സ്വന്തം ലേഖകൻ: ചാന്‍സലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് കട്ട് ശനിയാഴ്ച നിലവില്‍ വന്നു. 12 ശതമാനമായിരുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് 10 ശതമാനത്തിലേക്കാണ് കുറയുന്നത്. 12,570 പൗണ്ട് മുതല്‍ 50,270 പൗണ്ട് വരെ വരുമാനം നേടുന്ന ജോലിക്കാര്‍ക്കാണ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കുന്നതിന്റെ ആശ്വാസം ലഭിക്കുക. ഓട്ടം സ്‌റ്റേറ്റ്‌മെന്റിലാണ് ചാന്‍സലര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കാനുള്ള തീരുമാനം …
സ്വന്തം ലേഖകൻ: ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ വെസ്റ്റണിങ്ങിലെ പ്രശസ്ത മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ്(65) അന്തരിച്ചു. ഏറെക്കാലമായി കാന്‍സര്‍ ബാധിതയായി ചികില്‍സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. നാട്ടില്‍ തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണില്‍ ഫിലിപ്പ് വില്ലയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ഡോ. ഷംസ് മൂപ്പന്‍. മക്കള്‍: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ് (ഇരുവരും യുകെ). സംസ്‌കാരം പിന്നീട്. ഇന്ത്യ, …
സ്വന്തം ലേഖകൻ: ഏപ്രിൽ മുതൽ സൂറിക്കിലേക്കും റോമിലേക്കും എയർ ഇന്ത്യ വിമാന സർവീസുകൾ തുടങ്ങുമെന്ന് പ്രമുഖ ഏവിയേഷൻ പോർട്ടലായ സിംപിൾ ഫ്ളയിങ് റിപ്പോർട്ട് ചെയ്യുന്നു. സമ്മർ ഷെഡ്യുളിൽ ഈ രണ്ട് സർവീസുകൾക്ക് പുറമെ, ലോസ് എൻജൽസ്, ഡാലസ്, സിയാറ്റിൽ, കോലാലംപുർ, ജകാർത്ത എന്നീ നഗരങ്ങളും എയർ ഇന്ത്യയുടെ പുതിയ പട്ടികയിൽ ഉൾപ്പെടും. എയർ ഇന്ത്യ ഓർഡർ …
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വീസയാണ് ഷെങ്കന്‍ വീസ. ഷെങ്കന്‍ വീസയെടുക്കുന്ന ഒരു സഞ്ചാരിക്ക് ഈ പ്രദേശങ്ങളിലൂടെ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നു. രാജ്യാതിര്‍ത്തികളിലോ മറ്റ് ഗതാഗത സംവിധാനങ്ങളിലോ യാതോരുവിധ നിയന്ത്രണങ്ങളും സഞ്ചാരികള്‍ക്ക് നേരിടേണ്ടി വരില്ല എന്നതാണ് ഷെങ്കന്‍ വീസയെ ആകര്‍ഷകമാക്കുന്നത്. ഇപ്പോഴിതാ യൂറോപ്പിലെ രണ്ട് രാജ്യങ്ങള്‍ …
സ്വന്തം ലേഖകൻ: എമിറേറ്റിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഡ്രൈവിങ് ടെസ്റ്റിനുള്ള കൂടിക്കാഴ്ചകൾ ബുക്ക് ചെയ്യാനും പുനഃക്രമീകരിക്കാനും വാട്‌സ്ആപ് ഉപയോഗിക്കാമെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ആർ.ടി.എയുടെ ‘മെഹബൂബ്’ ചാറ്റ്ബോർട്ട് നമ്പറായ 0588009090യിൽ ഈ സേവനം ലഭ്യമാണ്. ഉപയോക്താക്കളുടെ ഫോൺ നമ്പറുകളും രജിസ്റ്റർ ചെയ്ത വ്യക്തിവിവരങ്ങളും ആധികാരികമായി നേരത്തേ ഉറപ്പുവരുത്തിയതിനാൽ ഔദ്യോഗികമായ അപേക്ഷ സമർപ്പിക്കുകയോ …
സ്വന്തം ലേഖകൻ: ഇന്ത്യൻ സ്കൂളുകളിലെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാന് നിവേദനം നൽകി. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിൻറെ മാർഗ്ഗനിർദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന കമ്മ്യുണിറ്റി സ്‌കൂളുകളിലാണ് ഒമാനിലെ ഭൂരിപക്ഷം ഇന്ത്യൻ വിദ്യാർത്ഥികളും പഠിക്കുന്നത്. ഈ സ്‌കൂളുകളുടെ ഭരണപരവും അക്കാദമികവുമായ നിരവധി വിഷയങ്ങൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ മുൻപ് ഡയറക്ടർ ബോർഡിനും …
സ്വന്തം ലേഖകൻ: ദോഹ മെട്രോയുടെ ട്രാവൽ കാർഡുകൾ ഇനി മെട്രോ ലിങ്ക് ബസ് യാത്രകളിലും ഉപയോഗിക്കാമെന്ന് ഖത്തർ റെയിൽ. മെട്രോ യാത്രക്കാർക്കുള്ള ഫീഡർ ബസുകളായ മെട്രോ ലിങ്കുകളിലെ യാത്ര കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം.ബസുകളിൽ പ്രവേശിക്കുമ്പോൾ തന്നെ സ്റ്റാൻഡേഡ്, ഗോൾഡ് ക്ലബ് കാർഡ് ഉടമകൾക്ക് ബസിലെ റീഡറിൽ കാർഡ് ടാപ്പ് ചെയ്ത് സേവനം ഉപയോഗപ്പെടുത്താം. അതേസമയം മെട്രോയുടെ …
സ്വന്തം ലേഖകൻ: ‘ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍’ പൊതു തിരഞ്ഞെടുപ്പ് നടത്തുമെന്ന കണക്കുകൂട്ടലിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി റിഷി സുനക്. പ്രാദേശിക തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് മാസത്തില്‍ പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ അദ്ദേഹം തീരുമാനിച്ചേക്കുമെന്നു ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. ‘രാജ്യം മാറ്റം ആഗ്രഹിക്കുന്ന സമയത്ത് മാസങ്ങളോളം ഡൗണിംഗ് സ്ട്രീറ്റില്‍ താങ്ങി, തിരഞ്ഞെടുപ്പ് വൈകിക്കുകയാണെന്നാണ് ലേബര്‍ നേതാവ് സര്‍ കീര്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ പല മേഖലകളിലും തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ, ഇപ്പോള്‍ ജോലി ചെയ്യുന്നവരെ കൂടെ നിര്‍ത്താന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാകുകയാണ് പല സ്ഥാപനങ്ങളും. പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സെയിന്‍സ്ബറീസ് ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. ലണ്ടന് പുറത്തുള്ള സ്റ്റോറുകളിലെ മിനിമം വേതനം മണിക്കൂറിന് 12 പൗണ്ട് ആയും, ലണ്ടനില്‍ അത് 13.15 പൗണ്ട് …
സ്വന്തം ലേഖകൻ: ആഴ്ചകളുടെ വ്യത്യാസത്തിൽ നഴ്സിങ് ബിരുദം; ഒരേ ആശുപത്രിയിൽ നഴ്സുമാരായി ജോലി; അപൂർവ നേട്ടവുമായി ഒരു അച്ഛനും മകളും. 42 വയസ്സുകാരനായ സ്റ്റീവറും മകൾ സ്റ്റീവിലി ജൂവലും ആഴ്ചകളുടെ വ്യത്യാസത്തിലാണ് നഴ്സിങ് ബിരുദം കരസ്ഥമാക്കി ബ്ലാക്ക് പൂളിലെ ഹാർബർ മാനസികാരോഗ്യ ആശുപത്രിയിൽ ജോലി ആരംഭിച്ചത്. അച്ഛനും മകളും പരസ്പരം ഒട്ടേറെ ചർച്ച ചെയ്താണ് നഴ്സിങ് …