സ്വന്തം ലേഖകന്‍: 41 കാരിയായ അമേരിക്കക്കാരിക്ക് 23 കാരനായ ഇന്ത്യന്‍ വരന്‍, ഒരു അന്താരാഷ്ട്ര പ്രണയകഥ. അമേരിക്കക്കാരി എമിലി ചാവ്ദയും ഇന്ത്യക്കാരന്‍ ഹിതേഷുമാണ് പ്രണയത്തിന് രാജ്യാതിര്‍ത്തികളും പ്രായവും തടസമല്ലെന്ന് തെളിയിച്ചിരിക്കുന്നത്. എമിലിയുമായി ഫേസ്ബുക്കിലൂടെയാണ് ഗുജറാത്ത് സ്വദേശിയായ ഹിതേഷ് പരിചയപ്പെടുന്നത്. അധികം വൈകാതെ പരിചയം വളര്‍ന്ന് പ്രണയമായി മാറി. മാസങ്ങള്‍ നീണ്ട ഫേസ്ബുക്ക് പ്രണയത്തിനൊടുവില്‍ ഇരുവരും ആദ്യമായി …
സ്വന്തം ലേഖകന്‍: വനിതാ പോലീസുകാരോട് സെക്‌സി ആവാന്‍ നിര്‍ദ്ദേശം, മെക്‌സിക്കന്‍ പോലീസ് വകുപ്പ് പുലിവാലു പിടിക്കുന്നു. വനിതാ പോലീസുകാര്‍ ഡ്യൂട്ടിക്ക് എത്തുന്നത് തങ്ങളെ ആകര്‍ഷിക്കുന്ന വിധത്തില്‍ അണിഞ്ഞൊരുങ്ങിയാകണം എന്ന പുരുഷ ഓഫീസര്‍മാരുടെ നിര്‍ബന്ധമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. വനിതാ പോലീസുകാര്‍ക്കിടയില്‍ പുരുഷ ഓഫീസര്‍മാര്‍ ആകര്‍ഷണീയതാ പരിശോധനകള്‍ നടത്തുന്നതായും ഭാരം കുറച്ച് ശരീര വടിവുകള്‍ വ്യക്തമാകുന്ന വിധത്തില്‍ ഇറുകിയ …
സ്വന്തം ലേഖകന്‍: അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജന്മഗ്രഹത്തിനായി ഓസ്ട്രിയയും നിലവിലെ ഉടമകളും തമ്മില്‍ പിടിവലി. ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ വിയനയിലെ ജന്മഗൃഹം സ്വകാര്യ ഉടമസ്ഥരില്‍നിന്ന് സ്വന്തമാക്കാനാണ് ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ ശ്രമം. നിയമപരമായി സ്വത്തിന്മേലുള്ള അവകാശം സ്വന്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. നിലവില്‍ വീട് കൈവശം വെക്കുന്നയാള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരവും നല്‍കും. 1889 …
സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയ വനത്തില്‍ തീവച്ച ശേഷം സെല്‍ഫി, യുവാവിന് 20 വര്‍ഷം തടവും 60 മില്യണ്‍ ഡോളര്‍ പിഴയും. ആദ്യം കുറ്റം നിഷേധിച്ച യുവാവ് പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. തനിക്ക് ചുറ്റും തീ പടര്‍ന്നിരിക്കുന്നു എന്ന് ഇയാള്‍ പകര്‍ത്തിയ സെല്‍ഫി വീഡിയോയില്‍ വ്യക്തമായി പറഞ്ഞതാണ് വിനയായത്. തെറ്റ് ചെയ്തതിനാല്‍ താന്‍ കുറ്റം സമ്മതിക്കുന്നു എന്ന് …
സ്വന്തം ലേഖകന്‍: ലിബിയയിലെ കലാപത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റേയും മകന്റേയും മൃതദേഹങ്ങള്‍ നെടുമ്പാശേരിയില്‍ എത്തിച്ചു. രൂക്ഷമായ പോരാട്ടം നടക്കുന്ന ലിബിയയിലെ സബ്രാത്തയില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് തുളസിഭവനില്‍ വിപിന്റെ ഭാര്യ സുനു (29), മകന്‍ പ്രണവ് (ഒന്നര വയസ്സ്) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. ഇന്നു രാവിലെ ഖത്തര്‍ എയര്‍വേസില്‍ നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ ബന്ധുക്കള്‍ …
