1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അതിർത്തികൾ തുറന്ന് സൌദി; വിദേശികൾക്ക് ക്വാറന്റീൻ 3 ദിവസം മാത്രം
അതിർത്തികൾ തുറന്ന് സൌദി; വിദേശികൾക്ക് ക്വാറന്റീൻ 3 ദിവസം മാത്രം
സ്വന്തം ലേഖകൻ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സൌദി അറേബ്യയുടെ അതിര്‍ത്തികളെല്ലാം തുറന്നു. ചൊവ്വാഴ്ച രാവിലെ ആറു മണിക്കാണ് അതിര്‍ത്തികള്‍ തുറന്നത്. കര അതിര്‍ത്തികളില്‍ കൂടുതല്‍ തിരക്കനുഭവപ്പെട്ടു. ഇവിടങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാനായത്. ജി.സി.സി. രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരായിരുന്നു കൂടുതലും. റീ എന്‍ട്രിയിലുളള മറ്റു രാജ്യങ്ങളിലെ പൗരന്മാരും കര അതിര്‍ത്തി വഴി സൌദിയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിസിആര്‍ …
വൈറ്റ്‌ഹൌസിൽ യുഎഇയും ബഹ്റൈനുമായി സമാധാന കരാർ ഒപ്പിട്ട് ഇസ്രയേൽ; ഇത് ചരിത്രമെന്ന് ട്രം‌പ്
വൈറ്റ്‌ഹൌസിൽ യുഎഇയും ബഹ്റൈനുമായി സമാധാന കരാർ ഒപ്പിട്ട് ഇസ്രയേൽ; ഇത് ചരിത്രമെന്ന് ട്രം‌പ്
സ്വന്തം ലേഖകൻ: പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ ദിശ മാറ്റി മറിക്കുന്ന സുപ്രധാന സമാധാന ഉടമ്പടി ഇസ്രയേല്‍ യുഎഇ ബഹ്റൈൻ രാജ്യങ്ങളുമായി ഒപ്പുവെച്ചു. അമേരിക്കന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ വച്ചാണ് കരാര്‍ ഒപ്പുവെച്ചത്. പ്രത്യേക ക്ഷണിതാക്കളായ 700 വിശിഷ്ടവ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. യുഎഇ വിദേശകാര്യമന്ത്രി അബ്ദുല്ല ബിന്‍ സയിദ് അൽ നഹ്യാനും …
കശ്മീര്‍ ഉൾപ്പെടുന്ന ഭൂപടവുമായി പാകിസ്താന്‍; എസ്.സി.ഒ യോഗത്തില്‍ നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി
കശ്മീര്‍ ഉൾപ്പെടുന്ന ഭൂപടവുമായി പാകിസ്താന്‍; എസ്.സി.ഒ യോഗത്തില്‍ നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി
സ്വന്തം ലേഖകൻ: ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തിൽ നിന്ന് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോയി. കശ്മീർ തങ്ങളുടെ ഭാഗമാക്കി ചിത്രീകരിക്കുന്ന മാപ്പ് പാകിസ്താൻ പ്രദർശിപ്പിച്ചതിനെത്തുടർന്നാണ് ഇന്ത്യ യോഗം ബഹിഷ്കരിച്ചത്. ഷാങ്ഹായി സഹകരണ സംഘടനയുടെ അംഗരാജ്യങ്ങളിൽ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ നിന്നാണ് ഇന്ത്യയുടെ അജിത് ഡോവൽ ഇറങ്ങിപ്പോയത്. യോഗത്തിൽ തെറ്റിദ്ധാരണ പരത്തുന്ന മാപ്പ് പ്രദർശിപ്പിക്കാൻ …
യോഷിഹിതെ സുഗ ജപ്പാൻ പ്രധാനമന്ത്രി; കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റുമോ?
യോഷിഹിതെ സുഗ ജപ്പാൻ പ്രധാനമന്ത്രി; കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റുമോ?
