സ്വന്തം ലേഖകൻ: അയർലൻഡിൽ ഇപ്പോൾ ഭരിക്കുന്ന മുന്നണിയിലെ പാർട്ടികൾ വെവ്വേറെ മത്സരിച്ചാലും തുടർഭരണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. 2025 മാർച്ചിലാണ് അയർലൻഡിലെ പൊതു തിരഞ്ഞെടുപ്പ് ഉണ്ടാവുക. 2020 ല്‍ ഫിനാ ഫെയിൽ, ഗ്രീന്‍ പാര്‍ട്ടി എന്നിവയ്ക്ക് ഒപ്പം ലിയോ വരദ്കർ നയിക്കുന്ന ഫിനഗേല്‍ പാർട്ടി രൂപപ്പെടുത്തിയ മുന്നണിയാണ് ഇപ്പോൾ ഭരണത്തിനുള്ളത്. രാജ്യത്തെ പുരോഗതിയിലേക്ക് …
സ്വന്തം ലേഖകൻ: ലൈസൻസില്ലാ ഡ്രൈവർമാർ കഴിഞ്ഞ ഒരു വർഷം രാജ്യത്തെ റോഡുകളിൽ ഉണ്ടാക്കിയത് 53 അപകടങ്ങൾ. ലൈസൻസ് ഇല്ലാതെ വണ്ടിയോടിക്കുന്നത് ഗുരുതരമായ കുറ്റമാണെങ്കിലും ചെയ്യുന്ന തെറ്റിന്റെ ഗൗരവം മനസ്സിലാക്കാതെ പലരും റോഡുകളിൽ വാഹനങ്ങളുമായി ഇറങ്ങുകയാണ്. 3 വർഷം വരെ തടവും 5000 ദിർഹം പിഴയും ലഭിക്കുന്ന കുറ്റമാണിത്. നിശ്ചിത വാഹനത്തിന്റെ ലൈസൻസ് ഇല്ലാതെ ഏതെങ്കിലും ലൈസൻസ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഹുറൂബ് കേസിലുൾപ്പെട്ട ഹൗസ് ഡ്രൈവർമാരുൾപ്പടെയുളള വീട്ടു ജോലിക്കാരുടെ സ്പോൺസർഷിപ്പ് മാറ്റാൻ സാധിക്കില്ലെന്ന് മുസാനിദ് പ്ലാറ്റ്ഫോം. സ്‌പോൺസർഷിപ്പ് മാറ്റത്തിന് സ്‌പോൺസറുടെ അനുമതി നിർബന്ധമാണ്. ഓരോ രാജ്യത്തെയും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രത്യേകം ഫീസ് നിശ്ചയിച്ചിട്ടുണ്ടെന്നും മുസാനിദ് പ്ലാറ്റ് ഫോം അറിയിച്ചു. ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള വീട്ടു ജോലിക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റുന്ന സേവനം കഴിഞ്ഞ …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ തൊഴിൽ കരാറുകൾക്കു കാലാവധി നിശ്ചയിക്കണമെന്നു തൊഴിലുടമകളോട് മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. അനന്ത കാലത്തേക്ക് തൊഴിൽ കരാറുകൾ രൂപപ്പെടുത്തരുത്. എത്ര കാലത്തേക്ക് എന്നതിൽ മന്ത്രാലയം പ്രത്യേക നിർദേശം നൽകുന്നില്ല. എന്നാൽ, ഇക്കാര്യത്തിൽ തൊഴിലുടമയും തൊഴിലാളിയും പരസ്പര ധാരണയുണ്ടാക്കണം. കാലപരിധി നിശ്ചയിച്ചു കരാറുകൾ പുതുക്കുന്നതിനായി ഡിസംബർ 31വരെ സമയം അനുവദിച്ചു. പരസ്പര …
സ്വന്തം ലേഖകൻ: വിമാന ടിക്കറ്റിന് തവണ വ്യവസ്ഥയിൽ പണമടക്കാൻ സൗകര്യമൊരുക്കി സൗദി അറേബ്യയിലെ ഫ്ളൈ നാസ് വിമാന കമ്പനി. പലിശയില്ലാതെ നാല് തവണകളായി പണമടക്കാനാണ് കമ്പനി യാത്രക്കാർക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രമുഖ പെയ്മന്റ് പ്രോസസിംങ് ആപ്പായ ടാബിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതാദ്യമായാണ് സൗദിയിൽ ഒരു വിമാന കമ്പനി തവണ വ്യവസ്ഥയിൽ ടിക്കറ്റിന് പണമടക്കാൻ സൗകര്യമൊരുക്കുന്നത്. …