സ്വന്തം ലേഖകന്‍: പനാമ രേഖകള്‍, കള്ളപ്പണ നിക്ഷേപത്തിന്റെ വിഹിതം ലഭിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ കുറ്റസമ്മതം. കാമണിന്റെ പിതാവ് നികുതിവെട്ടിച്ച് വിവിധ രാജ്യങ്ങളില്‍ നിക്ഷേപിച്ച സമ്പത്തിന്റെ വിഹിതം കൈപ്പറ്റിയതായും ലഭിച്ച വിഹിതം 2010 ല്‍ അധികാരമേല്‍ക്കുന്നതിന് നാലുമാസം മുമ്പ് മറിച്ചുവിറ്റതായും അദ്ദേഹം പറഞ്ഞു. പാനമ വിവാദ രേഖകള്‍ പുറത്തായി ദിവസങ്ങള്‍ക്കു ശേഷമാണ് കാമറണിന്റെ വെളിപ്പെടുത്തല്‍. …
സ്വന്തം ലേഖകന്‍: സിറിയയിലെ അല്‍ റായ് നഗരത്തില്‍ പൊരിഞ്ഞ പോരാട്ടം, ഇസ്ലാമിക് സ്റ്റേറ്റ് രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. സിറിയയിലെ തന്ത്രപ്രധാന നടരങ്ങളില്‍ ഒന്നായ അല്‍ റായ് ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്ന് വിമതര്‍ പിടിച്ചെടുത്തതായാണ് സൂചന. ദിവസങ്ങള്‍ നീണ്ട കനത്ത പോരാട്ടത്തിനു ശേഷമാണ് വിമതര്‍ മുന്‍തൂക്കം നേടിയത്. കുര്‍ദ്ദുകളുടെ നിയന്ത്രണമുള്ള അലെപ്പോയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് രാസായുധം പ്രയോഗിച്ചത്. …
സ്വന്തം ലേഖകന്‍: പാകിസ്താന്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് അതിജാഗ്രതാ മുന്നറിയിപ്പ്. കഴിയുമെങ്കില്‍ സന്ദര്‍ശനം ഒഴിവാക്കാന്‍ നിര്‍ദ്ദേശം. നിലവില്‍ പാകിസ്താനിലുള്ള യു.എസ് പൗരന്മാര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബസിക്കും കറാച്ചിയിലെ കോണ്‍സുലേറ്റ് ജനറലിനും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പാകിസ്താനില്‍ വിദേശികള്‍ക്കുനേരെ പ്രത്യേകിച്ച് യു.എസ് പൗരന്മാരെ ലക്ഷ്യമിട്ട് ഭീകര സംഘടനകളുടെ ആക്രമണം …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വന്‍ വ്യാജ വിസാ മാഫിയ പിടിയില്‍, അറസ്റ്റിലായവരില്‍ 10 ഇന്ത്യക്കാരും. വ്യാജ വിസയില്‍ വിദേശ വിദ്യാര്‍ഥികളെ കടത്തുന്ന സംഘമാണ് പിടിയിലായത്. 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേരെ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ പിടികൂടി. വ്യാജ യൂനിവേഴ്‌സിറ്റികളുടെ പേരില്‍ വിസ നല്‍കി വിദേശികള്‍ക്ക് രാജ്യത്ത് തങ്ങാന്‍ സഹായം നല്‍കിയ …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ വീണ്ടും മതമൗലികവാദികള്‍ തലപൊക്കുന്നു, ഇസ്ലാമിക് തീവ്രവാദത്തെ വിമര്‍ശിച്ച് പോസ്റ്റിട്ട യുവാവിനെ വെടിവച്ചു കൊന്നു. ഫേസ്ബുക്കിലൂടെ ഇസ്ലാമിക് തീവ്രവാദത്തെ വിമര്‍ശിച്ച നസീമുദ്ദീന്‍ സമദ് എന്ന നിയമ വിദ്യാര്‍ഥിയാണ് വെടിയേറ്റ് മരിച്ചത്. സമദിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതിനു ശേഷം തലക്ക് വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ധാക്ക ജഗന്നാഥ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സമദിനെ …