അനുഗ്രഹീത തിരുവചന പ്രഘോഷകനായ ഫാ. ജോണ്‍സ് പുല്ലുപറമ്പില്‍ ഓഎഫ്എം കപ്പൂച്ചിന്‍ നയിക്കുന്ന ജീവിത നവീകരണ ഏകദിന ധ്യാനം ഹെയര്‍ഫീല്‍ഡില്‍ വച്ച് നടക്കുന്നു. സെപ്റ്റംബര്‍ 23 ഞയറാഴ്ച ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസ സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്കും, വ്യക്തി ജീവിതത്തിലും, കുടുംബ ജീവിതത്തിലും ദൈവാനുഭവ സ്പര്‍ശത്തിലൂടെ നവീകരണവും പുതു ചൈതന്യവും പ്രാപിക്കുവാന്‍ …
യുകെയില്‍ ഏറെ ശ്രദ്ധേയമായ ലെസ്റ്റര്‍ തിരുനാള്‍ വിശ്വാസികള്‍ക്ക് ആത്മീയോത്സവമായി. തിരുനാളിന് പളളി വികാരി ഫാ. പോള്‍ നെല്ലിക്കുളം കൊടിയേറ്റികൊണ്ട് സമാരംഭം കുറിച്ചു. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന നടന്നു. ഫാ. ജിമ്മി പുളിക്കകുന്നേല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. യുകെയിലെ ഏറ്റവും വലിയ മലയാളി ക്വയര്‍ ഗ്രൂപ്പാണ് കുര്‍ബാനയ്ക്ക് ഗാന ശ്രൂശ്രൂഷ നല്‍കിയത്. ഫാ. സുരേഷ് പളളിവാതുക്കല്‍ കപ്പുചിന തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് ലദീഞ്ഞും വാഴ്‌വും ഉണ്ടായിരുന്നു.
സൂര്യയെ നായകനാക്കി ഹരി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം സിങ്കത്തിന് രണ്ടാം ഭാഗം വരുന്നു. ആദ്യഭാഗത്തിലെ നായിക അനുഷ്‌ക, ഹന്‍സിക എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ദുരൈ സിങ്കം എന്ന പൊലീസ് ഇന്‍സ്പെക്ടറെയായിരുന്നു ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ചത്. മലയാളിതാരം റഹ്മാന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിവേക്, സന്താനം, മുകേഷ് റിഷി, വിജയകുമാര്‍, നാസ്സര്‍, മനോരമാ …
മഗ്ദലന മറിയവും യേശു ക്രിസ്തുവും ഭാര്യാ ഭര്‍ത്താക്കന്‍മാരായിരുന്നു എന്ന് അവകാശപ്പെടുന്ന പാ്പ്പിറസ് ചുരുളുകളുടെ ആധികാരികതയില്‍ സംശയമുണ്ടെന്ന് ചരിത്രകാരന്‍മാര്‍. ഉത്തര ഈജിപ്തില്‍ നിന്ന് കണ്ടെടുത്തതെന്ന് പറയപ്പെടുന്ന ഈ പാപ്പിറസ് ചുരുളുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാകാനാണ് സാധ്യതയെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.
‘ഗ്രാന്റ് മാസ്‌റ്ററു’ടെ വിജയത്തിനു ശേഷം ബി. ഉണ്ണികൃഷ്‌ണനും മോഹന്‍ലാലും വീണ്ടുമൊരു ചിത്രത്തിനു വേണ്ടി ഒരുമിക്കുന്നു . ‘ദി ഫ്രോഡ്’ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനായ ഉണ്ണികൃഷ്‌ണന്‍ തന്നെയാണ് . അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ സിംഹഭാഗവും റഷ്യയില്‍ വച്ചായിരിക്കും ചിത്രീകരിക്കുക. ‘ഒരു മനുഷ്യന്‍…പല മുഖങ്ങള്‍’ എന്ന തലവാചകത്തിലൊരുക്കുന്ന ഈ ചിത്രത്തില്‍ …
ഫ്രഞ്ച് മാഗസീനായ ക്ലോസര്‍ കേറ്റിന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ രാജകുമാരി ഇരട്ടകുട്ടികളുടെ അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്തയുമായി അമേരിക്കന്‍ മാഗസീനായ സ്റ്റാര്‍ രംഗത്തെത്തി.
