1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റിയാദിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; മുന്‍കരുതൽ, ജാഗ്രതാ നിർദേശങ്ങളുമായി അധികൃതര്‍
റിയാദിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; മുന്‍കരുതൽ, ജാഗ്രതാ നിർദേശങ്ങളുമായി അധികൃതര്‍
സ്വന്തം ലേഖകൻ: സൗദി തലസ്ഥാനമായ റിയാദില്‍ പക്ഷിപ്പനി കണ്ടെത്തിയതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. റിയാദിലെ ഒരു കോഴിഫാമിലാണ് പക്ഷിപ്പനി ബാധ കണ്ടെത്തിയത്. വിവരം ലഭിച്ചയുടനെ എമർജൻസി ടീം സ്ഥലത്തെത്തി രോഗപകർച്ച തടയുന്നതിന് വേണ്ട എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. പക്ഷിപ്പനി പൊതുജനാരോഗ്യത്തിന് ഭീഷണിയല്ലെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. H5N8 പക്ഷികളെ മാത്രം ബാധിക്കുന്ന …
മസ്ക്കത്തിൽ സുല്‍ത്താന്‍ ഖാബൂസില്ലാതെ ആദ്യ മജ്‌ലിസ് ശൂറ; വിങ്ങിപ്പൊട്ടി അംഗങ്ങൾ
മസ്ക്കത്തിൽ സുല്‍ത്താന്‍ ഖാബൂസില്ലാതെ ആദ്യ മജ്‌ലിസ് ശൂറ; വിങ്ങിപ്പൊട്ടി അംഗങ്ങൾ
സ്വന്തം ലേഖകൻ: വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷിയായി, സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ വിയോഗത്തിനു ശേഷം നടന്ന ആദ്യ മജ്‌ലിസ് ശൂറ യോഗം. ദുഃഖവും സങ്കടവും തളംകെട്ടി നിന്ന യോഗത്തില്‍ അംഗങ്ങള്‍ വിങ്ങിപ്പൊട്ടി. പ്രത്യേക പ്രാര്‍ഥനയോടെ തുടക്കം കുറിച്ച യോഗത്തില്‍ അംഗങ്ങള്‍ സുല്‍ത്താനെ അനുസ്മരിച്ച് സംസാരിക്കുമ്പോഴായിരുന്നു വൈകാരിക രംഗങ്ങള്‍. മജ്‌ലിസുശ്ശൂറയുടെ നിയമ നിര്‍മാണ, നിയന്ത്രണാധികാരങ്ങള്‍ സുല്‍ത്താനേറ്റിലുണ്ടാക്കിയ …
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം; ഇന്ത്യാ- യുഎസ് വ്യാപാര കരാറിന് ധാരണയായേക്കും
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം; ഇന്ത്യാ- യുഎസ് വ്യാപാര കരാറിന് ധാരണയായേക്കും
സ്വന്തം ലേഖകൻ: അധികാരത്തിലേറിയ ശേഷമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനത്തില്‍ ഒരു വ്യാപാര പാക്കേജിന് അന്തിമ തീരുമാനമായേക്കുമെന്ന് സൂചന. ഈ മാസം മൂന്നാമത്തെ ആഴ്ച നടക്കുന്ന സന്ദര്‍ശനത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെയും കാര്‍ഷിക ഉല്‍പ്പന്നങ്ങളെയും കേന്ദ്രീകരിച്ചുള്ള പാക്കേജ് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്‌ഹൈസര്‍ അടുത്തയാഴ്ച നടത്തുന്ന ദില്ലി …
സൗദിയില്‍ ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമായി; മാർച്ച് 17 മുതൽ ദേശീയ സെൻസസ്
