1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസിയായ ഭര്‍ത്താവിനെ കാണാന്‍ സൗദിയിലെത്തിയ മലയാളി വീട്ടമ്മയും മകനും വാഹനാപകടത്തില്‍ മരിച്ചു
പ്രവാസിയായ ഭര്‍ത്താവിനെ കാണാന്‍ സൗദിയിലെത്തിയ മലയാളി വീട്ടമ്മയും മകനും വാഹനാപകടത്തില്‍ മരിച്ചു
സ്വന്തം ലേഖകന്‍: പ്രവാസിയായ ഭര്‍ത്താവിനെ കാണാന്‍ സൗദിയിലെത്തിയ മലയാളി വീട്ടമ്മയും മകനും വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി ഇസ്ഹാഖിന്റെ ഭാര്യ ഷഹറാബാനു (30), മകന്‍ മുഹമ്മദ് ഷാന്‍ (11) എന്നിവരാണു ഖുന്‍ഫുദയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഞായറാഴ്ച രാവിലെ അല്‍ ഖൗസില്‍നിന്ന് ഹാലിയിലേക്ക് ഇസ്ഹാഖിന്റെ അനുജനെ കാണാന്‍ പോകുന്‌പോളായിരുന്നു അപകടം. ഞായറാഴ്ച രാവിലെ പത്തിനായിരുന്നു അപകടം. …
സരബ്ജിത് സിങ് കൊലപാതക കേസിലെ പ്രതികളെ പാക് കോടതി വെറുതെ വിട്ടു; വിധി സാക്ഷികള്‍ മൊഴി മാറ്റിയതിനെ തുടര്‍ന്ന്
സരബ്ജിത് സിങ് കൊലപാതക കേസിലെ പ്രതികളെ പാക് കോടതി വെറുതെ വിട്ടു; വിധി സാക്ഷികള്‍ മൊഴി മാറ്റിയതിനെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: സരബ്ജിത് സിങ് കൊലപാതക കേസിലെ പ്രതികളെ പാക് കോടതി വെറുതെ വിട്ടു; വിധി സാക്ഷികള്‍ മൊഴി മാറ്റിയതിനെ തുടര്‍ന്ന്. ദീര്‍ഘകാലം പാക് തടവില്‍ കഴിഞ്ഞ സരബ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് മുഖ്യപ്രതികളെ പാക് കോടതി വെറുതെ വിട്ടു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാഹോര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയാണ് പ്രതികളായ അമീര്‍ താംബ, …
ശ്രീലങ്കന്‍ പ്രധാനമന്ത്രി കസേര തിരിച്ചുപിടിച്ച് റനില്‍ വിക്രമസിംഗെ; അധികാരമേറ്റ വിക്രമസിംഗമ്യെ സ്വാഗതം ചെയ്ത് ഇന്ത്യ
ശ്രീലങ്കന്‍ പ്രധാനമന്ത്രി കസേര തിരിച്ചുപിടിച്ച് റനില്‍ വിക്രമസിംഗെ; അധികാരമേറ്റ വിക്രമസിംഗമ്യെ സ്വാഗതം ചെയ്ത് ഇന്ത്യ
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പ്രധാനമന്ത്രി കസേര തിരിച്ചുപിടിച്ച് റനില്‍ വിക്രമസിംഗെ; അധികാരമേറ്റ വിക്രമസിംഗമ്യെ സ്വാഗതം ചെയ്ത് ഇന്ത്യ. റനില്‍ വിക്രമസിംഗെ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ സാന്നിധ്യത്തില്‍ വിക്രമെസിംഗെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയതായി ഡെയ്‌ലി മിറര്‍ ശ്രീലങ്ക റിപ്പോര്‍ട്ടു ചെയ്യുന്നു. റനില്‍ വീണ്ടും അധികാരത്തില്‍ വന്നത് ഇന്ത്യ സ്വാഗതം ചെയ്തു. …
ഫ്രാന്‍സില്‍ മാക്രോണിനെതിരായ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടരുന്നു; ജനരോഷം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നേക്കാമെന്ന് ആശങ്ക
ഫ്രാന്‍സില്‍ മാക്രോണിനെതിരായ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടരുന്നു; ജനരോഷം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നേക്കാമെന്ന് ആശങ്ക
