1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കിയാൽ പിഴ ഈടാക്കാൻ സൗദി; സ്റ്റിക്കറുകൾ പതിക്കുന്നതും നിയമവിരുദ്ധം
ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കിയാൽ പിഴ ഈടാക്കാൻ സൗദി; സ്റ്റിക്കറുകൾ പതിക്കുന്നതും നിയമവിരുദ്ധം
സ്വന്തം ലേഖകൻ: ബാൽക്കണികൾ ദുരുപയോഗം ചെയ്താൽ കെട്ടിടയുടമയ്ക്ക് 200 റിയാൽ മുതൽ 1000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ്, ഹൗസിങ്‌ മന്ത്രാലയം. കെട്ടിടത്തിന്റെ പരിധിക്ക് പുറത്ത് കുടകളോ ഹാങ്ങറുകളോ പാടില്ല. ബാൽക്കണയിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇട്ടാലും പിഴഈടാക്കും. ഇതിനെല്ലാം 200 റിയാൽ മുതൽ 10000 റിയാൽ വരെ പിഴയാണ് മന്ത്രാലയം …
ഇന്ത്യയും ഒമാനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കുന്നത് പരിഗണനയില്‍
ഇന്ത്യയും ഒമാനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കുന്നത് പരിഗണനയില്‍
സ്വന്തം ലേഖകൻ: ഒമാനും ഇന്ത്യയും തമ്മിൽ സ്വതന്ത്രവ്യാപാര കരാര്‍ നടപ്പാക്കുന്നത് പരിഗണനയില്‍. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ് ചര്‍ച്ച നടത്തി. ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയിലായിരുന്നു ഇദ്ദേഹം ചർച്ച നടത്തിയത്. ഇന്ത്യക്കും ഒമാനും ഇടയിൽ വ്യാപാരം ശക്തമാക്കുന്നതിന് …
താമസ നിയമലംഘകരെ സഹാ യിക്കുന്നവരെയും നാടുകടത്താ ൻ കുവൈത്ത്; ഡിപോർട്ടേഷൻ സെൻ്ററുകൾ നിറയുന്നു
താമസ നിയമലംഘകരെ സഹാ യിക്കുന്നവരെയും നാടുകടത്താ ൻ കുവൈത്ത്; ഡിപോർട്ടേഷൻ സെൻ്ററുകൾ നിറയുന്നു
സ്വന്തം ലേഖകൻ: താമസനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പുറമേ ഈ നിയമംലംഘിച്ചവര്‍ക്ക് സഹായം നല്‍കുന്ന പ്രവാസികളെയും നാടുകടത്താനൊരുങ്ങി കുവൈത്ത്. റെസിഡന്‍സി പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് ജോലി നല്‍കുകയോ താമസ സൗകര്യം നല്‍കുകയോ അഭയംനല്‍കുകയോ ചെയ്യുന്ന പ്രവാസികളെ നാടുകടത്താനാണ് തീരുമാനമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍മേഖല നിയമാനുസൃതമാക്കാന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് പുറപ്പെടുവിച്ച …
കൂടുതൽ യുകെ വീസ കളോ നഴ്സ്, കെയറർ യോഗ്യതകളിൽ ഇളവോ? ഇന്ത്യ യുകെയോട് വിലപേശേണ്ടത് എങ്ങനെ?
കൂടുതൽ യുകെ വീസ കളോ നഴ്സ്, കെയറർ യോഗ്യതകളിൽ ഇളവോ? ഇന്ത്യ യുകെയോട് വിലപേശേണ്ടത് എങ്ങനെ?
