സ്വന്തം ലേഖകൻ: യുഎസ് സേനയുടെ പുതിയ സായുധവിഭാഗമായ ബഹിരാകാശ സേന യാഥാര്‍ഥ്യമാവുന്നു. സേനയുടെ രൂപീകരണത്തിനു നിര്‍ദേശം നല്‍കുന്ന 2020 ലെ ദേശീയ പ്രതിരോധ അംഗീകാര നിയമത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടു. ഇപ്പോള്‍ സ്‌പേസ് കമാന്‍ഡിനു നേതൃത്വം നല്‍കുന്ന ജനറല്‍ ജോണ്‍ റെയ്മണ്ട് പുതിയ സൈനിക വിഭാഗത്തിനു നേതൃത്വം നല്‍കും. യൂണിഫോം, പരിശീലനം, സൈനിക റാങ്കുകള്‍ …
സ്വന്തം ലേഖകൻ: സാമൂഹിക മാധ്യമങ്ങളിലൂടെ ദൈവനിന്ദ നടത്തിയതിന് അറസ്റ്റിലായ പ്രൊഫസര്‍ക്ക് വധശിക്ഷ വിധിച്ച് പാകിസ്താന്‍ കോടതി. ജുനൈദ് ഹഫീസിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പ്രവാചകന്‍ മുഹമ്മദിനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് 2013-ലാണ് ഹഫ്‌സ് അറസ്റ്റിലാകുന്നത്. മുള്‍ട്ടാനിലെ സെന്‍ട്രല്‍ ജെയിലില്‍ വെച്ചാണ് ഹഫീസിന് വധശിക്ഷ വിധിച്ചത്. വിചാരണ നടന്നിരുന്ന മുള്‍ട്ടാണ്‍ ജയിലിന് അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. …
സ്വന്തം ലേഖകൻ: സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങൾക്കെതിരെയാണ് റഷ്യയിലെ വനിതാ എംപി ഒക്സാന പുഷ്കിനയുടെ ഒറ്റയാൾ പോരാട്ടം. സ്വന്തം കക്ഷിയിൽ ഉൾപ്പെട്ടവരും പ്രതിപക്ഷവും പ്രബല സമുദായവും ഒന്നിച്ചെതിർക്കുമ്പോഴും പരാജയപ്പെടുമെന്ന ഭീതിയില്ലാതെ മുന്നോട്ട് പോവുകയാണ് ഒക്സാന. റഷ്യയിൽ ഗാർഹിക അതിക്രമം കുറ്റകരമല്ല എന്നതാണ് ഏറെ ചർച്ചയാകുന്നത്. വീടുകളിൽ നടക്കുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്താൽ പോലും പൊലീസോ മറ്റധികൃതരോ ഇടപെടാറുമില്ല. …
43 വര്‍ഷത്തിന് ശേഷം ക്യൂബയില്‍ പ്രധാനമന്ത്രിയെ നിയമിച്ചു. ടൂറിസം മന്ത്രി മാനുവല്‍ മരേരോ ക്രൂസിനെയാണ് പ്രസിഡന്റ് മിഖായേല്‍ ഡയാസ് കാനല്‍ പ്രധാനമന്ത്രിയായി നിയമിച്ചത്. 1976-ന് ശേഷം ആദ്യമായാണ് ക്യൂബയില്‍ പ്രധാനമന്ത്രി നിയമനം നടക്കുന്നത്. പുതിയ പ്രധാനമന്ത്രിയെ നാഷണല്‍ അസംബ്ലി ഐക്യകണ്‌ഠേനയാണ് തിരഞ്ഞെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവര്‍ത്തനമികവും വിശ്വാസതയും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയുമാണ് മരേരോയുടെ …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് യാഥാർഥ്യമാക്കുന്നതിനുള്ള പുതിയ കരാറിന് ബ്രിട്ടിഷ് പാർലമെന്റിന്റെ പ്രാഥമിക അനുമതി. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പിന്മാറുന്നതിന് അനുമതി നൽകുന്ന ബില്ലിന് അനുകൂലമായി 358 വോട്ടും എതിർത്ത് 234 വോട്ടും ലഭിച്ചു. അടുത്ത ജനുവരി 31നു മുൻപ് ബ്രെക്സിറ്റ് യാഥാർഥ്യമാക്കുമെന്ന വാഗ്ദാനവുമായി ഈയിടെ നടന്ന തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ വിജയിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസന് …
