സ്വന്തം ലേഖകൻ: ക്രിസ്മസിനും പുതുവൽസരവും കഴിഞ്ഞതിനു പിന്നാലെ മഞ്ഞുവീഴ്ചയും അതിശൈത്യവും ബ്രിട്ടനിൽ ശക്തമായി. ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഞ്ഞുവീഴ്ച വീണ്ടും രാജ്യത്തെയാകെ മഞ്ഞുപുതപ്പിനടിയിലാക്കി. സൗത്ത് ഈസ്റ്റ് ലണ്ടൻ, വെയിൽസ്, സ്കോട്ട്ലൻഡ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച അതിരൂക്ഷമായി തുടരുന്നത്. ഗതാഗത തടസം ഉൾപ്പെടെ ജനജീവിതം താറുമാറാക്കി തുടരുന്ന മഴയും കാറ്റും മഞ്ഞും ഈയാഴ്ച മുഴുവൻ ഉണ്ടാകുമെന്നാണ് …
സ്വന്തം ലേഖകൻ: ദർബ് ടോൾ ഗേറ്റ് പിഴ, പാർക്കിങ് നിയമലംഘനത്തിനുള്ള പിഴ എന്നിവ തവണകളായി അടയ്ക്കാമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു. തലസ്ഥാനത്തെ ബാങ്കുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പുതിയ സംവിധാനം ‘ഈസി പേയ്മെന്റ്’ എന്ന പേരിലാണ് അറിയപ്പെടുക. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക് എന്നിവ വഴിയെല്ലാം പണമടയ്ക്കാനാകും. …
സ്വന്തം ലേഖകൻ: സൗദിയിലേക്കുള്ള മുഴുവൻ വർക്ക് വീസകൾക്കും ബയോമെട്രിക് (വിരലടയാളം ) സംവിധാനം നിർബന്ധമാക്കി. ഈ മാസം 15 മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച സർക്കുലർ ട്രാവൽ ഏജൻസികൾക്ക് മുംബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് കൈമാറി. നിലവിൽ വർക്ക് വീസകൾക്ക് ബയോമെട്രിക് ആവശ്യമുണ്ടായിരുന്നില്ല. വീസ നേരിട്ട് സ്റ്റാംപ് ചെയ്താൽ മതിയായിരുന്നു. എന്നാൽ പുതിയ സംവിധാനം അനുസരിച്ച് …
സ്വന്തം ലേഖകൻ: കരാറിന്റെ കാലാവധി കഴിഞ്ഞതിന് ശേഷം വാടകക്കാരൻ വസ്തു ഒഴിയാൻ വിസമ്മതിച്ചാൽ ഓരോ ദിവസത്തെ കാലതാമസത്തിനും പിഴ ഈടാക്കാൻ കോടതിയെ സമീപിക്കാൻ ഭൂവുടമയ്ക്ക് അർഹതയുണ്ടെന്ന് ഇജാർ പ്ലാറ്റ്ഫോം വ്യക്തമാക്കി. എന്നാൽ വാടക കരാറിന്റെ കാലാവധി അവസാനിച്ചതിന് ശേഷം വസ്തു ഒഴിയാൻ താമസം വരുത്തിയാൽ വാടകക്കാരന് പിഴ ചുമത്തുമെന്ന് കരാറിൽ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ ഈ നടപടി …
സ്വന്തം ലേഖകൻ: ലൈസൻസില്ലാത്തതും അജ്ഞാതവുമായ ഉറവിടങ്ങളിൽനിന്ന് പച്ചക്കറികളും പഴങ്ങളും വാങ്ങുന്നത് ഒഴിവാക്കണമെന്ന് ഒമാനിലെ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ (എഫ്.എസ്.ക്യൂ.സി) ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. സുരക്ഷാനിയന്ത്രണങ്ങളും മറ്റു നിർദേശങ്ങളും പാലിക്കാതെയെത്തുന്ന ഇത്തരം ഉൽപന്നങ്ങൾ പൊതുജനാരോഗ്യത്തിനു ഭീഷണിയാണ്. കാലഹരണപ്പെട്ട ഉൽപന്നങ്ങളും ഇങ്ങനെയെത്താൻ സാധ്യതയുണ്ട്. ശരിയായ ഡിസ് പ്ലേ, സ്റ്റോറേജ് ആവശ്യകതകൾ എന്നിവ പാലിക്കാത്തതിനാൽ ഉൽപന്നങ്ങൾ കേടാകാനുള്ള സാധ്യതയും …
