1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഈ വർഷം 9 ലക്ഷത്തോളം വിദേശ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ കാനഡ; കൂടുതൽ ആനുകൂല്യങ്ങൾ
ഈ വർഷം 9 ലക്ഷത്തോളം വിദേശ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ കാനഡ; കൂടുതൽ ആനുകൂല്യങ്ങൾ
സ്വന്തം ലേഖകൻ: ഏറ്റവും കൂടുതൽ വിദേശ വിദ്യാർഥികൾ പഠിക്കുന്ന രാജ്യങ്ങളിലൊന്നായ കാനഡ ഈ വർഷം സ്വാഗതം ചെയ്യുന്നത് ഏകദേശം 9 ലക്ഷം വിദേശ വിദ്യാർഥികളെ. ഒരു ദശാബ്ദം മുൻപു കാനഡയിൽ പഠിക്കാനെത്തിയ വിദേശ വിദ്യാർഥികളുടെ എണ്ണത്തിന്റെ ഏകദേശം മൂന്നിരട്ടിയാണിത്. കാനഡയിലെ വ്യവസായമേഖല അതിവേഗം വളരുകയും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന കാലമായതുകൊണ്ടു തന്നെ വിദേശ …
ഒമാനിൽ ഇന്ത്യൻ സ്‌കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷനെതിരെ പരാതിയുമായി രക്ഷിതാക്കൾ
ഒമാനിൽ ഇന്ത്യൻ സ്‌കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷനെതിരെ പരാതിയുമായി രക്ഷിതാക്കൾ
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ അധ്യാപകർ നടത്തുന്ന സ്വകാര്യ ട്യൂഷനുകൾക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ. ചില അധ്യാപകര്‍ നടത്തുന്ന അനിയന്ത്രിതമായ സ്വകാര്യ ട്യൂഷൻ സ്‌കൂളിന്റെ വിദ്യാഭ്യാസ നിലവാരത്തെ ദോഷകരമായി ബാധിക്കുന്നതായി രക്ഷിതാക്കൾ പറഞ്ഞു. ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ അധ്യാപകർക്ക് സ്വകാര്യ ട്യൂഷൻ നൽകുന്നതിന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന്റെ കർശന വിലക്കുണ്ട്. കെ ജി മുതൽ …
ഖത്തറിൽ താമസ വീസയുള്ളവർക്ക് ഇനി വീസയില്ലാതെ യുഎഇ സന്ദർശിക്കാം
ഖത്തറിൽ താമസ വീസയുള്ളവർക്ക് ഇനി വീസയില്ലാതെ യുഎഇ സന്ദർശിക്കാം
സ്വന്തം ലേഖകൻ: ഖത്തറിൽ താമസ വീസയുള്ളവർക്ക് യുഎഇയിലേക്ക് ഇനി വീസ ആവശ്യമില്ല. ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ പാസ്‌പോർട്ടോ ഐഡികാർഡോ ഉപയോഗിച്ച് യുഎഇയിൽ പ്രവേശിക്കാമെന്നും, വീസയോ സ്പോൺസർഷിപ്പോ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ലോകത്തെ 82 രാജ്യങ്ങളിലുള്ളവർക്ക് യുഎഇയിൽ ഓൺ അറൈവൽ വീസ അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അൽബേനിയ, അൻഡോറ, അർജന്റീന, ഓസ്ട്രിയ, ഓസ്ട്രേലിയ, …
എനർജി ഡ്രിങ്കുകൾ കുട്ടികളു ടെയും കൗമാരക്കാരുടെയും ആരോഗ്യത്തിന് ഹാനികരമാ ണെന്ന് എച്ച്എംസി മുന്നറിയിപ്പ്
