തിറക്കി യുഎഇ
ആദ്യ ബഹിരാകാശ യാത്രികനോടുള്ള ആദരമായി നാണയം പുറത്തിറക്കി യുഎഇ
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ആദ്യ ബഹിരാകാശ സഞ്ചാരിയായ മേജർ ഹസ അല്‍ മന്‍സൂരിയോടുള്ള ആദരസൂചകമായി പ്രത്യേക നാണയം പുറത്തിറക്കി യുഎഇ. 40 ഗ്രാമുള്ള വെള്ളിനാണയമാണു യുഎഇ സെന്‍ട്രല്‍ ബാങ്ക് ഇന്നു പുറത്തിറക്കിയത്. നാണയത്തില്‍ ഹസ അല്‍ മന്‍സൂരിയുടെ ചിത്രവും അതിനു താഴെയായി ബഹിരാകാശ ദൗത്യത്തിന്റെ പേരായ ‘യുഎഇ മിഷന്‍ 1’ എന്നും വിക്ഷേപണ തീയതിയായ ‘2019 …
“ഇന്ത്യയെ കണ്ട് പഠിക്കൂ!” തിരിഞ്ഞു നോക്കാത്ത പാക് സർക്കാരിനെതിരെ വുഹാനിലെ പാക് വിദ്യാര്‍ത്ഥികള്‍
“ഇന്ത്യയെ കണ്ട് പഠിക്കൂ!” തിരിഞ്ഞു നോക്കാത്ത പാക് സർക്കാരിനെതിരെ വുഹാനിലെ പാക് വിദ്യാര്‍ത്ഥികള്‍
സ്വന്തം ലേഖകൻ: കൊറോണ ബാധിതമായ ചൈനയിലെ വുഹാനില്‍ കുടങ്ങിയ ഇന്ത്യക്കാരെ രക്ഷിച്ച് രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളാണ് ദില്ലിയില്‍ ഇറങ്ങിയത്. ഇന്ത്യ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ തുടങ്ങിയതോടെ ചൈനയില്‍ നിന്നും രക്ഷിക്കാന്‍ കരഞ്ഞ് അപേക്ഷിക്കുകയാണ് പാക് വിദ്യാര്‍ത്ഥികള്‍. നേരത്തെ ചൈനയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ തിരികെ നാട്ടില്‍ എത്തിക്കണം എന്ന ആവശ്യം പാക് ഭരണകൂടം തള്ളിയിരുന്നു. …
ബ്രെക്സിറ്റ്: 47 വർഷത്തെ ബാന്ധവം പിരിഞ്ഞ് യുകെയും ഇയുവും; ബ്രിട്ടനിലുടനീളം ആഘോഷ പ്രകടനങ്ങൾ
ബ്രെക്സിറ്റ്: 47 വർഷത്തെ ബാന്ധവം പിരിഞ്ഞ് യുകെയും ഇയുവും; ബ്രിട്ടനിലുടനീളം ആഘോഷ പ്രകടനങ്ങൾ
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ നാല്പത്തിയേഴ് വര്‍ഷത്തെ ബന്ധത്തിനു അവസാനമായി. യൂറോപ്യൻ യൂണിയനില്‍ നിന്നു പുറത്തുപോകുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍. ഇതോടെ ഇയു അംഗസംഖ്യ ഇരുപത്തിയേഴായി. ബ്രിട്ടീഷ് സമയം രാത്രി 11നാണ് (ഇന്ത്യൻ പുലർച്ചെ 4.30) ബ്രെക്സിറ്റ് പ്രാബല്യത്തിൽ വന്നത്. ബ്രെക്സിറ്റിന് തൊട്ടുമുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ‘യുകെയില്‍ …
വുഹാനിലേക്ക് എയർ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഇന്ന്; പനി ബാധിച്ച 6 ഇന്ത്യക്കാരെ വിട്ടയച്ചില്ല
വുഹാനിലേക്ക് എയർ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഇന്ന്; പനി ബാധിച്ച 6 ഇന്ത്യക്കാരെ വിട്ടയച്ചില്ല
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഇന്ന്. എയര്‍ ഇന്ത്യയുടെ ഓപറേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ അമിതാഭ് സിങിന്റെ നേതൃത്വത്തില്‍ തന്നെയാണ് രണ്ടാമത്തെ വിമാനവും പുറപ്പെടുന്നത്. “ദല്‍ഹിയില്‍ നിന്നും വുഹാനിലേക്ക് മറ്റൊരു വിമാനം കൂടി ഇന്ന് പുറപ്പെടും. നേരത്തെ പോയ അതേ ഡോക്ടര്‍മാരുടെ സംഘം …
കൊറോണ വൈറസ്: ചൈനയിൽ മരണം 259; 23 രാജ്യങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചു; ജാഗ്രത തുടരുന്നു
കൊറോണ വൈറസ്: ചൈനയിൽ മരണം 259; 23 രാജ്യങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചു; ജാഗ്രത തുടരുന്നു
സ്വന്തം ലേഖകൻ: കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 259 ആയി. ആകെ പതിനായിരത്തിലേറെപ്പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ചൈനയ്ക്ക് പുറമെ 22 രാജ്യങ്ങളിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം പതിനോരായിരത്തോളമായി. വൈറസിന്റ പ്രഭവകേന്ദ്രമായ വുഹാനിലെ ഹുബെയ് പ്രവിശ്യയില്‍നിന്നും …
കൊറോണ: പ്രാര്‍ത്ഥന മതിയെന്ന് ചൈനയില്‍ നിന്നെത്തിയ പെണ്‍കുട്ടി; കുഴങ്ങി ഡോക്ടർമാർ
