സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടിയില്‍ നിന്ന് ജര്‍മനി പിന്നോട്ടില്ല, യുഎസിനെതിരെ ഒളിയമ്പെയ്ത് ജര്‍മന്‍ ചാന്‍സലര്‍ മെര്‍കല്‍. ആഗോള താപനം സംബന്ധിച്ച പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാന്‍ അമേരിക്ക തീരുമാനിച്ചതോടെ കരാറിലെ വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ കൂടുതല്‍ പ്രതിജ്ഞാബദ്ധമാണെന്നും അംഗല മെര്‍കല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരു തിരിച്ചുപോക്കിനോ വിട്ടുവീഴ്ചക്കോ ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജര്‍മന്‍ …
സ്വന്തം ലേഖകന്‍: 62 മണിക്കൂറില്‍ 33 നയതന്ത്ര കൂടിക്കാഴ്ചകള്‍, വിദേശത്ത് ചെലവഴിച്ചത് 95 മണിക്കൂര്‍, 33 മണിക്കൂര്‍ വിമാനത്തില്‍, ഇടിമിന്നല്‍ വേഗത്തില്‍ വിദേശ പര്യടനം പൂര്‍ത്തിയാക്കി മോദി തിരിച്ചെത്തി.ഏറ്റവും വേഗതയാര്‍ന്ന വിദേശ സന്ദര്‍ശനമെന്നാണ് പ്രധാനമന്ത്രിയുടെ ഇക്കഴിഞ്ഞ ത്രിരാഷ്ട്ര സന്ദര്‍ശനത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. പോര്‍ച്ചുഗല്‍, അമേരിക്ക, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. 95 മണിക്കൂര്‍ മാത്രമാണ് …
സ്വന്തം ലേഖകന്‍: എഡിന്‍ബറോയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു, പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച. സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോ വെസ്റ്റ് ബാന്‍ഡ് ബീച്ചിനു സമീപം മരിച്ചനിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ ഫാ.മാര്‍ട്ടിന്‍ വാഴച്ചിറയുടെ പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലണ്ടനിലെ സിഎംഐ ഹൗസില്‍ നിന്നുള്ള വൈദികന്‍ ഫാ.ടെബിന്‍ പുത്തന്‍പുരയ്ക്കല്‍ സിഎംഐ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി …
സ്വന്തം ലേഖകന്‍: അമേരിക്ക സംസാരിക്കുന്നത് ‘ഇന്ത്യയുടെ ഭാഷ’, കശ്മീര്‍ പ്രശ്‌നത്തില്‍ യുഎസ് നിലപാടിനെതിരെ പ്രതിഷേധവുമായി പാകിസ്താന്‍. പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാറാണ് കശ്മീരികളുടെ രക്തം അമേരിക്കക്ക് പ്രധാനമല്ലെന്നും മനുഷ്യാവകാശത്തിന്റെ അന്താരാഷ്ട്ര നിയമങ്ങള്‍ കശ്മീരികള്‍ക്ക് ബാധകമല്ലെന്നുമാണ് തോന്നുന്നതെന്നും ആഞ്ഞടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി ഭീകരതക്കെതിരെ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ച …
സ്വന്തം ലേഖകന്‍: അഞ്ചു മാസത്തിനിടെ പറഞ്ഞ നുണകള്‍ക്കായി ഒരു പ്രത്യേക പേജ്, ട്രംപിന്റെ പ്രസ്താവനകളെ പൊളിച്ചടുക്കി ന്യൂയോര്‍ക്ക് ടൈംസ്. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിനു ശേഷമുള്ള അഞ്ചു മാസത്തെ ട്രംപിന്റെ കള്ളങ്ങള്‍ക്കായി ഒരു ഫുള്‍ പേജാണ് പത്രത്തിനു നീക്കി വെയ്‌ക്കേണ്ടി വന്നത്. ട്രംപ് ലൈസ് എന്ന തലക്കെട്ടിലാണ് ഒരു മുഴുവന്‍ പേജ് ന്യൂയോര്‍ക്ക് ടൈംസ് മാറ്റിവെച്ചിരിക്കുന്നത്.ഇറാഖ് …
