1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായിൽ നിയമ ലംഘകര്‍ക്ക് രാജ്യം വിടാനുള്ള നടപടികള്‍ ഉദാരമാക്കുന്നു; ബോര്‍ഡിങ് പാസ് ഇനി ജയിലിൽ
ദുബായിൽ നിയമ ലംഘകര്‍ക്ക് രാജ്യം വിടാനുള്ള നടപടികള്‍ ഉദാരമാക്കുന്നു; ബോര്‍ഡിങ് പാസ് ഇനി ജയിലിൽ
സ്വന്തം ലേഖകൻ: ദുബായിലെ താമസ – കുടിയേറ്റ നിയമലംഘകർക്ക് യാത്രാനടപടികൾ വേഗത്തില്‍ പൂര്‍ത്തിയാക്കി രാജ്യം വിടാന്‍ എമിഗ്രേഷന്‍ വകുപ്പ് സൗകര്യമൊരുക്കുന്നു. വിമാനത്താവളത്തിലെത്തും മുൻപ് ബോർഡിങ് പാസ് ജയിലിൽ തന്നെ നല്‍കും.സംവിധാനം അടുത്ത വർഷം പ്രാബല്യത്തിൽ വരും. ലോകത്ത്‌ ആദ്യമായാണ് ഒരു താമസ കുടിയേറ്റ വകുപ്പ് റസിഡൻസി നിയമം ലംഘിച്ചു കഴിയുന്നവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ തടങ്കൽ കേന്ദ്രത്തിൽ …
ജർമ്മനിയിൽ യൂറോപ്പിലെ ഏറ്റവും വലിയ കവര്‍ച്ച; 7800 കോടിയുടെ ആഭരണങ്ങള്‍ നഷ്ടമായി
ജർമ്മനിയിൽ യൂറോപ്പിലെ ഏറ്റവും വലിയ കവര്‍ച്ച; 7800 കോടിയുടെ ആഭരണങ്ങള്‍ നഷ്ടമായി
സ്വന്തം ലേഖകൻ: ജര്‍മന്‍ നഗരമായ ഡ്രെസ്ഡിന്നിലെ മ്യൂസിയത്തില്‍ നിന്ന് മോഷ്ടാക്കള്‍ അപഹരിച്ചത് വിലമതിക്കാവാവാത്ത സമ്പത്ത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിന്റെ ചരിത്രത്തിലെ ‘ഏറ്റവും വലിയ കവര്‍ച്ച’ എന്നാണ് ജര്‍മന്‍ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. യൂറോപ്പിലെ ഏറ്റവും സമ്പന്നവും ചരിത്ര പ്രാധാന്യമുള്ളതുമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ഡ്രിസ്ഡിന്നിലെ ഗ്രീന്‍ വോള്‍ട്ട് കൊട്ടാരത്തില്‍(ഇപ്പോള്‍ മ്യൂസിയം) നിന്നാണ് അതിവിദഗ്ധമായി കവര്‍ച്ച നടത്തിയത്. …
സൌദി നിരത്തുകളിൽ ചീറിപ്പായാൻ സ്ത്രീകൾ; ഡ്രൈവിംഗ് ലൈസൻസ് നേടിയത് 2,000 പേർ
സൌദി നിരത്തുകളിൽ ചീറിപ്പായാൻ സ്ത്രീകൾ; ഡ്രൈവിംഗ് ലൈസൻസ് നേടിയത് 2,000 പേർ
സ്വന്തം ലേഖകൻ: അൽഖസീം പ്രവിശ്യയിൽ 2,000 വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട്. ഖസീം യൂനിവേഴ്സിറ്റിയിൽ ഡ്രൈവിങ് സ്കൂൾ തുടങ്ങി ആറുമാസത്തിനുള്ളിലാണിത്. പരിശീലനവും പരീക്ഷയും വിജയകരമായി പൂർത്തിയാക്കിയാണ് ഇത്രയും സ്ത്രീകൾ ലൈസൻസ് സ്വന്തമാക്കി നിരത്തിലിറങ്ങിയത്. പ്രവിശ്യയിൽ നിന്ന് വനിതാ അപേക്ഷകരുടെ ആധിക്യം മൂലം ഡ്രൈവിങ് സ്കൂളിന്റെ പ്രവൃത്തി ദിവസം അഞ്ചിൽ നിന്ന് ആറായി ഉയർത്തിയാണ് തീവ്രപരിശീലനം …
യുഎസിൽ ഇന്ത്യന്‍ വംശജയായ 19 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