സ്വന്തം ലേഖകൻ: വേണ്ടത് കൂടുതൽ യുകെ വീസകളോ അതോ നഴ്സ്, കെയറർ യോഗ്യതകളിൽ ഇളവോ? ഇന്ത്യ യുകെയോട് വിലവേശേണ്ടത് എങ്ങനെ?. ബ്രെക്‌സിറ്റ് സ്വതന്ത്ര വ്യാപാര കരാറിന്റെ വിലയായി നഴ്‌സുമാർക്കും കെയറർമാർക്കും കൂടുതൽ വീസ നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടുവെന്ന് ബ്രിട്ടനിലെ മുഖ്യധാരാ മാധ്യമം റിപ്പോർട്ടുചെയ്‌തു. അതേസമയം ഇന്ത്യയിൽ നിന്ന് എത്രവേണമെങ്കിലും നഴ്‌സുമാരേയും കെയറർമാരേയും റിക്രൂട്ടുചെയ്യാൻ യുകെ നിലവിൽ …
തൊഴിൽ തട്ടിപ്പുകൾ: യുഎഇയി ൽ സോഷ്യൽ മീഡിയയിൽ ഒഴിവുകളുടെ പരസ്യം കണ്ടാൽ ഇക്കാര്യം ശ്രദ്ധിക്കണം
തൊഴിൽ തട്ടിപ്പുകൾ: യുഎഇയി ൽ സോഷ്യൽ മീഡിയയിൽ ഒഴിവുകളുടെ പരസ്യം കണ്ടാൽ ഇക്കാര്യം ശ്രദ്ധിക്കണം
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്നവർക്ക് മുന്നിലേക്ക് എത്തുന്നത് നിരവധി അവസരങ്ങളാണ്. എന്നാൽ പലപ്പോഴും ഇതിൽ ശരിയായ ജോലി ഒഴിവ് ഏതാണെന്ന് കണ്ടെത്താൻ പലരും ബുദ്ധിമുട്ടുന്നു. തൊ​ഴി​ൽ ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാണ് ഇത്തരത്തിലൊരു ഭയം ഉദ്യോ​ഗാർഥികൾക്ക് ഉണ്ടാക്കുന്നത്. പലരും പണം വാങ്ങി നിയമനം നടത്തുണ്ട്. ജോലി വീസക്ക് പകരം വിസിറ്റ് വീസ നൽകി ​ഗൾഫിൽ …
ട്രാഫിക് പിഴയിൽ ഇളവും ബ്ലാക്ക് പോയിന്‍റ് ഒഴിവാക്കലുമ്ല് ഓഫറുമായി അബുദാബി പൊലീസ്
ട്രാഫിക് പിഴയിൽ ഇളവും ബ്ലാക്ക് പോയിന്‍റ് ഒഴിവാക്കലുമ്ല് ഓഫറുമായി അബുദാബി പൊലീസ്
സ്വന്തം ലേഖകൻ: ട്രാഫിക് പിഴയിൽ ഇളവുമായി അബുദാബി പൊലീസ്. നിയമലംഘനം നടത്തിയ തീയതി മുതൽ ആദ്യത്തെ 60 ദിവസത്തിനുള്ളിൽ അടയ്ക്കുകയാണെങ്കിൽ ട്രാഫിക് പിഴയിൽ 35 ശതമാനം ഇളവും 60 ദിവസത്തിന് ശേഷം ഒരു വർഷത്തെ കാലാവധിക്കുള്ളില്‍ ‌അടയ്ക്കുമ്പോൾ 25 ശതമാനം ഇളവും ലഭിക്കും. കൂടാതെ, ബ്ലാക്ക് പോയിന്‍റ് ഒഴിവാക്കുമെന്നും പൊലീസ് പ്രഖ്യാപിച്ചു. ‌എന്നാൽ, ഗുരുതരമായ ലംഘനങ്ങൾ …
ശസ്ത്രക്രിയയിലൂടെ വിരലടയാള രേഖകൾ മാറ്റി കുവൈത്തിൽ പ്രവേശിക്കാൻ ശ്രമം, അറസ്റ്റ്
ശസ്ത്രക്രിയയിലൂടെ വിരലടയാള രേഖകൾ മാറ്റി കുവൈത്തിൽ പ്രവേശിക്കാൻ ശ്രമം, അറസ്റ്റ്
സ്വന്തം ലേഖകൻ: ശസ്ത്രക്രിയ നടത്തി വിരലടയാളം മാറ്റി കുവൈത്തിൽ തിരിച്ചെത്തിയ 2 ഏഷ്യക്കാരെ രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. വിരലടയാള രേഖകൾ വ്യക്തമായി കാണാത്തവിധം മുകളിലത്തെ പാളികൾ മുറിച്ചുമാറ്റുകയായിരുന്നു ഇരുവരും. മുറിവ് ഉണങ്ങിയതോടെ രേഖകൾ അവ്യക്തമായതിനാൽ പിടിക്കപ്പെടില്ലെന്ന് കരുതി കുവൈത്തിലേക്കു വിമാനം കയറുകയായിരുന്നു. എന്നാൽ സൂക്ഷ്മ പരിശോധനയിൽ സംശയം തോന്നി അധികൃതർ നടത്തിയ വിദഗ്ധ പരിശോധനയിലാണ് …
വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങൾ തുറക്കുന്നു; 2.5 ലക്ഷത്തിലേറെ വിദ്യാര്‍ഥികൾ ക്ലാസിലേക്ക്
വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങൾ തുറക്കുന്നു; 2.5 ലക്ഷത്തിലേറെ വിദ്യാര്‍ഥികൾ ക്ലാസിലേക്ക്
സ്വന്തം ലേഖകൻ: വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങള്‍ നാളെ തുറക്കും. രണ്ടരലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂളുകളിലെത്തുന്നത്. ഖത്തർ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷവും, ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഒന്നാം പാദം പൂർത്തിയാക്കിയ ശേഷവുമാണ് ക്ലാസുകൾ വീണ്ടും സജീവമാകുന്നത്. 279 സര്‍ക്കാര്‍ വിദ്യാലയങ്ങളാണ് ആകെയുള്ളത്. ഇവയിൽ 214 സ്കൂളുകളിലായി 1.24 ലക്ഷം …
യുകെയിൽ പുതിയ എനര്‍ജി നിരക്കുകള്‍ വരവായി; ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ 7% വരെ കുറയാൻ സാധ്യത
യുകെയിൽ പുതിയ എനര്‍ജി നിരക്കുകള്‍ വരവായി; ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ 7% വരെ കുറയാൻ സാധ്യത
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ എനര്‍ജി നിരക്കുകള്‍ സൂചിപ്പിക്കുന്നത് വരുന്ന ഒക്ടോബര്‍ 1 മുതല്‍ എനര്‍ജി ബില്ലുകളില്‍ 7 ശതമാനത്തിന്റെ കുറവുണ്ടാകും എന്നാണ്. എന്നാല്‍, എങ്കിലും പലര്‍ക്കും എനര്‍ജി പ്രൈസ് വളരെ കൂടിയ നിലയില്‍ തന്നെ തുടര്‍ന്നേക്കാം. ചിലപ്പോള്‍ ഊര്‍ജ്ജ പ്രതിസന്ധിക്ക് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വില നല്‍കേണ്ടതായി വന്നേക്കാം. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ …
ലണ്ടനിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മേരി ജോൺ അന്തരിച്ചു
ലണ്ടനിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മേരി ജോൺ അന്തരിച്ചു
സ്വന്തം ലേഖകൻ: കാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന മലയാളി നഴ്സ് ലണ്ടനിൽ അന്തരിച്ചു. മുളന്തുരുത്തി സ്വദേശി പുത്തൻകണ്ടത്തിൽ മേരി ജോൺ (63) ആണ് വിടപറഞ്ഞത്. അവിവാഹിതയായ മേരി ജോൺ കഴിഞ്ഞ ഇരുപതു വർഷമായി എൻഫീൽഡിൽ താമസിച്ചു വരുകയായിരുന്നു. വയറു വേദനയെ തുടർന്നുള്ള പരിശോധനയിൽ അർബുദ രോഗമാണെന്ന് സ്ഥിരീകരിക്കുകയും, ചികിത്സ ആരംഭിക്കുകയുമായിരുന്നു. രണ്ടു മാസം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. …