1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജിദ്ദയിൽ നിന്ന് എയര്‍ ഇന്ത്യയുടെ ജംബോ സര്‍വീസ് കരിപ്പൂരിലേക്ക്
ജിദ്ദയിൽ നിന്ന് എയര്‍ ഇന്ത്യയുടെ ജംബോ സര്‍വീസ് കരിപ്പൂരിലേക്ക്
സ്വന്തം ലേഖകൻ: അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനും മുറവിളിക്കുമൊടുവില്‍ ജംബോ വിമാനവുമായി എയര്‍ ഇന്ത്യ കരിപ്പൂരിലേക്ക്. ആദ്യ വലിയ വിമാനം നാളെ രാവിലെ കരിപ്പൂരില്‍ നിലംതൊടും. സൗദി അറേബ്യയിലെ ജിദ്ദയില്‍നിന്നുള്ള ബോയിങ് 747-400 വിമാനമാണു കരിപ്പൂരിലെത്തുക. സൗദി സമയം ഇന്നു രാത്രി 11.15നു ജിദ്ദയില്‍നിന്നു പുറപ്പെടുന്ന വിമാനം നാളെ രാവിലെ 7.05നാണു കരിപ്പൂരിലെത്തുക. ഇതേ വിമാനം വൈകിട്ട് …
ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: ജപ്പാന്‍ തീരത്ത് പിടിച്ചിട്ട കപ്പലിനുള്ളിലെ രണ്ട് ഇന്ത്യക്കാര്‍ക്കുകൂടി കൊറോണ ബാധ. ഇതോടെ കപ്പലില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. യാത്രികരും ജോലിക്കാരുമായി 3711 പേരാണ് ഡയമണ്ട് പ്രിന്‍സസിലുള്ളത്. ഇതില്‍ 138 പേര്‍ ഇന്ത്യക്കാരാണ്. കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കൊണ്ട് കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സംഘം സോഷ്യല്‍മീഡിയയിലൂടെ …
കൊറോണ: ചെെനയിൽ നിന്നെത്തിയവർ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് മടങ്ങുന്നു
കൊറോണ: ചെെനയിൽ നിന്നെത്തിയവർ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് മടങ്ങുന്നു
സ്വന്തം ലേഖകൻ: കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ ചെെനയിൽ നിന്നു മടങ്ങിയെത്തിയ ഇന്ത്യക്കാർ നാളെ വീടുകളിലേക്ക് മടങ്ങും. ചെെനയിലെ വുഹാനിൽ നിന്നെത്തി ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നവരാണ് നാളെ വീടുകളിലേക്ക് മടങ്ങുക. മലയാളികളടക്കമുള്ള വിദ്യാർഥികളാണ് നാട്ടിലേക്ക് മടങ്ങിയെത്തുക. ഡൽഹിയിൽ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന മലയാളികളടക്കമുള്ള 406 പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് അന്തിമ പരിശോധനയില്‍ വ്യക്തമായതോടെയാണ് തീരുമാനം. രണ്ട് …
ഗൾഫ് മേഖലയിലെ ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ച പരാജയമെന്ന് ഖത്തർ
ഗൾഫ് മേഖലയിലെ ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ച പരാജയമെന്ന് ഖത്തർ
സ്വന്തം ലേഖകൻ: ഗൾഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ച പരാജയം. സൗദി ഉൾപ്പെടെ ചതുർ രാജ്യങ്ങളുമായി നടത്തി വന്ന അനൗപചാരിക ചർച്ച പരാജയപ്പെട്ടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. 2017 ജൂണിലാണ് ഖത്തറുമായി സൗദി ,യു എ ഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ബന്ധം വിച്ഛേദിച്ചത്. മ്യൂണിച്ചിൽ നടന്ന ആഗോള സുരക്ഷാ സമ്മേളനത്തിൽ ഖത്തർ വിദേശകാര്യ …
കൊറോണ: യൂറോപ്പില്‍ ആദ്യ മരണം, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും രോഗബാധ
കൊറോണ: യൂറോപ്പില്‍ ആദ്യ മരണം, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും രോഗബാധ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് (COVID-19) ബാധമൂലം യൂറോപ്പില്‍ ആദ്യ മരണം. ഫ്രാന്‍സില്‍ ചികിത്സയിലുണ്ടായിരുന്ന ചൈനീസ് സ്ത്രീയാണ് മരിച്ചത്. ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ നിന്നും ഫ്രാന്‍സില്‍ യാത്രയ്‌ക്കെത്തിയ ഇവര്‍ക്ക് അവിടെ വെച്ച് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ഫ്രാന്‍സ് ആരോഗ്യമന്ത്രാലയമാണ് മരണവിവരം പുറത്തു വിട്ടത്. ജനുവരി 16 നാണ് ചൈനീസ് സ്ത്രീ ഫ്രാന്‍സിലെത്തുന്നത്. ജനുവരി 25 മുതല്‍ ഇവര്‍ …
