സ്വന്തം ലേഖകൻ: ബ്രിട്ടനിലെ മലയാളി സമൂഹത്തിനു നൊമ്പരമായി ബ്രാഡ്ലി സ്റ്റോക്കിൽ കുടുംബനാഥന്റെ അപ്രതീക്ഷിത വിയോഗം. കോട്ടയം സ്വദേശി വിനോദ് തോമസാണ് (59) മരിച്ചത്. സംസ്കാരം പിന്നീട്. കോട്ടയം വലിയ പീടികയിൽ വീട്ടിൽ കുടുംബാംഗമാണ്. ലീന തോമസാണ് ഭാര്യ. ഡോ. മേരി വിനോദ്, മായാ വിനോദ് എന്നിവർ മക്കളാണ്. ബ്രാഡ്ലി സ്റ്റോക്കിലെ ‘ബ്രിസ്ക’ സംഘടനയിലടക്കം സജീവ സാന്നിധ്യമായിരുന്നു …
സ്വന്തം ലേഖകൻ: ലണ്ടൻ നഗരത്തിലെ തിരക്കേറിയ അണ്ടർ ഗ്രൗണ്ട് ട്യൂബ് ട്രെയ്നിൽ വഞ്ചിപ്പാട്ടും ഓണപ്പാട്ടുമായി ആടിപ്പാടി ഓണമാഘോഷിച്ച് മലയാളി നഴ്സുമാർ. മലയാളത്തനിമയിൽ സെറ്റുസാരിയണിഞ്ഞ അമ്പതോളം മലയാളി നഴ്സുമാർ ഓണപ്പാട്ടിനൊപ്പിച്ച് താളംവച്ചപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഇത് കൗതുക കാഴ്ചയായി. ബ്രിട്ടനിലെ മലയാളി കുടിയേറ്റത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതായി ലണ്ടൻ ട്യൂബിലെ ഈ ഓണപ്പാട്ടും നൃത്തവും. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ തക്കതായ കാരണമില്ലാതെ സ്‌കൂള്‍ വിദ്യാര്‍ഥി 20 ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ രക്ഷിതാവ് അഴിയെണ്ണേണ്ടിവരും. രാജ്യത്തെ ശിശു സംരക്ഷണ നിയമപ്രകാരം വിചാരണ നടത്തുകയും തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുമെന്ന് സൗദി ദിനപത്രം മക്ക റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂള്‍ വിദ്യഭ്യാസം നല്‍കാനുള്ള ഉത്തരവാദിത്തം രക്ഷകര്‍ത്താക്കള്‍ക്കാണെന്ന് ശിശു സംരക്ഷണ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമപ്രകാരം …
സ്വന്തം ലേഖകൻ: ഒമാനിൽ ഹോട്ടലുകൾ ടൂറിസം ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൈതൃക, ടൂറിസം മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഹോം സ്റ്റേകളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഒമാനിൽ ടൂറിസം സീസണായതോടെ നിരവധി സ്ഥാപനങ്ങൾ വിനോദ സഞ്ചാരികൾക്കായി സൗകര്യമൊരുക്കുന്നുണ്ട്. എന്നാൽ ലൈസൻസില്ലാതെ ഇത്തരം സൗകര്യങ്ങളൊരുക്കി ടൂറിസ്റ്റുകളെ സ്വീകരിച്ചാൽ ശക്തമായ …
സ്വന്തം ലേഖകൻ: വേനൽ അവധി കഴിഞ്ഞ് പ്രവാസികൾ ഉൾപ്പടെയുള്ളവർ ദോഹയിലേക്ക് വരുകയാണ്. ദോഹയിലേക്ക് വരുന്നവർ അറൈവൽ ടെർമിനലിലെ ഇ-ഗേറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തി വേഗത്തിൽ യാത്ര പോകാം. നേരത്തെ വീട്ടിലെത്താം , കൂടാതെ തിരക്കും ഒഴിവാക്കാം. അവധി കഴിഞ്ഞ് യാത്രക്കാർ തിരികെ ദോഹയിലേക്ക് എത്തിതുടങ്ങി. ഇതോടെയാണ് പുതിയ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തീരുമാനിച്ചത്. ഹമദ് വിമാനത്താവളം …
സ്വന്തം ലേഖകൻ: വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയ ഇന്ത്യൻ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ അഹമദാബാദ് സ്വദേശിയായ കുഷ് പട്ടേൽ എന്ന യുവാവിനെയാണ് ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപത് മാസം മുൻപ് ബിസിനസ് മനേജ്മെന്റ് കോഴ്സ് പഠിക്കുന്നതിനായി യുകെയിൽ യൂണിവേഴ്സിറ്റി പ്രവേശനം ലഭിച്ച് എത്തിയതാണ് കുഷ് പട്ടേൽ. സഹവിദ്യാർഥികൾ നൽകുന്ന …
സ്വന്തം ലേഖകൻ: ജിസിഎസ്ഇ പരീക്ഷ ഫലം പുറത്ത് വന്നപ്പോള്‍ പതിവ് പോലെ മികച്ച വിജയം കരസ്ഥമാക്കി മലയാളി വിദ്യാര്‍ത്ഥികള്‍. മുഴുവന്‍ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി ഉന്നത വിജയം നേടിയ നിരവധിപ്പേരുണ്ട്. വെയില്‍സിലെ സ്വാന്‍സി ബിഷപ്പ് വോണ്‍ കാത്തലിക് സ്കൂളിലെ ആന്റോ ഫ്രാന്‍സിസ് എല്ലാ വിഷയങ്ങള്‍ക്കും ഗ്രേഡ് എ സ്റ്റാര്‍ നേടിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. …
സ്വന്തം ലേഖകൻ: സൗജന്യ വ്യാപാര കരാറിന്റെ ഭാഗമായി രാജ്യത്ത് നിന്നുള്ള നഴ്സുമാര്‍ക്കായി കൂടുതല്‍ വീസ ഇളവുകള്‍ ബ്രിട്ടനോട് ആവശ്യപ്പെട്ട് ഇന്ത്യ. വ്യാപാരകരാര്‍ ചര്‍ച്ചയുടെ അടുത്ത ഘട്ട ചര്‍ച്ചയ്ക്കായി ബ്രിട്ടീഷ് ട്രെയ്ഡ് സെക്രട്ടറി ജയ്പൂരിലെത്തിയിട്ടുണ്ട്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മന്ത്രി കെമി ബെയ്ഡ്നോഷ് എത്തിയിരിക്കുന്നത്. ഐടി, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി വ്യവസായങ്ങളിലെ ജോലികള്‍ക്കായി കൂടുതല്‍ അവസരങ്ങള്‍ ഇന്ത്യ തേടുന്നതായും …
സ്വന്തം ലേഖകൻ: ഗൾഫിൽ വേനൽച്ചൂട് കുറയുന്നതിന്റെ സൂചനയായി സുഹൈൽ നക്ഷത്രം ഉദിച്ചു. യുഎഇയിൽ ഇതുവരെ ഇല്ലാതെയില്ലാത്ത താപനിലയാണ് ഇത്തവണ ഉയർന്നത്. ഇതാണ് ഇപ്പോൾ പടിയിറങ്ങുന്നത്. 53 ദിവസം നീണ്ടനിൽക്കുന്ന സുഹൈൽ സീസണിന്റെ തുടക്കമായാണ് സുഹൈൽ നക്ഷത്രത്തിന്റെ വരവ് കാണിക്കുന്നത്. രാജ്യാന്തര വാന നിരീക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചത്. ആകാശത്ത് ഏറ്റവും തിളക്കമുള്ള …
സ്വന്തം ലേഖകൻ: വെൻഡിങ് മെഷീൻ വഴി എൽ.പി.ജി സിലിണ്ടർ വിൽക്കാൻ സൗദി ഊർജ മന്ത്രാലയം ലൈസൻസ് അനുവദിച്ചു തുടങ്ങി. ലിക്വിഡ് പെട്രോളിയം ഗ്യാസ് സിലിണ്ടറുകൾ വെൻഡിങ് മെഷീനുകൾ വഴി വിതരണം ചെയ്യാനുള്ള പ്രവർത്തനത്തിനാണ് അനുമതി. പാർപ്പിട, വാണിജ്യ ആവശ്യങ്ങൾക്കായുള്ള വാതക വിതരണ സംവിധാനങ്ങൾ കൂടുതൽ ലളിതവും എളുപ്പവുമാക്കാനുള്ള മന്ത്രാലയത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. അതോടൊപ്പം ലിക്വിഡ് …