സൗദിയില്‍ ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമായി; മാർച്ച് 17 മുതൽ ദേശീയ സെൻസസ്
സ്വന്തം ലേഖകൻ: ജനസംഖ്യാ കണക്കെടുപ്പിന്റെ പ്രാരംഭ നടപടികൾക്ക് സൗദി അറേബ്യയിൽ തിങ്കളാഴ്ച തുടക്കമായി. മാർച്ച് ആറ് വരെ 33 ദിവസത്തെ ഫീൽഡ് സർവേയാണ് ആരംഭിച്ചത്. കെട്ടിടങ്ങൾ, ഫ്ലാറ്റുകൾ വില്ലകൾ പോലുള്ള പാർപ്പിടകേന്ദ്രങ്ങൾ, വീടുകളിലുള്ള ആളുകളുടെയും സാധനങ്ങളുടെയുമെല്ലാം കണക്കെടുക്കുന്ന സർവേ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗറ്റ്സ്റ്റാറ്റ്) ആണ് നടത്തുന്നത്. രാജ്യത്ത് നടക്കാൻ പോകുന്ന അഞ്ചാമത് സെൻസസിന്റെ …
അമേരിക്കയെ പിണക്കിയിട്ടായാലും റഷ്യയിൽ നിന്ന് എസ് 400 മിസൈല്‍ വാങ്ങാൻ ഇന്ത്യ
അമേരിക്കയെ പിണക്കിയിട്ടായാലും റഷ്യയിൽ നിന്ന് എസ് 400 മിസൈല്‍ വാങ്ങാൻ ഇന്ത്യ
സ്വന്തം ലേഖകൻ: അമേരിക്കയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച ഇന്ത്യ റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ വാങ്ങുന്നു. 2018ല്‍ ഒപ്പുവച്ച കരാര്‍ പ്രകാരമാണ് മിസൈല്‍ ഇന്ത്യ വാങ്ങുന്നത്. 500 കോടി ഡോളറിന്റെ കരാറാണ് റഷ്യയുമായുള്ളത്. എന്നാല്‍ റഷ്യയില്‍ നിന്ന് മിസൈല്‍ വാങ്ങുന്നവര്‍ക്കെതിരെ ഉപരോധം ചുമത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. റഷ്യയെ ഒറ്റപ്പെടുത്തുക എന്ന …
മരണം വിതച്ച് കൊറോണ: ചൈനയിൽ മരണം 425 ആയി; മനസുലച്ച് വുഹാനിൽ നിന്നുള്ള കാഴ്ചകൾ
മരണം വിതച്ച് കൊറോണ: ചൈനയിൽ മരണം 425 ആയി; മനസുലച്ച് വുഹാനിൽ നിന്നുള്ള കാഴ്ചകൾ
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 425 ആയി. ഹോങ്കോങിലും വൈറസ് കാരണം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. 39 വയസ്സുകാരനായ പുരുഷനാണ് ഹോങ്കോങ്ങിൽ മരിച്ചത്. ചൈനയിലെ വുഹാൻ സന്ദർശിച്ചിരുന്ന ഇയാൾ രണ്ടു ദിവസം മുൻപാണ് ഹോങ്കോങ്ങിലേക്കു തിരിച്ചെത്തിയതെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. അതേസമയം വൈറസ് ബാധ പടരുന്നത് തടയുന്നതിലെ വീഴ്ച …
കൊറോണ ബാധ സ്ഥിരീകരിച്ചില്ലെങ്കിലും അതീവ ജാഗ്രതയിൽ സൌദിയും കുവൈറ്റും ഖത്തറും
കൊറോണ ബാധ സ്ഥിരീകരിച്ചില്ലെങ്കിലും അതീവ ജാഗ്രതയിൽ സൌദിയും കുവൈറ്റും ഖത്തറും
സ്വന്തം ലേഖകൻ: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ അതീവ മുന്‍കരുതലും പ്രതിരോധ നടപടികളുമായി സൗദി അറേബ്യ. രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുമാണ് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥികളിലാര്‍ക്കും വൈറസ് ബാധയില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സൗദി ആരോഗ്യ മന്ത്രാലയം ഇന്നിറക്കിയ പ്രസ്താവനയിലും രാജ്യത്ത് കൊറോണ വൈറസ് ബാധ …