യുഎസിൽ ഇന്ത്യന്‍ വംശജയായ 19 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
സ്വന്തം ലേഖകൻ: 19-കാരിയായ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥിനിയെ ഷിക്കാഗോയില്‍ ലൈംഗികമായി അക്രമിച്ച ശേഷം കഴുത്ത് ഞെരിച്ചുകൊന്നു. ഹെദരാബാദ് സ്വദേശിനിയായ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സ് വിദ്യാര്‍ഥിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ശനിയാഴ്ച ക്യാമ്പസിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഡൊണാള്‍ഡ് തര്‍മന്‍ എന്ന 26-കാരനെ ഷിക്കാഗോ മെട്രോ സ്‌റ്റേഷനില്‍ വെച്ച് പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്ക് യൂണിവേഴ്‌സിറ്റിയുമായി ബന്ധമില്ലെന്ന് …
അസാൻജിന്റെ ആരോഗ്യനില അതീവ ഗുരുതരം; ബ്രിട്ടിഷ് ഹോം സെക്രട്ടറിക്ക് ഡോക്ടർമാരുടെ കത്ത്
അസാൻജിന്റെ ആരോഗ്യനില അതീവ ഗുരുതരം; ബ്രിട്ടിഷ് ഹോം സെക്രട്ടറിക്ക് ഡോക്ടർമാരുടെ കത്ത്
സ്വന്തം ലേഖകൻ: യുഎസ് ഒളിപ്പിച്ച രഹസ്യങ്ങൾ ലോകത്തിനു മുന്നിൽ തുറന്നുകൊടുത്ത വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ. ഇതു സംബന്ധിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60 ഡോക്ടർമാർ ഒപ്പിട്ട കത്ത് ബ്രിട്ടിഷ് ഹോം സെക്രട്ടറി പ്രീതി പട്ടേലിനു കൈമാറി. കത്തിന്റെ പകർപ്പ് വിക്കിലീക്ക്സും പുറത്തുവിട്ടിട്ടുണ്ട്. അസാൻജിനെ ജയിലിൽ നിന്ന് കൂടുതൽ …
എക്സിറ്റ് വിസ ലഭിച്ചിട്ടും സൌദി വിടാത്തവർക്ക് വൻ തുക പിഴ; റീഎൻട്രിയിൽ പോയി വന്നില്ലെങ്കിൽ വിലക്ക്
എക്സിറ്റ് വിസ ലഭിച്ചിട്ടും   സൌദി വിടാത്തവർക്ക് വൻ തുക പിഴ; റീഎൻട്രിയിൽ പോയി വന്നില്ലെങ്കിൽ വിലക്ക്
സ്വന്തം ലേഖകൻ: ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും രാജ്യം വിട്ടില്ലെങ്കിൽ സൗദി അറേബ്യയിൽ 1000 റിയാൽ പിഴ ലഭിക്കും. രണ്ടുമാസത്തിനുള്ളിൽ രാജ്യം വിടണമെന്നാണ് നിലവിലെ നിയമം. ഈ കാലാവധി അവസാനിച്ചാൽ പിഴ അടച്ചാലെ വിസ റദ്ദാക്കാനും പുതിയ എക്സിറ്റ് വിസയ്ക്ക് അപേക്ഷിക്കാനും കഴിയൂ. ഇഖാമ (താമസരേഖ)യ്ക്ക് കാലാവധിയുണ്ടെങ്കിലേ പുതിയ എക്സിറ്റ് വിസ ലഭിക്കുകയുമുള്ളൂ. ഇഖാമയ്ക്ക് കാലാവധി …
ഇംഗ്ലണ്ടിലെ ന്യൂ ഫോറസ്റ്റ് നാഷണല്‍ പാര്‍ക്കില്‍ മൃഗങ്ങളുടെ ജഡങ്ങൾ; പിന്നിൽ സാത്താൻ സേവക്കാർ?
ഇംഗ്ലണ്ടിലെ ന്യൂ ഫോറസ്റ്റ് നാഷണല്‍ പാര്‍ക്കില്‍ മൃഗങ്ങളുടെ ജഡങ്ങൾ; പിന്നിൽ  സാത്താൻ സേവക്കാർ?