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ജനങ്ങള്‍ മരിച്ച് വീഴുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ എഴുപത് വര്‍ഷത്തോളം ഒരു പ്രശ്‌നവുമില്ലാതെ സൗഹാര്‍ദത്തോടെ ജീവിച്ച ജനതക്കിടയിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നുവെന്ന് മഹാതീര്‍ മുഹമ്മദ് ചോദിച്ചു. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്‍ലിംകളുടെ പൗരത്വത്തിനെതിരേയെടുക്കുന്ന നടപടി ഖേദകരമാണെന്നും …
സ്വന്തം ലേഖകൻ: ആറ് വയസ്സുള്ള മേരി ബോയലെന്ന ഐറിഷ് പെൺകുട്ടിയുടെ തിരോധാനം റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ കാണാതായവയുടെ കൂട്ടത്തിലുള്ള ഏറ്റവും വലിയ കേസാണ്. 40 വർഷം കഴിഞ്ഞിട്ടും പൊലീസിന് ഇന്നും ആ കേസ് തെളിയിക്കാനായില്ല. ആ മാതാപിതാക്കളുടെ മനസ്സിൽ അവളുടെ തിരോധാനം ഇന്നും ഒരു തീരാദുഖമായി തുടരുന്നു. ഒരു തുമ്പും അവശേഷിപ്പിക്കാതെ മേരി അപ്രത്യക്ഷമായി. 1977 …
സ്വന്തം ലേഖകൻ: ഒമാനിലെ പലയിടത്തും കനത്ത മഴ. ന്യൂനമർദ്ദം ശക്തിപ്പെട്ട സാഹചര്യത്തിൽ വരും ദിവസങ്ങളിലും മഴ കനക്കാൻ സാധ്യതയുണ്ടെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഒമാനിലെ മിക്കയിടത്തും നേരിയ മഴയാണെങ്കിൽ ബൗഷർ ഉൾപ്പെടെ പ്രദേശങ്ങളിൽ കനത്ത മഴ തന്നെ വർഷിച്ചു. ബൗഷറിൽ 46 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഒമാൻ കടലിൻെറ തീരങ്ങളിലും മുസന്ദം, …
സ്വന്തം ലേഖകൻ: എട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന ബലാത്സംഗക്കേസിലെ പ്രതിയെ കണ്ടെത്തി ദുബായ് പൊലീസ്. അതിനൂതന ഡിഎൻഎ പരിശോധനയിലൂടെയാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. 2011ലായിരുന്നു അജ്ഞാതൻ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി അറബ് വനിത അൽറഫാ പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയാരാണെന്ന് തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. എന്നാല്‍, തെളിവുകള്‍ ലഭിച്ചില്ലെന്ന് കാണിച്ച് …
സ്വന്തം ലേഖകൻ: കാട്ടുതീ പടർന്നതോടെ ഓസ്ട്രേലിയയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമായ ന്യൂ സൗത്ത് വെയ്ൽസിൽ വീണ്ടും അടിയന്തരാവസ്ഥ. ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. 2 മാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ കാട്ടുതീ ഭീഷണിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. സിഡ്നി നഗരപ്രാന്തത്തിലെ കനാൻഗ്ര ബോയ്ഡ് നാഷനൽ പാർക്ക് കത്തിയെരിയുകയാണ്. നൂറിലേറെ സ്ഥലങ്ങളിൽ കത്തിപ്പടരുന്ന തീ …