1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനിൽ ശൈത്യകാലത്ത് കൊവിഡ് രണ്ടാം തരംഗം; ലോക്ക്ഡൌൺ മുന്നറിയിപ്പ്
ബ്രിട്ടനിൽ ശൈത്യകാലത്ത് കൊവിഡ് രണ്ടാം തരംഗം; ലോക്ക്ഡൌൺ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ശൈത്യകാലത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി മാറ്റ് ഹാൻകോക്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇതിനകം തന്നെ രണ്ടാം തരംഗം നേരിടുന്നുണ്ടെന്നും ഇത് വളരെ ഗുരുതരമായ ഭീഷണിയാണെന്നും ഹാൻ‌കോക്ക് പറഞ്ഞു. അതേസമയം, പൊതുജനങ്ങൾ‌ സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങളിൽ‌ ഉറച്ചുനിൽക്കുന്നില്ലെങ്കിൽ‌, കർശന നടപടി ആവശ്യമാണെന്ന്‌ കൺസർ‌വേറ്റീവ് എം‌പി തോബിയാസ് എൽ‌വുഡ് …
147 ദിവസം വെന്റിലേറ്ററിൽ ജീവനു വേണ്ടി പൊരുതിയ മലയാളി യുവാവ് ബ്രിട്ടനിൽ മരണത്തിന് കീഴടങ്ങി
147 ദിവസം വെന്റിലേറ്ററിൽ ജീവനു വേണ്ടി പൊരുതിയ മലയാളി യുവാവ് ബ്രിട്ടനിൽ മരണത്തിന് കീഴടങ്ങി
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച് 147 ദിവസം ബ്രിട്ടനിലെ വിവിധ ആശപത്രികളിൽ ചികിൽസയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ബ്രിട്ടനിലെ അറിയപ്പെടുന്ന ബിസിനസ് സംരംഭകനും സമൂഹിക പ്രവർത്തകനുമായ ജിയോമോൻ ജോസഫാണ് ഇന്നലെ രാത്രി എട്ടരയോടെ ലണ്ടനിലെ പാപ്വർത്ത് ആശുപത്രിയിൽ മരിച്ചത്. 44 വയസ്സായിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശിയായ പന്തിരുവേലിൽ ജിയോമോൻ ജോസഫ് കൊവിഡ് ബാധിച്ച് ലണ്ടനിലെ …
ദോഹയിൽ മെേട്രാ, ബസ്​ സർവിസുകൾ സെപ്റ്റംബർ 1 മുതൽ; 30 ശതമാനം യാത്രക്കാർ മാത്രം
ദോഹയിൽ മെേട്രാ, ബസ്​ സർവിസുകൾ സെപ്റ്റംബർ 1 മുതൽ; 30 ശതമാനം യാത്രക്കാർ മാത്രം
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ നാലാം ഘട്ടത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നു മുതൽ ബസ്​, മെേട്രാ സർവിസുകൾ ഓടിത്തുടങ്ങുമെന്ന് ഗതാഗത വാർത്തവിനിമയ മന്ത്രാലയം അറിയിച്ചു. 30 ശതമാനം ശേഷിയിൽ മാത്രമായിരിക്കും പൊതു ഗതാഗത സംവിധാനം പ്രവർത്തിക്കുകയുള്ളൂ. കോവിഡ്–19 പശ്ചാത്തലത്തിൽ പൊതുഗതാഗത സർവിസ്​ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മാർഗനിർദേശങ്ങളും ഗതാഗത മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.സെപ്റ്റംബർ ഒന്നിനുതന്നെ സർവിസുകൾ …
കുവൈത്തിൽ കമ്പനി ലൈസൻസ്​ ഒാൺലൈനായി പുതുക്കുന്ന സംവിധാനം പ്രാബല്യത്തിൽ
കുവൈത്തിൽ കമ്പനി ലൈസൻസ്​ ഒാൺലൈനായി പുതുക്കുന്ന സംവിധാനം പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ ക​മ്പ​നി ലൈ​സ​ൻ​സ്​ ഒാ​ൺ​ലൈ​നാ​യി പു​തു​ക്കു​ന്ന സം​വി​ധാ​നം ആ​രം​ഭി​ച്ചു. ക​മ്പ​നി വി​ലാ​സ​വും കു​വൈ​ത്ത്​ ബി​സി​ന​സ്​ സെൻറ​ർ വെ​ബ്​​സൈ​റ്റ്​ വ​ഴി പു​തു​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ലൈ​സ​ൻ​സ്​ പു​തു​ക്കാ​നു​ള്ള ഫീ​സും ഒാ​ൺ​ലൈ​നാ​യി അ​ട​ക്കാം. ഇ-​ഗ​വേ​ണ​ൻ​സി​ലേ​ക്ക് മാ​റാ​ൻ കു​വൈ​ത്ത് അ​തി​വേ​ഗം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. രാ​ജ്യ​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ ഡി​പ്പാ​ർ​ട്മെൻറു​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ …
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്; മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്; മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ
സ്വന്തം ലേഖകൻ: യെമന്‍ പൗരനായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. കോടതി വിധിക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ഫയലില്‍ സ്വീകരിച്ചു. ആഗ്‌സറ്റ് 18 നാണ് നിമിഷ പ്രിയക്ക് അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചത്. ഈ ഉത്തരവിനെതിരെ നിമിഷ യെമനിലെ പരമോന്നത നീതി …
യുഎഇയിൽ 6 മാസത്തിന് ശേഷം മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കുട്ടികൾ സ്കൂളിൽ
യുഎഇയിൽ 6 മാസത്തിന് ശേഷം മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കുട്ടികൾ സ്കൂളിൽ
സ്വന്തം ലേഖകൻ: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് യുഎഇയിൽ വിദ്യാലയങ്ങൾ തുറന്നു. രാജ്യത്തെ 10 ലക്ഷത്തോളം വിദ്യാർഥികൾ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ക്ലാസുകളിൽ എത്തുക. ശരീരോഷ്മാവ് പരിശോധിച്ചാണ് വിദ്യാർഥികളെ സ്കൂളുകളിലേയ്ക്ക് വരവേറ്റത്. ദുബായ് അൽ ഖായിൽ ജെംസ് മില്ലെനിയം സ്കൂളിലടക്കം ചില വിദ്യാലയങ്ങളിൽ സംഗീതത്തിൻ്റെ അകമ്പടിയുമുണ്ടായിരുന്നു. ക്ലാസുകളിൽ നിശ്ചിത അകലത്തിൽ ഇരിപ്പിടങ്ങൾ …
ലൂസിയാനയില്‍ 5 പേരുടെ ജീവനെടുത്ത് ലോറ ചുഴലിക്കാറ്റ്; ഹരിക്കെയ്ന്‍ ഹണ്ടര്‍ വിമാന ദൃശ്യങ്ങൾ
ലൂസിയാനയില്‍ 5 പേരുടെ ജീവനെടുത്ത് ലോറ ചുഴലിക്കാറ്റ്; ഹരിക്കെയ്ന്‍ ഹണ്ടര്‍ വിമാന ദൃശ്യങ്ങൾ
സ്വന്തം ലേഖകൻ: യുഎസിൽ സമീപ കാലത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ലോറ ലൂസിയാനയിൽ 5 പേരുടെ ജീവനെടുത്തു. ടെക്സസിലും വന്‍ നാശം വിതച്ച ചുഴലിക്കാറ്റ് മണിക്കുറില്‍ 150 മൈല്‍ വേഗത്തിലാണ് വീശിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് ലൂസിയാനയിലെ ലിസ്വീലെയിലാണ്. വീടിന് മുകളില്‍ മരം വീണ് പതിനാലുകാരിയാണ് മരിച്ചത്. പടിഞ്ഞാറന്‍ …
ഇസ്രയേലിനായി വാതിലുകൾ മലർക്കെ തുറന്ന് യുഎഇ; 48 വർഷം നീണ്ട വ്യാപാര വിലക്ക് റദ്ദാക്കി
ഇസ്രയേലിനായി വാതിലുകൾ മലർക്കെ തുറന്ന് യുഎഇ; 48 വർഷം നീണ്ട വ്യാപാര വിലക്ക് റദ്ദാക്കി
സ്വന്തം ലേഖകൻ:ഇസ്രയേലിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും വ്യക്തികൾക്കും കമ്പനികൾക്കും ഏർപ്പെടുത്തിയിരുന്ന വിലക്ക് യു.എ.ഇ പിൻവലിച്ചു. യു.എ.ഇ – ഫലസ്തീൻ സമാധാന കരാറിന്റെ ഭാഗമായാണ് 1972 മുതൽ നിലവിലുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള ഫെഡറൽ ഉത്തരവ് അറബ് രാഷ്ട്രത്തിന്റെ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ പുറപ്പെടുവിച്ചത്. ഇതോടെ, ഇസ്രയേലി കമ്പനികളുടെ ഉൽപ്പന്നങ്ങൾ യു.എ.ഇയിൽ കൊണ്ടുവരാനും …
കൊവിഡിനെ മെരുക്കി; സ്കൂളുകൾ തുറക്കാൻ ചൈന; മാസ്കും സാമൂഹിക അകലവും നിർബന്ധം
കൊവിഡിനെ മെരുക്കി; സ്കൂളുകൾ തുറക്കാൻ ചൈന; മാസ്കും സാമൂഹിക അകലവും നിർബന്ധം
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം കുറഞ്ഞതോടെ സ്‌കൂളുകള്‍ അടുത്തയാഴ്ചയോടെ പൂര്‍ണമായും തുറക്കാനൊരുങ്ങി ചൈന. ഒന്‍പത് പേര്‍ക്ക് മാത്രമാണ് വെള്ളിയാഴ്ച ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. പുറത്തുനിന്ന് വന്നവരാണ് ഇവരെല്ലാം. 288 കൊവിഡ് രോഗികള്‍ മാത്രമാണ് നിലവില്‍ ചൈനയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 361 പേര്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ചയോടെ പൂര്‍ണമായും തുറക്കാനൊരുങ്ങുന്നത്. …
“കമല ഹാരിസിന് വൈസ് പ്രസിഡന്റ് ആകാന്‍ എന്ത് യോഗ്യതയാണുള്ളത്?” പ്രകോപനവുമായി വീണ്ടും ട്രംപ്
“കമല ഹാരിസിന് വൈസ് പ്രസിഡന്റ് ആകാന്‍ എന്ത് യോഗ്യതയാണുള്ളത്?” പ്രകോപനവുമായി വീണ്ടും ട്രംപ്
സ്വന്തം ലേഖകൻ: യു.എസ്. വൈസ് പ്രസിഡന്റ് ആകാന്‍ കമല ഹാരിസിന് യോഗ്യതയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെള്ളിയാഴ്ച ന്യൂഹാംഷയറില്‍ റിപ്പബ്ലിക്കന്‍ പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എസിലെ ആദ്യ വനിതാ പ്രസിഡന്റിനെ കാണാന്‍ താനും ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ ട്രംപ് കമല ഹാരിസ് ആ പദവിക്ക് യോഗ്യയല്ലെന്നും മകളും സീനിയര്‍ വൈറ്റ്ഹൗസ് ഉപദേശകയുമായ …