1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്; രോഗബാധിതരുടെ എണ്ണം 1000 കടന്നു; പുതുതായി 13 ഹോട്ട്സ്പോട്ടുകൾ
സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്; രോഗബാധിതരുടെ എണ്ണം 1000 കടന്നു; പുതുതായി 13 ഹോട്ട്സ്പോട്ടുകൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്. 10 പേർ രോഗമുക്തരായി. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇതിൽ 16 പേ‍ർ മഹാരാഷ്ട്രയിൽ നിന്ന് വന്നവർ. തമിഴ്നാട്ടിൽ നിന്ന് വന്നത് 5 …
ജനജീവിതം സാധാരണ നിലയിലാക്കാൻ ബ്രിട്ടൻ; ജൂണ്‍ 15 മുതല്‍ കടകൾ തുറക്കും
ജനജീവിതം സാധാരണ നിലയിലാക്കാൻ ബ്രിട്ടൻ; ജൂണ്‍ 15 മുതല്‍ കടകൾ തുറക്കും
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ മാർക്കറ്റ് ഹാളുകൾക്കും ഓപ്പൺ മാർക്കറ്റുകൾക്കും കാർ ഷോറൂമുകൾക്കും ജൂൺ ഒന്നുമുതൽ തുറന്നു പ്രവർത്തിക്കാമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ജൂൺ 15 മുതൽ അത്യാവശ്യമല്ലാത്ത മറ്റ് റീട്ടെയിൽ സ്ഥാപനങ്ങളും തുറക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഫുഡ് ആൻഡ് റീട്ടെയിൽ വ്യാപാരമേഖലയിൽ സോഷ്യൽ ഡിസ്റ്റൻസിങ്ങിനായി പാലിക്കേണ്ട പുതിയ നിബന്ധനകൾ സർക്കാർ ഇന്നലെ പുറത്തിറക്കി. ഈ …
വന്ദേഭാരത്: സൗദിയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ; മൂന്നാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 15 സർവീസുകൾ
വന്ദേഭാരത്: സൗദിയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ; മൂന്നാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 15 സർവീസുകൾ
സ്വന്തം ലേഖകൻ: ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിന് സൗദിയിലെ ഇന്ത്യൻ എംബസി കൂടുതൽ വിമാനങ്ങളുടെ പട്ടിക പുറത്തിറക്കി. കേരളത്തിലേക്ക് മൂന്നു വിമാനങ്ങളാണ് ഈ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. മേയ് 29 നും 30 നും ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും മേയ് 31 ന് റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് വിമാനം. സൗദിയിൽ നിന്നുള്ള ഇന്ത്യക്കാരെ തിരിച്ചയക്കുന്നതിനുള്ള വന്ദേ ഭാരത് …
ഘട്ടംഘട്ടമായി ലോക്ക്ഡൌൺ നീക്കാൻ സൌദി; ജൂണ്‍ 21 മുതല്‍ ജനജീവിതം സാധാരണ നിലയിലേക്ക്
ഘട്ടംഘട്ടമായി ലോക്ക്ഡൌൺ നീക്കാൻ സൌദി; ജൂണ്‍ 21 മുതല്‍ ജനജീവിതം സാധാരണ നിലയിലേക്ക്
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവു വരുത്താന്‍ സൗദി അറേബ്യ. മെയ് 28 മുതലാണ് സൗദിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്. മൂന്ന് ഘട്ടങ്ങളായാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. ജൂണ്‍ 21 മുതല്‍ തുടങ്ങുന്ന മൂന്നാം ഘട്ടത്തോടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാകും. എന്നാല്‍ മക്കയിലും മദീനയിലും ഉള്ള …
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; 7 സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; 7 സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. ആകെ കേസുകളുടെ എണ്ണം 147,144 ഉം മരണസംഖ്യ 4,197 ഉം ആയി. അതേസമയം 60,706 പേർ അസുഖത്തിൽ നിന്ന് മുക്തി നേടി. മഹാരാഷ്ട്ര അടക്കം ഏഴ് സംസ്ഥാനങ്ങളിൽ പോസിറ്റീവ് കേസുകൾ കുതിച്ചുയരുകയാണ്. രോഗം ഭേദമാകുന്നവരുടെ അതേ നിരക്കിൽ പുതിയ കേസുകളും റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയായി. ഉത്തർപ്രദേശിൽ ഇതുവരെ …
സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്; സമൂഹ വ്യാപനത്തിന്‍റെ വക്കിലെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്; സമൂഹ വ്യാപനത്തിന്‍റെ വക്കിലെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്. 10 പേരുടെ ഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. പാലക്കാട് 29, കണ്ണൂർ 8, കോട്ടയം ആറ്, മലപ്പുറം എറണാകുളം അഞ്ച് വീതം, തൃശ്ശൂർ കൊല്ലം നാല് വീതം, കാസർകോട് ആലപ്പുഴ മൂന്ന് വീതവും പോസിറ്റീവ് ആയി. 27 പേർ വിദേശത്ത് നിന്ന് വന്നു. തമിഴ്നാട് …
ഡൽഹിയിൽ മലയാളി നേഴ്‌സിന്റെ കൊവിഡ് മരണം; ആശുപത്രിയ്ക്കെതിരെ ഗുരുതര ആരോപണം
ഡൽഹിയിൽ മലയാളി നേഴ്‌സിന്റെ കൊവിഡ് മരണം; ആശുപത്രിയ്ക്കെതിരെ ഗുരുതര ആരോപണം
സ്വന്തം ലേഖകൻ: ഡല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി നേഴ്‌സ് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണവുമായി സഹപ്രവര്‍ത്തകര്‍. വ്യക്തി സുരക്ഷ ഉപകരണങ്ങള്‍ പുനരുപയോഗിച്ചതുകൊണ്ടാണ് മരിച്ച നേഴ്‌സ് അംബികയ്ക്ക് കൊവിഡ് ബാധയേല്‍ക്കാന്‍ കാരണമായതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. പത്തനംതിട്ട വള്ളിക്കോട് സ്വദേശിയാണ് മരിച്ച അംബിക. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയായ കാല്‍റാ ആശുപത്രിയിലെ നേഴ്‌സായിരുന്നു അംബിക. കൊവിഡ് ബാധിച്ച് …
“തത്സമയം ഒരു ഭൂമികുലുക്കം”: ഒട്ടും കുലുങ്ങാതെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസാന്ത ആര്‍ഡേന്‍ (വീഡിയോ)
“തത്സമയം ഒരു ഭൂമികുലുക്കം”: ഒട്ടും കുലുങ്ങാതെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസാന്ത ആര്‍ഡേന്‍ (വീഡിയോ)
സ്വന്തം ലേഖകൻ: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസാന്ത ആര്‍ഡേന്‍ പങ്കെടുത്ത തത്സമയ ടെലിവിഷന്‍ അഭിമുഖത്തിനിടെ പാര്‍ലമെന്റ് കെട്ടിടത്തെ കുലുക്കി ഭൂചലനം. എന്നാല്‍ പരിഭ്രമമോ ആശങ്കയോ പ്രകടിപ്പിക്കാതെ സ്വാഭാവികമെന്നോണം ജസീന്ത അഭിമുഖം തുടര്‍ന്നു, ഭൂചലനത്തിന്റെ അനുഭവം അവതാരകനുമായി പങ്കുവെച്ചു. തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് ന്യൂസിലാന്‍ഡില്‍ ലെവിന്‍ മേഖലയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂമികുലുക്കമുണ്ടായത്. പാര്‍ലമെന്റ് …
ബ്രിട്ടനിൽ കൊവിഡ് മരണത്തിലും വ്യാപനത്തിലും കുറവ്; ലോക്ക്ഡൗൺ ഇളവുകൾക്ക് സാധ്യത
ബ്രിട്ടനിൽ കൊവിഡ് മരണത്തിലും വ്യാപനത്തിലും കുറവ്; ലോക്ക്ഡൗൺ ഇളവുകൾക്ക് സാധ്യത
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ഭീതിയെത്തുടർന്ന് ലോക്ക്ഡൗണിലായ ബ്രിട്ടൻ സാധാരണ നിലയിലേക്ക് വരുന്നതിന്റെ ഭാഗമായുള്ള റോഡ് മാപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഈയാഴ്ച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുമെന്നും അദ്ദേഹം സൂചന നൽകി. കൂടുതൽ കടകൾ തുറന്ന് പ്രവർത്തിക്കും, അനിവാര്യമല്ലാത്ത ഷോപ്പുകൾ ഉടൻ വീണ്ടും തുറക്കാനും …
സൌദിയിൽ 5 മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചു; കുവൈത്തിൽ ഒറ്റ ദിവസം 665 രോഗികൾ
സൌദിയിൽ 5 മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചു; കുവൈത്തിൽ ഒറ്റ ദിവസം 665 രോഗികൾ
സ്വന്തം ലേഖകൻ: സൌദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് പേര്‍ കൂടി മരിച്ചു. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൌദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് …