സ്വന്തം ലേഖകന്‍: സൗദി ഹോട്ടലുകളിലും കഫേകളിലും ഇനി ലൈവായി സംഗീത പരിപാടികള്‍ അവതരിപ്പിക്കാം; അനുമതി നല്‍കി സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ലൈസന്‍സുകള്‍ ഉടന്‍ നല്‍കി തുടങ്ങുമെന്നും എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആല്‍ ശൈഖ് അറിയിച്ചു. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇനി രാജ്യത്തെ ഹോട്ടലുകളില്‍ ലൈവ് സംഗീത പരിപാടികളും സ്റ്റാന്‍ഡ് അപ് …
സ്വന്തം ലേഖകന്‍: കരിങ്കടലിലെ കപ്പലപകടം; മരിച്ചവരില്‍ ആറ് ഇന്ത്യക്കാരും; മലയാളിയായ അശോക് നായര്‍ രക്ഷപ്പെട്ടു; കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. റഷ്യയുടെ അതിര്‍ത്തി പ്രദേശമായ കെര്‍ഷ് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടം ഉണ്ടായത്. കപ്പലില്‍ പതിനഞ്ച് ഇന്ത്യക്കാരുണ്ടായിരുന്നെന്നാണ് വിവരം. ഇതില്‍ നാല് ഇന്ത്യക്കാരെ രക്ഷിച്ചു. മറ്റ് അഞ്ചു പേരെ കണ്ടെത്താനായിട്ടില്ല. രക്ഷപ്പെട്ടവരില്‍ മലയാളിയായ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് തുലാസില്‍; ബ്രിട്ടനോട് വിട പറയാനൊരുങ്ങി സോണിയും പാനാസോണികും ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍; ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നതിനെതിരെ എംപിമാര്‍ക്ക് മുന്നറിയിപ്പുമായി തെരേസാ മേയ്; മേയുടെ സമീപനമാണ് പ്രശ്‌നമെന്ന് കോര്‍ബിന്‍. ബ്രെക്‌സിറ്റ് സൃഷ്ടിക്കുന്ന പ്രതിസന്ധി ഒഴിവാക്കുകയാണ് സോണി, പാനാസോണിക് തുടങ്ങിയ കമ്പനികളുടെ പിന്മാറ്റത്തിന്റെ ലക്ഷ്യം. ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് വന്‍കിട കമ്പനികളേയും ബ്രെക്‌സിറ്റ് …
സ്വന്തം ലേഖകന്‍: ‘അടിവസ്ത്രം അഴിപ്പിക്കണം, സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയാക്കിത്തരണം,’ തായ്‌വാന്‍ വിമാനത്തിലെ എയര്‍ഹോസ്റ്റസുമാരെ വട്ടംചുറ്റിച്ച് യാത്രക്കാരന്റെ ആവശ്യങ്ങള്‍. തായ്‌വാന്‍ വിമാനക്കമ്പനിയായ ഇ.വി.എ. എയറിലെ എയര്‍ഹോസ്റ്റസുമാരാണ് യാത്രക്കാരന്റെ വ്യത്യസ്തമായ ആവശ്യങ്ങള്‍ കാരണം കഷ്ടത്തിലായത്. കഴിഞ്ഞ ശനിയാഴ്ച ലോസ് ആഞ്ജലിസില്‍നിന്നും തായ്‌വാനിലേക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം. ഇ.വി.എ. എയറിന്റെ ദീര്‍ഘദൂര വിമാനത്തിലെ യാത്രയ്ക്കിടെയായിരുന്നു വീല്‍ചെയറില്‍ വന്ന യാത്രക്കാരന്‍ ശുചിമുറിയില്‍ …
സ്വന്തം ലേഖകന്‍: ജയിലില്‍ കഴിയുന്ന നവാസ് ഷെരീഫിന്റെ നില അതീവ ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. പാക് ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഹൃദയസംബന്ധമായ അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് നവാസ് ഷെരീഫിനെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവാസ് ഷെരീഫിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ലാഹോറിലെ പഞ്ചാബ് …
സ്വന്തം ലേഖകന്‍: സൗദിയില്‍ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ മലയാളി യുവാവിന്റെ ശിക്ഷ ഇരട്ടിയാക്കി അപ്പീല്‍ കോടതി. പുതുക്കിയ വിധിയില്‍ 10 വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും വിധിച്ചു. സൗദിക്കെതിരെയും പ്രവാചകനെതിരെയുമായിരുന്നു പരാമര്‍ശം. ആലപ്പുഴ സ്വദേശി വിഷ്ണു ദേവാണ് ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്നത്. അഞ്ച് മാസം മുമ്പാണ് വിഷ്ണു ദേവിന് …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ട്രഷറി സ്തംഭനം 34 ആം ദിവസത്തിലേക്ക്; എട്ട് ലക്ഷത്തോളം തൊഴിലാളികള്‍ ശമ്പളമില്ലാതെ ഗുരുതര പ്രതിസന്ധിയില്‍. അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ 5 ബില്യണ്‍ ഡോളര്‍ വേണമെന്ന ആവശ്യം ഡെമോക്രാറ്റുകള്‍ എതിര്‍ത്തതോടെയാണ് ട്രംപ് ട്രഷറികള്‍ ഭാഗികമായി അടച്ചത്. എട്ട് ലക്ഷത്തോളം തൊഴിലാളികളെ ബാധിച്ച സ്തംഭനം അവസാനിപ്പിക്കാന്‍ പല കോണുകളില്‍ നിന്നും ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും ഡോണള്‍ഡ് …
സ്വന്തം ലേഖകന്‍: റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ കപ്പലുകള്‍ക്ക് തീപിടിച്ച് ഇന്ത്യക്കാരടക്കം 14 നാവികര്‍ കൊല്ലപ്പെട്ടു; തീപടര്‍ന്നത് ഇന്ധനം നിറയ്ക്കുന്നതിനിടെ. ക്രൈമിയയ്ക്കും റഷ്യയ്ക്കുമിടയില്‍ കേര്‍ച്ച് ഉള്‍ക്കടലില്‍ 2 ടാന്‍സാനിയന്‍ കപ്പലുകളിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. കടലില്‍ മുങ്ങിത്താഴുകയായിരുന്ന 12 പേരെ രക്ഷപ്പെടുത്തി. 5 പേരെ ഇനിയും കണ്ടെത്തായിട്ടില്ല. 16 തുര്‍ക്കിക്കാരും 15 ഇന്ത്യക്കാരുമായി ഇരു കപ്പലുകളിലും …
സ്വന്തം ലേഖകന്‍: അധികാരത്തിലേറി വെറും രണ്ടു വര്‍ഷത്തിനുള്ളില്‍ ട്രംപ് പറഞ്ഞത് 8158 കല്ലുവച്ച നുണകള്‍! അധികാരത്തില്‍ 2 വര്‍ഷം പിന്നിടുമ്പോള്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 8158 അസത്യ പ്രസ്താവനകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. പ്രസിഡന്റിന്റെ സംശയകരമായ ഓരോ പ്രസ്താവനയുടെയും അവകാശവാദങ്ങളുടേയും ആധികാരികത പരിശോധിച്ചാണ് റിപ്പോര്‍ട്ട്. പഠനം നടത്തിയ ‘ഫാക്ട് ചെക്’ വെബ്‌സൈറ്റ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ …
സ്വന്തം ലേഖകന്‍: ‘ബി.ജെ.പി തെലങ്കാന അധ്യക്ഷന്റെ ഫാം ഹൗസില്‍ 11 പേര്‍ കൊല്ലപ്പെട്ടു,’ ദേശീയ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി ‘ഷുജയുടെ വെളിപ്പെടുത്തലുകള്‍,’ ഇവിഎം തിരിമറി നടന്നിട്ടില്ലെന്ന് ഐടി വിദഗ്ദ്ധര്‍; യുഎസ് ഹാക്കറിനെതിരെ പരാതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ സാധിക്കുമെന്നും അങ്ങനെയാണ് 2014ല്‍ ബിജെപി അധികാരത്തിലെത്തിയതെന്നുമുള്ള ആരോപണത്തിലൂടെ രാജ്യത്തെ രാഷ്ട്രീയ …