സ്വന്തം ലേഖകൻ: സ്കൂൾ തുറക്കാൻ മൂന്നു ദിവസം മാത്രം ബാക്കിനിൽക്കെ അധ്യാപകരെയും വിദ്യാഥികളെയും മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തി സർക്കാരിന്റെ വിചിത്രമായ തീരുമാനം. ബലക്ഷയത്തിന്റെ പേരിൽ ഇംഗ്ലണ്ടിൽ 156 സ്കൂൾ കെട്ടിടങ്ങൾ അടച്ചുപൂട്ടാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഈ സ്കൂളികളിലെ കുട്ടികൾ കോവിഡ് കാലത്തിനു സമാനമായി ഓൺലൈൻ ക്ലാസുകളിലേക്ക് മാറേണ്ട സാഹചര്യമാണ് സംജാതമാകുന്നത്. കെട്ടിട നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന പ്രത്യേകതരം …
സ്വന്തം ലേഖകൻ: മലയാളി നഴ്സും പത്തനംതിട്ട കുളനട സ്വദേശിയുമായ യുവാവ് അയര്‍ലന്‍ഡില്‍ അന്തരിച്ചു. കുളനട മാന്തുക പുതുപ്പറമ്പില്‍ വലിയവിളയില്‍ റോജി വില്ലയില്‍ പരേതനായ ജോണ്‍ ഇടിക്കുളയുടെ മകന്‍ റോജി പി. ഇടിക്കുള (37) ആണ് അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡബ്ലിന്‍ ബൂമൗണ്ട് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 6.35 ന് മരണം. …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് മന്ത്രിസഭയിൽ ഇടം നേടി ഇന്ത്യൻ വംശജയായ ക്ലെയര്‍ കോട്ടിനോ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി ഋഷി സുനക് നടത്തിയ പുനസംഘടനയിലാണ് 38 വയസുകാരിയായ ക്ലെയര്‍ കോട്ടിനോവിന് എനര്‍ജി സെക്രട്ടറി, നെറ്റ് സീറോ സെക്രട്ടറി തുടങ്ങിയ പദവികളിൽ ചുമതല ലഭിച്ചത്. ബെന്‍ വാലസ് രാജിവെച്ച് ഒഴിവിലേക്ക് ഗ്രാന്‍സ് ഷാപ്സ് പ്രതിരോധ സെക്രട്ടറിയായി ചുമതല ഏറ്റതോടെയാണ് …
സ്വന്തം ലേഖകൻ: യുഎഇയിൽ ഒാൺലൈൻ ബാങ്ക് തട്ടിപ്പുകൾ ശക്തമായി തുടരുന്നു. ഇപ്രാവശ്യം കൂട്ടത്തോടെ ഇരകളായത് ദുബായിലെ മലയാളികളടക്കമുള്ള ഡോക്ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരും. ഇവരില്‍ പലർക്കും വൻ തുകയാണ് നഷ്ടമായത്. ഇരകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഒരു കാരണവുമില്ലാതെ പണം നഷ്ടപ്പെടുകയായിരുന്നുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതേ ക്ലിനിക്കിലെ റിസപ്ഷനിസ്റ്റിനും ക്ലിനിക്കിന്റെ കീഴിലുള്ള ഫാർമസിയിലെ ജീവനക്കാരിക്കും …
സ്വന്തം ലേഖകൻ: സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പരസ്യങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. വാട്‌സ്ആപ് വഴി വ്യാജ പരസ്യങ്ങൾ അയക്കുകയും ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കുകയുമാണ് തട്ടിപ്പുകാർ സ്വീകരിക്കുന്ന രീതി. ഒമാനിലുള്ള കമ്പനികളുടെ പേരുകളാണ് തട്ടിപ്പുകാർ പരസ്യത്തിൽ ഉപയോഗിക്കുന്നത്. വസ്തുവിൽപന നടത്തുന്നതുമായി ബന്ധപ്പെട്ട പരസ്യമാണ് വാട്‌സ്ആപ്പിൽ പ്രത്യക്ഷപ്പെടുന്നത്. …
സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം ഇൗ മാസം 3 ന് ആരംഭിക്കും. വിദ്യാർഥികളെ തിരികെ സ്വാഗതം ചെയ്യുന്നതിനുള്ള തയാറെടുപ്പുകൾ വിദ്യാലയങ്ങള്‍ പൂർത്തിയാക്കിയതായി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമാ പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന്റെ വിവിധ സ്‌കൂളുകളും വേനലവധി കഴിഞ്ഞു 3ന് തുറക്കുകയാണ്. സ്‌കൂളുകൾ സജീവമാകുന്നതോടെ ബഹ്‌റൈനിലെ പ്രധാന റോഡുകളിൽ …
സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ സമരപ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാക്കി ഈ മാസം മുതല്‍ സംഘടിതമായി സമരത്തിന് ഇറങ്ങാന്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെയും, കണ്‍സള്‍ട്ടന്റുമാരുടെയും തീരുമാനം. ഓട്ടം സീസണില്‍ 4 ദിവസം സംയുക്ത പണിമുടക്കിന് ഇറങ്ങുമെന്നാണ് ഇരു കൂട്ടരും വ്യക്തമാക്കിയത്. സെപ്റ്റംബറിലും, ഒക്ടോബറിലും ഇംഗ്ലണ്ടില്‍ വ്യത്യസ്ത ദിനങ്ങളിലായി സംഘടിത സമരങ്ങള്‍ നടത്തുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയത്. എന്‍എച്ച്എസ് ശമ്പളവിഷയത്തില്‍ …
സ്വന്തം ലേഖകൻ: യുകെയിലെ ആയിരക്കണക്കിന് വിമാനയാത്രക്കാര്‍ക്ക് ദുരിതം വിതച്ചു എയര്‍ട്രാഫിക്ക് കണ്‍ട്രോളിലുണ്ടാകുന്ന തടസങ്ങള്‍ മൂലം വ്യോമഗതാഗതം ഇപ്പോഴും സ്തംഭനാവസ്ഥയില്‍. തിങ്കളാഴ്ച ഉണ്ടായ സാങ്കേതിക പ്രശ്നം പരിഹരിച്ചെങ്കിലും ഇതുവരെയും കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലായിട്ടില്ല. കാലതാമസം ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് എയര്‍ലൈന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രോസസ്സ് ചെയ്യാന്‍ കഴിയാത്ത ഫ്ലൈറ്റ് പ്ലാനാണ് പ്രശ്നത്തിന് കാരണമെന്ന് നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ് പറഞ്ഞു. …
സ്വന്തം ലേഖകൻ: പാസ്പോർട്ടിൽ വിമാനത്താവളങ്ങളിൽനിന്നോ ട്രാവൽ ഏജൻ്റുമാരോ ആവശ്യമില്ലാത്ത സ്റ്റിക്കറുകൾ പതിക്കുന്ന പതിവ് യാത്രാ നടപടികളെ തന്നെ ബാധിച്ചേക്കാമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. ഇന്ത്യൻ പാസ്പോർട്ടിലെ അശോകസ്തംഭം അടയാളം മറയ്ക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകളോ മറ്റോ ഇനി നിയമ നടപടികൾക്ക് വരെ കാരണമായിത്തീർന്നേക്കാം. കോവിഡ് സമയത്തെ യാത്രാവേളകളിൽ ഇത്തരം സ്റ്റിക്കറുകൾ വ്യാപകമായി പതിച്ചിരുന്നു. അവയെല്ലാം നീക്കം …
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിലാളികളുടെ മോശം വ്യക്തിശുചിത്വത്തിന് 200 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ലഭിക്കും. മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം അംഗീകരിച്ച നഗരസഭാ നിയമ ലംഘനങ്ങളും ഇവക്കുള്ള പിഴകളുമായി ബന്ധപ്പെട്ട പരിഷ്‌കരിച്ച പട്ടികയിലാണ് റസ്റ്ററന്റുകൾ അടക്കം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മോശം വ്യക്തിശുചിത്വത്തിന് 200 റിയാൽ മുതൽ 1,000 റിയാൽ …