സ്വന്തം ലേഖകന്‍: സ്‌കോട്ടിഷ് ഹിതപരിശോധന ബ്രെക്‌സിറ്റിനു ശേഷം മാത്രമെന്ന് സ്‌കോട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാ സ്റ്റര്‍ജന്‍. യുകെയില്‍നിന്നു വേര്‍പെടുന്നതു സംബന്ധിച്ചു രണ്ടാമതൊരു ഹിതപരിശോധന ബ്രെക്‌സിറ്റ് നടപ്പാക്കിയ ശേഷമേ ഉള്ളുവെന്നു കഴിഞ്ഞ ദിവസം സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണു സ്റ്റര്‍ജന്‍ വ്യക്തമാക്കിയത്. ഹിതപരിശോധന ഉടന്‍ നടത്തണമെന്ന് ഈയിടത്തെ ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്പ് സ്റ്റര്‍ജന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനം, ആണവദാതാക്കളുടെ ഗ്രൂപ്പില്‍ അംഗമാകാന്‍ ഇന്ത്യയ്ക്ക് നെതര്‍ലന്‍ഡ്‌സിന്റെ പിന്തുണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടും തമ്മിലുള്ള ചര്‍ച്ചയിലാണ് ആണവദാതാക്കളുടെ ഗ്രൂപ്പില്‍ അംഗമാകാനും യു.എന്‍ സുരക്ഷ കൗണ്‍സിലിലെ സ്ഥിരാംഗത്വത്തിനും ഇന്ത്യയ്ക്ക് നെതര്‍ലന്‍ഡ്‌സ് പിന്തുണ അറിയിച്ചു. ഒരുതരത്തിലും ഭീകരതയെ ന്യായീകരിക്കാനാകില്ലെന്നും മോദിയും മാര്‍ക്ക് റൂട്ടും സംയുക്ത പ്രസ്താവനയില്‍ …
സ്വന്തം ലേഖകന്‍: ഒന്നിലധികം ലൈംഗിക പങ്കാളികളും സെക്‌സ് പാര്‍ട്ടികളും, മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു പുസ്തകം. പാക്കിസ്താന്‍ രാഷ്ട്രിയത്തിലെ ഏറ്റവും ശക്തമായ സ്ത്രീയായിരുന്ന മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുന്നത് റോഷന്‍ മിര്‍സ എഴുതിയ ഇനഡീസന്റ് കറസ്‌പോണ്ടന്‍സ് എന്ന പുസ്തമാണ്. 1977 ല്‍ …
സ്വന്തം ലേഖകന്‍: യൂറോപ്പില്‍ വീണ്ടും വാനാക്രൈ സൈബര്‍ ആക്രമണം, വൈറസ് അതിവേഗം പടരുന്നതായി മുന്നറിയിപ്പ്. റഷ്യ, ബ്രിട്ടന്‍, യുക്രെയ്ന്‍ അടക്കം അഞ്ചു രാജ്യങ്ങളില്‍ വാനാക്രൈ സൈബര്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് അതിവേഗം പ്രമുഖ കമ്പനികളുടെ കമ്പ്യൂട്ടറുകളില്‍ വ്യാപിക്കുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളെല്ലാം സുരക്ഷാ ഭീഷണിയിലാണ്. ഇന്ത്യയില്‍ തല്‍ക്കാലം ഭീഷണിയില്ലെന്നണ് …
സ്വന്തം ലേഖകന്‍: തെരേസാ മേയ് സര്‍ക്കാരിനെ പിന്തുണക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഡിയുപിയും ധാരണയായി, വടക്കന്‍ അയര്‍ലന്‍ഡിന് അധിക ധനസഹായമായി 100 കോടി പൗണ്ട് നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം. സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള കരാറില്‍ കണസര്‍വേറ്റീവ് പാര്‍ട്ടിയുടെയും ഡി.യു.പിയുടെയും ചീഫ് വിപ്പുമാര്‍ ഒപ്പുവെച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഡി.യു.പിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സഹകരിക്കുമെന്ന കരാറില്‍ ഒപ്പപുവെച്ചത്. പാര്‍ലമെന്റ് കാലയളവ് …