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ മാക്രോണിനെതിരായ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടരുന്നു; ജനരോഷം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നേക്കാമെന്ന് ആശങ്ക. കഴിഞ്ഞ ദിവസവും മഞ്ഞക്കുപ്പായക്കാരായ പ്രതിഷേധക്കാര്‍ പാരീസില്‍ പ്രകടനം നടത്തി. പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടങ്ങിയിട്ട് ഒരു മാസമാവുകയാണ്. ഇനിയും പ്രതിഷേധങ്ങള്‍ തണുത്തിട്ടില്ല, ഇന്നലെ തലസ്ഥാനമായ പാരീസില്‍ നടന്ന …
സൗദിയില്‍ പിഞ്ചു കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊല്ലാന്‍ ശ്രമിച്ച മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍; ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ രക്ഷിക്കാനായില്ല
സൗദിയില്‍ പിഞ്ചു കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊല്ലാന്‍ ശ്രമിച്ച മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍; ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ രക്ഷിക്കാനായില്ല
സ്വന്തം ലേഖകന്‍: സൗദിയില്‍ പിഞ്ചു കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊല്ലാന്‍ ശ്രമിച്ച മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ രക്ഷിക്കാനായില്ല. ഏഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ചുമരിലിടിച്ച് കൊല്ലാന്‍ തുനിഞ്ഞ ആലപ്പുഴ സ്വദേശിയായ പിതാവ് ശ്രീജിത്തിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സുലൈമാനിയയിലെ ഫ്‌ളാറ്റില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി …
പശ്ചിമ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് ഓസ്‌ട്രേലിയയും; എന്നാല്‍ തല്‍ക്കാലം എംബസി ടെല്‍അവീവില്‍ തുടരും
പശ്ചിമ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് ഓസ്‌ട്രേലിയയും; എന്നാല്‍ തല്‍ക്കാലം എംബസി ടെല്‍അവീവില്‍ തുടരും
സ്വന്തം ലേഖകന്‍: പശ്ചിമ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് ഓസ്‌ട്രേലിയയും. പശ്ചിമ ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. എന്നാല്‍ സമാധാനം പുനഃസ്ഥാപിക്കുന്നതു വരെ എംബസി ടെല്‍അവീവില്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചതിനൊപ്പം തന്നെ പൂര്‍വ ജെറുസലേം ഭാവിയില്‍ തലസ്ഥാനമാക്കണമെന്ന പാലസ്തീന്‍ താത്പര്യത്തേയും ഓസ്‌ട്രേലിയ …
2019 സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുമെന്ന് യുഎഇ; ഒത്തൊരുമയോടെ മുന്നേറുന്ന സമൂഹം പടുത്തുയര്‍ത്തുക ലക്ഷ്യമെന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ
2019 സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുമെന്ന് യുഎഇ; ഒത്തൊരുമയോടെ മുന്നേറുന്ന സമൂഹം പടുത്തുയര്‍ത്തുക ലക്ഷ്യമെന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ
സ്വന്തം ലേഖകന്‍: 2019 സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുമെന്ന് യുഎഇ; ഒത്തൊരുമയോടെ മുന്നേറുന്ന സമൂഹം പടുത്തുയര്‍ത്തുക ലക്ഷ്യം. 2019 യു.എ.ഇ സഹിഷ്ണുതാ വര്‍ഷമായി ആചരിക്കും. പ്രസിഡന്റ് ശൈഖ് ഖലീഫയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സമൂഹത്തില്‍ സഹവര്‍ത്തിത്വത്തിന്റേയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം. യു.എ.ഇ ജനതക്ക് രാഷ്ട്രപിതാവ് ശൈഖ് സായിദ് കൈമാറിയ ഏറ്റവും വലിയ സൂക്ഷിപ്പുമുതലാണ് സഹിഷ്ണുത …
