സ്വന്തം ലേഖകന്‍: അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാതാകുമെന്ന് സര്‍വേ, പകരം എന്താകും മനുഷ്യന്‍ ഉപയോഗിക്കുക? സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ ഒരാള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഇവക്കൊപ്പമാണെന്ന് നമുക്കെല്ലാം അറിയാം. സ്മാര്‍ട്ട് ഫോണില്ലാതെ ജീവിക്കാന്‍ തന്നെ പറ്റാത്ത സ്ഥിതിയിലാണ് പലരും. എന്നാല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം ഇല്ലാതാകും …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഉപയോഗിക്കുന്ന ആയുധങ്ങളില്‍ മിക്കതും ബ്രിട്ടന്‍ പണ്ട് ഇറാഖിന് നല്‍കിയതെന്ന് ആരോപണം. അമേരിയ്ക്ക, ഇസ്രായേല്‍, റഷ്യ തുടങ്ങിയ പ്രമുഖരായ ആയുധക്കക്കവടക്കാരാണ് ഇസ്ലാമിക് സ്റ്റേറ്റിന് വിനാശകാരികളായ ആയുധങ്ങള്‍ വില്‍ക്കുന്നതെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തല്‍. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിനല്ല ബ്രിട്ടന്‍ ഈ ആയുധങ്ങള്‍ നല്‍കിയത്. 2003 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇറാഖി …
സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയവും കൃത്യമായി പ്രവചിച്ച ബള്‍ഗേറിയക്കാരിയായ വൃദ്ധ ശ്രദ്ധേയയാകുന്നു. 1996 ല്‍ മരിച്ച ബാബ വാംഗ എന്ന ബള്‍ഗേറിയക്കാരിയാണ് മരണത്തിനു മുമ്പേ പ്രവചിച്ചത്. 9/11 ഭീകരാക്രമണം മാത്രമല്ല, 2004 ലെ സുനാമിയും ഫുകുഷിമയിലെ ആണവദുരന്തവും ബാബ വാംഗയുടെ പ്രവചനങ്ങളില്‍ പെടുന്നു. 1996 ല്‍ ബാബ വാംഗ …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ഒരു വര്‍ഷം നടക്കുന്ന ബാല വിവാഹങ്ങളുടെ എണ്ണം 180,000, വരന്മാര്‍ അധികവും മധ്യവയസ്‌കര്‍. ചെറിയ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്ന മധ്യവസ്യസ്‌കരുടെ എണ്ണം തുര്‍ക്കിയില്‍ വര്‍ദ്ധിക്കുന്നതായാണ് സൂചന. മിക്ക വിവാഹങ്ങളിലും പെണ്‍കുട്ടി മൂന്നാമത്തെയോ രണ്ടാമത്തയോ ഭാര്യയായിരിക്കുമെന്നും തുര്‍ക്കി പോപ്പുലേഷന്‍ ആന്‍ഡ് ഹെല്‍ത്ത് റിസേര്‍ച്ച് നടത്തിയ സര്‍വേയില്‍ പറയുന്നു. 2002 ല്‍ 17 വയസ്സാണ് …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ ഭികരാക്രമണം, പുറകില്‍ താലിബാനെന്ന് സംശയം. വിമാനത്താവള സമുച്ചയത്തിന്റെ ആദ്യ ഗേറ്റ് കടന്ന് ഭീകരര്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥരുമായി പൊരിഞ്ഞ പോരാട്ടം നടന്നതായും റിപ്പോര്‍ട്ടുണ്ട്. കാണ്ഡഹാറിലെ ഒരു പോലീസ് സ്‌റ്റേഷന് നേരെ സമാനമായ ആക്രമണം നടന്നതിന് മണിക്കൂറുകള്‍ക്കകമാണ് വിമാനത്താവളത്തിന് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. ആഭ്യന്തര, വിദേശ ശക്തികള്‍ക്കെതിരെ …
സ്വന്തം ലേഖകന്‍: ‘പണം കൊടുത്ത് വരനേയും കുടുംബത്തേയും വാങ്ങണ്ട’, മലയാളി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. പണം കൊടുത്ത് വരനെയും ഒരു കുടുംബത്തെയും വാങ്ങേണ്ട കാര്യമില്ലെന്നാണ് തൃശൂര്‍ സ്വദേശിയായ മലയാളി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തൃശൂര്‍ കാരിയായ രമ്യ രാമചന്ദ്രനാണ് വരന്‍ സ്ത്രീധനം ചോദിച്ചതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നു പിന്മാറിയത്. സ്ത്രീധനം കൊടുക്കുന്നതിനോടും വാങ്ങുന്നതിനോടും താല്‍പര്യമില്ലാത്ത …
സ്വന്തം ലേഖകന്‍: ചെന്നൈ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് 10,000 രൂപ വീതം ധനസഹായം നല്‍കുമെന്ന് ജയലളിത. വീടുകള്‍ തകര്‍ന്നവര്‍ക്ക് 10,000 രൂപ വീതം ധനസഹായവും ദുരിത ബാധിതര്‍ക്ക് 10കിലോ വീതം അരി, വസ്ത്രങ്ങള്‍ എന്നിവ നല്‍കുമെന്നായിരുന്നു തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ജയലളിത അറിയിച്ചത്. 5554 ക്യാമ്പുകളിലായി 15,32,746 ആളുകളെ പാര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ ഭക്ഷണവും മരുന്നും വസ്ത്രങ്ങളും …
സ്വന്തം ലേഖകന്‍: താജിക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം. തുടര്‍ ചലനങ്ങളില്‍ വിറച്ച് ഉത്തരേന്ത്യയും പാകിസ്താനും. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ കമ്പനങ്ങള്‍ കിര്‍ഗിസ്ഥാനിലും കസാക്കിസ്ഥാനിലും ഉസ്‌ബെക്കിസ്ഥാനിലും അഫ്ഗാനിസ്ഥാന്റെ വടക്കന്‍ഭാഗങ്ങളിലും പാകിസ്താനിലും അനുഭവപ്പെട്ടു. ഉത്തരേന്ത്യയും നെരിയ തോതില്‍ വിറച്ചു. ഭൂകമ്പത്തില്‍ ആള്‍നാശമോ കാര്യമായ വസ്തുനാശമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും പലയിടത്തും ഭയവിഹ്വലരായ ജനം കെട്ടിടങ്ങളില്‍നിന്ന് പുറത്തേക്കോടി. …
സ്വന്തം ലേഖകന്‍: ആകാശത്തു വച്ച് ലുഫ്താന്‍സ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച ജോര്‍ദാന്‍ യുവാവിന് കിട്ടിയ പണി. യാത്രയ്ക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യുവാവിനെ മറ്റു യാത്രക്കാര്‍ ശരിക്കും കൈകാര്യം ചെയ്യുകയായിരുന്നു. ലുഫ്താന്‍സ് വിമാനത്തിന്റെ കാബിന്‍ വാതിലാണ് യാത്രക്കാരന്‍ തുറക്കാന്‍ ശ്രമിച്ചത്. ഇയാള്‍ ജോര്‍ദ്ദാന്‍കാരനാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫ്രാങ്ക്‌ഫേര്‍ട്ടില്‍ നിന്നും ബെല്‍ഗ്രയ്ഡിലേക്ക് പോവുകയായിരുന്ന ലുഫ്താന്‍സ …
സ്വന്തം ലേഖകന്‍: തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിച്ചില്ലെങ്കില്‍ വിവരമറിയുമെന്ന് സൗദിക്ക് ജര്‍മ്മനിയുടെ താക്കീത്. സംഘടനകള്‍ക്കും തീവ്രവാദം വളര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന രീതി സൗദി അറേബ്യ അവസാനിപ്പിയ്ക്കണമെന്നായിരുന്നു ജര്‍മ്മന്‍ വൈസ് ചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേലിന്റെ മുന്നറിയിപ്പ്. ഏതെങ്കിലും മധ്യേഷ്യന്‍ രാജ്യത്തിനെതിരെ ഒരു യൂറോപ്യന്‍ രാജ്യം നടത്തുന്ന ഏറ്റവും രൂക്ഷമായ വിമര്‍ശനമാണിത്. മധ്യ പൂര്‍വേഷ്യയില്‍ …