1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2015

സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് മോദി കേരളത്തില്‍, കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടെന്നും രാഷ്ട്രീയ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നെന്നും പ്രസംഗത്തില്‍ പ്രധാനമന്ത്രി. കേരളത്തില്‍ എത്താന്‍ അല്‍പം വൈകിയെന്നും ഇനി അങ്ങനെ ഉണ്ടാവില്ലെന്നും മോദി തൃശ്ശൂരില്‍ പറഞ്ഞു. കേരളത്തിലാണ് ബി ജെപി പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗവര്‍ണര്‍ പി സദാശിവം തുടങ്ങിയവര്‍ മോദിയെ സ്വീകരിച്ചു. രണ്ടു ദിവസം പ്രധാനമന്ത്രി കേരളത്തിലുണ്ടാകും. ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനമായ വില്ലിങ്ഡന്‍ ദ്വീപിലെ ഐ എന്‍ എസ് ഗരുഡ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് പ്രധനമന്ത്രി എത്തിയത്. തേക്കിന്‍ കാട് മൈതാനത്തില ബി ജെ പി പൊതു സമ്മേളനത്തിലാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. യോഗത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ അധ്യക്ഷത വഹിച്ചു.

ശബരിമല സന്ദര്‍ശനത്തോടു കൂടി തുടങ്ങണമെന്നായിരുന്നു ആഗ്രഹം. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ സന്ദര്‍ശനത്തിന് എത്തണമെന്നതിനാലാണ് മാറ്റിവച്ചതാണ്. കേരളത്തില്‍ നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ജന്മം കൊണ്ടിട്ടുണ്ട്. എന്നാല്‍ ശ്രീനാരായണ ഗുരുവിന്റെ നാട്ടില്‍ ഇപ്പോള്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയാണ് ഉള്ളതെന്നു മോദി പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ അഭിനന്ദിക്കുന്നു. അധികാര സ്വപനവും വിജയ സ്വപ്‌നവും അകലെയാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം നെഞ്ചേറ്റിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന അവരുടെ നിശ്ചയദാര്‍ഢ്യം മാതൃകപരമാണ്. ബി ജെപിക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാന്‍ പോവുകയാണ്. ജനങ്ങള്‍ മാറി ചിന്തിക്കുന്നണ്ട. അതിന്റെ സൂചനയാണ്. കേരളത്തില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കൈവരിച്ച മുന്നേറ്റം .

കൊച്ചിയിലെ പരിപാടികള്‍ക്കു ശേഷം പ്രധാനമന്ത്രി കൊല്ലത്തേക്ക് പുറപ്പെടും. മുന്‍ മുഖ്യമന്ത്രിയും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദനം ചെയ്യും. ഇതോടപ്പം തന്നെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് ലീഗല്‍ സ്റ്റേഡിയത്തിന്റെ മന്ദിര സമര്‍പ്പണവും നിര്‍വഹിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.