സ്വന്തം ലേഖകൻ: ഏഷ്യൻ കപ്പിന് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് അവ വിൽപന നടത്താനുള്ള സൗകര്യവുമായി ‘റീ സെയിൽ പ്ലാറ്റ്ഫോമിന് തുടക്കമായി. ടിക്കറ്റ് വിൽപനയുടെ ഔദ്യോഗിക പേജിൽ പ്രവേശിച്ച് ‘മൈ ഓർഡർ’ സെക്ഷൻ വഴി വിൽപന നടത്താവുന്നതാണ്. ഒരുതവണ റീസെയിൽ നൽകിക്കഴിഞ്ഞാൽ ടിക്കറ്റുകൾ തിരിച്ചെടുക്കാൻ സാധ്യമല്ല. അതേസമയം, ഔദ്യോഗികമല്ലാത്ത മാർഗങ്ങളിലൂടെ ടിക്കറ്റ് വാങ്ങാനോ വിൽക്കാനോ ശ്രമിക്കരുതെന്ന് സംഘാടകർ …
സ്വന്തം ലേഖകൻ: നാല് ദിവസത്തേക്ക് ലണ്ടന്‍ ഭൂഗര്‍ഭ റെയില്‍വേയെ പാടെ സ്തംഭിപ്പിക്കുമായിരുന്ന സമരത്തില്‍ നിന്നും ആര്‍ എം ടി യൂണിയന്‍ താത്ക്കാലികമായി പിന്മാറിയിരിക്കുന്നു. ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (ടി എഫ് എല്‍) മായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷകള്‍ ഉള്ളതും ലണ്ടന്‍ മേയര്‍ കൂടുതല്‍ ഫണ്ടുകള്‍ ലഭ്യമാക്കിയതുമാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നതിനുള്ള കാരണമായി ആര്‍ എം ടി …
സ്വന്തം ലേഖകൻ: വിദേശ വിദ്യാർഥികൾ വീസ അപേക്ഷയ്ക്കൊപ്പം നൽകുന്ന ഓഫർ ലെറ്ററിന്റെ ആധികാരികത ഉറപ്പു വരുത്താൻ കാനഡ പുതിയ പോർട്ടൽ ആരംഭിച്ചു. പോർട്ടലിൽ സമർപ്പിക്കുന്ന ലെറ്റർ ഓഫ് അക്സപ്റ്റൻസ് യഥാർഥമെന്നു ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം 10 ദിവസത്തിനകം സ്ഥിരീകരിച്ചാൽ മാത്രമേ വീസ അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കൂ. രാജ്യത്ത് വിദേശ വിദ്യാർഥികളെ സ്വീകരിക്കാൻ അനുമതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു …
സ്വന്തം ലേഖകൻ: രാജ്യത്തു 15 വയസ്സ് തികഞ്ഞവർക്ക് സ്വകാര്യ ട്യൂഷൻ എടുക്കാൻ അനുമതി. സ്കൂൾ വിദ്യാർഥികൾക്ക് പാർട്‌ടൈം ജോലിയായി ട്യൂഷന് പെർമിറ്റ് എടുക്കുന്നതിന് മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം അനുമതി നൽകി. പെർമിറ്റിന് അപേക്ഷിക്കുന്നവർക്കു കാലാവധിയുള്ള വീസ ഉണ്ടാകണം. കോളജ് വിദ്യാർഥികൾക്കും ട്യൂഷൻ എടുക്കാം. അതേസമയം, പാർട് ടൈം വീസക്കാർ ഈ ജോലിക്ക് അപേക്ഷിക്കരുത്. അപേക്ഷ …
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ ഇന്ത്യ-സൗദി ഉഭയകക്ഷി ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കാനെത്തിയ കേന്ദ്ര വനിതാ ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ജിദ്ദയിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ചു. പ്രവാസി നേതാക്കള്‍ ശ്രദ്ധയില്‍പെടുത്തിയ വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ സേവനത്തിനായി …