യുഎഇയില്‍ കുട്ടി ഉള്‍പ്പെടെ രണ്ട് കൊറോണ ബാധിതര്‍ കൂടി സുഖംപ്രാപിച്ചു
യുഎഇയില്‍ കുട്ടി ഉള്‍പ്പെടെ രണ്ട് കൊറോണ ബാധിതര്‍ കൂടി സുഖംപ്രാപിച്ചു
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധിച്ച് യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ രോഗവിമുക്തി നേടിയവരുടെ എണ്ണം മൂന്നായി. ആകെ എട്ട് പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ ഇനി അഞ്ച് പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം സുഖം പ്രാപിച്ച …
അബുദാബിയില്‍ വാഹനത്തില്‍നിന്നു മാലിന്യം വലിച്ചെറിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴ
അബുദാബിയില്‍ വാഹനത്തില്‍നിന്നു മാലിന്യം വലിച്ചെറിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴ
സ്വന്തം ലേഖകൻ: ഓടുന്ന വാഹനത്തില്‍നിന്നു മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി അബുദാബി പൊലീസ്. ഇത്തരം സംഭവങ്ങളില്‍ ട്രാഫിക് നിയമത്തിന്റെ 71-ാം അനുച്‌ഛേദം പ്രകാരം ആയിരം ദിര്‍ഹം (ഇരുപതിനായിരത്തോളം രൂപ) പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. പിഴ ശിക്ഷയ്‌ക്കൊപ്പം കുറ്റക്കാര്‍ക്കെതിരെ ആറ് ബ്ലാക്ക് പോയിന്റുകള്‍ ചുമത്തുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കി. 2019ല്‍ 355 ഡ്രൈവര്‍മാര്‍ …
ഈ നാലര വയസുകാരന് വേണ്ടി ബുര്‍ജ് ഖലീഫ നീല നിറമണിയുന്നു
ഈ നാലര വയസുകാരന് വേണ്ടി ബുര്‍ജ് ഖലീഫ നീല നിറമണിയുന്നു
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഇന്ന് വൈകുന്നേരം 7.40ന് നീല വര്‍ണമണിയും. ലോകമെമ്പാടുമുള്ള വിശേഷ ദിവസങ്ങളിലും സംഭവങ്ങളിലും ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചും അഭിവാദ്യമര്‍പ്പിച്ചും അനുശോചിച്ചുമെല്ലാം ബുര്‍ജ് ഖലീഫ നിറം മാറുന്നത് പതിവാണ്. എന്നാല്‍ ഇന്ന് ബുര്‍ജ് ഖലീഫ നീല നിറമണിയുന്നത് നാലര വയസുകാരന്‍ സാം റേയ്ക്കും അവന്റെ അമ്മയ്ക്കും വേണ്ടിയാണ്. …
കൊറോണ; ചൈനയില്‍ മരിച്ചവരുടെ എണ്ണം 1486 ആയി; റിപ്പോർട്ട് ചെയ്തത് 65,209 കേസുകൾ
കൊറോണ; ചൈനയില്‍ മരിച്ചവരുടെ എണ്ണം 1486 ആയി; റിപ്പോർട്ട് ചെയ്തത് 65,209 കേസുകൾ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1486 ആയി. ഇന്നലെ മാത്രം 114 പേരാണ് മരിച്ചത്. 65,209 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഹൂബെ പ്രവിശ്യയില്‍ അധികാര സ്ഥാനത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ഹൂബെയിലെ പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവരെയാണ് …
“ഫലസ്തീനൊപ്പം ഉറച്ചു നില്‍ക്കുന്നു,” ഇസ്രയേലുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് സൌദി
“ഫലസ്തീനൊപ്പം ഉറച്ചു നില്‍ക്കുന്നു,” ഇസ്രയേലുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് സൌദി
സ്വന്തം ലേഖകൻ: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളെ തള്ളി സൗദി മന്ത്രാലയം. സൗദി വിദേശ കാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനാണ് ഇക്കാര്യം അറിയിച്ചത്. സൗദി വാര്‍ത്താ ഏജന്‍സിയായ അല്‍ അറേബ്യ ഇംഗ്ലീഷിനോടാണ് മന്ത്രിയുടെ പ്രതികരണം. “ഇസ്രഈലും സൗദി അറേബ്യയും തമ്മില്‍ ഒരു …