1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫിലിപ്പീൻസിൽ ലോക്ക്ഡൌൺ ലംഘിച്ചയാളെ വെടിവച്ചു കൊന്നു; ലോകത്ത് ആദ്യ സംഭവം!
ഫിലിപ്പീൻസിൽ ലോക്ക്ഡൌൺ ലംഘിച്ചയാളെ വെടിവച്ചു കൊന്നു; ലോകത്ത് ആദ്യ സംഭവം!
സ്വന്തം ലേഖകൻ: ഒരു മാസം ലോക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള ഫിലിപ്പീൻസിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയും ഉദ്യാഗസ്ഥനെ മൂർച്ചയേറിയ പണിയായുധം കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തയാളെ (63) വെടിവച്ചുകൊന്നു. ഇയാൾ മദ്യപിച്ചിരുന്നുവെന്നു സംശയിക്കുന്നു. കോവിഡ് മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചതിന് ഒരാളെ വെടിവച്ചുകൊല്ലുന്ന ലോകത്തെ ആദ്യ സംഭവമാണിത്. ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിക്കുന്നവരെ വെടിവച്ചുകൊല്ലാൻ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂറ്റേർട്ടെ പൊലീസിനും …
രാജ്യത്ത് ഏറ്റവും ഉയർന്ന കൊവിഡ് മരണനിരക്ക്; നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ട് 1445 കേസുകൾ
രാജ്യത്ത് ഏറ്റവും ഉയർന്ന കൊവിഡ്   മരണനിരക്ക്; നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ട് 1445 കേസുകൾ
സ്വന്തം ലേഖകൻ: രാജ്യത്ത് മരണസംഖ്യയിലും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്നത്തേത് ഏറ്റവും ഉയർന്ന നിരക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 693 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. യുവാക്കളിൽ രോഗബാധാ നിരക്ക് കൂടുന്നത് ആശങ്കാജനകമാണ്. രാജ്യത്ത് ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചുവച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്. കൊവിഡ് …
ലോകത്ത് കൊവിഡ് രോഗികൾ 12 ലക്ഷം കവിഞ്ഞു; മരണം 66,502; സൌദിയിലും അയർലൻഡിലും മലയാളികൾ
ലോകത്ത് കൊവിഡ് രോഗികൾ 12 ലക്ഷം കവിഞ്ഞു; മരണം 66,502; സൌദിയിലും അയർലൻഡിലും മലയാളികൾ
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് മരണം 66,502 ആയി. 12 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 1,224,935 പേർക്കാണ് ലോകമൊട്ടാകെ വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 1048 പേരാണ്. സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടൻ എന്നിവടങ്ങളിലെല്ലാം മരണനിരക്ക് ഉയരുകയാണ്. ബ്രിട്ടനിൽ മരണം 20% ഉയർന്നു.രോഗികൾ അരലക്ഷത്തോട് അടുക്കുന്നു. …
ന്യൂയോർക്കിൽ ഓരോ രണ്ടര മിനിറ്റിലും കൊവിഡ് മരണം; സൈന്യം രംഗത്ത്; ഇന്ത്യയുടെ സഹായം തേടി ട്രംപ്
ന്യൂയോർക്കിൽ ഓരോ രണ്ടര മിനിറ്റിലും കൊവിഡ് മരണം; സൈന്യം രംഗത്ത്; ഇന്ത്യയുടെ സഹായം തേടി ട്രംപ്
സ്വന്തം ലേഖകൻ: ലോകത്തിലെ ആകെ രോഗികളിൽ നാലിലൊന്നും അമേരിക്കയിൽ. മാരകവേഗത്തിൽ രോഗം പടരുന്നതു ന്യൂയോർക്കിലും ലൂസിയാനയിലുമാണ്. ന്യൂയോർക്കിൽ ഓരോ രണ്ടര മിനിറ്റിലും ഒരാൾ മരിക്കുന്നതായി ഗവർണർ ആൻഡ്രു കൂമോ പറഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 312,249 പേർക്കാണ് അമേരിക്കയിൽ രോഗം ബാധിച്ചിരിക്കുന്നത്. മരണം 8,503. രോഗം ഭേദമായത് 15,021 പേർക്കാണ്. അടിയന്തര സഹായത്തിന് സൈന്യമിറങ്ങി. കൺവൻഷൻ …
രാജ്യത്ത് കോവിഡ് മരണം 99 ആയി; രോഗം വായുവിലൂടെ പകര്‍ന്നിട്ടില്ലെന്ന് ഐസിഎംആര്‍
രാജ്യത്ത് കോവിഡ് മരണം 99 ആയി; രോഗം വായുവിലൂടെ പകര്‍ന്നിട്ടില്ലെന്ന് ഐസിഎംആര്‍
