സ്വന്തം ലേഖകൻ: അടുത്ത മാസം രണ്ടു മുതല്‍ 2024 മാര്‍ച്ച് 28 വരെ നടക്കുന്ന ദോഹ എക്‌സ്‌പോ-2023ന്റെ ഭാഗമായി അധികൃതര്‍ പ്രത്യേക പ്രൊമോ കോഡ് പുറത്തിറക്കി. ഫ്‌ലൈറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യുമ്പോള്‍ അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് EXPO23 എന്ന പ്രത്യേക പ്രൊമോ കോഡ് ഉപയോഗിക്കാം. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് എക്‌സ്‌പോ സംഘാടകര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. …
സ്വന്തം ലേഖകൻ: പ്രവാസികളായി കുവൈത്തില്‍ കഴിയുന്നവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകണമെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതകളും തീര്‍ത്തിരിക്കണമെന്ന് ഏതാനും ദിവസം മുമ്പാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ട്രാഫിക് പിഴകള്‍ പൂര്‍ണമായും അടച്ചുതീര്‍ത്താല്‍ മാത്രമേ എക്‌സിറ്റ് വിസ അനുവദിക്കുകയുള്ളൂവെന്ന നിയമം കഴിഞ്ഞ ആഗസ്ത് 19 ശനിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. എക്‌സിറ്റ് വിസയ്ക്ക് വൈദ്യുതിയുടെയും വെള്ളത്തിന്റെയും …
സ്വന്തം ലേഖകൻ: എന്‍എച്ച്എസില്‍ നഴ്‌സുമാരടക്കമുള്ള ജീവനക്കാര്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളും അധിക്ഷേപങ്ങളും വര്‍ധിച്ച് വരുന്നതിനെ തടയുന്നതിന് എന്‍എച്ച്എസിന്റെ ചരിത്രത്തിലാദ്യമായി സെക്ഷ്വല്‍ സേഫ്റ്റി ചാര്‍ട്ടര്‍ നടപ്പിലാക്കാനൊരുങ്ങുന്നു. ചാര്‍ട്ടറിന്റെ ഭാഗമായി പത്ത് വാഗ്ദാനങ്ങളാണ് നടപ്പിലാക്കുന്നത്. ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും അധിക്ഷേപങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യാനുള്ള പുതിയ സംവിധാനങ്ങളും ഇത് നേരിടുന്നതിനുള്ള ട്രെയിനിംഗും പിന്തുണയും പുതിയ ചാര്‍ട്ടറിന്റെ ഭാഗമായി നടപ്പിലാക്കും. തൊഴിലിടങ്ങളിലെ ലൈംഗിക …
സ്വന്തം ലേഖകൻ: സിക്ക്‌നെസ്, ഡിസെബിലിറ്റി ബെനഫിറ്റുകള്‍ വാങ്ങി വീട്ടിലിരിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളോട് തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ . വെല്‍ഫെയര്‍ ബജറ്റില്‍ നിന്നും 26 ബില്ല്യണ്‍ പൗണ്ട് വെട്ടിച്ചുരുക്കാന്‍ ലക്ഷ്യമിട്ടാണ് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്‌ട്രൈഡ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ജോലി ചെയ്യാന്‍ ശേഷിയില്ലെന്ന പേരില്‍ ഏകദേശം 2.5 മില്ല്യണ്‍ ജനങ്ങളാണ് ബെനഫിറ്റുകളില്‍ കഴിഞ്ഞുകൂടുന്നത്. …
സ്വന്തം ലേഖകൻ: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ റഷ്യയിലേക്ക് പോകും. ഈ മാസം അവസാനം പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി റഷ്യയുടെ പസിഫിക് തീര നഗരമായ വ്ലാഡിവോസ്റ്റോക്കിൽ ചർച്ച നടത്താനാണു തീരുമാനം. കിം ട്രെയിനിലായിരിക്കും പോകുന്നത് സുരക്ഷാഭടൻമാർ ഉൾപ്പെട്ട ട്രെയിനിൽ 1000 കിലോമീറ്റർ ഒറ്റ …