എനർജി ഡ്രിങ്കുകൾ കുട്ടികളു ടെയും കൗമാരക്കാരുടെയും ആരോഗ്യത്തിന് ഹാനികരമാ ണെന്ന് എച്ച്എംസി മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യവിദഗ്ധർ. ഇവ അനാരോഗ്യത്തിന് കാരണമാകുമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) മുന്നറിയിപ്പ്. എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. എനർജി ഡ്രിങ്കുകളുടെ 5 പ്രധാന ദൂഷ്യവശങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കരണ ക്യാംപെയ്‌നിൽ അധികൃതർ വിശദമാക്കിയിട്ടുണ്ട്. എനർജി ഡ്രിങ്കുകൾ കുട്ടികളിലും കൗമാരക്കാരിലും ഹൃദ്രോഗസാധ്യത …
കോടതി പിഴ കുടിശികയുള്ള പ്രവാസികള്‍ക്ക് യാത്രാ നിയന്ത്രണവുമായി കുവൈത്ത്
കോടതി പിഴ കുടിശികയുള്ള പ്രവാസികള്‍ക്ക് യാത്രാ നിയന്ത്രണവുമായി കുവൈത്ത്
സ്വന്തം ലേഖകൻ: കോടതി നടപടികളുടെ ഭാഗമായി പിഴ അടക്കാന്‍ ബാക്കിയുള്ള പ്രവാസികള്‍ക്ക് യാത്ര നിയന്ത്രണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതോടെ നീതിന്യായ മന്ത്രാലയത്തില്‍ പിഴ അടക്കുവാന്‍ ബാക്കിയുള്ള പ്രവാസികള്‍ യാത്രക്ക് മുമ്പായി പിഴ ഒടുക്കിയില്ലെങ്കില്‍ യാത്ര തടസ്സപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ടെലിഫോൺ, വൈദ്യുതി-ജല കുടിശ്ശിക ബാക്കിയുള്ളവര്‍ക്കും ഗതാഗത പിഴ ഉള്ളവര്‍ക്കും ആഭ്യന്തര മന്ത്രാലയം …
ലണ്ടനിലെ എൻഫീൽഡിൽ അന്തരിച്ച മലയാളി നഴ്സ് മേരി ജോണിന്റെ സംസ്കാരം സെപ്റ്റംബർ 13 ന്
ലണ്ടനിലെ എൻഫീൽഡിൽ അന്തരിച്ച മലയാളി നഴ്സ് മേരി ജോണിന്റെ സംസ്കാരം സെപ്റ്റംബർ 13 ന്
സ്വന്തം ലേഖകൻ: ലണ്ടൻ എൻഫീൽഡിൽ മരിച്ച മലയാളി നഴ്സ് പുത്തൻകണ്ടത്തിൽ മേരി ജോണിന്റെ അന്ത്യോപചാര ശുശ്രൂഷകളും സംസ്‌കാരവും സെപ്റ്റംബർ 13 ന് ബുധനാഴ്ച നടക്കും. അടുത്ത തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും പൊതുദർശനം ഉണ്ടായിരിക്കും. മുളന്തുരുത്തി സദേശിനിയായ മേരി പി. ജോൺ (63) കഴിഞ്ഞ ഇരുപതു വർഷമായി എൻഫീൽഡിലാണ് താമസിച്ചിരുന്നത്. വയറുവേദനയെ തുടർന്നുള്ള പരിശോധനയിൽ അർബുദ രോഗം സ്ഥിരീകരിക്കുകയും, …
യുകെയിൽ 52 വിൽകോ ഷോപ്പുകൾ അടുത്തയാഴ്ച അടച്ചുപൂട്ടുന്നു; 1200 പേർക്ക് ജോലി നഷ്ടമാകും
യുകെയിൽ 52 വിൽകോ ഷോപ്പുകൾ അടുത്തയാഴ്ച അടച്ചുപൂട്ടുന്നു; 1200 പേർക്ക് ജോലി നഷ്ടമാകും