ഇന്ധനം, കാലിത്തീറ്റ എന്നിവയുടെ വില വര്‍ധിച്ചതിനു പിന്നാലെ പാലും വിലക്കയറ്റത്തിന്റെ ട്രാക്കില്‍. വിലക്കയറ്റമുണ്ടായ സാഹചര്യത്തില്‍ പാലിന്റെ വില വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാവാത്ത അവസ്‌ഥയാണെന്നു മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ്. .;എന്നാല്‍ എത്ര രൂപ വര്‍ധിപ്പിക്കണമെന്നതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ല. നിലവില്‍ ലിറ്ററിനു 30 രൂപയ്‌ക്കാണു മില്‍മ പാല്‍ വില്‍ക്കുന്നത്. ഇതില്‍ ക്ഷീരകര്‍ഷകനു ലഭിക്കുന്നതാകട്ടെ പരമാവധി 22.50 രൂപയും. കഴിഞ്ഞ …
ഡീസൽ വില കൂട്ടിയതിനെ തുടർന്ന് ബസ് ചാർജ് വർധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. പ്രഖ്യാപനം ഒക്ടോബർ 10 ന് ഉണ്ടാകും. മിനിമം ചാർജ് 6 രൂപ ആയേക്കും.മന്ത്രി ആര്യാടൻ മുഹമ്മദ് വിളിച്ചു ചേർത്ത അനുരഞ്ജന യോഗത്തിലാണ് നിരക്കു വർധന സംബന്ധിച്ച ധാരണയായത്. ഇതിന്റെ അടിസ്ഥാനത്തിൽ സമരത്തിൽ നിന്ന് പിൻമാറാൻ ബസുടമകൾ തീരുമാനിച്ചു.ഡീസല്‍ വിലവര്‍ധനയെത്തുടര്‍ന്ന് …
ഇനി ഡിവോഴ്‌സിന് വേണ്ടി കോടതി വരാന്തകള്‍ കയറി ഇറങ്ങണ്ട… വക്കീല്‍ ഫീസിന് വേണ്ടി നെട്ടോട്ടമോടേണ്ടി വരികയുമില്ല… അടുത്തുളള കോ- ഓപ്പ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയാല്‍ മതി… അതുമല്ലെങ്കില്‍ ഫോണെടുത്ത് ഒന്നു വിളിച്ചാല്‍ ഒരു ഡിവോഴ്‌സ് കിറ്റ് നിങ്ങളുടെ വീട്ടു പടിക്കലെത്തും. അതും വെറും 99 പൗണ്ടിന്. കോ – ഓപ്പ് പുതുതായി ആരംഭിച്ച് ഫാമിലി ലോയുടെ സേവനമാണ് …
താരത്തിളക്കമാര്‍ന്ന ഇന്ത്യന്‍ നിരക്കെതിരെ തികഞ്ഞ പോരാട്ടവീര്യം കാഴ്ചവെച്ച് അഫ്ഗാനിസ്താന്‍ കീഴടങ്ങി. കളിയുടെ സമസ്ത മേഖലകളിലും തങ്ങള്‍ക്കൊത്ത എതിരാളികളായ അഫ്ഗാനെ 23 റണ്‍സിന് കീഴടക്കി ഇന്ത്യ ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ജയത്തോടെ തുടങ്ങി. 39 പന്തില്‍ നാലു ഫോറും രണ്ടു സിക്സുമടക്കം 50 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് …