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ന്യൂ ഫോറസ്റ്റ് നാഷണല്‍ പാര്‍ക്കില്‍ സംഭവിക്കുന്ന വിചിത്ര സംഭവത്തില്‍ ആശങ്കകുലരാണ് അവിടുത്തെ മാധ്യമങ്ങള്‍. ഹോളിവുഡ് ഹോറര്‍ ചിത്രങ്ങളിലും മറ്റും സംഭവികുന്നതാണ് ഇവിടെ സംഭവിച്ചത്. പശുക്കളെയും ആടുകളുമടക്കം വളര്‍ത്ത് മൃഗങ്ങളെ കൊന്ന് പാര്‍ക്കില്‍ ഉപേക്ഷിക്കുന്ന അജ്ഞാതരാണ് സംഭവത്തില്‍ വില്ലന്മാര്‍. മൃഗങ്ങളെ കൊന്ന ശേഷം ശരീരത്തില്‍ ചില പ്രത്യേക മുദ്രകള്‍ രേഖപ്പെടുത്തിയാണ് ഇവയെ ഉപേക്ഷിക്കുന്നത്. …
സൌദിയിൽ ആക്റ്റിവിസ്റ്റുകൾക്ക് രക്ഷയില്ല; എട്ടോളം പേർ തടങ്കലിലെന്ന് മനുഷ്യാവകാശ സംഘടന
സൌദിയിൽ ആക്റ്റിവിസ്റ്റുകൾക്ക് രക്ഷയില്ല; എട്ടോളം പേർ തടങ്കലിലെന്ന് മനുഷ്യാവകാശ സംഘടന
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ എട്ടോളം എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള സൗദിയിലെ മനുഷ്യാവകാശ സംഘടനയായ എ.എല്‍.ക്യു.എസ്.ടി എന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇവരെ വീട്ടില്‍ നിന്നും സൗദി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. വാര്‍ത്തയോട് സൗദി ഭരണ കൂടം ഇതുവരെയും പ്രതികരിച്ചിട്ടില്ല. സൗദിയില്‍ …
അഫ്ഗാനിൽ 900 ത്തോളം ഐസിസ് ഭീകരർ കീഴ്ടടടങ്ങി; മലയാളികളും ഉൾപ്പെടുന്നതായി റിപ്പോർട്ട്
അഫ്ഗാനിൽ 900 ത്തോളം ഐസിസ് ഭീകരർ കീഴ്ടടടങ്ങി; മലയാളികളും ഉൾപ്പെടുന്നതായി റിപ്പോർട്ട്
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ നാന്‍ഗർഹർ പ്രവിശ്യയില്‍ 900 ത്തോളം ഐഎസ് തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളും അഫ്ഗാന്‍ സുരക്ഷാ സേനക്കുമുന്നില്‍ കീഴടങ്ങിയതായി റിപ്പോർട്ട്. ഇവരില്‍ 10 പേര്‍ ഇന്ത്യക്കാരാണ്.പത്ത് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 12നാണ് അഫ്ഗാന്‍ സേന നാന്‍ഗർഹർ പ്രവിശ്യയില്‍ ആക്രമണം തുടങ്ങിയത്. ഇവിടെ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ 93 ഐഎസ് തീവ്രവാദികള്‍ കീഴടങ്ങിയിരുന്നു …
സംഘർഷത്തിനില്ല, പ്രതിസന്ധിയിൽ വിശ്വാസികൾക്കൊപ്പം: യാക്കോബായ സഭാ സിനഡ്
സംഘർഷത്തിനില്ല, പ്രതിസന്ധിയിൽ വിശ്വാസികൾക്കൊപ്പം: യാക്കോബായ സഭാ സിനഡ്
സ്വന്തം ലേഖകൻ: സംഘർഷത്തിന്റെ പാത പൂർണമായും വെടിഞ്ഞ് മലങ്കര സഭയിൽ സമാധാന ചർച്ചകൾക്കു വേണ്ടി അവസാന നിമിഷംവരെ കാത്തിരിക്കാൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ വിളിച്ചുചേർത്ത യാക്കോബായ സഭാ സിനഡ് ആഹ്വാനം ചെയ്തു. സഭ അതീവ ഗുരുതര പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ സമാധാന ചർച്ചകൾ മാത്രമാണ് മുന്നിലുള്ള പ്രതീക്ഷ. ഓർത്തഡോക്സ് സഭ ചർച്ചകൾക്കു …