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ സ്റ്റേഷനറി ഉൽപന്നങ്ങളും ഗൃഹോപകരണങ്ങളും വിൽക്കുന്ന സൂപ്പർ മാർക്കറ്റ് ശൃംഖലയായ വിൽകോയുടെ 52 ഷോറൂമുകൾ അടുത്തയാഴ്ച പൂട്ടും. പ്രതിസന്ധിയിലായ വിൽകോയെ രക്ഷിക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്റർ കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ ഇന്റർനാഷനൽ തന്നെയാണ് ഈ തീരുമാനം അറിയിച്ചത്. 24 ഷോപ്പുകൾ അടുത്ത ചൊവ്വാഴ്ചയും 28 ഷോപ്പുകൾ സെപ്റ്റംബർ 14നും അടയ്ക്കും. ഇവിടങ്ങളിൽ …
എമിറേറ്റ്സ് ഐഡി പുതുക്കാത്തതിന് പിഴയിൽനിന്ന് 3 വിഭാഗക്കാരെ ഒഴിവാക്കി ഉത്തരവ്
എമിറേറ്റ്സ് ഐഡി പുതുക്കാത്തതിന് പിഴയിൽനിന്ന് 3 വിഭാഗക്കാരെ ഒഴിവാക്കി ഉത്തരവ്
സ്വന്തം ലേഖകൻ: എമിറേറ്റ്സ് ഐഡി പുതുക്കാത്തതിന് പിഴയിൽനിന്ന് 3 വിഭാഗക്കാരെ ഒഴിവാക്കി. 3 മാസം മുൻപ് യുഎഇ വിട്ടവർ, വിവിധ കാരണങ്ങളാൽ നാടുകടത്തപ്പെട്ടവർ, നിയമപ്രശ്നം മൂലം പാസ്പോർട്ട് തടഞ്ഞുവയ്ക്കപ്പെട്ടവർ എന്നിവർക്കാണ് ഇളവ് നൽകുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഐസിപി വെബ്സൈറ്റിലൂടെയോ (icp.gov.ae) യുഎഇഐസിപി സ്മാർട്ട് …
ദുബായിൽ കമ്പനി തുടങ്ങുന്നതിൽ ഇന്ത്യക്കാർ മുന്നിൽ; ഈ ​വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 6,717 സ്ഥാ​പ​ന​ങ്ങ​ൾ
ദുബായിൽ കമ്പനി തുടങ്ങുന്നതിൽ ഇന്ത്യക്കാർ മുന്നിൽ; ഈ ​വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 6,717 സ്ഥാ​പ​ന​ങ്ങ​ൾ
സ്വന്തം ലേഖകൻ: ഇന്ത്യൻ നിക്ഷേപകരുടെ ഇഷ്ടനഗരമായി ദുബായ്. റജിസ്റ്റർ ചെയ്ത മൊത്തം കമ്പനികളിൽ ഇന്ത്യൻ കമ്പനികൾക്കാണ് ഒന്നാം സ്ഥാനം. ഈ വർഷം ആദ്യ പകുതിയിൽ പുതുതായി റജിസ്റ്റർ ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതായി ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കി. 6 മാസത്തിനിടെ 30,146 പുതിയ കമ്പനികളിൽ 6,717 (22.3%) എണ്ണം …
ഊബര്‍ ടാക്‌സി ആപ്പ് ഇനി ഒമാന്‍ ടാക്‌സി; പേര് മാറ്റത്തിന് അനുമതി നല്‍കി ഒമാന്‍ ഗതാഗത മന്ത്രാലയം
ഊബര്‍ ടാക്‌സി ആപ്പ് ഇനി ഒമാന്‍ ടാക്‌സി; പേര് മാറ്റത്തിന് അനുമതി നല്‍കി ഒമാന്‍ ഗതാഗത മന്ത്രാലയം
സ്വന്തം ലേഖകൻ: ഒമാനി ടാക്‌സി ആപ്ലിക്കേഷനായ ‘ഊബര്‍ ടാക്‌സി’ ആപ്പിന്റെ പേര് മാറ്റി. ‘ഒമാന്‍ ടാക്‌സി’ എന്ന പേരിലാകും ഇനി അറിയപ്പെടുന്നത്. പേര് മാറ്റത്തിന് അനുമതി നല്‍കിയതായി ഒമാന്‍ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. ഊബര്‍ സ്മാര്‍ട്ട് സിറ്റീസ് എല്‍എല്‍സിയാണ് പേര് മാറ്റുന്നത്. ഒമാന്‍ ടാക്‌സി എന്ന പേരിലേക്ക് ആണ് ഇപ്പോൾ മാറിയിരിക്കുന്നത്. രാജ്യത്തെ …