സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ നാന്‍ഗർഹർ പ്രവിശ്യയില്‍ 900 ത്തോളം ഐഎസ് തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളും അഫ്ഗാന്‍ സുരക്ഷാ സേനക്കുമുന്നില്‍ കീഴടങ്ങിയതായി റിപ്പോർട്ട്. ഇവരില്‍ 10 പേര്‍ ഇന്ത്യക്കാരാണ്.പത്ത് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 12നാണ് അഫ്ഗാന്‍ സേന നാന്‍ഗർഹർ പ്രവിശ്യയില്‍ ആക്രമണം തുടങ്ങിയത്. ഇവിടെ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ 93 ഐഎസ് തീവ്രവാദികള്‍ കീഴടങ്ങിയിരുന്നു …
സ്വന്തം ലേഖകൻ: സംഘർഷത്തിന്റെ പാത പൂർണമായും വെടിഞ്ഞ് മലങ്കര സഭയിൽ സമാധാന ചർച്ചകൾക്കു വേണ്ടി അവസാന നിമിഷംവരെ കാത്തിരിക്കാൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ വിളിച്ചുചേർത്ത യാക്കോബായ സഭാ സിനഡ് ആഹ്വാനം ചെയ്തു. സഭ അതീവ ഗുരുതര പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ സമാധാന ചർച്ചകൾ മാത്രമാണ് മുന്നിലുള്ള പ്രതീക്ഷ. ഓർത്തഡോക്സ് സഭ ചർച്ചകൾക്കു …

സ്വന്തം ലേഖകൻ: കൊളംബിയയിൽ സർക്കാർ വിരുദ്ധകലാപത്തിനിടെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്നുപേർ മരിച്ചു. സമരം ശക്തമായതോടെ തലസ്ഥാനമായ ബൊഗട്ടയിൽ കർഫ്യു ഏർപ്പെടുത്താൻ ബൊഗോട്ട മേയറോടു പ്രസിഡന്റ് ഇവാൻ ഡുക്കെ നിർദേശിച്ചു. രാജ്യം സമീപകാലത്തുകണ്ട ഏറ്റവുംവലിയ പ്രക്ഷോഭത്തിനാണ് വെള്ളിയാഴ്ച ബൊഗട്ട സാക്ഷ്യംവഹിച്ചത്. രണ്ടര ലക്ഷത്തോളം പേരാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തത്. സമാധാനപരമായാണു പ്രതിഷേധം തുടങ്ങിയതെങ്കിലും അവസാനഘട്ടത്തിൽ പോലീസുമായി ഏറ്റുമുട്ടൽ നടക്കുകയായിരുന്നു. …
സ്വന്തം ലേഖകൻ: നിയമകുരുക്കിൽ പെടുന്ന പ്രവാസി മലയാളികൾക്ക് സൗജന്യ നിയമസഹായമെത്തിക്കുന്നതിനുള്ള പദ്ധതി ഒമാനിൽ പ്രവർത്തനമാരംഭിച്ചു. ജോലി സംബന്ധമായി വിദേശ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഇതുവഴി നിയമസഹായം ലഭിക്കും. നോർക്ക റൂട്ട്സിന് കീഴിലുള്ള നിയമസഹായ സെല്ലിന്റെ ഒമാനിലെ ലീഗൽ കൺസൾട്ടന്റ് അഡ്വ.ഗിരീഷ് കുമാറാണ് കേസുകൾ ഫയൽചെയ്യാൻ നിയമസഹായം ലഭ്യമാക്കുക, നഷ്ടപരിഹാര/ ദയാഹരജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സംഘടനകളുമായി …
സ്വന്തം ലേഖകൻ: സൗദിയില്‍ സ്വകാര്യ മേഖലയില്‍ അടുത്ത വര്‍ഷം ശരാശരി നാല് ശതമാനം ശമ്പള വര്‍ധനയുണ്ടാകുമെന്ന് സര്‍വേ ഫലം. രാജ്യത്തെ കമ്പനികളില്‍ ആഗോള കണ്‍സല്‍ട്ടന്‍സിയായ മര്‍സര്‍ നടത്തിയ പുതിയ സര്‍വേയാണ് ശമ്പള വര്‍ധനവ് വ്യക്തമാക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുറയുമെന്നും സന്പദ്ഘടന ശക്തമാകുമെന്നും സര്‍വേ പ്രവചിക്കുന്നു. രാജ്യത്തെ ഹൈടെക് ഇന്‍ഡസ്ട്രികളിലാണ് ഏറ്റവും കൂടുതല്‍ വേതന വര്‍ധനവ് …
