സ്വന്തം ലേഖകന്‍: കഴിഞ്ഞ ഒക്‌ടോബറില്‍ നടത്തിയ മിസൈല്‍ പരീക്ഷണം ഇറാന് പാരയാകുന്നു, പരീക്ഷണം യുഎന്‍ പ്രമേയത്തിന് എതിരാണെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ നടത്തിയ മിസൈല്‍ പരീക്ഷണം യു.എന്‍. രക്ഷാസമിതി പ്രമേയത്തിന്റെ ലംഘനമാണെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കി. ഇറാന്‍ പരീക്ഷിച്ച മധ്യദൂര എമാദ് റോക്കറ്റ് ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണെന്നും ഇതു മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിന്റെ …
സ്വന്തം ലേഖകന്‍: 60 വര്‍ഷമായി നിശ്ചലമായി കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ സ്വിസ് ബാങ്ക് പുറത്തുവിട്ടു, നാലെണ്ണം ഇന്ത്യക്കാരുടേത്. കാര്യമായി പണമിടപാടുകള്‍ ഒന്നുമില്ലാതെ കിടക്കുന്ന അക്കൗണ്ടുകളാണിവ. അക്കൗണ്ട് ഉടമകളുടെ അവകാളികള്‍ക്ക് പണത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കാനുള്ള അവസരമാണ് സ്വിസ് ബാങ്ക് ഇതിലൂടെ നല്‍കിയിരിക്കുന്നത്. 60 വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളില്‍ നാലെണ്ണം ഇന്ത്യക്കാരുടേതാണെന്ന് റിപ്പോര്‍ട്ടുണ്ട്. പിയറി …
സ്വന്തം ലേഖകന്‍: വിശന്നാല്‍ ഇന്ത്യക്കാര്‍ സോളാര്‍ പാനല്‍ തിന്നുമോ? ഇന്ത്യയെ പരിഹസിക്കുന്ന കാര്‍ട്ടൂണുമായി ഓസ്‌ട്രേലിയന്‍ പത്രം, പ്രതിഷേധം ശക്തം. ദി ഓസ്‌ട്രേലിയന്‍ ദിനപത്രമാണ് ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഹരിതഗൃഹ വാതകം കുറക്കുന്നതിന് പട്ടിണിക്കാരായ ഇന്ത്യക്കാര്‍ സോളാര്‍ പാനല്‍ പൊട്ടിച്ചു തിന്നുന്നതാണ് കാര്‍ട്ടൂണ്‍. ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് സാങ്കേതിക വിദ്യയല്ല, പട്ടിണി മാറ്റാനുള്ള …
സ്വന്തം ലേഖകന്‍: ഹിന്ദി നന്നായി അറിയാം, കുഴപ്പമായത് മോദിയുടെ പ്രസംഗം ശരിയായി കേള്‍ക്കാന്‍ കഴിയാതിരുന്നത്, പ്രസംഗം തെറ്റിച്ച് മൊഴിമാറ്റിയതിന് വിശദീകരണവുമായി കെ സുരേന്ദ്രന്‍. അതേസമയം നരേന്ദ്ര മോദിയുടെ പ്രസംഗം തെറ്റിച്ച് പരിഭാഷപ്പെടുത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെ സോഷ്യല്‍ മീഡിയ കൊന്നു കൊല വിളിച്ചു. കെ.സുരേന്ദ്രന്‍ ഉള്ളിക്കറി മാത്രമേ കഴിക്കൂ ചപ്പാത്തി കഴിക്കില്ലെന്നും അതിനാല്‍ ഹിന്ദി …
സ്വന്തം ലേഖകന്‍: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ്, പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് 3 ലക്ഷം രൂപയുടെ വിദേശ പണം. കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ രാജേന്ദ്ര കുമാറിന്റെ വീട്ടില്‍ സിബിഐ നടത്തിയ റെയിഡിലാണ് മൂന്ന് ലക്ഷം രൂപയുടെ വിദേശ പണം കണ്ടെത്തിയത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസ് സിബിഐ റെയ്ഡ് ചെയ്തത് …