സ്വന്തം ലേഖകൻ: ഇന്ത്യയും റഷ്യയും ഏർപ്പെടുത്തിയ കയറ്റുമതി നിരോധനം ഒമാന്റെ അരി ശേഖരത്തെ ബാധിച്ചിട്ടില്ലെന്ന് കാർഷിക മന്ത്രാലയം .ഒമാനില്‍ ആവശ്യമായ അരി ശേഖരമുണ്ടെന്നും തായ്‌ലാന്റില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും അരി ഇറക്കുമതി ചെയ്യുന്നത് തുടരുമെന്നും മന്ത്രാലയം അറിയിച്ചു . ബസുമതി ഇതര വെള്ള അരി ഇനങ്ങൾ കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിയന്ത്രിച്ചിട്ടുണ്ട്. ഒമാനിൽ ആവശ്യത്തിന് വെള്ള …
സ്വന്തം ലേഖകൻ: യുകെയില്‍ 38,000 ല്‍ അധികം വരുന്ന പബ്ബുകളില്‍ പൈന്റുകളും മറ്റും സൂപ്പര്‍മാര്‍ക്കറ്റിലേതിനേക്കാള്‍ വിലക്കുറവില്‍ ലഭ്യമായി തുടങ്ങി. ചാന്‍സലര്‍ ജെറെമി ഹണ്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജീവിത ചെലവുകള്‍ വര്‍ദ്ധിക്കുമ്പോഴും ബ്രിട്ടീഷുകാര്‍ക്ക് താരതമ്യേന കുറഞ്ഞ ചിലവില്‍ പുറത്തെ രാത്രികാല ജീവിതം ആസ്വദിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നായിരുന്നു ഹണ്ട് പറഞ്ഞത്. യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ പ്രകാരം ബിയറിന്റെയും …
സ്വന്തം ലേഖകൻ: യുകെയിൽ വീടുകളുടെ വില കുറയുന്നത് വിപണിയെ ഉണർത്തുമെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും പലിശ നിരക്കിലെ ക്രമാതീതമായ വർധന താങ്ങാനാവാതെ പലരും മാറി നിൽക്കുകയാണ്. ആറു ശതമാനത്തിന് മുകളിൽ വരുന്ന മോർഗേജ് പലിശനിരക്കനുസരിച്ച് ആദ്യമായി വീടു വാങ്ങുന്ന ഒരാൾക്ക് ശമ്പളത്തിന്റെ 45 ശതമാനത്തിനടുത്ത് മോർഗേജിനായി മാത്രം മാറ്റിവയ്ക്കേണ്ടി വരും. രണ്ടു വർഷത്തെ ഫിക്സഡ് മോർഗേജിന് 6.8 …
സ്വന്തം ലേഖകൻ: പലിശ നിരക്കുകള്‍ വീണ്ടും 0.25 ശതമാനം പോയിന്റ് വര്‍ദ്ധിപ്പിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചേക്കുമെന്ന റിപ്പോര്‍ട്ടിനിടെ യുകെയിലെ ഭവനവിലകള്‍ 14 വര്‍ഷത്തിനിടെ ആദ്യമായി കുത്തനെ ഇടിഞ്ഞു. കടമെടുപ്പ് ചെലവുകള്‍ നാളെ വീണ്ടും ഉയരുമെന്ന ആശങ്കകള്‍ക്കിടെയാണ് രാജ്യത്തെ ഭവനവില ക്രമാതീതമായി താഴുന്നത്. പ്രോപ്പര്‍ട്ടി പ്രൈസില്‍ കഴിഞ്ഞ വര്‍ഷം 3.8 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി നേഷന്‍വൈഡ് …
സ്വന്തം ലേഖകൻ: മരണാസന്നനായ ബന്ധുവിനോട് ഹിന്ദിയിൽ സംസാരിച്ചതിന് ഇന്ത്യൻ വംശജനായ അമേരിക്കൻ എഞ്ചിനീയറെ പുറത്താക്കിയതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. വിഡിയോ കോളിൽ ഇന്ത്യയിലുള്ള മരണാസന്നനായ ബന്ധുവിനോട് ഹിന്ദിയിൽ സംസാരിച്ചതിനാണ് യുഎസിലെ അലബാമ സംസ്ഥാനത്തിലെ ഒരു മിസൈൽ പ്രതിരോധ കരാറുകാരന്റെ ജോലിക്കാരനായ അനിൽ വർഷ്‌നിയെ(78) പുറത്താക്കിയത് . ഹണ്ട്‌സ്‌വില്ലെ മിസൈൽ ഡിഫൻസ് കോൺട്രാക്ടറായ പാർസൺസ് …