1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ വിസ, ഇഖാമ പുതുക്കൽ അപേക്ഷ ഓൺലൈൻ വഴി പൂരിപ്പിക്കാൻ അവസരം
കുവൈത്തിൽ വിസ, ഇഖാമ പുതുക്കൽ അപേക്ഷ ഓൺലൈൻ വഴി പൂരിപ്പിക്കാൻ അവസരം
സ്വന്തം ലേഖകൻ: കുവൈത്തിൽ വിസ, ഇഖാമ റിന്യൂവൽ ഫോമുകൾ ഇനി ഓൺലൈൻ വഴി പൂരിപ്പിക്കാം. ഇഖാമ സേവനങ്ങൾ പൂർണമായി ഓൺലൈൻ വഴിയാക്കുന്നതിന്റെ ആദ്യപടിയായാണ് അഭ്യന്തര മന്ത്രാലയം പ്രത്യേക ഇ- ഫോംസ് സർവീസ് ആരംഭിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സർവീസ് നടപ്പിലാക്കിയിരിക്കുന്നത്. കമ്പനി പ്രതിനിധികൾക്കും വ്യക്തികൾക്കും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന …
സൌദിയിൽ സര്‍ക്കാര്‍ ഫീസുകൾ വര്‍ധിപ്പിക്കില്ല; ഇടത്തര കച്ചവടക്കാർക്ക് ഗുണകരമാകും
സൌദിയിൽ സര്‍ക്കാര്‍ ഫീസുകൾ വര്‍ധിപ്പിക്കില്ല; ഇടത്തര കച്ചവടക്കാർക്ക് ഗുണകരമാകും
സ്വന്തം ലേഖകൻ: സൗദിയിലെ ചെറുകിട ഇടത്തരം ബിസിനസ് സംരഭങ്ങളുടെ സര്‍ക്കാര്‍ ഫീസിനത്തില്‍ യാതൊരു വര്‍ധനവും വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രാലയം. നിലവിലുള്ള ഫീസ് ഘടന കൂട്ടുന്നതിനും ദേദഗതി വരുത്തുന്നതിനും ആഗ്രഹിക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ അതിന്റെ സാധ്യതാ പഠനങ്ങളും പ്രായോഗിക മാര്‍ഗങ്ങളും മൂന്‍കൂറായി മന്ത്രാലയത്തിന് സമര്‍പ്പിച്ച് അനുമതി തേടണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. വാണിജ്യ നിക്ഷേപ മന്ത്രാലയമാണ് ഇത് സംബന്ധിച്ച …
“ഭൂമിയിൽ ഒരു നരകമുണ്ടെങ്കിൽ അതിതാണ്,” യൂറോപ്പിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ മോറിയ
“ഭൂമിയിൽ ഒരു നരകമുണ്ടെങ്കിൽ അതിതാണ്,” യൂറോപ്പിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ മോറിയ
സ്വന്തം ലേഖകൻ: അഫ്ഗാന്‍, ഇറാഖ്, സിറിയ, മ്യാന്മാര്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം പലകാരണങ്ങളാല്‍ ഇന്നും അഭയാര്‍ത്ഥികള്‍ പുതിയൊരു ജീവിതം തേടി അലയുകയാണ്. യൂറോപ്യന്‍ യൂണിയനിലേക്ക് കടക്കുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന ഏറ്റവും വലിയ ക്യാമ്പാണ് തുര്‍ക്കിക്ക് സമീപത്തുള്ള മോറിയ അഭയാര്‍ത്ഥി ക്യാമ്പ്. മുമ്പ് ജയിലായിരുന്ന മോറിയ ദ്വീപിലെ പ്രധാന നഗരമായ മൈറ്റിലീനിനടുത്തുള്ള മോറിയ ഗ്രാമത്തിന് …
“പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ സൈനിക നീക്കം നടത്തിയേക്കും,” മുന്നറിയിപ്പുമായി ഇമ്രാന്‍ ഖാന്‍
“പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ സൈനിക നീക്കം നടത്തിയേക്കും,” മുന്നറിയിപ്പുമായി ഇമ്രാന്‍ ഖാന്‍
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സൈനിക നീക്കം നടത്താന്‍ സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ സംഘടനകളും ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നതായി അദ്ദേഹം …
“കടക്ക് പുറത്ത്,” ചൈനീസ് വ്യാപാരികൾ ഒഴിഞ്ഞു പോകണമന്ന് ഹോങ്കോങ് സ്വാതന്ത്ര്യ സമരക്കാർ
“കടക്ക് പുറത്ത്,” ചൈനീസ് വ്യാപാരികൾ ഒഴിഞ്ഞു പോകണമന്ന് ഹോങ്കോങ് സ്വാതന്ത്ര്യ സമരക്കാർ
സ്വന്തം ലേഖകൻ: കഴിഞ്ഞ ഏഴു മാസമായി ജനാധിപത്യ പ്രക്ഷോഭത്തിൽ തിളച്ചുമറിയുകയാണ് ഹോങ്കോങ്. ജൂണിൽ തുടങ്ങിയ പ്രക്ഷോഭം ഹോങ്കോങിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോഴും തുടരുകയാണ്. ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യവുമായി ശനിയാഴ്ച ഷോപ്പിങ് മാളുകൾക്കു മുൻപിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ചെനീസ് വ്യാപാരികളോട് ഹോങ്കോങ് വിടുക എന്നതായിരുന്നു പ്രതിഷേധവുമായെത്തിയവരുടെ ആവശ്യം . ഹോങ്കോങ്ങിലെ പ്രധാന നഗരമായ ഷിയാങ് …
യുഎസിലെ വാർത്തകളുടെ “ന്യൂസിയം” ഫ്രീഡം ഫോറം ഗ്രൂപ്പ് അടച്ചുപൂട്ടുന്നു
യുഎസിലെ    വാർത്തകളുടെ  “ന്യൂസിയം” ഫ്രീഡം ഫോറം ഗ്രൂപ്പ്  അടച്ചുപൂട്ടുന്നു
സ്വന്തം ലേഖകൻ: മാധ്യമ പ്രവര്‍ത്തകരുടെ കാഴ്ചയിലൂടെ ആധുനീക ചരിത്ര പുനര്‍നിര്‍മ്മിതിക്കൊരിടം, അതായിരുന്നു 2008 ല്‍ അമേരിക്കയിലെ വാഷിംഗ്ടൺ റിയൽ എസ്റ്റേറ്റിൽ തുറന്ന ന്യൂസിയം. ഒരു സ്വകാര്യ മ്യൂസിയമായിരുന്നു ന്യൂസിയം. വാര്‍ത്ത എന്നര്‍ത്ഥം വരുന്ന ‘ന്യൂസ്’, പുരാവസ്തു പ്രദര്‍ശനശാലയായ ‘മ്യൂസിയം’ എന്നീ രണ്ട് വാക്കുകള്‍ ചേര്‍ത്താണ് ന്യൂസിയം എന്ന പുതിയൊരു വാക്ക് നിര്‍മ്മിച്ചത്. അമേരിക്ക നേരിട്ട ഏറ്റവും …
ആധാര്‍, പാന്‍ ബന്ധിപ്പിക്കൽ ഡിസം. 31 വരെ; പാന്‍കാര്‍ഡ് മാത്രമുള്ള പ്രവാസികളുടെ ആശങ്ക ഒഴിയുന്നില്ല
ആധാര്‍, പാന്‍ ബന്ധിപ്പിക്കൽ ഡിസം. 31 വരെ; പാന്‍കാര്‍ഡ് മാത്രമുള്ള പ്രവാസികളുടെ ആശങ്ക ഒഴിയുന്നില്ല
സ്വന്തം ലേഖകൻ: പാന്‍കാര്‍‍ഡുള്ള പ്രവാസികള്‍ അവ ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയം ഈമാസം 31 ന് അവസാനിക്കും. കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടീസ് പ്രവാസികളെ ആശങ്കയിലാക്കുകയാണ്. പ്രവാസികള്‍ക്ക് ആധാറും പാന്‍കാര്‍ഡും നിര്‍ബന്ധമല്ലെന്നാണ് ഇപ്പോഴും സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍ പാന്‍കാര്‍ഡ് സ്വന്തമായുള്ള പ്രവാസികള്‍ ഈമാസം 31 ന് മുന്‍പ് അവ ആധാറുമായി ലിങ്ക് ചെയ്യണം. അല്ലാത്തപക്ഷം …
ഇന്ത്യ ഫാസിസ്റ്റ്, റേസിസ്റ്റ് ഭരണത്തിന് കീഴിൽ; രൂക്ഷ വിമർശനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
ഇന്ത്യ ഫാസിസ്റ്റ്, റേസിസ്റ്റ് ഭരണത്തിന് കീഴിൽ; രൂക്ഷ വിമർശനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ സര്‍ക്കാറിന്‍റെ യഥാര്‍ഥ അജണ്ട വ്യക്തമാക്കുന്നതാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഫാസിസ്റ്റ്, റേസിസ്റ്റ് ഭരണത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്നും ന്യൂനപക്ഷത്തിന് എതിരാണ് ഇന്ത്യന്‍ സര്‍ക്കാറെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതി പ്രകാരം അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് മുസ്ലീങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം …
ഡൽഹിയിലെ താപനില രണ്ട് ഡിഗ്രിയില്‍ താഴെ; ഡ്രൈവർമാരുടെ കണ്ണുപൊത്തി കനത്ത മൂടൽമഞ്ഞ്
ഡൽഹിയിലെ താപനില രണ്ട് ഡിഗ്രിയില്‍ താഴെ; ഡ്രൈവർമാരുടെ കണ്ണുപൊത്തി കനത്ത മൂടൽമഞ്ഞ്
സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനത്ത് താപനില രണ്ട് ഡ്രിഗ്രിയില്‍ താഴെ. നൂറ്റിപതിനെട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ഡിസംബറാണിത്. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി–ജയ്പൂര്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നൂറ്റാണ്ടിലെ രണ്ടാമത്തെ കടുത്ത ശൈത്യകാലമാണ് ഡല്‍ഹിയില്‍. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്, 1.7 ഡിഗ്രി സെല്‍ഷ്യസ്. മൂടല്‍മഞ്ഞ് കനക്കുകയും കാഴ്ചപരിധി കുറയുകയും ചെയ്തതോടെ വാഹനാപകടങ്ങളുടെയെണ്ണം വര്‍ദ്ധിച്ചു. …
സൗദിയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല; മാറ്റം ജനുവരി 1 മുതൽ
സൗദിയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക്  ഇന്‍ഷുറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല; മാറ്റം ജനുവരി 1 മുതൽ
സ്വന്തം ലേഖകൻ: സൗദിയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയുള്ളവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനം ലഭിക്കുന്നതിന് സ്വദേശി തിരിച്ചറിയല്‍ കാര്‍ഡും, വിദേശികളുടെ താമസ രേഖയും സമര്‍പ്പിച്ചാല്‍ മതി. ജനുവരി ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിലാകുക. രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇന്‍ഷുറന്‍സ് പോളിസി എടുത്ത …