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 99 ആയി. 24 മണിക്കൂറിനിടെ 479 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ 274 ജില്ലകളെ കോവി‍ഡ് ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ വായുവിലൂടെ കോവിഡ് 19 പകര്‍ന്നിട്ടില്ലെന്ന് ഐസിഎംആറും അറിയിച്ചു. ഡൽഹിയിലെ ഏഴ് മലയാളി നഴ്‍സുമാരടക്കം 3,588 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ …
സംസ്ഥാനത്ത് 8 പേർക്ക് കൂടി കോവിഡ്; കർണാടക കടും‌പിടുത്തം തുടരുന്നു
സംസ്ഥാനത്ത് 8 പേർക്ക് കൂടി കോവിഡ്; കർണാടക കടും‌പിടുത്തം തുടരുന്നു
സ്വന്തം ലേഖകൻ: കേരളത്തില്‍ ഞായറാഴ്ച 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കോഴിക്കോട് രോഗം ബാധിച്ചവരില്‍ 4 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്. പത്തനംതിട്ടയില്‍ പന്തളം സ്വദേശി 19 വയസുള്ള യുവതിക്കാണ് …
ബാങ്കോക്കിൽ ലോക്ക്ഡൌൺ മൂലം തൊഴിൽ നഷ്ടമായി 3 ലക്ഷത്തോളം ലൈംഗിക തൊഴിലാളികൾ
ബാങ്കോക്കിൽ ലോക്ക്ഡൌൺ മൂലം തൊഴിൽ നഷ്ടമായി 3 ലക്ഷത്തോളം ലൈംഗിക തൊഴിലാളികൾ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ലോക്ക് ഡൗൺ ഓരോ രാജ്യത്തെ ഓരോ ജനവിഭാഗങ്ങളെയും ബാധിച്ചത് പലവിധത്തിലാണ്. തായ്ലൻഡിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ തെരുവിലാക്കിയത് ലൈംഗിക തൊഴിലാളികളെയാണ്. ഏകദേശം മൂന്നുലക്ഷം ലൈംഗികതൊഴിലാളികൾക്കാണ് വരുമാനം നഷ്ടമായത്. വെള്ളിയാഴ്ചമുതലാണ് ഇവിടെ കർഫ്യൂ ഏർപ്പെടുത്തിയത്. വൈകീട്ട് 10 മുതൽ പുലർച്ചെ നാലു മണിവരെയാണ് …
ലോക്ക്ഡൌണില്ലാതെ തന്നെ കൊറോണ വൈറസിനെ മെരുക്കി തായ്‌വാൻ! അത്ഭുതത്തോടെ ലോകം
ലോക്ക്ഡൌണില്ലാതെ തന്നെ കൊറോണ വൈറസിനെ മെരുക്കി തായ്‌വാൻ! അത്ഭുതത്തോടെ ലോകം
സ്വന്തം ലേഖകൻ: ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപനം മൂലം പ്രതിസന്ധിയിലായപ്പോള്‍ വൈറസിനെ പിടിച്ചുകെട്ടിയ രാജ്യമായി മാറുകയാണ് തായ്‌വാൻ. ചൈനയ്ക്ക് പുറത്ത് രോഗം ആദ്യം കണ്ട രണ്ട് രാജ്യങ്ങളിലൊന്ന് തായ്‌വാനാണ്. മറ്റൊന്ന് ഓസ്ത്രിലേയയും. ചൈനയുമായി വളരെ ഏറെ വ്യാപാര ബന്ധമുള്ള രാജ്യമാണിത്. ചൈനയുടെ അയല്‍രാജ്യം. കൊറോണ വൈറസ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇവര്‍ ശക്തമായ …
കൊവിഡ് മരണങ്ങളിൽ ബ്രിട്ടൻ ചൈനയെ മറികടന്നു; ഫ്രാൻസിലും സ്പെയിനിലും സ്ഥിതി അതീവ ഗുരുതരം
കൊവിഡ് മരണങ്ങളിൽ ബ്രിട്ടൻ ചൈനയെ മറികടന്നു; ഫ്രാൻസിലും സ്പെയിനിലും സ്ഥിതി അതീവ ഗുരുതരം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 684 പേർ കൂടി മരിച്ചതോടെ ആകെ മരണം 4,313 ആയി. ഇതോടെ മരണ സംഖ്യയിൽ ബ്രിട്ടൻ ചൈനയെ (3322) മറികടന്നു. ആകെ 41,903 പേർക്കാണ് ബ്രിട്ടനിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രത ഈസ്റ്റർ ഞായറാഴ്ചയോടെ പൂർണ ശക്തി പ്രാപിക്കുമെന്നും ഒരു ദിവസം …
സൗദിയിൽ കൊവിഡ് മരണം 29 ആയി; പ്രവേശനവിലക്ക് നീട്ടി യുഎഇ; കുവൈത്തിൽ ആദ്യ മരണം
സൗദിയിൽ കൊവിഡ് മരണം 29 ആയി; പ്രവേശനവിലക്ക് നീട്ടി യുഎഇ; കുവൈത്തിൽ ആദ്യ മരണം
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് മരണം 29 ആയി. ഇന്ന് നാല് പേരാണ് മരിച്ചത്. ഇന്ന് അസുഖം സ്ഥിരീകരിച്ചത് പുതുതായി 140 പേര്‍ക്കാണ്. ഇതോടെ ആകെ അസുഖ ബാധിതരുടെ എണ്ണം 2179 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 420 ആയി. 1730 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ദമാം, ഖത്തീഫ്, തായിഫ് ഗവർണറേറ്ററുകളിൽ കർഫ്യൂ സമയം …