1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2017

സ്വന്തം ലേഖകന്‍: ഒമാനിലെ സലാലയില്‍ മലയാളി യുവതി കുത്തേറ്റു മരിച്ചു, കൊലപാതകം മോഷണ ശ്രമത്തിനിടെ. തിരുനന്തപുരം ആര്യനാട് സ്വദേശി സിന്ധുവാണ് മരിച്ചത്. 42 വയസായിരുന്നു. സലാലയിലെ താമസ സ്ഥലത്താണ് സിന്ധുവിനെ മരിച്ച നിലയില്‍ കണ്ടിത്തിയത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം.

കേസിലെ പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യത്ത് എത്തിയ ആളാണ് കൊലപാതകം നടത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സിന്ധുവിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള ശ്രമത്തിലാണ് മസ്‌ക്കറ്റിലെ ഇന്ത്യന്‍ എംബസി.

വെള്ളിയാഴ്ച രാവിലെ സിന്ധുവിനെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. യുവതിയുടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനു വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് നിഗമനം. ആദമില്‍ നിന്ന് അറസ്റ്റിലായ പ്രതി അറബ് വംശജനാണെന്നും അനധികൃതമായാണ് ഇയാള്‍ രാജ്യത്ത് എത്തിയതെന്നും പോലീസ് അറിയിച്ചു.

സിന്ധുവിന്റെ കാണാതായ ആഭരണം ഇയാളില്‍നിന്നു കണ്ടെടുത്തതായാണ് സൂചന. സിന്ധുവിന്റെ മരണം സലാലയിലെ ഇന്ത്യന്‍ കോണ്‍സില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സലാലയിലെ ഹോട്ടലില്‍ ജീവനക്കാരിയായിരുന്നു സിന്ധുവെന്നാണ് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചിരിക്കുന്നത്.

സിന്ധു താമസിച്ചിരുന്ന സ്ഥലത്ത് അതിക്രമിച്ചു കയറിയാണ് പ്രതി മോഷണ ശ്രമം നടത്തിയത്. മോഷണം തടയാന്‍ ശ്രമിച്ച സിന്ധുവിനെ അക്രമി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്, സിന്ധുവിന്റെ ശരീരത്തിലുണ്ടായിരുന്നതും, മറ്റു ആഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും കൈവശപ്പെടുത്തി ഇയാള്‍ കടന്നുകളയുകയും ചെയ്തു.

തുടര്‍ന്ന് നടത്തിയ അന്വേഷത്തില്‍ 24 മണിക്കൂറിനുള്ളില്‍ റോയല്‍ ഒമാന്‍ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.