സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഭീകര സംഘടനകളുമായി ചേര്‍ന്ന് മുന്നണി രൂപീകരണത്തിന് പര്‍വേസ് മുഷാറഫ്. ലഷ്‌കര്‍ ഇ തോയിബ, ജെയുഡി എന്നീ ഭീകരസംഘടനകളുമായി സഖ്യമുണ്ടാക്കാന്‍ തയാറാണെന്നു പര്‍വേസ് മുഷാറഫ് പ്രഖ്യാപിച്ചു. പാക് രാഷ്ട്രീയത്തില്‍ തിരിച്ചു വരുവിനു ശ്രമിക്കുന്ന മുഷാറഫിന്റെ അവസാന അടവാണിതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഇരുസംഘടനകളെയും ദേശസ്‌നേഹികളെന്നു വിശേഷിപ്പിച്ച മുഷാറഫ് പാക്കിസ്ഥാന്റെ സുരക്ഷയ്ക്കായി അവരുമായി ചേര്‍ന്നു മുന്നണി …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല; എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്കുക്ക് കടക്കുന്നതായി പ്രഖ്യാപനം. യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തി ബ്രിട്ടന് ഏറ്റവും അനുകൂലമായ വിടുതല്‍ കരാറുണ്ടാക്കാനാണു ശ്രമിക്കുന്നതെന്നു ബ്രിട്ടീഷ് പത്രങ്ങളില്‍ എഴുതിയ ലേഖനങ്ങളില്‍ മേ ചൂണ്ടിക്കാട്ടി. ബ്രെക്‌സിറ്റ് നടപ്പാകുമോ എന്നു ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: മിസൈല്‍ സാങ്കേതിക വിദ്യ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച ഉത്തര കൊറിയന്‍ ചാരന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍. കൊറിയന്‍ വംശജനും ആസ്‌ട്രേലിയന്‍ പൗരത്വവുമുള്ള ചാന്‍ ഹാന്‍ ചോയിയാണ്(59) അറസ്റ്റിലായത്. ഉത്തര കൊറിയക്കെതിരായ യു.എന്‍, ആസ്‌ട്രേലിയന്‍ ഉപരോധങ്ങള്‍ ചോയി ലംഘിച്ചതായി ആസ്‌ട്രേലിയന്‍ പൊലീസ് ആരോപിച്ചു. ശനിയാഴ്ചയാണ് സംഭവം. 30 വര്‍ഷമായി ആസ്‌ട്രേലിയയിലാണ് ചോയി കഴിയുന്നത്. ആദ്യമായാണ് രാജ്യത്ത് …
സ്വന്തം ലേഖകന്‍: പാക്ക് നഗരമായ ക്വറ്റയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, എട്ടു പേര്‍ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ പാക്ക് നഗരമായ ക്വറ്റയിലെ പള്ളിയില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 44 വിശ്വാസികള്‍ക്കു പരുക്കേറ്റു. ഇവരില്‍ ഒന്‍പതു പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്!ലാമിക് …
സ്വന്തം ലേഖകന്‍: തായ്‌വാന്റെ ആകാശത്ത് യുദ്ധ വിമാനം പറത്തി ചൈന, ഇത് പ്രകോപനമെന്ന് തായ്‌വാന്‍. ചൈനീസ് വ്യോമസേനയുടെ യുണ്‍8 വിമാനം രാജ്യാതിര്‍ത്തിയില്‍ പ്രവേശിച്ച് ദീര്‍ഘനേരം പറന്നതായി തയ്!വാന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു വിമാനമാണോ അതില്‍ കൂടുതലുണ്ടായിരുന്നോ എന്നു വ്യക്തമല്ലെന്ന് പ്രതിരോധ മന്ത്രി ഫെങ് ഷി ക്വാന്‍ പറഞ്ഞു. യുണ്‍8 വിമാനം ബാഷി, മിയാകോ ജലമാര്‍ഗത്തിനു …
സ്വന്തം ലേഖകന്‍: സൗദി വനിതകള്‍ക്ക് 2018 ജൂണ്‍ മുതല്‍ കാറിനു പുറമേ ട്രക്കും ബൈക്കും ഓടിക്കാന്‍ അനുമതി നല്‍കും. അടുത്ത ജൂണ്‍ മുതല്‍ വനിതകള്‍ക്ക് ഡ്രൈവിംഗിന് അനുമതി നല്‍കിക്കൊണ്ട് സെപ്റ്റംബറില്‍ സൗദി ഭരണകൂടം ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ഇന്നലെ സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തുവിട്ടു. ഡ്രൈവിംഗിന്റെ കാര്യത്തില്‍ സ്ത്രീ, പുരുഷ വിവേചനമില്ല. …
സ്വന്തം ലേഖകന്‍: ജറുസമേലിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി, പലസ്തീനില്‍ രക്തരൂക്ഷിതമായ പ്രതിഷേധം തുടരുന്നു, കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. നേരത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ അറബ് ലോകത്ത് പ്രതിഷേധം ശക്തമായിരുന്നു. ഗസ്സയിലും വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലും യുവാക്കള്‍ മുദ്രാവാക്യങ്ങളുമായി തെരിവിലിറങ്ങി. പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമര്‍ത്താനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ശ്രമം അക്രമത്തില്‍ കലാശിച്ചു. പൊലീസ് …
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ പിന്‍ഗാമിയാകാന്‍ കിടമത്സരം മുറുകുന്നു, കച്ചമുറുക്കി മുന്‍ ഭാര്യയും പാര്‍ട്ടി പ്രസിഡന്റും. സുമയുടെ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് സുമയുടെ പിന്‍ഗാമിയായി എത്തുക ആരെന്ന ആകാംക്ഷയിലാണ് ജനം. സുമയുടെ മുന്‍ ഭാര്യ കൊസാസന ദ്‌ലാമിനിയും (68) മുന്‍ മന്ത്രിയും പാര്‍ട്ടി ഡെപ്യൂട്ടി പ്രസിഡന്റുമായ സിറില്‍ രമാഫോസയും (65) …
സ്വന്തം ലേഖകന്‍: യുഎസില്‍ എച്ച് വണ്‍ ബി വീസയുള്ളവരുടെ പങ്കാളികളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം റദ്ദാക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് കനത്ത തിരിച്ചടിയാകുന്ന തീരുമാനത്തിന് ആഭ്യന്തര സുരക്ഷാ വകുപ്പ് ഒരുങ്ങുന്നതായാണ് സൂചന. തീരുമാനം നിലവില്‍ വന്നാല്‍ ഐടി രംഗത്തെ തൊഴില്‍ സാധ്യതകള്‍ക്കും അത് കനത്ത തിരിച്ചടിയാകും. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ മാത്രം വാങ്ങുന്നതും …
സ്വന്തം ലേഖകന്‍: എലിയും പാറ്റയും പാമ്പുകളും നിറഞ്ഞ ഇന്ത്യന്‍ ജയിലിലേക്ക് തന്നെ അയച്ചാല്‍ ജീവന് ഭീഷണീയാണെന്ന് വിജയ് മല്യ ബ്രിട്ടീഷ് കോടതിയില്‍. ഇത്തരം വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഇന്ത്യന്‍ ജയിലുകളിലേക്ക് തന്നെ അയച്ചാല്‍ അത് തന്റെ ജീവന് തന്നെ ഭീഷണിയാണെന്ന് വിവാദ വ്യവസായി വിജയ് മല്യ ബ്രട്ടീഷ് കോടതിയില്‍ ബോധിപ്പിച്ചു. വിജയ് മല്യയെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് അയക്കണമെന്ന …