സ്വന്തം ലേഖകൻ: പ്രശസ്ത കുടുംബ സൗഹൃദ ലക്ഷ്യസ്ഥാനമായ ദുബായ് ഗ്ലോബല്‍ വില്ലേജ് പുതിയ സീസണുമായി തിരിച്ചെത്തുകയാണ്. നിരവധി മായക്കാഴ്ചകളും ആഹ്ലാദകരമായ മുഹൂര്‍ത്തങ്ങളുമായി ഒരുങ്ങുന്ന വില്ലേജിന്റെ കവാടങ്ങള്‍ ഒക്ടോബര്‍ 18 ബുധനാഴ്ച സന്ദര്‍ശകര്‍ക്കായി തുറക്കും. ഈ വര്‍ഷം ലൈസന്‍സില്ലാതെ, രജിസ്‌ട്രേഷന്‍ മാത്രം നടത്തി ചെറുകിട കച്ചവടം ചെയ്യുന്നതിനുള്ള അവസരം നല്‍കുകയും അതിനായുള്ള ബുക്കിങ് ഇതിനകം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന ആപ്ലിക്കേഷനായ മെട്രാഷ് 2 വിലെ അല്‍ അദീദ് സേവനത്തിലൂടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാം. പൊതു ധാര്‍മികത, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ലംഘനങ്ങള്‍, ഭരണപരമായ അഴിമതി, ഭീഷണിപ്പെടുത്തല്‍, നിഷേധാത്മകമായ പ്രവണതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മെട്രാഷിലെ അല്‍ അദീദ് സേവനത്തിലൂടെ അധികൃതര്‍ക്ക് പരാതി നല്‍കാം. സ്വദേശികള്‍ക്കും പ്രവാസി താമസക്കാര്‍ക്കുമായാണ് …
സ്വന്തം ലേഖകൻ: പ്രമേഹം കൃത്യമായി നിയന്ത്രിക്കാൻ ഡോക്ടർമാരുടെ പിന്തുണ ഉൾപ്പെടെയുള്ള സേവനങ്ങളുമായി ഖത്തർ ഡയബറ്റിക് അസോസിയേഷന്റെ സൗജന്യ മൊബൈൽ ആപ്പ് പുറത്തിറക്കി. വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ ഉൾപ്പെടെ പ്രമേഹം ശരിയായി നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് ‘ക്യുഡിഎ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ. അസോസിയേഷന്റെ എല്ലാവിധ സേവനങ്ങളും ആപ്പിലൂടെ ലഭിക്കുകയും ചെയ്യും. പ്രമേഹ രോഗികൾക്കുള്ള തുടർ പരിചരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് …
സ്വന്തം ലേഖകൻ: ലണ്ടനിലെ അള്‍ട്രാ ലോ എമിഷന്‍ സോണ്‍ വ്യാപിപ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധം കനക്കുന്നു. ശനിയാഴ്ച നിരവധി പ്രതിഷേധക്കാരാണ് ഇതിനെതിരെ റോഡിലിറങ്ങി ഗതാഗതം സ്തംഭിപ്പിച്ചിരിക്കുന്നത്. പത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് സോണ്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് നിലവില്‍ വന്നാല്‍ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് പാലിക്കാത്ത വാഹനങ്ങള്‍ ഔട്ടര്‍ ലണ്ടനിലൂടെ സഞ്ചരിച്ചാലും 12.50 പൗണ്ട് ദിവസവും ഫീസായി നല്‍കേണ്ടി വരും. ഇതിനെതിരെയുള്ള …
സ്വന്തം ലേഖകൻ: കാനഡയില്‍ കാട്ടുതീയുടെ തീവ്രത കൂടുന്നു. ഞായറാഴ്ച വൈകിയും പലപ്രദേശങ്ങളിലേക്കും കാട്ടുതീ വ്യാപിച്ചു. ഗ്രീസിന്റെ അത്ര വലിപ്പം വരുന്ന പ്രദേശമാണ് കാട്ടുതീ അഭിമുഖീകരിച്ചത്. നാല് മരണങ്ങള്‍ ഇതുവരെ രേഖപ്പെടുത്തിയതായി അല്‍ജെസീറ റിപ്പോര്‍ട്ട് ചെയ്തു. ആയിരത്തിലധികം കാട്ടുതീ സംഭവങ്ങള്‍ രാജ്യത്താകമാനമുണ്ടായി. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ യെല്ലോനൈഫെന്ന നഗരത്തില്‍ 30,000 ഓളം വീടുകള്‍ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കി …
സ്വന്തം ലേഖകൻ: ഗൾഫിൽ സ്കൂൾ തുറക്കാൻ ഒരാഴ്ച ശേഷിക്കെ കേരളത്തിൽനിന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. മധ്യവേനൽ അവധിക്കു നാട്ടിലേക്ക് പോയി മടങ്ങുന്ന കുടുംബങ്ങൾ ഇതോടെ പ്രതിസന്ധിയിലായി. നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ലഭ്യമല്ല. പരിമിത സീറ്റിന് പൊള്ളുന്ന നിരക്കാണ്. വിവിധ സെക്ടർ വഴിയുള്ള കണക്‌ഷൻ വിമാനത്തിലാണ് പലരും ടിക്കറ്റ് എടുത്തതെങ്കിലും നിരക്കിന് …
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് എത്തുന്ന മറ്റു രാജ്യക്കാർക്ക് നിർദേശവുമായി യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്. രാജ്യത്തേക്ക് നിരോധനമുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം എന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. യുഎഇയില്‍ നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കൾ ബാഗിൽ ഇല്ലെന്ന് ഉറപ്പുവരുത്തണം. ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനവും മറ്റ് ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണവും പുതുതായി ഇപ്പോൾ കൊണ്ടുവന്നിട്ടുണ്ട്. നിയമം ലംഘിച്ച് ഇത്തരം …
സ്വന്തം ലേഖകൻ: ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുകയോ യുഎഇയിലെ ഒരു കമ്പനിയില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിക്കുകയോ ചെയ്താല്‍ എത്രകാലം രാജ്യത്ത് തുടരാനാകുമെന്നത് സംബന്ധിച്ച് പ്രവാസികളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ജോലിയില്‍ നിന്ന് മാറിനിന്നാലും തൊഴിലുടമ സര്‍ക്കാര്‍ രേഖകളില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുകയും അതിനു ശേഷം രണ്ടു മാസം പൂര്‍ത്തിയാകുന്നതുവരെയും ഒരാള്‍ക്ക് രാജ്യത്ത് നിയമാനുസൃതം തുടരാനാവുമെന്ന് നിയമവിദഗ്ധര്‍ വിശദീകരിക്കുന്നു. …
സ്വന്തം ലേഖകൻ: സൗദിയില്‍ സ്‌കൂള്‍ ബസുകള്‍ ഓവര്‍ടേക് ചെയ്യുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രാഫിക് ഡയറക്ട്രേറ്റ്. വിദ്യാര്‍ഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി നിറുത്തിയിടുന്ന സ്‌കൂള്‍ ബസ് മറികടന്നാല്‍ 3000 മുതല്‍ 6000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. സൗദിയില്‍ പുതിയ അധ്യാന വര്‍ഷത്തിന് തുടക്കം കുറിച്ച് സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തിലാണ് സൗദി ട്രാഫിക് വിഭാഗം …
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിലാളികൾക്ക് നൽകുന്ന പരിശീലന വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് മാനവശേഷി മന്ത്രാലയം. അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് നിർദേശം. മന്ത്രാലയത്തിന്റെ ഖിവ പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് മാനവശേഷി മന്ത്രി അഹ്മദ് ബിൻ സുലൈമാൻ അൽ റാജിഹി പറഞ്ഞു. സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നിലവാരമുള്ള പരിശീലനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഉൽപാദന ക്ഷമത വർധിപ്പിക്കാനും തൊഴിൽ വിപണി …