സ്വന്തം ലേഖകൻ: മുഖ്യ ക്യാബിനറ്റ്​ സെക്രട്ടറിയും മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ വിശ്വസ്​തനുമായ യോഷിഹിതെ സുഗ ജപ്പാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. യോഷിഹിതെ സുഗയെ പാര്‍ട്ടിത്തലവനായി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍.ഡി.പി.)തിങ്കളാഴ്ച തെരഞ്ഞെടുത്തിരുന്നു. പാർട്ടിക്ക്​ മൂന്നിൽ രണ്ട്​ ഭൂരിപക്ഷമുള്ളതിനാൽ തന്നെ ബു​ധനാഴ്​ച നടന്ന വേ​ട്ടെടുപ്പിൽ സുഗയുടെ ജയം സുനിശ്ചിതമായിരുന്നു. ​ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ രാജി …
കൊവിഡ്: ബർമിംഗ്ഹാമിൽ കൂടുതൽ നിയന്ത്രണങ്ങൾ; നഴ്സുമാരുടെയും ജൂനിയർ ഡോക്ടർമാരുടെയും ക്ഷാമം
കൊവിഡ്: ബർമിംഗ്ഹാമിൽ കൂടുതൽ നിയന്ത്രണങ്ങൾ;  നഴ്സുമാരുടെയും ജൂനിയർ ഡോക്ടർമാരുടെയും ക്ഷാമം
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം രൂക്ഷം: ബർമിംഗ്ഹാമിൽ കൂടുതൽ നിയന്ത്രണങ്ങൾ. വെസ്റ്റ് മിഡ്‌ലാന്റിലെ സാൻഡ്‌വെല്ലിനും സോളിഹളിനും പുതിയ നിയന്ത്രണങ്ങൾ ബാധകമാകും. ഇംഗ്ലണ്ടിൽ ആറിലധികം ആളുകളുടെ സാമൂഹിക കൂടിച്ചേരലുകൾ നിയമ വിരുദ്ധമാക്കിയ റൂൾ ഓഫ് സിക്സ് പ്രാബല്യത്തിലായതിന് തൊട്ടുപിന്നാലെയാണ് ബർമിം‌ഗ്‌ഹാമും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നത്. ബർമിംഗ്ഹാം, സാൻഡ്‌വെൽ, സോളിഹൾ എന്നിവിടങ്ങളിൽ ഒരു സപ്പോർട്ട് ബബിൾ ഒഴികെ വീടിനകത്തോ …
ബലാത്സംഗക്കാരെ പാഠം പഠിപ്പിക്കാൻ കെമിക്കൽ കാസ്ട്രേഷൻ വേണമെന്ന് ഇമ്രാൻ ഖാൻ
ബലാത്സംഗക്കാരെ പാഠം പഠിപ്പിക്കാൻ കെമിക്കൽ കാസ്ട്രേഷൻ വേണമെന്ന് ഇമ്രാൻ ഖാൻ
സ്വന്തം ലേഖകൻ: പാകിസ്താനില്‍ കുട്ടികളുടെ മുന്നില്‍ വെച്ച് സ്ത്രീയെ രണ്ടു പേര്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പാകിസ്താനില്‍ പ്രതിഷേധം ശക്തമാവുന്നു. ഇതിനിടയില്‍ ബലാത്സംഗക്കേസിലെ പ്രതികളെ കെമിക്കല്‍ കാസ്‌ട്രേഷന്‍ ചെയ്യുന്നത് പരിഗണനയിലുണ്ടെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞിരിക്കുന്നത്. ഒരാളുടെ ലൈംഗിക തൃഷ്ണ കുറയ്ക്കുന്നതിനായാണ് കെമിക്കല്‍ കാസ്‌ട്രേഷന്‍ പ്രയോഗിക്കുക. ശസ്ത്രക്രിയയിലൂടെയുള്ള വന്ധ്യംകരണത്തില്‍ നിന്നും വ്യത്യസ്തമാണിത്. ക്രൂരമായ ബലാംത്സംഗക്കേസുകളിലെ കുറ്റക്കാരെ …
പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കി കുവൈത്ത്; ഇന്ത്യക്കാർക്ക് തിരിച്ചടി
പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കി കുവൈത്ത്; ഇന്ത്യക്കാർക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രു​ന്ന​തി​ന്​ വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മാ​റ്റം. ഇ​ന്ത്യ പ​ട്ടി​ക​യി​ൽ തു​ട​രു​ന്ന​ത്​ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക്​ തി​രി​ച്ച​ടി​യാ​ണ്. 