സ്വന്തം ലേഖകൻ: കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ വികസനത്തിന് ജനപ്രതിനിധികളും വ്യവസായികളും കൈകോര്‍ക്കുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ജനപ്രതിനിധികളേയും വാണിജ്യ- വ്യവസായ മേഖലയിലുള്ളവരേയും ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിക്കാൻ വിമാനത്താവളത്തില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗം തീരുമാനിച്ചു. ജനപ്രതിനിധികള്‍, ചേംബര്‍ ഓഫ് കൊമേഴ്സ്, വ്യാപാര – വ്യവസായ മേഖലയിലുള്ളവര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള യോഗം അടുത്ത മാസം ആദ്യം കോഴിക്കോട് ചേരാൻ …
സ്വന്തം ലേഖകൻ: കഴിഞ്ഞമാസം കിഴക്കന്‍ ലണ്ടനില്‍ എത്തിയ കണ്ടെയ്നര്‍ ലോറിയില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ വീണ്ടും അറസ്റ്റ്. കൊല്ലപ്പെട്ടവരെല്ലാം വിയറ്റ്നാമില്‍ നിന്നുള്ളവരാണെന്ന് വ്യക്തമായതിന് പിന്നാലെ എട്ട് പേര്‍ വിയറ്റ്നാമില്‍ അറസ്റ്റിലായിരുന്നു. ഈ സംഭവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 23 കാരനെയാണ് ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വടക്കൻ അയർലൻഡ്സ്വദേശിയാണ് അറസ്റ്റിലായത്. വലിയൊരു നെറ്റ്വര്‍ക്കിന്റെ ഭാഗമായി നടന്ന …
സ്വന്തം ലേഖകൻ: ശ്രീലങ്കയിൽ ഉടൻ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അറിയിച്ചു. മൂത്ത സഹോദരൻ ചമൽ രാജപക്സെയെ ഭക്ഷ്യമന്ത്രിയാക്കി 16 അംഗ മന്ത്രിസഭയും പ്രസിഡന്റ് പ്രഖ്യാപിച്ചു. ഇടതു നേതാവ് ദിനേഷ് ഗുണവർധനെയാണ് വിദേശകാര്യമന്ത്രി. തമിഴ് വംശജർക്ക് 2 മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്. പ്രധാന വകുപ്പുകളായ പ്രതിരോധം, ധനകാര്യം എന്നിവ പ്രധാനമന്ത്രിയും പ്രസിഡന്റിന്റെ സഹോദരനുമായ മഹിന്ദ …
സ്വന്തം ലേഖകൻ: ഇറാന്‍ വാര്‍ത്താ വിതരണ മന്ത്രിക്ക് വിലക്കേര്‍ക്കെടുത്തി യു.എസ്. ഇറാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഇറാന്‍ ഇന്റര്‍നെറ്റിനു വിലക്കേര്‍പ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് യു.എസ് വിലക്ക്. ഇറാനിയന്‍ വാര്‍ത്താ വിതരണ മന്ത്രിയായ മുഹമ്മദ് ജാവേദ് അസാരി ജരോമിക്ക് വിലക്കേര്‍പ്പെടുത്തുന്നതായി യു.എസ് ട്രഷറി വകുപ്പാണ് അറിയിച്ചിരിക്കുന്നത്. 2017 പകുതിയില്‍ മുഹമ്മദ് ജരോമി വാര്‍ത്താ …
സ്വന്തം ലേഖകൻ: തനിക്കെതിരെ നിരന്തരം വ്യാജ കേസുകള്‍ കെട്ടിച്ചമച്ചുണ്ടാക്കുകയാണെന്നും അതുകൊണ്ടുതന്നെ തന്നെ വധശിക്ഷയ്ക്ക് വിധിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ട് 24കാരന്‍. വാഹനത്തില്‍ നിന്ന് ജനങ്ങള്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ എറിഞ്ഞെന്ന കുറ്റത്തിന് അറസ്റ്റിലായ യുവാവിനെ ബഹ്റൈനിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അദ്ദേഹം വിചിത്രമായ ആവശ്യം ഉന്നയിച്ചത്. ജൂണ്‍ 25ന് എകറില്‍ നിന്നാണ് സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് …