1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2017

സ്വന്തം ലേഖകന്‍: 62 മണിക്കൂറില്‍ 33 നയതന്ത്ര കൂടിക്കാഴ്ചകള്‍, വിദേശത്ത് ചെലവഴിച്ചത് 95 മണിക്കൂര്‍, 33 മണിക്കൂര്‍ വിമാനത്തില്‍, ഇടിമിന്നല്‍ വേഗത്തില്‍ വിദേശ പര്യടനം പൂര്‍ത്തിയാക്കി മോദി തിരിച്ചെത്തി.ഏറ്റവും വേഗതയാര്‍ന്ന വിദേശ സന്ദര്‍ശനമെന്നാണ് പ്രധാനമന്ത്രിയുടെ ഇക്കഴിഞ്ഞ ത്രിരാഷ്ട്ര സന്ദര്‍ശനത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. പോര്‍ച്ചുഗല്‍, അമേരിക്ക, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്.

95 മണിക്കൂര്‍ മാത്രമാണ് അദ്ദേഹം മൂന്ന് വിദേശ രാജ്യങ്ങളിലുമായി ചെലവഴിച്ചത്. ആകെ 33 മണികൂര്‍ വിമാനത്തില്‍ പറന്നു. 62 മണിക്കൂറില്‍ 33 നയതന്ത്ര കൂടിക്കാഴ്ചകളും നടത്തി. ഡല്‍ഹിയില്‍ നിന്ന് 24ന് രാവിലെ ഏഴു മണിക്ക് പുറപ്പെട്ട മോദി. പത്തു മണിക്കൂര്‍ യാത്രയ്ക്കു ശേഷം പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ ഇറങ്ങി. എന്നാല്‍ താമസം ഒരുക്കിയിരുന്ന ഹോട്ടലിലേക്ക് പോകാതെ വിമാനത്താവളത്തിന്റെ വിവിഐപി റൂമില്‍ കുറച്ചു സമയം ചെലവിടുകയായിരുന്നു മോദി.

തുടര്‍ന്ന് നേരെ പോര്‍ച്ചുഗല്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക്. പിന്നീട് യോഗം, ഉച്ചഭക്ഷണം, ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യല്‍ എന്നിവയ്ക്കു ശേഷം തിരികെ വിമാനത്താവളത്തിലേക്ക് യാത്ര. നേരെ യുഎസിലേക്ക്. വാഷിങ്ടണില്‍ രണ്ടു ദിവസത്തിനുള്ളില്‍ 17 ചടങ്ങുകളില്‍ പങ്കെടുത്ത പ്രധാനമന്ത്രി തുടര്‍ന്ന് അമേരിക്കയില്‍ തങ്ങാതെ നേരെ നെതര്‍ലന്‍ഡ്‌സിലേക്കു പുറപ്പെട്ടു. അവിടെ ഏഴു പരിപാടികളില്‍ പങ്കെടുത്ത് കഴിഞ്ഞ ദിവസം 6.20 ഇന്ത്യയില്‍ തിരിച്ചെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.