32 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ സിം​ഗ​പ്പൂ​രി​നെ ഒ​ഴി​വാ​ക്കു​ക​യും യ​മ​ൻ, ഫ്രാ​ൻ​സ്, അ​ർ​ജ​ൻ​റീ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തു​ക​യു​മാ​ണ്​ ചെ​യ്​​ത​ത്. ഇ​ന്ത്യ, കൊ​ളം​ബി​യ, അ​ർ​മീ​നി​യ, ബോ​സ്​​നി​യ ആ​ൻ​ഡ്​ ഹെ​ർ​സ​ഗോ​വി​ന, ഇ​ന്തോ​നേ​ഷ്യ, ചി​ലി, ഇ​റ്റ​ലി, വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ, മോ​ണ്ടി​നെ​ഗ്രോ, ഡൊ​മി​നി​ക്ക​ൻ …
യുഎഇ, ബഹ്‌റൈൻ ഉടമ്പടികളിൽ ഒപ്പു വക്കാൻ നെതന്യാഹു യുഎസിൽ; ഇസ്രയേലിൽ കൊവിഡ് തരംഗം
യുഎഇ, ബഹ്‌റൈൻ ഉടമ്പടികളിൽ ഒപ്പു വക്കാൻ നെതന്യാഹു യുഎസിൽ; ഇസ്രയേലിൽ കൊവിഡ് തരംഗം
സ്വന്തം ലേഖകൻ: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെൽഅവീവിൽ നിന്നും തിങ്കളാഴ്ച വാഷിങ്ടനിൽ എത്തി. യുഎഇയുമായും ബഹ്‌റൈനുമായും സമാധാന ഉടമ്പടികളില്‍ ഒപ്പുവയ്ക്കുന്നതിനായാണ് നെതന്യാഹു വാഷിങ്ടനിൽ എത്തിയിരിക്കുന്നത് .സെപ്റ്റംബർ 15 ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ യുഎഇ, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കും. ഒരു മാസത്തിനുള്ളില്‍ രണ്ട് അറബ് രാജ്യങ്ങളുമായി ചരിത്രപരമായ സമാധാന ഉടമ്പടി സ്ഥാപിക്കാന്‍ കഴിഞ്ഞതായി ക്യാബിനറ്റ് …
യോഷിഹിതെ സുഗ ജപ്പാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്; ആബെയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ
യോഷിഹിതെ സുഗ ജപ്പാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്; ആബെയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ
സ്വന്തം ലേഖകൻ: മുഖ്യ ക്യാബിനറ്റ് സെക്രട്ടറി യോഷിഹിതെ സുഗ ജപ്പാന്റെ പ്രധാനമന്ത്രി പദത്തിലേക്ക്. യോഷിഹിതെ സുഗോയെ പാര്‍ട്ടിത്തലവനായി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍.ഡി.പി.)തിങ്കളാഴ്ച തിരഞ്ഞെടുത്തു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ ഷിന്‍സോ ആബെ രാജി വെച്ചതിനെ തുടര്‍ന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുത്തത്. 534-ല്‍ 377 വോട്ടുകള്‍ നേടിയാണ് യോഷിഹിതെ സുഗ നേതൃസ്ഥാനത്തേക്ക് …
സന്ദർശക വീസയ്‌ക്ക് പുതിയ നിബന്ധനകളുമായി യുഎഇ; കടുത്ത നിയന്ത്രണങ്ങൾ
സന്ദർശക വീസയ്‌ക്ക് പുതിയ നിബന്ധനകളുമായി യുഎഇ; കടുത്ത നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: സന്ദര്‍ശക വീസയ്ക്ക് യുഎഇ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഇനിമുതല്‍ യുഎഇ സന്ദര്‍ശക വീസയില്‍ എത്തുന്നയാള്‍ തിരിച്ചുപോകും എന്ന് വ്യക്തമാക്കുന്ന വാഗ്ദാനപത്രം, ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കുന്ന ഹോട്ടലിന്റെ റിസര്‍വേഷന്‍ തെളിവ് എന്നിവകൂടി ഉണ്ടായിരിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ.) വെബ്സൈറ്റിലൂടെ അറിയിച്ചു. യുഎഇയില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ …