1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയുടെ വെള്ളി നക്ഷത്രം, ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണ്‍ ഫൈനലില്‍ പിവി സിന്ധുവിന് വെള്ളി
ഇന്ത്യയുടെ വെള്ളി നക്ഷത്രം, ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണ്‍ ഫൈനലില്‍ പിവി സിന്ധുവിന് വെള്ളി
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ വെള്ളി നക്ഷത്രം, ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണ്‍ ഫൈനലില്‍ പിവി സിന്ധുവിന് വെള്ളി. ഫൈനലില്‍ സ്‌പെയിന്റെ ലോക ഒന്നാം നമ്പര്‍ താരമായ കരോളിന മരിനോട് സിന്ധു പൊരുതി തോല്‍ക്കുകയായിരുന്നു. നേരത്തെ വനിതകളുടെ 58 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മാലിക്ക് വെങ്കല മെഡല്‍ നേടിയിരുന്നു. ഇതോടെ ഇന്ത്യക്ക് രണ്ടു മെഡലുകളായി. ആദ്യ …
കേരളത്തിലേക്ക് യുഎഇയില്‍നിന്ന് മൂന്ന് വിമാനങ്ങള്‍ കൂടി, സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
കേരളത്തിലേക്ക് യുഎഇയില്‍നിന്ന് മൂന്ന് വിമാനങ്ങള്‍ കൂടി, സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സ്വന്തം ലേഖകന്‍: കേരളത്തിലേക്ക് യുഎഇയില്‍നിന്ന് മൂന്ന് വിമാനങ്ങള്‍ കൂടി, സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്ക് ജെറ്റ് എയര്‍വെയ്‌സും സ്‌പൈസ് ജെറ്റും പുതിയ സര്‍വീസുകള്‍ തുടങ്ങുമ്പോള്‍ ഇന്‍ഡിഗോ ദുബായില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്ക് ദിവസേന രണ്ട് തവണ പറക്കും. വലിയ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തലാക്കിയതോടെ പ്രതിസന്ധിയിലായ കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള പുതിയ രണ്ട് സര്‍വീസുകള്‍ യാത്രികര്‍ക്കും വിമാനത്താവളത്തിനും ആശ്വാസമാകും. ഒക്ടോബര്‍ …
ശ്രീലങ്കയിലെ പുനരധിവാസ കേന്ദ്രത്തില്‍ 104 എല്‍ടിടിഇക്കാരെ വിഷം കുത്തിവച്ചു കൊന്നതായി ആരോപണം
ശ്രീലങ്കയിലെ പുനരധിവാസ കേന്ദ്രത്തില്‍ 104 എല്‍ടിടിഇക്കാരെ വിഷം കുത്തിവച്ചു കൊന്നതായി ആരോപണം
സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ പുനരധിവാസ കേന്ദ്രത്തില്‍ 104 എല്‍ടിടിഇക്കാരെ വിഷം കുത്തിവച്ചു കൊന്നതായി ആരോപണം. ശ്രീലങ്കന്‍ തമിഴ് രാഷ്ട്രീയ കക്ഷിയായ ടിഎന്‍എയാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. തമിഴരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായ ശ്രമം നടത്തുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതു ശരിയല്ലെന്നു പ്രതിരോധ സഹമന്ത്രി രുവാന്‍ വിജവര്‍ധനെ പ്രതികരിച്ചു. അനുമതി വാങ്ങി പുനരധിവാസ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം …
സൗദി ഓജര്‍ കമ്പനിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴില്‍ പ്രതിസന്ധി, വിദേശകാര്യ സഹമന്ത്രി വികെ സിങ് വീണ്ടും ജിദ്ദയിലെത്തി
സൗദി ഓജര്‍ കമ്പനിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴില്‍ പ്രതിസന്ധി,  വിദേശകാര്യ സഹമന്ത്രി വികെ സിങ് വീണ്ടും ജിദ്ദയിലെത്തി
സ്വന്തം ലേഖകന്‍: സൗദി ഓജര്‍ കമ്പനിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴില്‍ പ്രതിസന്ധി, വിദേശകാര്യ സഹമന്ത്രി വികെ സിങ് വീണ്ടും ജിദ്ദയിലെത്തി. ബുധനാഴ്ച പുലര്‍ച്ചെ എമിറേറ്റ്‌സ് വിമാനത്തില്‍ ജിദ്ദയിലത്തെിയ മന്ത്രി ഉച്ചക്ക് മൂന്നരയോടെ ശുമൈസിയിലെ ലേബര്‍ ക്യാമ്പില്‍ സന്ദര്‍ശനം നടത്തി. ആഗസ്റ്റ് ആദ്യവാരത്തില്‍ നടത്തിയ സൗദി സന്ദര്‍ശനത്തിലും വി.കെ.സിങ് ഇതേ ക്യാമ്പില്‍ തൊഴിലാളികളെ നേരില്‍ കാണാനത്തെിയിരുന്നു. തൊഴിലാളികളുടെ …
പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ സ്ത്രീകളുടെ പ്രത്യേക സംഘവും വക്താവുമായി ഇസ്ലാമിക് സ്റ്റേറ്റ്
പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ സ്ത്രീകളുടെ പ്രത്യേക സംഘവും വക്താവുമായി ഇസ്ലാമിക് സ്റ്റേറ്റ്
സ്വന്തം ലേഖകന്‍: പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ സ്ത്രീകളുടെ പ്രത്യേക സംഘവും വക്താവുമായി ഇസ്ലാമിക് സ്റ്റേറ്റ്. സ്ത്രീകളെ പ്രലോഭിപ്പിച്ച് സംഘടനയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യവുമായി അടുത്ത കാലത്ത് തീവ്രവാദികള്‍ വീഡിയോയും പുറത്തുവിട്ടിരുന്നു. ബൂര്‍ഖ ഇട്ട് ശരീരം മുഴുവന്‍ മറച്ച സ്ത്രീകളെ മുന്‍ നിര്‍ത്തിയുള്ളതാണ് വീഡിയോ. സാധാരണഗതിയില്‍ തീവ്രവാദി ഗ്രൂപ്പിന്റെ ആശയ പ്രചരണ വീഡിയോകളില്‍ പുരുഷന്മാരോ ആണ്‍കുട്ടികളേയോ ആണ് കാണാറ്. …
ഒന്നാം പേജില്‍ ഒളിമ്പിക്‌സ് സ്വര്‍ണ്ണ ജേതാക്കളായ ദമ്പതികളുടെ ചുംബനം, ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയില്‍ വിവാദത്തില്‍
ഒന്നാം പേജില്‍ ഒളിമ്പിക്‌സ് സ്വര്‍ണ്ണ ജേതാക്കളായ ദമ്പതികളുടെ ചുംബനം, ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയില്‍ വിവാദത്തില്‍
സ്വന്തം ലേഖകന്‍: ഒന്നാം പേജില്‍ ഒളിമ്പിക്‌സ് സ്വര്‍ണ്ണ ജേതാക്കളായ ദമ്പതികളുടെ ചുംബനം, ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയില്‍ വിവാദത്തില്‍. ബ്രിട്ടീഷ് സൈക്ലിസ്റ്റുകളും ഒളിമ്പിക്‌സില്‍ സ്വര്‍ണം ജേതാക്കളുമായ ലൗറാ ട്രോട്ട്, ജേസണ്‍ കെന്നി ദമ്പതികളുടെ ലിപ് ലോക്കാണ് ഡെയ്‌ലി മെയില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. സുവര്‍ണ്ണ ചുംബനം എന്ന തലക്കെട്ടോടെയാണ് ഡെയ്‌ലിമെയില്‍ വാര്‍ത്ത പുറത്തുവിട്ടത്. ടാബ്‌ളോയ്ഡില്‍ ഇരുവരും …
ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ ഭര്‍ത്താവ് ജയില്‍ മോചിതനായി
ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ ഭര്‍ത്താവ് ജയില്‍ മോചിതനായി
സ്വന്തം ലേഖകന്‍: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ ഭര്‍ത്താവ് ജയില്‍ മോചിതനായി. നാലു മാസം മുമ്പ് ഒമാനിലെ സലാലയില്‍ കൊല ചെയ്യപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് ചങ്ങനാശേരി മാടപ്പള്ളി സ്വദേശി ലിന്‍സണാണ് മോചിതനായത്. മൂന്നു മാസത്തിലധികം തടവില്‍ കഴിഞ്ഞ ലിന്‍സണെതിരേ കുറ്റമൊന്നും ചുമത്തിയിരുന്നില്ല. ഇരുനൂറോളം പേരെ ചോദ്യം …
ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യക്കാരോടൊപ്പം നൃത്തം ചെയ്യുന്ന കാനഡ പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ തരംഗമാകുന്നു
ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യക്കാരോടൊപ്പം നൃത്തം ചെയ്യുന്ന കാനഡ പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യക്കാരോടൊപ്പം നൃത്തം ചെയ്യുന്ന കാനഡ പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ തരംഗമാകുന്നു. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയായിരുന്ന ഇന്ത്യക്കാരോടൊപ്പം കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ട്രൂഡോയുടെ മണ്ഡലമായ പാപിനൂവില്‍ ഇന്ത്യക്കാരോടൊപ്പം നൃത്തംചെയ്യുന്ന വിഡിയോ അദ്ദേഷം തന്നെയാണ് തന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുര്‍ത്ത …
നിറഞ്ഞു കവിഞ്ഞ് തുര്‍ക്കിയിലെ ജയിലുകള്‍, അട്ടിമറിക്കാരായ 38,000 തടവുകാരെ ഉപാധികളോടെ വിട്ടയക്കും
നിറഞ്ഞു കവിഞ്ഞ് തുര്‍ക്കിയിലെ ജയിലുകള്‍, അട്ടിമറിക്കാരായ 38,000 തടവുകാരെ ഉപാധികളോടെ വിട്ടയക്കും
സ്വന്തം ലേഖകന്‍: നിറഞ്ഞു കവിഞ്ഞ് തുര്‍ക്കിയിലെ ജയിലുകള്‍, അട്ടിമറിക്കാരായ 38,000 തടവുകാരെ ഉപാധികളോടെ വിട്ടയക്കും. പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിന് പിന്നാലെ പിടിയിലായ ആയിരക്കണക്കിന് ആളുകളെ താമസിപ്പിക്കാന്‍ ജയിലുകളില്‍ സ്ഥലമില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിനാണ് തടവുകാരെ വിട്ടയക്കുന്നത്. തടവുകാലത്തിന്റെ പകുതി കഴിഞ്ഞവരും രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവരുമായ പരോളിന് അര്‍ഹതയുള്ള ആളുകളെയാണ് വിട്ടയക്കുന്നതിന് പരിഗണിക്കുന്നത്. കൊലപാതകം, ഗാര്‍ഹിക പീഡനം, …
സൗദിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികളുടെ യാത്രച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി
സൗദിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികളുടെ യാത്രച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി
സ്വന്തം ലേഖകന്‍: സൗദിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികളുടെ യാത്രച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി. ഡല്‍ഹിയിലും മുംബൈയിലുമത്തെുന്നവര്‍ക്ക് കേരളത്തിലത്തൊനുള്ളതടക്കം മുഴുവന്‍ വിമാന യാത്രച്ചെലവും കേരള സര്‍ക്കാര്‍ നല്‍കും. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ മുഴുവന്‍ വിമാന യാത്രച്ചെലവും നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സൗദിയില്‍നിന്ന് മടങ്ങിയത്തെുന്നവരുടെ യാത്രച്ചെലവ് അടക്കമുള്ള …