1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണം: മിനിയാപോളിസിലെ പ്രതിഷേധക്കാരെ വെടിവെച്ചിടുമെന്ന് ട്രം‌പ്
ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണം: മിനിയാപോളിസിലെ പ്രതിഷേധക്കാരെ വെടിവെച്ചിടുമെന്ന് ട്രം‌പ്
സ്വന്തം ലേഖകൻ: അമേരിക്കയിലെ മിനിയാപോളിസിലെ തെരുവുകളില്‍ പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തിയും അവഹേളിച്ചും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മഹത്തായ അമേരിക്കന്‍ നഗരത്തില്‍ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നത് കയ്യുംകെട്ടി നോക്കി നില്‍ക്കാന്‍ തന്നെക്കൊണ്ട് പറ്റില്ലെന്നാണ് ട്രംപ് പറഞ്ഞത്. തെരുവുകളില്‍ പ്രതിഷേധിക്കുന്നവര്‍ കൊള്ളക്കാരാണെന്നും ട്രംപ് ആരോപിച്ചു. കൊള്ളയടി തുടര്‍ന്നാല്‍ വെടിവെപ്പ് ആരംഭിക്കും എന്നാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ട്രംപ് ഉയര്‍ത്തിയ ഭീഷണി. …
“പരിഹരിക്കാൻ ഞങ്ങളുണ്ട്,” ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നത്തിൽ യുഎസ് ഇടപെടൽ വേണ്ടെന്ന് ചൈന
“പരിഹരിക്കാൻ ഞങ്ങളുണ്ട്,” ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നത്തിൽ യുഎസ് ഇടപെടൽ വേണ്ടെന്ന് ചൈന
സ്വന്തം ലേഖകൻ: ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നറിയിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ചൈന. അതിര്‍ത്തി പ്രശ്‌നത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്നാണ് ചൈന അറിയിച്ചത്. മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും എങ്ങനെ പരിഹരിക്കണമെന്ന് തങ്ങള്‍ക്കറിയാമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സാവോ ലിജിയാന്‍ വ്യക്തമാക്കി. “ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ ഞങ്ങള്‍ക്ക് അതിര്‍ത്തിയുമായി ബന്ധപ്പെട്ട സംവിധാനങ്ങളും …
90,000 ത്തിലേറെ പള്ളികൾ തുറന്ന് കൊടുക്കാൻ സൌദി; പ്രവാസികളെ പിരിച്ചുവിടാൻ കുവൈത്ത് എയർവേയ്സ്
90,000 ത്തിലേറെ പള്ളികൾ തുറന്ന് കൊടുക്കാൻ സൌദി; പ്രവാസികളെ  പിരിച്ചുവിടാൻ കുവൈത്ത് എയർവേയ്സ്
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ കൊവിഡ് നിയന്ത്രണ നടപടികളില്‍ ഇളവു വരുത്തുന്നതിനിടെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. രാജ്യത്തെ 90000 ത്തിലേറെ പള്ളികളിലാണ് അണു നശീകരണം നടത്തുന്നത്. ഞായറാഴ്ച പള്ളികള്‍ തുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേ സമയം മക്കയിലെ പള്ളികള്‍ അടച്ചിടും. സൗദിയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പള്ളികള്‍ തുറക്കുന്നത്. ഇസ്ലാമിക കാര്യ …
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്; ചൈനയെ വീണ്ടും കടന്നാക്രമിച്ച് ട്രം‌പ്
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്; ചൈനയെ വീണ്ടും കടന്നാക്രമിച്ച് ട്രം‌പ്
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്. വിവിധ രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,945,209 ആയി. ഇതുവരെ മരിച്ചത് 362,920 പേരാണ്. 1,10000 ത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ മരിച്ച നാലായിരത്തിലേറെ പേരില്‍ ഭൂരിഭാഗവും അമേരിക്കയിലും ബ്രസീലിലുമാണ്. ഇരു രാജ്യങ്ങളിലും ആയിരത്തിലേറെ പേര്‍ …
രാജ്യത്ത് 24 മണിക്കൂറില്‍ 7000 ത്തിലധികം കൊവിഡ് കേസുകള്‍; 50% ജനങ്ങൾ രോഗികളായേക്കാം
രാജ്യത്ത് 24 മണിക്കൂറില്‍ 7000 ത്തിലധികം കൊവിഡ് കേസുകള്‍; 50% ജനങ്ങൾ രോഗികളായേക്കാം
സ്വന്തം ലേഖകൻ: രാജ്യത്ത് ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം ഒരു ദിവസം 7000 കടന്നു. 169,011 പേര്‍ക്കാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതില്‍ 71,105 പേര്‍ക്ക് രോഗം ഭേദമായി. 89,987 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,820 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ മാത്രം മരണപ്പെട്ടത് 175 പേരാണ്. ഇന്ത്യയില്‍ ഏറ്റവും …
സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ്; പ്രതിരോധത്തിൽ കേരളം ദക്ഷിണ കൊറിയയുടെ നിലവാരത്തിലെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ്; പ്രതിരോധത്തിൽ കേരളം ദക്ഷിണ കൊറിയയുടെ നിലവാരത്തിലെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ 23 പേര്‍ക്കും കൊവിഡ് സ്ഥിരികരിച്ചു. തമിഴ്നാട് 10, മഹാരാഷ്ട്ര 10, കർണ്ണാടക, ദില്ലി പഞ്ചാബ് ഒന്ന് വീതം. സമ്പർക്കം ഒന്ന്. ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ആരോഗ്യ പ്രവർത്തകയ്ക്കും രോഗം …
എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു; അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ
എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു; അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ
സ്വന്തം ലേഖകൻ: രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായ എം.പി.വീരേന്ദ്രകുമാർ(84) അന്തരിച്ചു. മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമാണ്. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ ഭൗതിക ശരീരം വയനാട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം വൈകിട്ട്. ജനതാദൾ(എസ്), സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്), ജനതാദൾ(യുണൈറ്റഡ്) എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. ലോക് താന്ത്രിക് ജനതാദൾ …
ലോകത്ത് 52 ലക്ഷവും കടന്ന് കൊവിഡ് വ്യാപനം; ബ്രിട്ടനിൽ തൃശൂർ സ്വദേശി മരിച്ചു; 75,000 കോടിയുടെ പദ്ധതിയുമായി ഇയു
ലോകത്ത് 52 ലക്ഷവും കടന്ന് കൊവിഡ് വ്യാപനം; ബ്രിട്ടനിൽ തൃശൂർ സ്വദേശി മരിച്ചു; 75,000 കോടിയുടെ പദ്ധതിയുമായി ഇയു
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിതര്‍ 58 ലക്ഷവും കടന്ന് മുന്നോട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5,822,571 കൊവിഡ് രോഗികളാണ് ലോകത്തുള്ളത്. മരണം 358,126 ആയി. 2,522,999 പേരാണ് രോഗമുക്തി നേടിയത്. അമേരിക്ക തന്നെയാണ് മരണ നിരക്കിലും കൊവിഡ് രോഗികളുടെ എണ്ണത്തിലും മുന്നിൽ. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ബ്രസീലും റഷ്യയുമാണ് തൊട്ടുപിന്നിൽ. കൊവിഡ് …
കൊവിഡ് ആശങ്കയ്ക്കിടെ അമേരിക്കയിൽ വംശീയ കൊലപാതകം; മിന്നപൊളിസ് കലാപത്തിന്റെ വക്കിൽ
കൊവിഡ് ആശങ്കയ്ക്കിടെ അമേരിക്കയിൽ വംശീയ കൊലപാതകം; മിന്നപൊളിസ് കലാപത്തിന്റെ വക്കിൽ
സ്വന്തം ലേഖകൻ: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്ക കത്തുന്നു. പൊലീസിന്‍റെ വംശീയ കൊലപാതകത്തിന് ശേഷം അലയടിച്ച പ്രതിഷേധം വന്‍തോതിലുള്ള അക്രമസംഭവങ്ങളിലേക്കാണ് നീങ്ങുന്നത്. മിനിയോപ്പൊളിസ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന് പുറത്തും വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തിനിടെ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്. സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്ന കുറ്റം …
കൊവിഡ്: ഗൾഫിൽ വീണ്ടും മലയാളി മരണം; വന്ദേഭാരത് ദൌത്യത്തെ കുറിച്ച് പരാതികൾ വ്യാപകം
കൊവിഡ്: ഗൾഫിൽ വീണ്ടും മലയാളി മരണം; വന്ദേഭാരത് ദൌത്യത്തെ കുറിച്ച് പരാതികൾ വ്യാപകം
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ദുബൈയിൽ മരിച്ചു. തിരുവനന്തപുരം പള്ളിക്കൽ സ്വദേശി എടയല വീട്ടിൽ നസിമുദ്ധീനാണ് (71) മരിച്ചത്. ഏപ്രിൽ 28 മുതൽ ദുബൈ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. 47 വർഷമായി അബൂദബിയിലുള്ള ഇദ്ദേഹം റാപ്കോ കമ്പനിയുടെ ജനറൽ മാനേജരാണ്. തിരുവനന്തപുരം മുട്ടട സ്വദേശി ഷാർജയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഷാർജ …