1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2015

സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ഒരു വര്‍ഷം നടക്കുന്ന ബാല വിവാഹങ്ങളുടെ എണ്ണം 180,000, വരന്മാര്‍ അധികവും മധ്യവയസ്‌കര്‍. ചെറിയ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്ന മധ്യവസ്യസ്‌കരുടെ എണ്ണം തുര്‍ക്കിയില്‍ വര്‍ദ്ധിക്കുന്നതായാണ് സൂചന. മിക്ക വിവാഹങ്ങളിലും പെണ്‍കുട്ടി മൂന്നാമത്തെയോ രണ്ടാമത്തയോ ഭാര്യയായിരിക്കുമെന്നും തുര്‍ക്കി പോപ്പുലേഷന്‍ ആന്‍ഡ് ഹെല്‍ത്ത് റിസേര്‍ച്ച് നടത്തിയ സര്‍വേയില്‍ പറയുന്നു.

2002 ല്‍ 17 വയസ്സാണ് വിവാഹപ്രായമെന്ന് തുര്‍ക്കി തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ മാത്രം 16 വയസ്സാക്കി മാറ്റിയിരുന്നു. ഇതിനിടയിലാണ് തുര്‍ക്കിയില്‍ കുട്ടികളുടെ വിവാഹം കൂടിവരുന്നത് തെളിഞ്ഞത്.

2012 ഓടെ 20,000 രക്ഷിതാക്കളാണ് ഇതുമായി ബന്ധപ്പെട്ട അപേക്ഷ നല്‍കിയിട്ടുള്ളത്. കുട്ടികളുടെ വിവാഹം തടയുന്നതിനായി തുര്‍ക്കി ക്യാംപയിനിംഗ് ആരംഭിച്ചിട്ടുണ്ട്. സിറിയയിലേക്കും ഇറാക്കിലേക്കുമുള്ള കുട്ടികളുടെയും സ്ത്രീകളുടെയും പ്രവാഹം തടയാനും ഇത് സഹായിക്കും.

തങ്ങളുടെ കുട്ടികളെ അപരിചിതരായ മുതിര്‍ന്ന ആളുകള്‍ക്ക് വിവാഹം ചെയ്യുന്നത് നിര്‍ത്താലാക്കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അടുത്തിടെയിലുള്ള സര്‍വേയില്‍ 15 ദശലക്ഷം കുട്ടികള്‍ വിവാഹിതാരായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇങ്ങനെ വിവാഹിതരായ കുട്ടികള്‍ പെട്ടെന്ന് ഗര്‍ഭം ധരിക്കുകയും ഇത് മരണത്തിലേക്ക് ഇടയാക്കുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നുണ്ട്. 15 നും 18 നും ഇടയിലുള്ള 90 ശതമാനം കുട്ടികളും മരണപ്പെട്ടു എന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.