‘എങ്ങനെ മുറിക്കണമെന്ന് എനിക്കറിയാം,’ ഖഷോഗി ഘാതകന്റെ വാക്കുകള്‍ വെളിപ്പെടുത്തി തുര്‍ക്കി പ്രസിഡന്റ്
‘എങ്ങനെ മുറിക്കണമെന്ന് എനിക്കറിയാം,’ ഖഷോഗി ഘാതകന്റെ വാക്കുകള്‍ വെളിപ്പെടുത്തി തുര്‍ക്കി പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ‘എങ്ങനെ മുറിക്കണമെന്ന് എനിക്കറിയാം,’ ഖഷോഗി ഘാതകന്റെ വാക്കുകള്‍ വെളിപ്പെടുത്തി തുര്‍ക്കി പ്രസിഡന്റ്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വധിക്കപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ഘാതകരില്‍ ഒരാള്‍ ഇങ്ങനെ പറയുന്നത് ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാമെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ പറഞ്ഞു. ‘ഇങ്ങനെ പറയുന്ന ആള്‍ സൈനികനാണ്. ഈ ഓഡിയോ ഞങ്ങള്‍ യുഎസ്, ജര്‍മനി, …
കുടിയേറ്റ ശ്രമത്തിനിടെ ഏഴു വയസുകാരിയുടെ കസ്റ്റഡി മരണം; അന്വേഷണം നടത്തുമെന്ന് യുഎസ്; മരണം ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കിട്ടാത്തതിനാലെന്ന് സൂചന
കുടിയേറ്റ ശ്രമത്തിനിടെ ഏഴു വയസുകാരിയുടെ കസ്റ്റഡി മരണം; അന്വേഷണം നടത്തുമെന്ന് യുഎസ്; മരണം ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കിട്ടാത്തതിനാലെന്ന് സൂചന
സ്വന്തം ലേഖകന്‍: കുടിയേറ്റ ശ്രമത്തിനിടെ ഏഴു വയസുകാരിയുടെ കസ്റ്റഡി മരണം; അന്വേഷണം നടത്തുമെന്ന് യുഎസ്; മരണം ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കിട്ടാത്തതിനാലെന്ന് സൂചന. ഗ്വാട്ടിമാലയില്‍ നിന്നും യുഎസിലേക്ക് കുടിയേറാന്‍ ശ്രമിച്ച ഏഴു വയസുകാരി കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. പിതാവിനൊപ്പം യുഎസിലേക്ക് അനധികൃതമായി എത്തിയ ജാക്കലിന്‍ കാള്‍ മാക്വിന്‍ എന്ന …
ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് അയവ്; പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയുമെന്ന് രജപക്‌സെ; തീരുമാനം രാജ്യത്തെ അസ്ഥിരപ്പെടുത്താതിരിക്കാനെന്ന് പ്രഖ്യാപനം
ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് അയവ്; പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയുമെന്ന് രജപക്‌സെ; തീരുമാനം രാജ്യത്തെ അസ്ഥിരപ്പെടുത്താതിരിക്കാനെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് അയവ്; പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയുമെന്ന് രജപക്‌സെ; തീരുമാനം രാജ്യത്തെ അസ്ഥിരപ്പെടുത്താതിരിക്കാനെന്ന് പ്രഖ്യാപനം. ശ്രീലങ്കയില്‍ മഹീന്ദ രജപക്‌സെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചു. കോടതിയില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ഏഴ് ആഴ്ച നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് അവസാനമാകുന്നത്. തര്‍ക്കത്തിലിരിക്കുന്ന പ്രധാനമന്ത്രി സ്ഥാനത്തു നിന്നും മഹീന്ദ …