ഇന്ത്യയിലേക്കടക്കം 700 വിമാന സര്‍വീസുകള്‍ ഒറ്റയടിയ്ക്ക് റദ്ദാക്കി ഒമാന്‍ എയര്‍; ബദൽ സംവിധാനം
ഇന്ത്യയിലേക്കടക്കം 700 വിമാന സര്‍വീസുകള്‍ ഒറ്റയടിയ്ക്ക് റദ്ദാക്കി ഒമാന്‍ എയര്‍; ബദൽ സംവിധാനം
സ്വന്തം ലേഖകൻ: യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഫെബ്രുവരി 29 വരെ ഒമാൻ എയർ 700 ലധികം സർവിസുകൾ റദ്ദാക്കുന്നു. ഒമാൻ സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റിയുടെ നിർദേശപ്രകാരം ആണ് ഒമാൻ എയർ ഇന്റെ ഈ നടപടി. യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ക്രമീകരിച്ചു കഴിഞ്ഞുവെന്ന് ഒമാൻ എയർ അധികൃതർ. ദില്ലി, മുംബൈ , കൊളോമ്പോ, ജയ്‌പൂർ , …
സൗദിയില്‍ ഫാര്‍മസികളില്‍ സ്വദേശിവത്കരണം; മലയാളികളായ പ്രവാസികൾക്ക് തിരിച്ചടിയാകും
സൗദിയില്‍ ഫാര്‍മസികളില്‍ സ്വദേശിവത്കരണം; മലയാളികളായ പ്രവാസികൾക്ക് തിരിച്ചടിയാകും
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ ഫാര്‍മസികളിലും അനുബന്ധ ജോലികളിലും 50 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നു. ഇതുസംബന്ധിച്ച കരാറിന് തൊഴില്‍ മന്ത്രി എന്‍ജി. അഹ്മദ് അല്‍ റാ ജഹി അംഗീകാരം നല്‍കി. വിവിധ ഘട്ടങ്ങളിലായാണു സ്വദേശിവത്കരണം നടപ്പാക്കുക. ആദ്യ ഘട്ടം ജൂലൈ 22നു പ്രാബല്യത്തില്‍ വരും. 20 ശതമാനം സ്വദേശിവത്കരണമാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക. …
“ഓരോ ഉണ്ടയും…” കൊള്ളുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം വെടിയുതിര്‍ക്കുന്ന തോക്കുമായി അമേരിക്ക
“ഓരോ ഉണ്ടയും…” കൊള്ളുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം വെടിയുതിര്‍ക്കുന്ന തോക്കുമായി അമേരിക്ക
സ്വന്തം ലേഖകൻ: സായുധപോരാട്ടങ്ങള്‍ക്കിടെ തോക്കിലെ വെടിയുണ്ടകള്‍ കാലിയാവുന്ന അവസ്ഥ വരാറുണ്ട്. യന്ത്രത്തോക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടകള്‍ ചറപറാ വേസ്റ്റാവാനുള്ള സാധ്യതയും ഏറെയാണ്. ഇങ്ങനെ വെടിയുണ്ടകള്‍ അനാവശ്യമായി നഷ്ടമാവാതിരിക്കാന്‍ ഒരു വഴി തേടുകയാണ് അമേരിക്ക. ഒരു സോഫ്റ്റ് വെയറിന്റെ സഹായത്താല്‍ ലക്ഷ്യസ്ഥാനം നിശ്ചയിക്കുകയും ലക്ഷ്യത്തില്‍ പതിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം വെടിയുതിര്‍ക്കുകയും ചെയ്യുന്ന സ്മാര്‍ട് റൈഫിള്‍ അമേരിക്കന്‍ സേനയ്ക്കുവേണ്ടി രംഗത്തിറക്കാനാണ് …