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര വിപണിയില്‍ ഇറാന്റെ എണ്ണയെത്തി, എണ്ണവിലയില്‍ 11 വര്‍ഷത്തിനിടെ ഏറ്റവും വലിയ ഇടിവ്. ഉപരോധങ്ങള്‍ എല്ലാം മാറിയതിന്റെ ആവേശത്തിലാണ് അന്താര്‍ഷ്ട്ര വിപണീയില്‍ ഇറാന്‍ എണ്ണയുമായി എത്തുന്നത്. എന്നാല്‍ ഇതോടെ 11 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ ഇടിവാണ് രാജ്യാന്തര വിപണിയില്‍ ഇന്നലെ ഉണ്ടായത്. ബാരലിന് 35.62 ഡോളറായിരുന്നു ഇന്നലത്തെ രാജ്യാന്തര നിരക്ക്. ഇന്ത്യയ്ക്കു ബാധകമായ …
സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം കേരളത്തില്‍ നിന്ന് ഇതുവരെ കടത്തിയത് 36 യുവതികളെ, പലരേയും കെണിയിലാക്കിയത് ജോലി വാഗ്ദാനം നല്‍കിയെന്ന് വിവരം. പെണ്‍വാണിഭ കേസിലെ മുഖ്യപ്രതികളായ അച്ചായന്‍ ജോഷിയും മകന്‍ ജോയ്‌സും ചേര്‍ന്നാണ് 63 യുവതികളെ വിദേശത്തേക്ക് കടത്തിയത്. ഒന്നര വര്‍ഷത്തിനിടെ ചതിക്കുഴിയില്‍പ്പെടുത്തി 63 യുവതികളെ ഇവര്‍ ബഹ്‌റിനിലേക്ക് എത്തിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. …
സ്വന്തം ലേഖകന്‍: മാല മോഷ്ടാവിനെ അന്വേഷിച്ചു ചെന്ന പോലീസിന്റെ കൈയ്യില്‍ കുടുങ്ങിയത് മലയാളത്തിലെ യുവനടന്‍, ഇതുവരെ പൊട്ടിച്ചെടുത്തത് 56 മാലകള്‍. ഇടപ്പള്ളി കണ്ടങ്ങാക്കുളം അജിത്ത് എന്ന തവള അജിത്ത് ആണ് പോലിസ് പിടിയിലായത്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തില്‍ കള്ളന്റെ വേഷമിട്ടയാളാണ് അജിത്. കഴിഞ്ഞ ദിവസം പാലാരിവട്ടത്തു നിന്നും ഷാഡോ പോലിസിന്റെ പിടിയിലായ മോഷണ സംഘത്തിന്റെ പ്രധാനിയാണ് …
സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് മോദി കേരളത്തില്‍, കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടെന്നും രാഷ്ട്രീയ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നെന്നും പ്രസംഗത്തില്‍ പ്രധാനമന്ത്രി. കേരളത്തില്‍ എത്താന്‍ അല്‍പം വൈകിയെന്നും ഇനി അങ്ങനെ ഉണ്ടാവില്ലെന്നും മോദി തൃശ്ശൂരില്‍ പറഞ്ഞു. കേരളത്തിലാണ് ബി ജെപി പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗവര്‍ണര്‍ പി …
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ തോക്കെടുത്തു പോരാടാന്‍ ക്രൈസ്തവ വനിതാ പോരാളികള്‍ ഇറങ്ങുന്നു. കുര്‍ദിഷ് സേനയുടെ സഹായത്തോടെ രൂപീകരിക്കപ്പെട്ട സിറിയന്‍ ക്രിസ്ത്യന്‍ വനിതകളുടെ പുതിയ ബറ്റാലിയനിലേക്ക് സ്ത്രീകള്‍ കൂട്ടത്തോടെ ചേരുന്നതായാണ് സൂചന. പലരും മക്കളേയും ഭര്‍ത്താവിനെയും വീടുംകൂടും ജോലികളുമെല്ലാം ഉപേക്ഷിച്ചാണ് ആയുധ പരിശീലനത്തിനായി എത്തുന്നത്. തങ്ങളുടെ മക്കളുടെ നല്ല ഭാവിക്കായി ഊണും ഉറക്കവും ഉപേക്ഷിച്ചും …