കൊറോണ: പ്രാര്‍ത്ഥന മതിയെന്ന് ചൈനയില്‍ നിന്നെത്തിയ പെണ്‍കുട്ടി; കുഴങ്ങി ഡോക്ടർമാർ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ സംഘത്തെ കുഴക്കി ചൈനയില്‍ നിന്നെത്തിയ പെണ്‍കുട്ടി. ചികിത്സക്കു പകരം പ്രാര്‍ത്ഥന മതി എന്ന് വാശിപിടിച്ചാണ് പെണ്‍കുട്ടി മെഡിക്കല്‍ സംഘത്തെ കുഴക്കിയത്. പിന്നീട് മൂന്നുമണിക്കൂറോളം നീണ്ട ബോധവത്കരണത്തിന് ശേഷമാണ് പെണ്‍കുട്ടി ചികിത്സക്ക് തയ്യാറായത്. ആശുപത്രിയില്‍ പോകാനോ ചികിത്സ തേടാനോ ശ്രമിക്കാതെ പ്രാര്‍ത്ഥന തുടരുകയായിരുന്നു പെണ്‍കുട്ടി. തൃശൂരില്‍ കൊറോണ …
ഗാര്‍ഹിക തൊഴിലാളികള്‍ക്കു തസ്തികയും സ്‌പോണ്‍സർഷിപ്പും മാറാം; നിയമവുമായി സൌദി
ഗാര്‍ഹിക തൊഴിലാളികള്‍ക്കു തസ്തികയും സ്‌പോണ്‍സർഷിപ്പും മാറാം; നിയമവുമായി സൌദി
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വീട്ടുജോലി വിസകളിലുള്ളവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം പുനരാരംഭിച്ചു. ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണു തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം പുനഃരാരംഭിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്ടു ഡ്രൈവര്‍, വീട്ടുജോലിക്കാരി പോലുള്ള ഗാര്‍ഹിക വിസകളില്‍ കഴിയുന്നവര്‍ക്കു സ്ഥാപനത്തിന്റെ പേരിലേക്കു വിസയും ഒപ്പം തസ്തികയും (പ്രൊഫഷന്‍) മാറ്റാനുള്ള അനുമതിയാണു …
ബ്രെക്സിറ്റ്: ബ്രിട്ടൻ ഇയുവിനോട് വിട പറയാൻ മണിക്കൂറുകൾ; ഇത് “പുതിയ തുടക്ക”മെന്ന് ജോൺസൺ
ബ്രെക്സിറ്റ്: ബ്രിട്ടൻ ഇയുവിനോട് വിട പറയാൻ മണിക്കൂറുകൾ; ഇത് “പുതിയ തുടക്ക”മെന്ന് ജോൺസൺ
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് ഇന്ന് യാഥാര്‍ഥ്യമാകും. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് ഇതോടെ പരിസമാപ്തിയാകുക. ബ്രിട്ടീഷ് സമയം ഇന്ന് രാത്രി 11-ന് ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകും. 47 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ബ്രിട്ടന്‍ ഇ.യുവിന്റെ പുറത്തു കടക്കും. ബ്രെക്സിറ്റിനു മുന്നോടിയായി രാത്രി 10ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. മുൻകൂട്ടി തയാറാക്കിയ വിഡിയോ …
കൊറോണ: ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ബ്രിട്ടനിലും വൈറസ് ബാധ
കൊറോണ: ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ബ്രിട്ടനിലും വൈറസ് ബാധ
സ്വന്തം ലേഖകൻ: ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന(ഡബ്ല്യൂഎച്ച്ഒ) ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മാത്രം ഒരു ഡസനിലധികം രാജ്യങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന നടപടി കൈക്കൊണ്ടത്. മറ്റ് രാജ്യങ്ങളെ കൂടി ബാധിക്കുന്ന അസാധാരണ സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന …
ഒഴിപ്പിക്കൽ ദൌത്യവുമായി എയർ ഇന്ത്യ വിമാനം വുഹാനിൽ; 366 പേരുടെ ആദ്യ സംഘം നാളെയെത്തും
ഒഴിപ്പിക്കൽ ദൌത്യവുമായി എയർ ഇന്ത്യ വിമാനം വുഹാനിൽ; 366 പേരുടെ ആദ്യ സംഘം നാളെയെത്തും
സ്വന്തം ലേഖകൻ: കൊറോണ ഭീഷണിയെത്തുടര്‍ന്ന് ചൈനയില്‍ നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എയർ ഇന്ത്യയുടെ ആദ്യ ജംബോ വിമാനം വുഹാനിൽ എത്തി. ചൈനയിൽ കുടുങ്ങിയ 366 പേരെയാണ് നാളെ ഇന്ത്യയിലെത്തിക്കുക. മടങ്ങിയെത്തുന്നവരെ മനേസറിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികൾക്കായി സഫ്ദർ ജങ് ആശുപത്രിയിൽ 50 കിടക്കകളും ആരോഗ്യമന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം …