സ്വന്തം ലേഖകൻ: യുകെയിൽ മലയാളി കുടുംബത്തിലെ വീട്ടമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മുണ്ടക്കയം സ്വദേശിയായ ഗിൽജിത് തോമസിന്റെ ഭാര്യയും ഗോവ സ്വദേശിനിയുമായ അക്ഷധ ശിരോദ്കർ (38) ആണ് മരിച്ചത്. അപസ്മാരത്തിനു ചികിത്സ തേടിയിരുന്ന അക്ഷധയെ തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ മുറിവേറ്റ് രക്തം വാർന്നു …
സ്വന്തം ലേഖകൻ: കേരളത്തനിമയുടെ തിളക്കത്തിൽ കനേഡിയൻ ‘പാർലമെന്റിലെ ഓണം’ ഇത്തവണയും ആഘോഷിക്കും. സെപ്റ്റംബർ 20 ബുധനാഴ്ചയാണ് പാർലമെന്റിലെ രണ്ടാമത്തെ ഓണത്തിന് അരങ്ങൊരുങ്ങുക. ഇന്തോ- കനേഡിയൻ കൗൺസിൽ ഫോർ ആർട്സ് ആൻഡ് കൾച്ചറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആഘോഷത്തിന് ആതിഥ്യമരുളുന്നത് പാർലമെന്റംഗം മൈക്കൽ ബാരറ്റാണ്. പാർലമെന്റിനോട് ചേർന്നുള്ള സർ ജോൺ എ മക്ഡോണൾഡ് ബിൽഡിങ്ങിൽ വൈകിട്ട് അഞ്ചരയ്ക്കാണ് പരിപാടി. …
സ്വന്തം ലേഖകൻ: യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട വിദ്യാർഥികൾക്ക് 5 വർഷത്തെ പ്രവേശന നിരോധനവും വീസ പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. മൂന്ന് ദിവസം മുമ്പ്, വീസയുമായി ബന്ധപ്പെട്ട് ഇരുപത്തിയൊന്ന് വിദ്യാർഥികളെ നാടുകടത്തി. ഈ വിദ്യാർഥികളിൽ പലരും ഇന്ത്യയിൽ നിന്നുള്ളവരാണ്. ആവശ്യമായ എല്ലാ വീസ നടപടിക്രമങ്ങളും പൂർത്തിയാക്കി ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി യുഎസിൽ എത്തിയതായിരുന്നു ഇവർ. ഇമിഗ്രേഷൻ ഓഫിസർമാർ …
സ്വന്തം ലേഖകൻ: വിനോദ സഞ്ചാരികൾക്കായി സൗദി അറേബ്യ അനുവദിക്കുന്ന ഒരു വർഷത്തെ മൾട്ടിപ്ൾ എൻട്രി ടൂറിസം വിസയിൽ രാജ്യത്തെത്തി തങ്ങാനാവുക പരമാവധി 90 ദിവസം മാത്രം. കുടുംബ സന്ദർശന വിസ, ബിസിനസ് വിസ, സൗദി സ്വദേശികൾക്ക് അവരുടെ സുഹൃത്തുക്കളെ കൊണ്ടുവരാൻ അനുവദിക്കുന്ന വ്യക്തിഗത വിസ എന്നിവയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് വർഷം മുഴുവൻ താമസിക്കാൻ അനുവാദമുണ്ടായിരിക്കെയാണ് ടൂറിസം …
സ്വന്തം ലേഖകൻ: സ്‌കൂൾ വിദ്യാർഥികൾക്കുള്ള പിന്തുണ ശക്തിപ്പെടുത്താൻ 2023-24 അധ്യയന വർഷം പുതിയ സംവിധാനം നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം. തീരുമാനമെടുക്കൽ പ്രക്രിയകളിൽ സ്‌കൂൾ പ്രിൻസിപ്പൽമാരെ ശാക്തീകരിക്കാനും സ്‌കൂൾ അന്തരീക്ഷം കൂടുതൽ ആകർഷകമാക്കാനുമാണ് പുതിയ സംവിധാനത്തിലൂടെ പദ്ധതിയിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ബുഥെയ്‌ന ബിൻത് അലി അൽ ജാബർ അൽ നുഐമി വ്യക്തമാക്കി. വാർഷിക വിദ്യാഭ്യാസ ഫോറം ഉദ്ഘാടനം …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. ചില രാജ്യങ്ങളിലെ വീസ നടപടികൾ നിർത്തിവെച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാകുവാൻ കാരണമെന്ന് ലേബർ റിക്രൂട്ട്മെന്റ് ഓഫീസുകൾ വ്യക്തമാക്കി. രാജ്യത്ത് ഡൊമസ്റ്റിക് വീസ പ്രശ്‌നം രൂക്ഷമാണെന്നും തൊഴിലാളികൾക്ക് ആവശ്യം കൂടുന്നതിനാൽ പ്രതിസന്ധി വരും മാസങ്ങളിൽ വർദ്ധിക്കുമെന്ന് ഗാർഹിക തൊഴിൽ കാര്യങ്ങളിൽ വിദഗ്ധനായ ബസ്സാം അൽ ഷമരി പറഞ്ഞു. …
സ്വന്തം ലേഖകൻ: ബ്രിട്ടീഷുകാരുടെ തനത് ശൈലിയിലുള്ള സംഭാഷണം മനസ്സിലാക്കാന്‍ പ്രയാസപ്പെടുന്ന വിദേശ നഴ്‌സുമാര്‍ക്കായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഹാന്‍ഡ് ബുക്ക് ഇറക്കി. സാധാരണയായി ബ്രിട്ടീഷുകാര്‍ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യാറുള്ള 50 ഫ്രെയ്‌സുകളും മറ്റുമാണ് ഇതില്‍ വിശദീകരിച്ചിരിക്കുന്നത്. ചികിത്സ സമയത്ത് രോഗികളുമായി സുഗമമായി സംവദിക്കാന്‍ ഇത് ഉപകരിക്കും. രോഗിയുടെ വാക്കുകള്‍ നഴ്‌സിന് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനായില്ലെങ്കില്‍ അത് …
സ്വന്തം ലേഖകൻ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണായക സ്വാധീനം ചെലുത്തിയ കേന്ദ്രങ്ങളിൽ ഒന്നായ ലണ്ടനിലെ ഇന്ത്യ ക്ലബ് ഇനി ഓർമ്മകളിലേക്ക്. അടച്ചുപൂട്ടലിനെതിരായ നീണ്ട പോരാട്ടം പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്ഥാപനത്തിന് അടുത്ത മാസം പൂട്ട് വീഴുന്നത്. ചരിത്രപരമായ കൂടികാഴ്ച്ചകൾക്ക് വേദിയായ ക്ലബിനെ കൂടുതൽ ആധുനികവത്കരിച്ച് ഹോട്ടലായി മാറ്റുന്നതിനാണ് ഭൂവുടമകൾ നോട്ടീസ് നൽകിയത്. ഭൂവുടമകളുടെ പുതിയ തീരുമാനത്തോടെ ഏതാനും …
സ്വന്തം ലേഖകൻ: വാഹനമോടിച്ച് ലൈസൻസിൽ നെഗറ്റീവ് പോയിന്റ് ലഭിച്ചവർക്ക് കുറക്കാൻ അവസരമൊരുക്കി യുഎഇ ആഭ്യന്തര മന്ത്രാലയം. പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്നവർക്ക് തീരുമാനമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകൾ തുറക്കുന്ന ഓഗസ്ത് 28ന് സുരക്ഷിതമായി വാഹനമോടിക്കുകയാണെങ്കിൽ നിങ്ങൾക്ക് നെഗറ്റീവ് പോയിന്റുകൾ കുറക്കാം എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ മാസം 28ന് സീറോ ആക്സിഡന്റ് ഡേ ക്യാംപയിൻ എന്ന പദ്ധതി …
സ്വന്തം ലേഖകൻ: ഗൾഫ്–കേരള സെക്ടറിൽ സീസൺ സമയത്തെ വിമാന ടിക്കറ്റ് നിരക്കു വർധനക്കെതിരെയുള്ള നിയമ പോരാട്ടത്തിനു ശക്തിപകരാൻ ജി.സി.സി രാജ്യങ്ങളിലെ പ്രവാസി സംഘടനകൾ കൈകോർക്കുന്നു. പ്രവാസി വ്യവസായികളായ സജി ചെറിയാനും തോമസ് കോയാട്ടും നേതൃത്വം നൽകുന്ന ഭാരതീയ പ്രവാസി ഫെഡറേഷനു കീഴിലാണ് പ്രവർത്തനം ശക്തമാക്കുന്നത്. പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുക, പുനരധിവാസം ഉറപ്പാക്കുക, വോട്ടവകാശം …