സ്വന്തം ലേഖകൻ: 28 വർഷമായി സൗദിയിൽ പ്രവാസിയായ തൃശൂർ സ്വദേശിക്കാണ് ഇഖാമ പുതുക്കാൻ പോയപ്പോൾ നിയമക്കുരുക്കിൽപ്പെട്ടത്. കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് തൃശൂർ സ്വദേശി ജോഷി കുമാർ. എല്ലാ പ്രവാസികളും ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെ കുറിച്ചാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. മനോരമയാണ് വാർത്ത് റിപ്പോർട്ട് ചെയ്യുന്നത്. ആവശ്യമായ വിവരങ്ങൾ നൽകി കമ്പനി ഓൺലൈനിൽ …
സ്വന്തം ലേഖകൻ: യാത്രക്കാര്‍ക്ക് സേവനമൊരുക്കുന്നതിനായി ഡിജിറ്റല്‍ കിയോസ്കുകള്‍ സ്ഥാപിച്ച് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. കസ്റ്റമര്‍ സര്‍വീസിലേക്ക് ലൈവ് വീഡിയോ കോള്‍ സംവിധാനം ഉള്‍പ്പെടെ കിയോസ്കുകളില്‍ ലഭ്യമാണ്. ഇരുപത് ഭാഷകളില്‍ യാത്രക്കാര്‍ക്ക് ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ഗള്‍ഫ് മേഖലയിലെ സുപ്രധാന വിമാനത്താവളങ്ങളിലൊന്നാണ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. യൂറോപ്പിലേക്കും അമേരിക്കയിലേക്കും അടക്കമുള്ള യാത്രയ്ക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ …
സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ ഫ്‌ളാറ്റുകൾ, അപ്പാർട്ട്മെന്റുകൾ മറ്റു താമസ സ്‌ഥലങ്ങൾ തുടങ്ങിയവയുടെ വാടക നിരക്കുകൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞതായി റിയൽ എസ്റ്റേറ്റ് കമ്പനി പ്രതിനിധികളും ഏജന്റുമാരും പറഞ്ഞു. വിവിധ കെട്ടിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുള്ള ‘ഫോർ റെന്റ്’ ബോർഡുകളും വിരൽ ചൂണ്ടുന്നത് നിരക്കിലെ താഴ്ച തന്നെ. കുടുംബ സമേതം താമസിക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ കുറവ് വന്നതും …
സ്വന്തം ലേഖകൻ: കുവൈത്തില്‍ അടുത്ത വര്‍ഷം മുതല്‍ വീസകള്‍ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ തുകയുടെ മൂന്നിരട്ടി ഫീസ് വര്‍ദ്ധിപ്പിക്കുവാനാണ് ആലോചന. ഇഖാമ ഫീസ് വര്‍ദ്ധന സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാലിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ കോണ്‍ക്രീറ്റ് സുരക്ഷ ഭീഷണിയുള്ള സ്‌കൂളുകള്‍ 2024 വരെ അടച്ചിടുമെന്നു റിപ്പോര്‍ട്ട്. ആര്‍എഎസി കോണ്‍ക്രീറ്റ് സുരക്ഷ മൂലം ക്ലാസ്മുറികള്‍ തകര്‍ന്നുവീഴുമെന്ന അവസ്ഥയില്‍ വിദ്യാര്‍ത്ഥികളെ പുറത്തിരുത്തി പഠിപ്പിക്കാനാണ് സ്‌കൂളുകള്‍ തയ്യാറെടുക്കുന്നത്. ഇതിന് സാധിക്കാത്ത സ്‌കൂളുകളാകട്ടെ ഓണ്‍ലൈന്‍ മോഡിലേക്ക് മാറുകയും, വിദ്യാര്‍ത്ഥികള്‍ 2024 വരെയെങ്കിലും വീടുകളില്‍ കുടുങ്ങുകയും ചെയ്യും. കോണ്‍ക്രീറ്റ് സുരക്ഷിതമാക്കാന്‍ കാലതാമസം നേരിട്ടാല്‍ തടസ്സങ്ങള്‍ …